Connect with us

kerala

സ്വര്‍ണവില ഇന്നും കൂടി; രണ്ട് ദിവസത്തിനിടെ വര്‍ധിച്ചത് 760 രൂപ

പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് ഇന്ന് കൂടിയത്.

Published

on

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കൂടി. രണ്ട് ദിവസത്തിനിടെ 760 രൂപയാണ് വര്‍ധിച്ചത്. പവന് 64,280 രൂപയും ഗ്രാമിന് 8,035 രൂപയുമാണ് ഇന്നത്തെ വില. പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് ഇന്ന് കൂടിയത്. രണ്ട് ദിവസം കൊണ്ട് സ്വര്‍ണത്തിന് 760 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി.

ഇന്നലെ പവന് 63,760 രൂപയും ഗ്രാമിന് 7,970 രൂപയുമായിരുന്നു സ്വര്‍ണവില.

സര്‍വ്വകാല റെക്കോര്‍ഡിലേക്ക് എത്തിയിരുന്ന സ്വര്‍ണ്ണവില വീണ്ടും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒറ്റയടിക്ക് 800 രൂപ കുറഞ്ഞിരുന്നു. ശേഷമാണ് സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നത്.

ജനുവരി 22നാണ് ഒരു പവന്‍ സ്വര്‍ണ്ണവില ചരിത്രത്തില്‍ ആദ്യമായി 60000 കടന്നത്. പിന്നീട് പടിപടിയായി 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്.

 

kerala

വഞ്ചിയൂര്‍ കോടതിയില്‍ ജൂനിയര്‍ അഭിഭാഷകക്ക് നേരെ സീനിയര്‍ അഭിഭാഷകന്റെ ക്രൂര മര്‍ദ്ദനം

അഭിഭാഷകന്‍ മോപ് സ്റ്റിക് കൊണ്ട് മര്‍ദ്ദിച്ചതായി യുവതി പറഞ്ഞു

Published

on

വഞ്ചിയൂര്‍ കോടതിയില്‍ ജൂനിയര്‍ അഭിഭാഷകയ്ക്ക് നേരെ ക്രൂര മര്‍ദ്ദനം. യുവതിയുടെ മുഖത്ത് ഗുരുതരപരുക്കേറ്റു. ജൂനിയര്‍ അഭിഭാഷക ശ്യാമിലിക്കാണ് പരിക്കേറ്റത്. സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിനാണ് യുവതിയെ മര്‍ദ്ദിച്ചത്. അഭിഭാഷകന്‍ മോപ് സ്റ്റിക് കൊണ്ട് മര്‍ദ്ദിച്ചതായി യുവതി പറഞ്ഞു.

ഇതിന് മുമ്പും സമാന രീതിയില്‍ അഭിഭാഷകന്‍ പെരുമാറിയിട്ടുണ്ട്. ഇന്ന് അടിച്ച ശേഷം തറയില്‍ തള്ളിയിട്ടു. എല്ലാവരും നോക്കി നില്‍ക്കെയാണ് സംഭവം. ഇതിന് മുമ്പും മുഖത്ത് അടിച്ചു. അന്ന് അത് കാര്യമാക്കിയില്ല. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസുമായി മുന്നോട്ട് പോകും- ശ്യാമിലി അറിയിച്ചു.
യുവതി ഇപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Continue Reading

kerala

മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ മീറ്റ്; മെയ് 15ന് ചെന്നൈയില്‍

പാർട്ടി സംഘടനാ ചരിത്രത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ച ദേശീയ മെമ്പർഷിപ്പ് ക്യാമ്പയിൻ ഓൺലൈനായിട്ടാണ് നടന്നത്.

Published

on

ദേശീയ തലത്തിൽ നടത്തിയ മെമ്പർഷിപ്പ് ക്യാമ്പയിനും സംസ്ഥാന കമ്മിറ്റി രൂപീകരണങ്ങളും പൂർത്തിയാക്കിയതിനെ തുടർന്ന് നടക്കുന്ന മുസ്ലിം ലീഗ് ദേശീയ കൗൺസിൽ യോഗം മെയ് 15 ന് ചെന്നൈയിൽ അബൂ പാലസ് ഓഡിറ്റോറിയത്തിൽ നടക്കും.പാർട്ടി സംഘടനാ ചരിത്രത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ച ദേശീയ മെമ്പർഷിപ്പ് ക്യാമ്പയിൻ ഓൺലൈനായിട്ടാണ് നടന്നത്.

കേരളത്തിലേതു പോലെ വ്യക്തിഗത വിവരങ്ങൾ ഓൺലൈനായി ചേർത്ത് നടത്തിയ ക്യാമ്പയിൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലടക്കം വലിയ പ്രതികരണമാണ് സൃഷ്ടിച്ചത്. മെമ്പർഷിപ്പ് പൂർത്തിയാക്കി ജില്ലാ കൗൺസിലുകളും സംസ്ഥാന കൗൺസിലുകളും വ്യവസ്ഥാപിതമായി ചേർന്ന് കമ്മിറ്റികൾ നിലവിൽ വന്നതിനു ശേഷമാണ് ചെന്നെ ദേശീയ കൗൺസിൽ നടക്കുന്നത്. അടുത്ത മെമ്പർഷിപ്പ് കാലയളവ് വരെ പാർട്ടിയെ നയിക്കുന്ന ദേശീയ നേതൃത്വത്തെ കൗൺസിൽ തെരഞ്ഞെടുക്കും.

Continue Reading

kerala

തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി

റോഡിന്റെ മറുവശത്ത് പാര്‍ക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് തിരൂര്‍ ടൗണിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കാനുള്ള വഴിയാണ് ഇതിലൂടെ തടസ്സപ്പെട്ടിരിക്കുന്നത്.

Published

on

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടസ്സം നേരിടും വിധം തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ മുതല്‍ ഗുഡ്‌സ് ഷെഡ് വരെയുള്ള റോഡ് അടച്ച നടപടിയില്‍ ഇടപെട്ട് അത് തിരുത്താന്‍ ആവശ്യമായ നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് ഇ മെയില്‍ സന്ദേശമയച്ചു. റോഡിന്റെ മറുവശത്ത് പാര്‍ക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് തിരൂര്‍ ടൗണിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കാനുള്ള വഴിയാണ് ഇതിലൂടെ തടസ്സപ്പെട്ടിരിക്കുന്നത്. ആശുപത്രിയിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മാത്രമല്ല അവശ്യസാധനങ്ങള്‍ വാങ്ങാനുള്ള മാര്‍ക്കറ്റിലേക്ക് വരെ ജനങ്ങള്‍ സഞ്ചരിക്കുന്ന വഴിയാണിത്.

ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് വഴി അടച്ചത് നാട്ടുകാരെ വന്‍ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണെന്നും മെയില്‍ സന്ദേശത്തില്‍ പറഞ്ഞു. ചെറുകിട വ്യാപാരികളെയും വിശേഷിച്ച് മത്സ്യ കച്ചവടക്കാരെയും ദോഷകരമായി ബാധിക്കുന്ന ഈ നടപടി ജനജീവിതത്തെ പലരീതിയിലും ഗുരുതരമായി ബാധിക്കുന്നതാണ്. വഴിയടച്ചുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ചുമരും ബാരിക്കേഡും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നതിനാല്‍ അത് അടിയന്തരമായി തടയണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.

ഈ ചുമരും ബാരിക്കേഡും അടിയന്തിര ഘട്ടങ്ങളിലെ ദുരിതാശ്വാസ നടപടികള്‍ക്കും വിഘാതമാകും. കുട്ടികള്‍ക്കോ മറ്റോ രോഗം ബാധിച്ചാല്‍ ലഭ്യമാക്കേണ്ട അടിയന്തിര ചികിത്സക്ക് വരെ ഇത് തടസ്സമാകുമെന്ന് മന്ത്രിക്കയച്ച സന്ദേശത്തില്‍ വിശദീകരിച്ചു. പൊതുജന ജീവിതത്തെയും അതിന്റെ സുരക്ഷിതത്വത്തെയും ഗുരുതരമായി ബാധിക്കുന്ന നടപടിയില്‍ നിന്ന് ബന്ധപ്പെട്ടവരെ പിന്തിരിപ്പിക്കാന്‍ മന്ത്രി നടപടി സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. ഈ പ്രശ്‌നം സതേണ്‍ റെയില്‍വേ മാനേജര്‍, ഡിവിഷണല്‍ മാനേജര്‍ എന്നിവരുടെയും ശ്രദ്ധയില്‍പ്പെടുത്തി.

കശ്മീരിലെ ഷോപിയാനില്‍ ഏറ്റുമുട്ടല്‍. ലഷ്‌കറെ ത്വയ്യിബയുമായി ബന്ധമുള്ള ഭീകരനെ സൈന്യം വധിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സേന നടത്തിയ നീക്കം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. കുല്‍ഗാമില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ പിന്നീട് ഷോപിയാന്‍ വനമേഖലയിലേക്ക് മാറുകയായിരുന്നു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

Continue Reading

Trending