Connect with us

kerala

സ്വർണ വില വീണ്ടും സർവകാല റെക്കോർഡിൽ

Published

on

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില വർധിച്ചു. പവന് 200 രൂപ വർധിച്ച് 56,960 രൂപയിലാണ് സ്വർണ വില. ഗ്രാമിന് 25 രൂപ വർധിച്ച് 7,120 രൂപയിലെത്തി. ഒരാഴ്ചയിലെ ഇടവേളയ്ക്ക് ശേഷം സ്വർണ വില വീണ്ടും സർവകാല ഉയരത്തിലേക്ക് എത്തിയെന്നതാണ് പ്രത്യേകത. കഴിഞ്ഞ വെള്ളിയാഴ്ച 56,960 രൂപയിലെത്തിയ ശേഷം 760 രൂപ ഇടിഞ്ഞ് 56,760 രൂപയിലേക്ക് താഴ്ന്നിരുന്നു. രണ്ട് ദിവസം കൊണ്ടാണ് ഈ വിലകുറവ് മറികടന്ന് സ്വർണ വില ഉയർന്നത്.

56,960 രൂപയാണ് ഒരു പവന്റെ വിലയെങ്കിലും ആഭരണമായി വാങ്ങുമ്പോൾ ഇതിന് മുകളിൽ ചെലവാക്കണം. സ്വർണത്തിന്റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവയാണ് ചേർത്താണ് ആഭരണ വില കണക്കാക്കുന്നത്. 10 ശതമാനം പണിക്കൂലിയുള്ള സ്വർണാഭരണത്തിന് ഇന്ന് ചെലവാകുന്ന തുക 64,500 രൂപയോളമാണ്. പണിക്കൂലിക്ക് അനുസരിച്ച് വിലയിലും വ്യത്യാസം വരാം. ഈ ആഴ്‌ച്‌ചയിൽ 2604 ഡോളർ വരെ താഴ്‌ന്ന സ്വർണ വില 2,656,70 ഡോളറിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മാസത്തിലെ യുഎസ് പണപ്പെരുപ്പ ഡാറ്റ വിപണി പ്രതീക്ഷകൾക്കൊപ്പമായിരുന്നു. എന്നാൽ ഉപഭോക്സ്യ വിലയും തൊഴിലില്ലായ്‌മ കണക്കും ഉയർന്നതിനാൽ പലിശ നിരക്ക് കുറയ്ക്കാനുള്ള നീക്കം നവംബറിലെ ഫെഡറൽ റിസർവ് യോ ഗത്തിലുണ്ടാകാം എന്ന പ്രതീക്ഷയാണ് വില വർധനവിന് കാരണം.

ഒക്ടോബർ 5ന് സമാപിച്ച ആഴ്ചയിൽ 2.58 ലക്ഷം പേരാണ് തൊഴിലായ അനുകുല്യം കൈപ്പറ്റിയത്. 2.25 ലക്ഷം പ്രതീക്ഷിച്ചിടത്താണ് വർധന. മിൽട്ടൻ ചുഴലിക്കാറ്റിന് പിന്നാലെ പലായനമാകാം തൊഴിലില്ലായ്‌മ ആനുകൂല്യം പറ്റിയവരുടെ എണ്ണത്തിൽ വർധനവുണ്ടാകാൻ കാരണമെന്നാണ് സൂചന. നിലവിൽ നവംബർ യോ ഗത്തിൽ കാൽശതമാനം പലിശ നിരക്ക് കുറയ്ക്കാനുള്ള പ്രതീക്ഷയാണ് വിപണിയിലുള്ളത്. പലിശ നിരക്ക് കുറയുമ്പോൾ ഡോളറും ബോണ്ട് യീൽഡും ഇടിയുകയും നിക്ഷേപകർ സ്വർണത്തിലേക്ക് മാറുകയും ചെയ്യുന്നതിനാലാണ് വില ഉയരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണില്‍ മുളകുപൊടി എറിഞ്ഞ് വയോധികയുടെ ഫോണ്‍ കവര്‍ന്നു

കണ്ണൂര്‍ സ്വദേശിയായ സയ്യിദ് സഫ്‌നാസ് ഒന്നര വര്‍ഷം മുന്‍പ് ഈ വീട്ടില്‍ ജോലിക്ക് നിന്നിരുന്നു. ഈ പരിചയം മുതലെടുത്താണ് കവര്‍ച്ചാ ശ്രമം നടത്തിയത്.

Published

on

കോഴിക്കോട്: വയോധികയുടെ വീട്ടില്‍ അതിക്രമിച്ച് കയറി കണ്ണില്‍ മുളകുപൊടി എറിഞ്ഞ് വയോധികയുടെ ഫോണ്‍ കവര്‍ന്നു. സംഭവത്തില്‍ രണ്ട് പേര്‍ പൊലീസ് പിടിയിലായി. കണ്ണൂര്‍ സ്വദേശി സയ്യിദ് സഫ്‌നാസ്, മോരിക്കര സ്വദേശി മുഹമ്മദ് റഫീഖ് എന്നിവരെയാണ് എലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 13 നാണ് കേസിന് ആസ്പദമായ സംഭവം. എടക്കാട് മാക്കഞ്ചേരി പറമ്പിലെ വീട്ടില്‍ രാവിലെ ആറോടെ ഇരുവരും അതിക്രമിച്ച് കയറാന്‍ ശ്രമിച്ചപ്പോള്‍ വയോധിക തടഞ്ഞു. എന്നാല്‍ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് വയോധികയെ ആക്രമിച്ച സംഘം മൊബൈല്‍ ഫോണ്‍ കവര്‍ന്ന് കടന്നുകളയുകയായിരുന്നു.

കണ്ണൂര്‍ സ്വദേശിയായ സയ്യിദ് സഫ്‌നാസ് ഒന്നര വര്‍ഷം മുന്‍പ് ഈ വീട്ടില്‍ ജോലിക്ക് നിന്നിരുന്നു. ഈ പരിചയം മുതലെടുത്താണ് കവര്‍ച്ചാ ശ്രമം നടത്തിയത്. സഫ്‌നാസിനെ കണ്ണൂരില്‍ നിന്നും മുഹമ്മദ് റഫീഖിനെ കോഴിക്കോട് മോരിക്കരയില്‍ നിന്നുമാണ് പിടികൂടിയത്. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ കണ്ണൂരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

Continue Reading

kerala

അനധികൃത ഫ്‌ളക്‌സുകള്‍ക്കെതിരെ പിഴ ചുമത്തും; ഹൈക്കോടതി

പിഴ ചുമത്തിയാല്‍ 100 കോടിയിലധികം കിട്ടുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി

Published

on

എറണാകുളം: അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ക്കെതിരെ പിഴ ചുമത്തണമെന്ന് കര്‍ശന നിലപാട് പുറത്തിറക്കി ഹൈക്കോടതി. പിഴ ചുമത്തിയില്ലെങ്കില്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാരില്‍ നിന്നും പിഴ ഈടാക്കുമെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ക്കെതിരെ എന്തുകൊണ്ട് കൃത്യമായി പിഴ ചുമത്തുന്നില്ലെന്ന് കോടതി ചോദിച്ചു. എന്ത് ചോദിച്ചാലും സര്‍ക്കാര്‍ പണമില്ലെന്ന് പറയും. പിഴ ചുമത്തിയാല്‍ 100 കോടിയിലധികം കിട്ടുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Continue Reading

kerala

ചാലിയാര്‍ പുഴയില്‍ വിദ്യാര്‍ഥി ഒഴുക്കില്‍ പെട്ട് മരിച്ചു

ചുങ്കത്തറ കൈപ്പനി സ്വദേശി അര്‍ജുന്‍ (17) ആണ് മരിച്ചത്

Published

on

മലപ്പുറം: ചുങ്കത്തറയില്‍ ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ചുങ്കത്തറ കൈപ്പനി സ്വദേശി അര്‍ജുന്‍ (17) ആണ് മരിച്ചത്. കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെട്ടാണ് അപകടം ഉണ്ടായത്. സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ചുങ്കത്തറ എം.ബി.എം സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറും.

Continue Reading

Trending