Connect with us

Video Stories

മഹേന്ദ്ര സിങ് ധോണി; അസാധ്യങ്ങള്‍ സാധ്യമാക്കിയ ക്രിക്കറ്റര്‍

Published

on

ഗോകുല്‍ മാന്തറ

റാഞ്ചിയിലെ സാധാരണ കുടുംബത്തിൽ ജനിച്ച ഒരു നാട്ടിൻപുറത്തുകാരൻ പയ്യൻ. കപിൽദേവിന്റേയും സച്ചിൻ ടെണ്ടുൽക്കറുടേയും കളി തലയ്ക്ക്‌ പിടിച്ച്‌ ക്രിക്കറ്റിലേക്കെത്തിപ്പെടുന്നു. ജീവിച്ചു വളർന്ന സാഹചര്യം വെച്ച്‌ നോക്കിയാൽ ആ ഗെയിമിൽ ഒരിടത്തും എത്തപ്പെടേണ്ടവനല്ലായിരുന്നിട്ട്‌ കൂടി വിട്ടുകൊടുക്കാൻ അയാൾ തയ്യാറായിരുന്നില്ല. അന്ന് അങ്ങനെ വിട്ട്‌ കൊടുത്തിരുന്നെങ്കിൽ എം.എസ്‌ ധോണി എന്ന നാമം ലോകക്രിക്കറ്റിൽ ഉച്ചരിക്കപ്പെടുമായിരുന്നില്ല.ഏതൊരു സാധാരണക്കാരനേയും പോലെ സ്വന്തം ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ റാഞ്ചി തെരുവുകളിൽ ഇന്നും അയാൾ അലഞ്ഞ്‌ കൊണ്ടേയിരുന്നേനെ.

“There is nothing impossible, the word says I’m possible” എന്ന തത്വം ധോണിയേക്കാളും സ്വന്തം ജീവിതത്തിൽ അർത്ഥവത്താക്കിയ മറ്റൊരാളുണ്ടെന്ന് തോന്നുന്നില്ല.ഒരാൾ മികച്ചവനാകുന്നത്‌ തന്റെ കഴിവുകൾ മനസിലാക്കുമ്പോളല്ല,മറിച്ച് തന്റെ പരിമിതികളെക്കുറിച്ച്‌ ബോധ്യവാനാകുന്നതെപ്പോളാണോ അപ്പോളാണ് അയാൾ ദി ബെസ്റ്റ്‌ ആയിത്തീരുന്നത്‌.ദ്രാവിഡിന്റെ ക്ലാസോ ലക്ഷ്മണിന്റെ ബാറ്റിംഗ്‌ എലഗൻസിയോ ധോണിയിലുണ്ടായിരുന്നില്ല. കൈയ്യിലുണ്ടായിരുന്നത്‌ ഏതൊരു പന്തും ശക്തിയിൽ അടിച്ചകറ്റാൻ കഴിയുന്ന കൈക്കരുത്തും ഒരു ബോളറേയും കൂസാത്ത കാടൻ ബാറ്റിംഗ്‌ ശൈലിയും. ഇങ്ങനെയുള്ള പരിമിതികൾ വെച്ച്‌ അയാൾ ലോകക്രിക്കറ്റ്‌ വെട്ടിപ്പിടിച്ചിട്ടുണ്ടെങ്കിൽ അതിനു മുൻപിൽ നാമെല്ലാം നമിക്കേണ്ടതുണ്ട്‌.

ബാറ്റിംഗ്‌ ഓർഡറിൽ പ്രൊമോഷൻ നൽകാനുള്ള സൗരവ്‌ ഗാംഗുലി എന്ന മികച്ച ക്യാപ്റ്റന്റെ തലയിലുദിച്ച ബുദ്ധിയ്ക്ക്‌ ഇന്ത്യൻ ടീമിന്റെ പിന്നീടുള്ള നേട്ടങ്ങളുടെയത്ര തന്നെ മൂല്യമുണ്ട്‌. 2004 ലെ നിരാശാജനകമായ അരങ്ങേറ്റവും ആദ്യ മത്സരങ്ങളിലെ തുടർച്ചയായ പരാജയങ്ങളും തളർത്തിയേക്കമായിരുന്ന ആ നീളൻ മുടിക്കാരൻ വിശാഖപട്ടണത്ത്‌ പാകിസ്ഥാനെതിരെ നടന്ന ഏകദിനമത്സരത്തിൽ നേടിയ സെഞ്ചുറി പ്രകടനത്തിനൊപ്പം ഇന്റർനാഷണൽ ക്രിക്കറ്റ്‌ എന്ന വലിയ ക്യാൻ വാസിൽ കുറച്ച്‌ നാൾ താനുണ്ടാകുമെന്ന് പ്രഖ്യാപിക്കുക കൂടിയായിരുന്നു. അന്നയാളടിച്ച ഓരോ റണ്ണുകളും ആരാധകരുടെ ഹൃദയത്തിലേക്കാണു ഊളിയിട്ടിറങ്ങിയത്‌. പിന്നീട്‌ മഹിക്ക്‌ തിരിഞ്ഞ്‌ നോക്കേണ്ടി വന്നിട്ടില്ല. പണ്ട്‌ റെയില്വേയിൽ ജോലി ചെയ്തിട്ടുള്ളത്‌ കൊണ്ടാണോ എന്തോ, എക്സ്പ്രസ്സ് വേഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള വളർച്ച

കളി മികവിനൊപ്പം തന്നെ ധോണിയുടെ ബ്രാൻഡിംഗ്‌ മൂല്യവും ഉയർന്ന് കൊണ്ടിരുന്നു. പരസ്യക്കമ്പനികൾ അദ്ദേഹത്തിന്റെ പിറകേ ക്യൂ നിന്നു. നയൻ മോഗിയയും കിരൺ മോറെയും അവസാനിപ്പിച്ചിടത്ത്‌ നിന്ന് തുടങ്ങാതെ സ്വന്തമായൊരു ശൈലി സെറ്റ്‌ ചെയ്യാനാണയാൾ ശ്രമിച്ചത്‌. അതിലയാൾ വിജയിച്ചോ ഇല്ലയോ എന്നറിയാൻ അദ്ദേഹം നിലനിർത്തിപ്പോരുന്ന സ്റ്റാറ്റിസ്റ്റിക്സ്‌ നോക്കിയാൽ മാത്രം മതിയാകും. അവസാനം ബാറ്റിംഗിനിറങ്ങി പത്തോ പതിനഞ്ചോ റൺസ്‌ മാത്രം നേടി മടങ്ങുന്നതല്ല വിക്കറ്റ്‌ കീപ്പർ ബാറ്റ്സ്മാന്റെ ജോലിയെന്ന് അറിയാമായിരുന്ന ധോണി തനിക്ക്‌ മുൻപ്‌ ആ ജോലി കൈകാര്യം ചെയ്തവരെ എല്ലാരീതിയിലും പിറകിലാക്കിക്കൊണ്ട്‌ തന്നെയാണു നടന്ന് തുടങ്ങിയത്‌. ഗിൽക്രിസ്റ്റിനെപ്പോലെ ബാറ്റ്‌ ചെയ്യുന്നൊരു വിക്കറ്റ്‌ കീപ്പർ ബാറ്റ്സ്മാൻ സ്വപ്നത്തിൽ മാത്രമുണ്ടായിരുന്ന ഇന്ത്യൻ ആരാധകർക്ക്‌ കിട്ടിയ സമ്മാനമായും ധോണിയെ വിശേഷിപ്പിക്കാം. ധോണിയെക്കുറിച്ച്‌ ഇതേ ഗിൽക്രിസ്റ്റ്‌ തന്നെ പിൽക്കാലത്ത്‌ പറഞ്ഞ വാക്കുകൾ അയാളുടെ മഹത്വം എടുത്ത്‌ കാട്ടുന്നു. അതിപ്രകാരമായിരുന്നു.”The best compliment for me is when someone says they’ll pay to watch me play, And I can say that I’ll pay to watch MS Dhoni bat. MS is not the next Gilchrist. He’s the first MS Dhoni” .

സീനിയർ താരങ്ങൾ പിന്മാറിയ 2007 ലെ ടി20 ലോകപ്പിൽ ക്യാപ്റ്റനായി അവരോധിക്കപ്പെട്ടപ്പോൾ നെറ്റിചുളിച്ചവർക്ക്‌ നേരെയായിരുന്നു പിന്നീടുള്ള അയാളുടെ നേട്ടങ്ങളെല്ലാം. തന്റെ കൈയ്യിലുണ്ടായിരുന്ന പരിമിതമായ വിഭവങ്ങളെ കൃത്യമായി കൂട്ടിയിണക്കി വിജയതൃഷ്ണയുള്ള സംഘമാക്കിത്തീർത്ത നായകമികവായിരുന്നു ആ ലോകകപ്പ്‌ വിജയത്തിന്റെ പ്രധാനകാരണങ്ങളിലൊന്ന്. ഏറെ സഹിച്ച്‌ പല പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്ന് പോയൊരു കുട്ടിക്കാലം ഉണ്ടായിരുന്നത്‌ കൊണ്ടാവണം ധോണി എന്ന കളികാരനും ധോണി എന്ന ക്യാപ്റ്റനും കൂളായിരുന്നു.ഏത്‌ സന്ദർഭത്തിലും മത്സരത്തിന്റെ ഗതിയെക്കുറിച്ച്‌ അസാമാന്യ ധാരണയുണ്ടായിരുന്ന അയാളുടെ ബോളിംഗ്‌ ചെയ്ഞ്ചുകളും ഫീൽഡ്‌ പ്ലേസ്മെന്റുകളും പലസമയത്തും എതിർ ടീമിനെ വരെ ഞെട്ടിക്കുന്നത്ര അവിസ്മരണീയവുമായിരുന്നു. വിക്കറ്റിന് പിന്നിൽ ധോണിയാണെങ്കിൽ മുന്നോട്ടാഞ്ഞ്‌ ബോളർമ്മാരെ നേരിടാൻ ബാറ്റ്സ്മാന്മാർ മടിക്കുന്നതിനു കാരണം മനസിലാക്കാൻ പറ്റിയിട്ടില്ലെങ്കിൽ അയാളുടെ സ്റ്റമ്പിംഗ്‌ റെക്കോഡുകളിലേക്ക്‌ ഒന്ന് കണ്ണോടിച്ചാൽ മാത്രം മതിയാകും. സംശയമെല്ലാം അത് വരെയേ ഉണ്ടാകൂ.

ധോണി ക്രീസിൽ നിൽക്കുമ്പോൾ ഒരു സ്കോറും സേഫല്ലെന്ന് എതിർ ക്യാപ്ടന്മാർ പേടിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. ഹേറ്റർമ്മാർ പോലും അംഗീകരിച്ചിരുന്നതാണു അയാളുടെ അസാമാന്യമായ ഫിനിഷിംഗ്‌ പാടവം. തോല്വി ഉറപ്പിച്ച എത്രയെത്ര മത്സരങ്ങൾ തന്റെ മനസാന്നിദ്ധ്യം കൊണ്ട്‌ മാത്രം അയാൾ എതിരാളികളിൽ നിന്ന് തട്ടിയെടുത്തിരിക്കുന്നു.

“If 15 runs needed of the last over,pressure is on the bowler.not on MS dhoni”.

എന്ന് ഇയാൻ ബിഷപ്പ്‌ പറഞ്ഞത്‌ അയാളെ ചുമ്മ പുകഴ്ത്താനല്ല മറിച്ച്‌ അയാളത്‌ പലകുറി തെളിയിച്ചിട്ടുള്ളത്‌ കൊണ്ടാണു.
ഐസിസിയുടെ എല്ലാ ട്രോഫികളും നേടിയ ഒരേയൊരു ക്യാപ്റ്റനായത്‌ കേവലം ഭാഗ്യംകൊണ്ട്‌ മാത്രമല്ലെന്ന് ബുദ്ധിയും വിവരവുമുള്ള ക്രിക്കറ്റിനെ നന്നായി ഫോളൊ ചെയ്യുന്ന ഒരാൾക്ക്‌ പറഞ്ഞ്‌ കൊടുക്കാതെ തന്നെ മനസിലാക്കാൻ പറ്റുന്ന കാര്യമാണു. ലോകക്രിക്കറ്റിനെ തന്റെ ഉള്ളംകൈയ്യിലാക്കി അമ്മാനമാടിയിരുന്ന സാക്ഷാൽ റിക്കി പോണ്ടിങ്ങിനു പോലും സാധിക്കാത്ത കാര്യമാണിതെന്ന് കൂടി ചേർത്ത്‌ വായിക്കുമ്പോളാണു ഈ നേട്ടത്തിന്റെ മൂല്യം മനസിലാവുക.

ബാറ്റിംഗിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ വിരാട്‌ കോഹ്ലിക്ക്‌ ക്യാപ്റ്റൻസി കൈമാറിയ അയാൾക്ക്‌ ഇന്ന് തന്റെ ആ പഴയകാല സ്ട്രോക്ക്‌ പ്ലേ നഷ്ടപ്പെട്ടിരിക്കുന്നു,ശാന്തത കൈമോശം വന്നിരിക്കുന്നു,തന്റെ കഴിവിനോട്‌ നീതിപുലർത്തുന്ന പ്രകടനങ്ങൾ പുറത്തെടുക്കാൻ കഴിയാതെയായിരിക്കുന്നു. വിവാദങ്ങളുടെ തീച്ചൂളയിലകപ്പെട്ടപ്പോളും ഫോം കണ്ടെത്താനാവാതെ ഉഴറിയപ്പോളും എല്ലാവരും നെഞ്ചേറ്റിയിരുന്ന ബാറ്റിംഗ്‌ ശൈലിയിൽ വ്യതിയാനം സംഭവിച്ചപ്പോളും തള്ളിപ്പറഞ്ഞിട്ടില്ല. കാരണം എന്നെന്നും ഓർത്തിരിക്കാനുള്ള ഒരുപിടി നല്ല ഓർമ്മകൾ അയാൾ നമുക്ക്‌ സമ്മാനിച്ചിട്ടുണ്ട്‌.വിരമിക്കണമെന്നാവശ്യപ്പെട്ട്‌ പല പ്രമുഖരും മുറവിളി കൂട്ടുമ്പോളും ഇനിയൊരു ലോകകപ്പിനുള്ള ബാല്യം അയാൾക്കുണ്ടെന്ന് വിശ്വസിക്കാനാണു എനിക്ക്‌ താൽപര്യം,ഒരു വട്ടം കൂടി ആ കരങ്ങൾക്ക്‌ ലോകകിരീടം സ്പർശ്ശിക്കാനുള്ള ഭാഗ്യമുണ്ടാകണേ എന്നാണു പ്രാർത്ഥന അതിനയാൾക്ക്‌ കഴിയുമെന്ന് തന്നെയാണു വിശ്വാസവും.കണ്ണടച്ച്‌ ഇരുട്ടാക്കാൻ ശ്രമിക്കുന്ന വിമർശ്ശകർക്ക്‌ കുറ്റപ്പെടുത്താൻ ധാരാളം കാരണങ്ങളുണ്ടായിരിക്കാം എന്നാൽ തങ്ങളുടെ ഉള്ളിന്റെ ഉള്ളിലെങ്കിലും അവർ അദ്ദേഹത്തെ അംഗീകരിക്കുന്നുണ്ടെന്നത്‌ സത്യം. അതെ ഇഷ്ടപ്പെടാതിരിക്കാം പക്ഷേ അവഗണിക്കാനാവില്ല.

“I pray that a tennis player should emerge from Ranchi as MS Dhoni emerged for cricket”

എന്ന സാനിയ മിർസ്സയുടെ വാക്കുകൾ അദ്ദേഹം കളിച്ച്‌ കൊണ്ടിരുന്ന ഗെയിമിനെ എത്രത്തോളം ഡൊമിനേറ്റ്‌ ചെയ്തെന്നത്‌ വരച്ച്‌ കാട്ടുന്നു.
സമ്മർദ്ദ ഘട്ടങ്ങളെ ധോണിയെപ്പോലെ ഇത്ര കൂളായി കൈകാര്യം ചെയ്തൊരു ക്യാപ്റ്റൻ ലോകക്രിക്കറ്റിൽത്തന്നെ വേറെ കാണുമെന്ന് തോന്നുന്നില്ല.അതാണല്ലോ താൻ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും ക്ലെവർ ക്യാപ്റ്റൻ ധോണിയാണെന്ന് ഇംഗ്ലണ്ട്‌ താരം കെവിൻ പീറ്റേഴ്സൺ അഭിപ്രായപ്പെട്ടതും..
പ്രായം കൂടുതോറും വീര്യവും കൂടിക്കൊണ്ടിരിക്കുന്ന മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ജന്മദിനാശംസകൾ.

kerala

മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ കടുത്ത അതൃപ്തി; എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി.സി ചാക്കോ

പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു.

Published

on

മന്ത്രിമാറ്റ നീക്കം നടക്കാത്തതില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ കടുത്ത അതൃപ്തിയില്‍. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വര്‍ക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മന്ത്രിമാറ്റത്തില്‍ പി.സി ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ തോമസ് കെ. തോമസ് ചില ഇടത് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് തിരിച്ചടിയായി. എന്‍സിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.

Continue Reading

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Trending