Connect with us

kerala

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 64,000ന് മുകളില്‍; പവന് 560 രൂപ വര്‍ധിച്ചു

ദിവസങ്ങള്‍ക്കകം ആയിരം രൂപയുടെ ഇടിവ് രേഖപ്പെടുത്തിയതിനു
ശേഷമാണ് സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 64,000ന് മുകളില്‍. പവന് 560 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 64,000 കടന്നു. 64,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് വര്‍ധിച്ചത്. 8010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ദിവസങ്ങള്‍ക്കകം ആയിരം രൂപയുടെ ഇടിവ് രേഖപ്പെടുത്തിയതിനു
ശേഷമാണ് സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നത്.

ഫെബ്രുവരി 25ന് പവന് 64,600 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ച ശേഷമാണ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ ആയിരം രൂപ ഇടിഞ്ഞ് 64,000ലും താഴേക്ക് പോയത്. എന്നാല്‍ ഓഹരി വിപണിയിലെ ചലനങ്ങളെയും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളെയും തുടര്‍ന്ന് സ്വര്‍ണവില ഇന്ന് തിരിച്ചുകയറുകയായിരുന്നു.

ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്ന് മുന്നേറിയത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.

 

 

kerala

ആര്‍എസ്എസ് രാജ്യത്തെ ബാധിച്ച അര്‍ബുദം; പറഞ്ഞതില്‍ നിന്ന് പിന്മാറില്ല, മാപ്പ് പറയില്ല; തുഷാര്‍ ഗാന്ധി

ആര്‍.എസ്.എസിനുമെതിരേ വീണ്ടും കടുത്ത വിമര്‍ശനവുമായി ഗാന്ധിജിയുടെ കൊച്ചു മകന്‍ തുഷാര്‍ ഗാന്ധി

Published

on

ബിജെപിക്കും ആര്‍.എസ്.എസിനുമെതിരേ വീണ്ടും കടുത്ത വിമര്‍ശനവുമായി ഗാന്ധിജിയുടെ കൊച്ചു മകന്‍ തുഷാര്‍ ഗാന്ധി. ബാപ്പുവിനെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ച അര്‍ബുദമാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിനെതിരായ പരാമര്‍ശത്തില്‍ നിന്ന് പിന്മാറില്ലെന്നും ഒരുകാരണവശാലും മാപ്പ് പറയില്ലെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു

കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയില്‍ ആര്‍.എസ്.എസ് വിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് തുഷാര്‍ ഗാന്ധിയെ ബി.ജെ.പി. പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. കേരളത്തില്‍ ഇങ്ങനെയൊരു സംഭവമുണ്ടായത് ഞെട്ടലുണ്ടാക്കിയെന്നും ഒരുകാരണവശാലും മാപ്പ് പറയില്ലെന്നും ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജിലെ കെ.പി.സി.സി. പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. നൂറ് വര്‍ഷം മുമ്പ് വൈക്കം സത്യാഗ്രഹവേളയില്‍ കോളേജ് സന്ദര്‍ശിച്ചപ്പോള്‍ ഗാന്ധിജി നട്ട മാവിന്‍ചുവട്ടിലായിരുന്നു ചടങ്ങ്.

Continue Reading

kerala

വ്‌ളോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു

റോഡരികില്‍ രക്തം വാര്‍ന്നു കിടന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്

Published

on

മലപ്പുറം തൃക്കലങ്ങോട് മരത്താണിയില്‍ ബൈക്ക് മറിഞ്ഞ് പ്രമുഖ വ്‌ലോഗര്‍ മരിച്ചു. വഴിക്കടവ് ആലപ്പൊയില്‍ ചോയത്തല ഹംസയുടെ മകന്‍ ജുനൈദ് (32) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 6.20ഓടെയാണ് അപകടം.

മഞ്ചേരി കാരക്കുന്ന് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റത്. റോഡരികില്‍ രക്തം വാര്‍ന്നു കിടന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു. മാതാവ്: സൈറാബാനു, മകന്‍: മുഹമ്മദ് റെജല്‍.

Continue Reading

kerala

പുതിയ പൊലീസ് മേധാവി; എം.ആര്‍ അജിത് കുമാര്‍ ഉള്‍പ്പെടെ ആറുപേര്‍ പട്ടികയില്‍

തൃശ്ശൂര്‍ പൂരം കലക്കല്‍, ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നീ വിഷയങ്ങളില്‍ അജിത് കുമാറിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു

Published

on

പുതിയ ഡിജിപിക്കായുള്ള പട്ടികയില്‍ എം.ആര്‍ അജിത് കുമാര്‍ ഉള്‍പ്പെടെ ആറുപേര്‍. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് അയച്ച പട്ടികയിലാണ് എം ആര്‍ അജിത് കുമാറിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്ന ഒഴിവിലാണ് കേന്ദ്രത്തിന് പട്ടിക കൈമാറിയിരിക്കുന്നത്. നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരിക്കെയാണ് നിലവിലെ ബറ്റാലിയന്‍ എഡിജിപി എം.ആര്‍ അജിത് കുമാറിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

റോഡ് സേഫ്റ്റി കമ്മീഷണര്‍ നിധിന്‍ അഗര്‍വാളാണ് പട്ടികയിലെ സീനിയര്‍. ഇന്റലിജന്‍സ് ബ്യൂറോ അഡീഷ്ണല്‍ ഡയറക്ടര്‍ റവാഡ ചന്ദ്രശേഖര്‍, വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത, ക്രമസമാധന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം, എസ്പിജി അഡീഷ്ണല്‍ ഡയറക്ടര്‍ സുരേഷ് രാജ് പുരോഹിത് എന്നിവരാണ് പട്ടികയിലുള്ളത്.

30 വര്‍ഷം ഐപിഎസ് സര്‍വീസ് പൂര്‍ത്തിയാക്കുന്നവരെയാണ് സംസ്ഥാന പൊലീസ് മേധാവിമാരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്. അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിരുന്നു. തൃശ്ശൂര്‍ പൂരം കലക്കല്‍, ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നീ വിഷയങ്ങളില്‍ അജിത് കുമാറിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

Continue Reading

Trending