Connect with us

Culture

ഗോവയിലും പഞ്ചാബിലും വോട്ടെടുപ്പ് ആരംഭിച്ചു

Published

on

പനാജി/ഛാണ്ഡിഗഡ്: ഗോവയിലും പഞ്ചാബിലും നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു. ഗോവയില്‍ രാവിലെ ഏഴിനും പഞ്ചാബില്‍ എട്ടിനുമാണ് വോട്ടെടുപ്പ് ആരംഭിച്ചത്. പഞ്ചാബില്‍ 117 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 1145 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഗോവയിലാകട്ടെ 40 അംഗ നിയമസഭയിലേക്ക് 250 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.

voting_360_8

നോട്ടു അസാധുവാക്കലിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് ആയതിനാല്‍ ബിജെപിക്കു നിര്‍ണായകമാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നതനുസരിച്ച് കോണ്‍ഗ്രസിനാണ് പഞ്ചാബില്‍ മുന്‍തൂക്കം. എന്നാല്‍ ഗോവയില്‍ നിലവില്‍ അധികാരത്തിലിരിക്കുന്ന ബിജെപിക്ക് ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നുള്ള കടുത്ത മത്സരത്തിനു പുറമെ സഖ്യകക്ഷിയായിരുന്ന എംജിപിയും ശിവസേനയും ഉള്‍പ്പെടെയുള്ളവര്‍ ബദല്‍ മുന്നണി രൂപീകരിച്ചതും ബിജെപിക്ക് തിരിച്ചടിയാകും.

parrikar-759

രണ്ടു സംസ്ഥാനങ്ങളിലെയും പോളിങ് ബൂത്തുകളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗോവയില്‍ വോട്ട് രേഖപ്പെടുത്തിയ പ്രമുഖരില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുമുണ്ട്. സ്ത്രീകള്‍ക്കു മാത്രമുള്ള പിങ്ക് ബൂത്തുകളാണ് ഗോവയിലെ മറ്റൊരു സവിശേഷത.

kerala

മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ പദ്ധതി: ഭവന നിര്‍മ്മാണം ഏപ്രില്‍ 9ന് ആരംഭിക്കും

105 കുടുംബങ്ങൾക്ക് 8 സെന്റിൽ ആയിരം സ്‌ക്വയർ ഫീറ്റ് വീടുകളാണ് മുസ്ലിംലീഗ് നിർമ്മിച്ച് നൽകുന്നത്.

Published

on

മുസ്‌ലിം ലീഗ്‌  വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായ ഭവന നിർമ്മാണത്തിന് ഏപ്രിൽ 9ന് ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നിർവ്വഹിക്കും. മേപ്പാടിയിൽ കണ്ടെത്തിയ നിർദ്ദിഷ്ട 10.5 ഏക്കർ ഭൂമിയിലാണ് വീടുകൾക്ക് തറക്കല്ലിടുന്നത്. 105 കുടുംബങ്ങൾക്ക് 8 സെന്റിൽ ആയിരം സ്‌ക്വയർ ഫീറ്റ് വീടുകളാണ് മുസ്ലിംലീഗ് നിർമ്മിച്ച് നൽകുന്നത്.

ഇരുനിലകൾ നിർമ്മിക്കാൻ ആവശ്യമായ ബലത്തോട് കൂടിയായിരിക്കും വീടുകളുടെ അടിത്തറ. പ്രധാന റോഡിനോട് ചേർന്നാണ് ഭവന സമുച്ചയം ഒരുങ്ങുക. വീടുകളിലേക്കുള്ള റോഡ്, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും.

ഭവന നിർമാണ പദ്ധതിക്ക് കൽപ്പറ്റയിൽ ചേർന്ന ഉപസമിതി യോഗം കഴിഞ്ഞ ദിവസം അന്തിമരൂപം നൽകിയിരുന്നു. ഉപസമിതിയുടെ മേൽനോട്ടത്തിൽ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ഓഫീസ് സംവിധാനങ്ങളും സജ്ജീകരിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു.

Continue Reading

kerala

സമരം തുടര്‍ന്ന് ആശമാരും, കൂടെച്ചേര്‍ന്ന് അംഗനവാടി ജീവനക്കാരും

അതേസമയം നാളെ സെക്രട്ടറിയേറ്റിനു മുന്നില്‍ ആശാ പ്രവര്‍ത്തകര്‍ കൂട്ട ഉപവാസം അനുഷ്ഠിക്കാനാണ് തീരുമാനം.

Published

on

സെക്രട്ടറിയേറ്റിനു മുന്നില്‍ തുടരുന്ന ആശാ പ്രവര്‍ത്തകരുടെയും അംഗനവാടി ജീവനക്കാരുടെയും സമരം കൂടുതല്‍ ശക്തമാകുകയാണ്. ആശാ പ്രവര്‍ത്തകരുടെ നിരാഹാര സമരം നാലാം ദിനത്തിലേക്കും രാപ്പകല്‍ സമരം 42-ാം ദിവസത്തിലേക്കും കടന്നു. അതേസമയം നാളെ സെക്രട്ടറിയേറ്റിനു മുന്നില്‍ ആശാ പ്രവര്‍ത്തകര്‍ കൂട്ട ഉപവാസം അനുഷ്ഠിക്കാനാണ് തീരുമാനം.

പ്രതിഷേധം ശക്തമാക്കാനൊരുങ്ങിയിരിക്കുകയാണ് ആശ വര്‍ക്കര്‍മാര്‍. ഈ മാസം 24 ന് സമര കേന്ദ്രത്തില്‍ ആശ വര്‍ക്കമാര്‍ കൂട്ട ഉപവാസമിരിക്കും. നിലവില്‍ മൂന്ന് പേര്‍ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവര്‍ക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക.

ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം 42ആം ദിവസവും തുടരുകയാണ്. മൂന്നാം ഘട്ടമായി ആശമാര്‍ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് മൂന്നാം ദിവസമാണ്. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു, തങ്കമണി, ശോഭ എന്നിവരാണ് നിരാഹാരമിരിക്കുന്നത്.

ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ആര്‍ ഷീജയെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശ വര്‍ക്കമാര്‍മാരുടെ സമരം വളരെ ശക്തമായി മുന്നോട്ട് പോകുമ്പോഴും സര്‍ക്കാരിന്റെ നിഷേധാത്മക സമീപനം തുടരുകയാണ്. അതേസമയം, വിഷയത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയിരുന്നുവെന്നും ഇനി മറുപടിയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

Continue Reading

india

ഉള്ളിക്ക് വിലയിടിഞ്ഞു; കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്രം

അഞ്ച് മാസത്തോളം ഉള്ളിയുടെ കയറ്റുമതിയും നിരോധിക്കുന്ന സാഹചര്യമുണ്ടായി.

Published

on

ഉള്ളി കയറ്റുമതിയിൽ സെപ്റ്റംബറിൽ ഏർപ്പെടുത്തിയ 20 ശതാനം നികുതി പിൻവലിക്കാൻ തീരുമാനമെടുത്ത് കേന്ദ്ര ഗവൺമെന്റ്. ഏപ്രിൽ ഒന്നു മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരുക. രാജ്യത്ത് ഉള്ളിയുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനായി 2023 ഡിസംബർ 8 മുതൽ 2024 മെയ് 3 വരെ മിനിമം കയറ്റുമതി നിരക്കുൾപ്പെടെ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അഞ്ച് മാസത്തോളം ഉള്ളിയുടെ കയറ്റുമതിയും നിരോധിക്കുന്ന സാഹചര്യമുണ്ടായി. ഈ നിയന്ത്രണങ്ങൾക്കാണ് നിലവിലെ തീരുമാനത്തിലൂടെ അയവുവരുന്നത്

കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഉണ്ടായിട്ടും 2023-24 ൽ 17.7 ലക്ഷം ടണും, 2024-25 ൽ( മാർച്ച് 18 വരെ) 11.65 ലക്ഷം ടണും മൊത്തം കയറ്റുമതി നടന്നുവെന്നാണ് ഗവൺമന്റെ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാസം തോറുമുള്ള ഉള്ളികയറ്റുമതി 2024ലെ 0.72 ലക്ഷം ടണ്ണിൽ നിന്ന് 1.85 ആയി വർധിച്ചു.

റാബി വിളകളുടെ വിപണിയിലെ വരവിനോടനുബന്ധിച്ച് റീടെയിൽ വില കുറയാനുള്ള സാഹചര്യം മുന്നിൽ കണ്ട് കർഷകർക്ക് ന്യായമായ വില ഉറപ്പാക്കാനും ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ഉള്ളി ലഭ്യമാക്കുന്നതിനും വേണ്ടിയാണ് തങ്ങളുടെ പുതിയതീരുമാനമെന്ന് ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം പറഞ്ഞു.

ഭക്ഷ്യ ധാന്യ വിളകളുടെ ഹോൾസെയിൽ വിപണിവില മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണെങ്കിലും രാജ്യത്ത് മൊത്തത്തിൽ 39 ശതമാനം ഇടിവ് ഉണ്ടായെന്ന് മന്ത്രാലയം പറയുന്നു. അതു പോലെ ഉള്ളിയുടെ രാജ്യത്തെ റീടെയിൽ വിലയിലും കഴിഞ്ഞ പത്തു മാസത്തിനുള്ളിൽ 10 ശതമാനം ഇടിവുണ്ടായി.

അഗ്രികൾച്ചറൽ ആൻഡ് ഫാർമേഴ്സ് വെൽഫയർ അസോസിയേഷന്റെ കണക്കു പ്രകാരം ഈ വർഷത്തെ റാബി ഉൽപ്പാദനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 18 ശതമാനം വർധനവാണുള്ളത്. ഇന്ത്യയിലെ മൊത്തം ഉള്ളി ഉൽപ്പാദനത്തിന്റെ 70-75 ശതമാനം വരുന്ന റാബി ഉള്ളി ഒക്ടോബർ-നവംബർ മാസത്തിൽ ഖാരിഫ് വിളവ് വിപണിയിലെത്തുന്നതു വരെ ഉള്ളിയുടെ വിപണി വില സ്ഥിരത നിലനിർത്തുന്നതിൽ നിർണായകമാണ്.

Continue Reading

Trending