Connect with us

business

കോവിഡ് വാക്‌സിന്‍ വരുന്നു; സ്വര്‍ണവില ഇനിയും താഴുമെന്ന് വിദഗ്ധര്‍

കറന്‍സി മൂല്യമിടിവ്, പണപ്പെരുപ്പം എന്നിവയെ തുടര്‍ന്ന് വിലയില്‍ ഇതുവരെ 21 ശതമാനം ഉയര്‍ച്ചയാണ് സ്വര്‍ണം കൈവരിച്ചിട്ടുള്ളത്.

Published

on

കൊച്ചി: സ്വര്‍ണത്തിന് ഇനിയും വില കുറയുമോ? ഉപഭോക്താക്കള്‍ക്കും നിക്ഷേപകര്‍ക്കും ഒരുപോലെ ആശങ്കയുണ്ടാക്കുന്ന ചോദ്യമാണിത്. ഇന്നത്തെ കണക്കു പ്രകാരം കേരളത്തില്‍ പവന് 36640 രൂപയാണ്. തിങ്കളാഴ്ച പവന് 160 രൂപയാണ് കുറഞ്ഞത്. ഗ്രാമിന്റെ വില 4580 രൂപ. ഈ മാസത്തെ ഉയര്‍ന്ന വിലയായ 37280ല്‍ നിന്ന് 640 രൂപയുടെ കുറവാണ് ഇപ്പോള്‍ മഞ്ഞ ലോഹത്തിനുള്ളത്.

ഇന്ത്യന്‍ വിപണികളിലും ഇന്ന് ഇടിവുണ്ടായി. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരിയിലെ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.4 ശതമാനം ഇടിഞ്ഞ് 49,125 രൂപയിലെത്തി. എംസിഎക്സിലെ സില്‍വര്‍ ഫ്യൂച്ചറുകള്‍ 0.4 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 63,472 രൂപയിലെത്തി.

വില ഇടിയുമോ?

കോവിഡ് മഹാമാരിയെ തുടര്‍ന്ന് മറ്റു നിക്ഷേപങ്ങളില്‍ ചാഞ്ചാട്ടങ്ങള്‍ പ്രകടമായ വേളയിലാണ് സ്വര്‍ണ വില കുതിച്ചു കയറിയത്. സുസ്ഥിര നിക്ഷേപം എന്ന നിലയിലാണ് സ്വര്‍ണം ആകര്‍ഷിക്കപ്പെട്ടത്. പണപ്പെരുപ്പവും കറന്‍സിയുടെ മൂല്യമിടിവും സ്വര്‍ണത്തിന് സഹായകരമായി.

എന്നാല്‍ കോവിഡ് വാക്‌സിന് യുഎസ് അനുമതി നല്‍കിയത് സ്വര്‍ണ വിലയെ ബാധിച്ചതായി വിദഗധര്‍ ചൂണ്ടിക്കാട്ടുന്നു. ഫൈസറിന്റെയും ബയോഎന്‍ടെകിന്റെയും വാക്‌സിനുകളുടെ ആദ്യ ഷിപ്പ്‌മെന്റുകള്‍ യുഎസിലെത്തിയിട്ടുണ്ട്. ഇതിനു പിന്നാലെ സ്‌പോട് ഗോള്‍ഡില്‍ 0.2 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. ട്രോയ് ഔണ്‍സിന് ഇപ്പോള്‍ 1836.08 ഡോളറാണ് വില.

ഇതിന് പുറമേ, ദുര്‍ബലമായ ഡോളറിന് ഉത്തേജനം നല്‍കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും വിലയിടിവിന് കാരണമായേക്കും. രണ്ടു ഘട്ടങ്ങളിലായി 908 ബില്യണ്‍ ഡോളറിന്റെ ഉത്തേജന പാക്കേജാണ് അണിയറയില്‍ ഉള്ളതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കോവിഡ് വാക്‌സിനും യുഎസ് ഉത്തേജക പാക്കേജും വിലയെ ബാധിക്കുമെന്ന് ഒസിബിസി ബാങ്ക് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഹൊവായ് ലീ ചൂണ്ടിക്കാട്ടുന്നു. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ഈ വര്‍ഷത്തെ അവസാനത്തെ ദ്വിദിന യോഗത്തിന് ചൊവ്വാഴ്ച തുടക്കമാകും. യോഗത്തിലെ തീരുമാനങ്ങളും ആഗോള വിപണിയെ ബാധിക്കും.

കറന്‍സി മൂല്യമിടിവ്, പണപ്പെരുപ്പം എന്നിവയെ തുടര്‍ന്ന് വിലയില്‍ ഇതുവരെ 21 ശതമാനം ഉയര്‍ച്ചയാണ് സ്വര്‍ണം കൈവരിച്ചിട്ടുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

business

ന്യൂ ഇയറില്‍ ഡിമാന്റ് കൂടി; സ്വര്‍ണവില വര്‍ധിച്ചു

പവന് 320 രൂപയുടെ വർധനയാണ് ഉണ്ടായത്.

Published

on

പുതുവത്സര ദിനത്തിലും സ്വർണവിലയിൽ വർധന. പവന് 320 രൂപയുടെ വർധനയാണ് ഉണ്ടായത്. 57,200 രൂപയായാണ് സ്വർണവില വർധിച്ചത്. ഗ്രാമിന് 40 രൂപയുടെ വർധനയാണ് സ്വർണത്തിന് ഉണ്ടായത്. 7150 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില വർധിച്ചത്.

2024ൽ വൻ നേട്ടമാണ് മഞ്ഞ ലോഹം ഉണ്ടാക്കിയത്. ഒരു വർഷത്തിനുള്ളിൽ സ്വർണത്തിന്റെ വില 26 ശതമാനം ഉയർന്നിരുന്നു. കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണ വാങ്ങിയതും ആഗോളതലത്തിലെ സംഘർഷങ്ങളും റിസർവ് ബാങ്ക് ഉൾ​പ്പടെയുളളവയുടെ വായ്പനയവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. 2025ലും സ്വർണത്തിന് വൻ വില വർധനയുണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, വാണിജ്യ പാചകവാതകത്തിന്റേയും വിമാന ഇന്ധനത്തിന്റേയും വില എണ്ണ കമ്പനികൾ കുറച്ചു. 19 കിലോ ഗ്രാം ഭാരമുള്ള വാണിജ്യ പാചകവാതകത്തിന്റെ വിലയിൽ 14.5 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ വിലയിലും കമ്പനികൾ മാറ്റം വരുത്തിയിട്ടുണ്ട്. ഏവിയേഷൻ ഫ്യൂവലിന്റെ വിലയിൽ കിലോ ലിറ്ററിന് 1401 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

വാണിജ്യ പാചകത്തിന്റെ വില കുറച്ചത് റസ്റ്ററന്റ് പോലുള്ള വ്യവസായം നടത്തുന്നവർക്കും ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

business

തിരിച്ചുകയറി സ്വര്‍ണവില, ഇന്ന് 80 രൂപ കൂടി

ഇന്ന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില കൂടി. ഇന്ന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായി. ഗ്രാമിന് 10 രൂപയാണ് കൂടിയത്. 7100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 98.80 രൂപയും കിലോഗ്രാമിന് 98,800 രൂപയുമാണ് ഇന്നത്തെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 11ന് 58,280 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

Continue Reading

business

തിരിച്ചു കയറി സ്വര്‍ണവില; പവന് 480 രൂപ കൂടി

ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 56,800 രൂപയായി.

Published

on

സംസ്ഥാനത്ത് തുടര്‍ച്ചയായ ഇടിവിന് ശേഷം വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന് 480 രൂപയാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 56,800 രൂപയായി. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 7100 രൂപയായി. (Kerala gold price december 21 )

തുടര്‍ച്ചയായ മൂന്ന് ദിവസവും സ്വര്‍ണവില കുറയുന്നതാണ് ഇന്നലെ വരെ കണ്ടത്. ഒരു പവന്‍ സ്വര്‍ണത്തിന് 56,320 രൂപയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. വ്യാഴാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച 120 രൂപയും കുറഞ്ഞിരുന്നു. സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 99.90 രൂപയും കിലോഗ്രാമിന് 99,000 രൂപയുമാണ് ഇന്നത്തെ വില.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

Continue Reading

Trending