india
‘ഗോദി മീഡിയക്കെതിരെ’ രാഹുല്‍ ഗാന്ധി നയിക്കണം; ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ്
ബിജെപി സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ നിരന്തരം പ്രതികരിക്കുന്ന രാഹുല്‍ ഗാന്ധിയെയാണ് നിലവില്‍ പാര്‍ട്ടിക്ക് ആവശ്യമെന്നാണ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. ഗോദി മീഡയക്കെതിരെ തുറന്നടിക്കാന്‍ രാഹുല്‍ ഗാന്ധിക്കെ സാധിക്കൂ എന്ന മുന്‍കാല ചരിത്രം തുറന്നു കാണിച്ചാണ് പ്രവര്‍ത്തകര്‍ ആവശ്യംഉന്നയിക്കുന്നത്.

ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ ഇടക്കാല പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ സോണിയാ ഗാന്ധി താല്പര്യം പ്രകടിപ്പിച്ചെന്ന വാര്‍ത്ത വന്നതോടെ സാമൂഹ്യമാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവിനായി ആവശ്യമുയരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ അടിമുടി മാറ്റം വേണമെന്നാവശ്യപ്പെട്ട് 23 കോണ്‍ഗ്രസ് നേതാക്കന്മാര് സോണിയാ ഗാന്ധിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് സ്ഥാനം ഒഴിയാന്‍ താല്പര്യം പ്രകടിപ്പിച്ച് സോണിയാ ഗാന്ധി പാര്‍ട്ടി നേതാക്കള്‍ക്ക് കത്ത് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെയാണ് പാര്‍ട്ടി നേതൃത്വത്തിലേക്ക് രാഹുലിന്റെ തിരിച്ചുവരവിനായി സാമൂഹ്യമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യ പ്രതികരണം വന്നുതുടങ്ങിയത്.
ബിജെപി സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ നിരന്തരം പ്രതികരിക്കുന്ന രാഹുല്‍ ഗാന്ധിയെയാണ് നിലവില്‍ പാര്‍ട്ടിക്ക് ആവശ്യമെന്നാണ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. മോദി അനുകൂല പ്രചാരണം നടത്തുന്ന രാജ്യത്തെ
ഗോദി മീഡിയക്കെതിരെ തുറന്നടിക്കാന്‍ രാഹുല്‍ ഗാന്ധിക്കെ സാധിക്കൂ എന്ന മുന്‍കാല ചരിത്രം തുറന്നു കാണിച്ചാണ് പ്രവര്‍ത്തകര്‍ ആവശ്യംഉന്നയിക്കുന്നത്. #MyleaderRahulGandhi ഹാഷ് ടാഗ് ഇതിനകം ട്വിറ്ററില്‍ ട്രന്റായി.
Congress only under the leadership of @RahulGandhi ji is a formidable opposition and in the future can defeat BJP.BJP n the Godi Media know this hence they will do everything to stop him frm becoming Congress President but we are n will always be united under #MyLeaderRahulGandhi pic.twitter.com/yOvrxkOqCq
— Ganesh Kumar Yadav (@GaneshYadavINC) August 23, 2020
First they ignore you, then they laugh at you, then they fight you, then you win#MyLeaderRahulGandhi pic.twitter.com/CXV9m2tANB
— Durlabh (@Raresidhu) August 23, 2020
വിവിധ സംസ്ഥാനങ്ങളിലെ ഔദ്യോഗിക കോണ്‍ഗ്രസ് പേജുകളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പേജുകളിലും രാഹുലിനായുള്ള ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് നേതൃസ്ഥാനത്തേക്കുള്ള രാഹുല്‍ ഗാന്ധിയുടെ മടങ്ങിവരവിനായി ഇതിനകം തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
ದೇಶದ ಹಿತದೃಷ್ಟಿಯಿಂದ @RahulGandhi
ಅವರು ಕಾಂಗ್ರೆಸ್ ಪಕ್ಷದ
ಅಧ್ಯಕ್ಷಸ್ಥಾನವನ್ನು ವಹಿಸಬೇಕೆಂಬುದು ನಮ್ಮೆಲ್ಲರ ಆಶಯವಾಗಿದೆ.ರಾಹುಲ್ ಗಾಂಧಿ ಅವರ ನಾಯಕತ್ವದಿಂದ ಕಾಂಗ್ರೆಸ್ ಪಕ್ಷಕ್ಕೆ ಹೊಸಚೈತನ್ಯ, ಕಾರ್ಯಕರ್ತರಲ್ಲಿ ಹುರುಪು ಮತ್ತು ದೇಶದ ಜನತೆಯಲ್ಲಿ ಭರವಸೆ ಮೂಡಲಿದೆ.
1/2— Siddaramaiah (@siddaramaiah) August 23, 2020
आज देश कई तरह की समस्याओं से जूझ रहा है। भाजपा लोकतंत्र की हत्या कर रही है। लेकिन उसके मंसूबों को @RahulGandhi लगातार नाकाम कर रहे हैं।#MyLeaderRahulGandhi pic.twitter.com/czBhzLNS27
— Indian Youth Congress (@IYC) August 23, 2020
I stand with TRUTH
I stand with HONESTY
I stand with INTEGRITY
I stand with HARMONY
I stand with PEACE
I stand with NONVIOLENCE
I stand with INCLUSIVENESS
I stand with PLURALISM
I stand with DEMOCRACY
I stand with SECULARISM
I stand with @INCIndia #MyLeaderRahulGandhi pic.twitter.com/Ni6txkG6lr— Bihar Youth Congress (@IYCBihar) August 23, 2020
He is strong but not rude.
He is kind but not weak.
He is humble but not timid.
He is proud but not arrogant.He is our leader @RahulGandhi !#MyLeaderRahulGandhi pic.twitter.com/UrCz3Fbu24
— Nitish Gaur (@GaurNsui) August 23, 2020
Hope for the country ,who is honest and a leader who stands for principles.He has got more youth into the political system then combined from all parties. Inspite of the mudslinging and slander campaign,he will emerge as the true hero of the masses. RaGa#MyLeaderRahulGandhi @iyc
— Brinder (@brinderdhillon) August 23, 2020
.@RahulGandhi Ji is not only the best option but the ONLY option. #MyLeaderRahulGandhi pic.twitter.com/PAKOrBRP8T
— Saral Patel #BharatJodo (@SaralPatel) August 23, 2020
A leader who listens
A leader who is humble
A leader who is courageous
A leader who is visionary
A leader who fights the fascists
A leader who stands up for the weak
& most of all, a leader with a heart.#MyLeaderRahulGandhi pic.twitter.com/fGflT10L8e— Uttam Kumar Reddy (@UttamINC) August 23, 2020
Shri Rahul Gandhi ji is a ray of hope in the dark time of hate-mongering divisive politics of the current regime.
He is the panacea to all the maladies India is undergoing now.
He is the future where a politics of Justice and Democracy will be celebrated.#MyLeaderRahulGandhi pic.twitter.com/mcm4VjqdZd
— Neeraj Kundan (@Neerajkundan) August 23, 2020
He is Calm
He is Polite
He is Ethical
He is Natural
He is Honest
He is Humble
He is Tolerant
He is Cultured
He is Impartial
He is Educated
He is Conscious
He is Courageous
He is Determined
He has Patience
His Name is @RahulGandhi #MyLeaderRahulGandhi pic.twitter.com/0i1yVwi2jg— Srinivas BV (@srinivasiyc) August 23, 2020
ഒരു വര്‍ഷത്തേക്കാണ് സോണിയാ ഗാന്ധിയെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തത്. കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് സോണിയ സ്ഥാനമൊഴിയാന്‍ താല്പര്യമറിയിച്ച് കത്ത് നല്‍കിയത്. നാളെ ചേരുന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സ്ഥാനമൊഴിയാന്‍ സോണിയ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ഇങ്ങനെയൊരു കത്തെഴുതിയിട്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ നിര്‍ണായക യോഗം തിങ്കളാഴ്ച ചേരാനിരിക്കെ നേതൃമാറ്റം സംബന്ധിച്ച വ്യത്യസ്ത നിലപാടുകളുമായി മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സോണിയ തന്നെ പാര്‍ട്ടിയെ നയിക്കണമെന്ന് ഒരു വിഭാഗവും രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന ആവശ്യമുന്നയിച്ച് മറ്റൊരു വിഭാഗം നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ ഗാന്ധിയെത്തന്നെ ഏല്‍പ്പിക്കണമെന്ന് അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രിപുന്‍ ബോറ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയോട് അഭ്യര്‍ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയക്കുന്നത് രാഹുല്‍ ഗാന്ധിയെ മാത്രമാണെന്നും ബോറ അഭിപ്രായപ്പെട്ടു. സോണിയാ ഗാന്ധിയുമായും കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിമാരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഇക്കാര്യം താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാഹുല്‍ഗാന്ധിക്ക് കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പൂര്‍ണ പിന്തുണയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കഴിഞ്ഞ ജൂലായിലാണ് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചത്. വീണ്ടും പാര്‍ട്ടി അധ്യക്ഷനാകാന്‍ താത്പര്യമില്ലെന്ന നിലപാടിലാണ് അദ്ദേഹം. കോണ്‍ഗ്രസിന് പുതിയ സ്ഥിരം പ്രസിഡന്റ് വേണമെന്ന് പല മുതിര്‍ന്ന നേതാക്കളും അഭിപ്രായപ്പെട്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്ക് അതിന് രാജി പിന്‍വലിക്കേണ്ട ആവശ്യമേ ഉള്ളൂ എന്നായിരുന്നു ശശി തരൂരിന്റെ ആഭിപ്രായം. സ്ഥിരമായി ഇടക്കാല പ്രസിഡന്റ് തുടരുന്നത് ബിജെപിയെ ശക്തിപ്പെടുത്തുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു.
india
ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. രണ്ട് ഭീകരെ വധിച്ചു. സന്ദീപ് പണ്ടുറങ് എന്ന സൈനികനാണ് ഏറ്റുമുട്ടലില്‍ പരുക്കേറ്റ് ചികിത്സക്കിടെ വീരമൃത്യു വരിച്ചത്.
സിംഗ്പോരയിലെ ഛത്രൂ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് സുരക്ഷസേനയുടെ തിരച്ചില്‍ തുടരുന്നു. മേഖലയില്‍ നാല് ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അര്‍ധരാത്രിയോടെ തിരച്ചില്‍ ആരംഭിച്ചത്. രാവിലെ 6.30ഓടെ ഭീകരര്‍ സുരക്ഷ സേനക്ക് നേരെ വെടിയുതിര്‍ത്തതോടെ ആണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയിലെ, സൈഫുള്ള, ഫര്മാന്, ആദില്‍, ബാഷ എന്നീ ഭീകരര്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം പ്രദേശത്ത് പോസ്റ്ററുകള്‍ പതിച്ചിരുന്നു. കൊല്ലപ്പെട്ടത് സെയ്ഫുള്ള ഗ്യാങ്ങില്‍ ഉള്‍പ്പെട്ട ഭീകരവാദികള്‍ എന്നാണ് സൂചന. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പ്രാദേശിക ഭീകരര്‍ക്കെതിരായ നടപടിയുടെ ഭാഗമായി കഴിഞ്ഞ എട്ട് ദിവസത്തിനിടെ മൂന്ന് ഏറ്റുമുട്ടലുകളിലായി എട്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു.
india
കൂട്ടബലാത്സംഗം ചെയ്യ്തു; ദേഹത്ത് മാരക വൈറസ് കുത്തിവെച്ചു; മുഖത്ത് മൂത്രമൊഴിച്ചു; ബിജെപി എംഎല്‍എക്കെതിരെ പരാതി നല്കി സാമൂഹിക പ്രവര്‍ത്തക
മണിരത്നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

40-കാരിയായ സാമൂഹിക പ്രവര്‍ത്തകയെ കര്‍ണാടക ബിജെപി എംഎല്‍എ മണിരത്നം ഉള്‍പ്പടെയുള്ള സംഘം പീഡിപ്പിച്ചതായി പരാതി. എംഎല്‍എയുടെ നേതൃത്വത്തില്‍ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും ദേഹത്ത് മാരക വൈറസ് കുത്തിവെക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയില്‍ പറയുന്നു. മണിരത്നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. യുവതിയുടെ പരാതില്‍ ബെംഗളൂരു പൊലീസ് കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
2023 ല്‍ മണിരത്നയുടെ ഓഫീസിലാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ‘അവര്‍ നാല് പേരും ചേര്‍ന്ന് എന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും ഞാന്‍ എതിര്‍ത്താല്‍ എന്റെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മണിരത്നയുടെ നിര്‍ദ്ദേശപ്രകാരം വാസന്തയും ചെന്നകേശവയും ചേര്‍ന്ന് എന്നെ ബലാത്സംഗം ചെയ്തു. പിന്നീട് എംഎല്‍എ എന്റെ മുഖത്ത് മൂത്രമൊഴിച്ചു’ – അവര്‍ പരാതിയില്‍ പറഞ്ഞു.
ഈ വിവരം പുറത്ത് പറഞ്ഞാല്‍ തന്റെ കുടുംബത്തെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. മണിരത്നയുടെ നിര്‍ദ്ദേശപ്രകാരം തനിക്കെതിരെ കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നേരത്തെ അറസ്റ്റിലായിരുന്നുവെന്നും ഇവര്‍ പറയുന്നു. സംഭവത്തിന് പിന്നാലെ യുവതി ഗുരുതരാവസ്ഥയിലായിരുന്നു. ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചതായും പറയുന്നു. ഇതിന് പിന്നാലെയാണ് കേസ് നല്‍കിയത്. മണിരത്നക്കെതിരെരെയുള്ള കേസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
india
ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ ആസൂത്രണം; രണ്ട്പേര് പിടിയില്‍
പാക് ചാര സംഘടനയായ ഐഎസ്ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്‍സികള്‍ അറിയിക്കുന്നത്.

ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി തകര്‍ത്ത് രഹസ്യാന്വേഷണ സംഘം. ഭീകരാക്രമണം ആസൂത്രണം ചെയ്ത രണ്ട്പേര് അറസ്റ്റിലായി. പാക് ചാര സംഘടനയായ ഐഎസ്ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്‍സികള്‍ അറിയിക്കുന്നത്. പ്രതികള്‍ വിദഗ്ധ പരിശീലനം ലഭിച്ചവരും ഡല്‍ഹിയിലെ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചെന്നും വിവരമുണ്ട്.
പാകിസ്താന് ഹൈക്കമ്മിഷനില്‍ നിന്ന് ഇന്ത്യ പുറത്താക്കിയ രണ്ടു ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ഏജന്‍സികള്‍ പറയുന്നു. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ജനുവരിയില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് ഭീകരരെ അറസ്റ്റ് ചെയ്യുന്നത്.
-
kerala1 day ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala3 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india2 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി