Connect with us

business

സ്വര്‍ണവില വീണ്ടും കുറഞ്ഞു; വരാനിരിക്കുന്നത് വന്‍ വിലയിടിവെന്ന് വിദഗ്ധര്‍

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 40 – 50 ശതമാനത്തോളം വില്പന കുറവായിരുന്നെങ്കിലും വിവാഹ സീസണ്‍ ആരംഭിച്ചതിനാല്‍ വിപണി സജീവമാകുമെന്നാണ് പ്രതീക്ഷ.

Published

on

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. 320 രൂപ കുറഞ്ഞ് പവന് 37,480 രൂപയായി. 4685 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വാഴ്ച പവന് 37,800 രൂപയും ഗ്രാമിന് 4725 രൂപയുമായിരുന്നു വില. സ്വര്‍ണവില കുതിച്ചുയര്‍ന്ന് 42,000 രൂപയിലെത്തിയ ശേഷം ഇതുവരെ 4720 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ 26 ദിവസത്തിനിടെയാണ് വലിയ വിലക്കുറവിലേക്കെത്തിയത്. ഈ ദിവസങ്ങളില്‍ അന്താരാഷ്ട്ര സ്വര്‍ണ വില 2081 ഡോളറില്‍ നിന്നും 1965ലേക്ക് എത്തിയിട്ടുണ്ട്. 116 ഡോളറിന്റെ കുറവ് മാത്രമാണ് രേഖപ്പെടുത്തിയതെങ്കിലും രൂപ 74.89ല്‍ നിന്നും 72.96ലേക്കെത്തി കരുത്തായതാണ് ആഭ്യന്തര വിപണിയില്‍ വലിയ വിലക്കുറവായി പ്രതിഫലിക്കുന്നത്. രൂപ വീണ്ടും കരുത്ത് പ്രകടിപ്പിച്ച് 72ലേക്ക് എത്തുമെന്നാണ് സൂചനകള്‍. ഓണവിപണി സജീവമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 40 – 50 ശതമാനത്തോളം വില്പന കുറവായിരുന്നെങ്കിലും വിവാഹ സീസണ്‍ ആരംഭിച്ചതിനാല്‍ വിപണി സജീവമാകുമെന്നാണ് പ്രതീക്ഷ.

അതിനിടെ കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ലോകരാജ്യങ്ങള്‍ സാമ്പത്തിക മേഖലയില്‍ വലിയ ഇടപെടലുകള്‍ നടത്തി വിപണി ശക്തിപ്പെടുകയാണെങ്കില്‍ സ്വര്‍ണവിലയില്‍ വലിയ കുറവുണ്ടാവുമെന്നും വിലയിരുത്തപ്പെടുന്നു. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ലോകരാജ്യങ്ങള്‍ വലിയ ഇടപെടലുകള്‍ നടത്തിയാല്‍ സ്വര്‍ണവിപണിയില്‍ അത് വലിയ പ്രതിഫലനമുണ്ടാക്കാനാണ് സാധ്യത.

 

business

വീണ്ടും റെക്കോര്‍ഡ് തിരുത്തി സ്വര്‍ണ വില; പവന് 59,640

ഗ്രാമിന് 15 രൂപയാണ് ഉയര്‍ന്നത്.

Published

on

ഉത്സവ-വിവാഹ സീസണുകളിൽ ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടിയാകുകയാണ് സ്വർണ വിലക്കയറ്റം. ഇന്ന് ഒരു പവന് സ്വർണത്തിന് 120 രൂപ വര്‍ധിച്ച് 59,640 രൂപയിലെത്തി. ഗ്രാമിന് 15 രൂപയാണ് ഉയര്‍ന്നത്. 7455 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞദിവസമാണ് സ്വര്‍ണവില ആദ്യമായി 59,000 തൊട്ടത്.

ഈ മാസം ആദ്യം 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. തിങ്കളാഴ്ച 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കി കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വര്‍ണവില ആയിരത്തിലധികം രൂപയാണ് വര്‍ധിച്ചത്.

രാജ്യാന്തര വിലയുടെ ചുവട് പിടിച്ചാണ് സംസ്ഥാനത്തും സ്വർണവിലക്കയറ്റം. ദീപാവലി ദിവസം സ്വർണം വാങ്ങുന്നത് ലക്ഷ്മീദേവിയെ ആരാധിക്കുന്നതിന് തുല്യമായി വിശ്വസിക്കുന്നവരുണ്ട്. അങ്ങനെ സ്വർണം വാങ്ങാനിരിക്കുന്നവർക്കെല്ലാം പ്രതിസന്ധിയാവുകയാണ് പാറിപ്പറക്കുന്ന സ്വർണ വില.

രാജ്യാന്തര വില ഔൺസിന് 2,700 ഡോളറിന് മുകളിൽ തുടരുകയാണ്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വവും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുമൊക്കെയാണ് സ്വർണ വില കൂടാനിടയാക്കുന്നത്.

Continue Reading

business

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; വീണ്ടും റെക്കോര്‍ഡ് ഉയരത്തില്‍

പവന് 520 രൂപ വര്‍ധിച്ച് 59520 രൂപയായി.

Published

on

സ്വർണ വിലയിൽ വീണ്ടും റെക്കോർഡ്. പവന് 520 രൂപ വര്‍ധിച്ച് 59520 രൂപയായി. ഗ്രാമിന് 65 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 7440 രൂപയാണ് ഒരു ഗ്രാമിന്‍റെ വില.

ഇന്നലെയാണ് സ്വര്‍ണ വില 59000 തൊട്ടത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. ഒക്ടോബർ 4,5, 6, 12,13, 14 തീയതികളിൽ 56,960 രൂപയായിരുന്നു സ്വർണവില. പിന്നീട് ഒക്ടോബർ 16നാണ് വില 57000 കടന്നത്. ഒക്ടോബർ 19 ന് ഇത് 58000വും കടന്നു. അതിന് ശേഷം 58000ത്തിന് താഴോട്ട് പോയിട്ടില്ല. അതേസമയം ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

ഈ മാസം ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്. അതേസമയം സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്.

പലിശനിരക്ക് കുറച്ചതോടെ ആളുകള്‍ നിക്ഷേപം സ്വര്‍ണത്തിലേക്ക് മാറ്റി. അതേസമയം അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Continue Reading

business

സ്വര്‍ണ വില 59,000നരികെ: പവന് കൂടിയത് 520 രൂപ

ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7360 രൂപ.

Published

on

തുടരെത്തുടരെ റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില. പവന് 520 രൂപ കൂടി റെക്കോര്‍ഡ് വിലയായ 58,880 ല്‍ എത്തി നില്‍ക്കുകയാണ് ഇന്ന് സ്വര്‍ണം. ഗ്രാമിന് 65 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7360 രൂപ.

ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തി. തുടര്‍ന്ന് ഓരോ ദിവസം കഴിയുന്തോറും വില ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നതാണ് കണ്ടത്.

നേരത്തെ 58,720 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പിന്നീടുള്ള രണ്ട് ദിവസങ്ങളില്‍ വില കുറയുന്ന കാഴ്ചയാണ് കണ്ടത്.  എന്നാല്‍ പവന്‍ വില 59000 കടക്കും എന്നാണ് ഇന്നത്തെ വിലകയറ്റം സൂചിപ്പിക്കുന്നത്.

Continue Reading

Trending