business
പൊന്നിനോടുള്ള താല്‍പര്യം കുറഞ്ഞുവരുന്നു? രാജ്യത്ത് കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ വില്‍പന
രാജ്യത്ത് സ്വര്‍ണത്തിന്റെ ഉപയോഗം കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ട്. സ്വര്‍ണത്തിന്റെ ആവശ്യം മൂന്നാം പാദത്തില്‍ 30 ശതമാനം ഇടിഞ്ഞതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
കൊച്ചി: രാജ്യത്ത് സ്വര്‍ണത്തിന്റെ ഉപയോഗം കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ട്. സ്വര്‍ണത്തിന്റെ ആവശ്യം മൂന്നാം പാദത്തില്‍ 30 ശതമാനം ഇടിഞ്ഞതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 86.6 ടണ്‍ സ്വര്‍ണമാണ് ഇക്കാലയളവില്‍ വാങ്ങിയത്. ആഭരണങ്ങളുടെ ആവശ്യകത പകുതിയോളമായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 101.6 ടണ്‍ ആയിരുന്നു സ്വര്‍ണത്തിന്റെ ആവശ്യം. ഇത്തവണ അത് 52.8 ആയി കുറഞ്ഞു.
എന്നാല്‍ സ്വര്‍ണത്തിന്റെ നിക്ഷേപത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 52 ശതമാനമാണ് വര്‍ധന. വില കുത്തനെ കൂടിയതിനാല്‍ നിക്ഷേപ മൂല്യത്തില്‍ 107 ശതമാനത്തിന്റെ വര്‍ധനയുണ്ട്. സ്വര്‍ണം പുനരുപയോഗിക്കുന്നതിന്റെ കാര്യത്തിലും 14 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി.
നിക്ഷേപമെന്ന നിലയില്‍ ആഗോള തലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യം വീണ്ടും കൂടി. മുന്‍ വര്‍ഷത്തേക്കാള്‍ 21 ശതമാനമാണ് മൂന്നാം പാദത്തിലെ വര്‍ധന. എന്നാല്‍ സ്വര്‍ണത്തിന്റെ ആവശ്യത്തില്‍ മൂന്നാം പാദത്തില്‍ കുറവായിട്ടാണ് രേഖപ്പെടുത്തിയത്. ആഗോള തലത്തില്‍ 19 ശതമാനമാണ് ഇടിവ്. 892 സ്വര്‍ണമാണ് ഇക്കാലയളവില്‍ വാങ്ങിയത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ആദ്യമായാണ് ഇങ്ങനെ ഇടിയുന്നത്.
അതേ സമയം രാജ്യത്തെ സ്വര്‍ണ വില്‍പന കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലാണ്. കോവിഡ് പ്രതിസന്ധിയുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം തന്നെ വിലക്കൂടുതല്‍ കൂടി വന്നതാണ് കാരണം. 252 ടണ്‍ സ്വര്‍ണമാണ് ഈ വര്‍ഷം വിറ്റത്.
business
പൊള്ളുന്ന വില; സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു; 81000 കടന്നു
അന്താരാഷ്ട്ര സ്വര്‍ണ വില 3640 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.15മായി.
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 10130 രൂപയും പവന് 160 രൂപ വര്‍ധിച്ച് 81040 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണ വില 3640 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.15മായി. അന്താരാഷ്ട്ര സ്വര്‍ണവില ഇന്നലത്തേതിനെക്കാള്‍ 5 ഡോളറിന്റെ കുറവ് വന്നിട്ടുണ്ടെങ്കിലും രൂപയുടെ വിനിമയ നിരക്ക് 88.15 ലേക്ക് ദുര്‍ബലമായതാണ് സ്വര്‍ണ വില ഉയരാന്‍ കാരണം. ഇന്നലെ 88 രൂപയില്‍ ആയിരുന്നു. അന്താരാഷ്ട്ര വിലയില്‍ ഒരു ചെറിയ കുറവ് വന്നാല്‍ പോലും കൂടുതല്‍ നിക്ഷേപകര്‍ എത്തുന്നതാണ് വീണ്ടുമുള്ള വില വര്‍ധനവിന് കാരണം.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,310 രൂപയാണ് നല്‍കേണ്ടത്. പവന് 720 രൂപയാണ് കുറഞ്ഞത്. 68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവിന് ഒരാശ്വാസമാണ് ഇന്നത്തെ വിപണി. സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ പുതുക്കി മുന്നേറിയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
business
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു
7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.
സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് 63520 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത്. 7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
-
Video Stories3 days agoമികച്ച നടന് പുരസ്കാരമാണ് ആഗ്രഹിച്ചത്: ആസിഫ് അലി
-
News3 days agoഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ചരിത്രവിജയം; കിരീടത്തോടൊപ്പം താരങ്ങളുടെ ബ്രാന്‍ഡ് മൂല്യവും ആകാശനീളം
-
kerala2 days agoമികച്ച നടന് മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്
-
kerala17 hours ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
Film3 days agoമമ്മൂട്ടിക്ക് എട്ടാം തവണയും മികച്ച നടന് അവാര്‍ഡ്; മികച്ച നടി ഷംല ഹംസ, ‘മഞ്ഞുമ്മല്‍ ബോയ്സ്’ മികച്ച ചിത്രം
-
kerala3 days agoബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്
-
kerala3 days agoസ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; യൂട്യൂബര്‍ ഷാജന് സ്കറിയ നേരിട്ട് ഹാജരാകണമെന്ന് കോടതി
-
india3 days agoഎസ്.ഐ.ആർ പരിഷ്കരണത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് തമിഴ്നാട്, ഹരജി നൽകിയെന്ന് ഡി.എം.കെ നേതൃത്വം

