Connect with us

kerala

എറണാകുളത്ത് ഗ്ലാസ് പാളികള്‍ ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

കൂടെ വേറേയും തൊളിലാളികള്‍ ജോലിക്കുണ്ടായിരുന്നെങ്കിലും അപകട സമയത്ത് ധന്‍കുമാര്‍ അവിടെ ഒറ്റക്കാണ് ഉണ്ടായിരുന്നത്

Published

on

എറണാകുളത്ത് ഗ്ലാസ് പാളികള്‍ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. എടയാറില്‍ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ അസം സ്വദേശി ധന്‍ കുമാറാണ് മരിച്ചത്. എടയാര്‍ റോയല്‍ ഗ്ലാസ് ഫാക്ടറിയിലാണ് പലര്‍ച്ചെ മൂന്ന് മണിയോടെ അപകമുണ്ടായത്. യന്ത്രത്തില്‍ നിന്ന് ട്രോളി സ്റ്റാഡിലേക്ക് ഇറക്കി വച്ചിരുന്ന ഗ്ലാസ് പാളികളാണ് ധന്‍ കുമാറിന്റെ ദേഹത്തേക്ക് മറിഞ്ഞ് വീണത്.

11 അടി നീളത്തിലും 12 എംഎം കനത്തിലുമുള്ള 7 വലിയ ഗ്ലാസ് പാളികളാണ് ഒന്നിച്ച് ധന്‍ കുമാറിന്റെ ദേഹത്തേക്ക് വീണത്. ഗ്ലാസില്‍ സ്റ്റിക്കറൊട്ടിക്കുന്നതിനിടെ ട്രോളി സ്റ്റാഡിന്റെ അടിഭാഗം ഒഴിഞ്ഞാണ് ഗ്ലാസ് പാളികള്‍ മറിഞ്ഞത്. കൂടെ വേറേയും തൊളിലാളികള്‍ ജോലിക്കുണ്ടായിരുന്നെങ്കിലും അപകട സമയത്ത് ധന്‍കുമാര്‍ അവിടെ ഒറ്റക്കാണ് ഉണ്ടായിരുന്നത്.

അപകട വിവരമറിഞ്ഞെത്തിയ അഗ്‌നിശമന സേനാംഗങ്ങളും കമ്പനിയിലെ സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഗ്ലാസ് പാളികള്‍ നീക്കി ധനകുമാറിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബനാനി പൊലീസ് സ്ഥലത്തെത്തി മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

crime

തൃശൂരിൽ യുവാവിനെ തല്ലിക്കൊന്ന് പുഴയിൽ തള്ളി

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണം

Published

on

തൃശൂര്‍: തൃശൂരിൽ യുവാവിനെ അടിച്ചുകൊന്നശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിച്ചു. സംഭവത്തിൽ ആറുപേര്‍ അറസ്റ്റിലായി. തൃശൂര്‍ ചെറുതുരുത്തിയിലാണ് ദാരുണമായ കൊലപാതകം നടന്നത്. നിലമ്പൂര്‍ വഴിക്കടവ് സ്വദേശി സൈനുൽ ആബിദ് (39) ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണം.

കമ്പിവടികൊണ്ട് തല്ലിക്കൊന്ന ശേഷം മൃതദേഹം പുഴയിൽ തള്ളുകയായിരുന്നു. ഇന്നലെ രാവിലെ മൃതദേഹം ഭാരതപ്പുഴയുടെ തീരത്തുനിന്ന് ലഭിക്കുകയായിരുന്നു. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്തു. സംഘം ചേര്‍ന്നാണ് സൈനുൽ ആബിദിനെ മര്‍ദിച്ചത്. കൊല്ലപ്പെട്ട സൈനുൽ ആബിദ് ഒട്ടേറെ മോഷണ കേസുകളിലെ പ്രതിയാണ്. ലഹരിക്കടത്തിലും പിടിക്കപ്പെട്ടിരുന്നു.

 

Continue Reading

crime

വരിതെറ്റിച്ച് മദ്യം വാങ്ങാൻ ശ്രമം, ആര്യനാട് ബിവറേജസിന് മുന്നിൽ കൂട്ടയടി

അക്രമത്തിൽ 2പേർക്ക് ചെറിയ പരിക്ക് ഏറ്റിട്ടുണ്ട്

Published

on

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ ആര്യനാട് ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ മദ്യം വാങ്ങാനെത്തിയവർ തമ്മിൽ കൂട്ടത്തല്ല്. മദ്യം വാങ്ങാനുള്ള വരി മറികടന്നതിനെ ചൊല്ലി തുടങ്ങിയ തർക്കമാണ് പിന്നീട് ഷോപ്പിന് മുന്നിൽ കൂട്ടയടിയിലേക്ക് വഴിമാറിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ബിവറേജസിന് മുന്നിൽ വലിയ തോതിൽ സംഘർഷം ഉണ്ടായത്.

മദ്യം വാങ്ങാൻ എത്തിയ ആൾക്കാരുടെ സുഹൃത്തുക്കൾ സ്ഥലത്തുണ്ടായിരുന്നു. ഇവർ കൂടി പ്രശ്നത്തിൽ ഇടപെട്ടതോടെ സംഘർഷ അവസ്ഥ ഉണ്ടായി. സംഘർഷം ഉണ്ടായതിനെ തുടർന്ന് ബിവറേജസ് ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആര്യനാട് പൊലീസ് സ്ഥലത്തെത്തിയതോടെ അക്രമം നടത്തിയവർ രക്ഷപ്പെട്ടു. അക്രമത്തിൽ 2പേർക്ക് ചെറിയ പരിക്ക് ഏറ്റിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയി.

Continue Reading

kerala

ജോലിയിൽനിന്ന് പിരിച്ചുവിട്ടു; റിസോർട്ടിന് തീയിട്ട് ജീവനക്കാരൻ ആത്മഹത്യ ചെയ്തു

റിസോര്‍ട്ടിന്റെ താഴത്തെ നിലയില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച നായകളെ റൂമിനകത്ത് അടച്ചിടുകയും തീ കൊളുത്തുകയുമായിരുന്നു

Published

on

കണ്ണൂര്‍: പയ്യാമ്പലത്ത് റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. ബാനൂസ് ബിച്ച് എന്‍ക്ലേവില്‍ ഉച്ചയോടെയാണ് സംഭവം. പെട്രോളും ഗ്യാസ് സിലിണ്ടറും തുറന്നിട്ടാണ് യുവാവ് തീ കൊളുത്തിയത്. പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്.

റിസോര്‍ട്ടിലെ സെക്യൂരി ജീവനക്കാരനാണ് പ്രേമന്‍. ആദ്ദേഹത്തെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതായി ഉടമ നിര്‍ദേശം നല്‍കിയിരുന്നു. അതിന് പിന്നാലെയായിരുന്നു പ്രേമന്റെ പരാക്രമം. റിസോര്‍ട്ടിന്റെ താഴത്തെ നിലയില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച നായകളെ റൂമിനകത്ത് അടച്ചിടുകയും തീ കൊളുത്തുകയുമായിരുന്നു. ലോഡ്ജില്‍ ഉണ്ടായിരുന്ന അതിഥികളാണ് വിവരം പൊലിസിനെ അറിയിച്ചത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സാണ് തീയണച്ചത്‌. തീപ്പിടിത്തത്തില്‍ രണ്ട് വളര്‍ത്തുനായകളും ചത്തു. പൊള്ളലേറ്റ നിലയില്‍ പുറത്തുവന്ന ഇയാള്‍ റിസോര്‍ട്ടിന് സമീപത്തെ ഒഴിഞ്ഞ വീട്ടിലേക്കു കയറുകയായിരുന്നു. പിന്നീട് ഇവിടെനിന്ന് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.തീപ്പിടിത്തത്തില്‍ റിസോര്‍ട്ടിലെ മുറികള്‍ കത്തിനശിച്ചു. മുകള്‍ നിലയിലെ മുറിയിലും ഹാളിലുമുണ്ടായ പൊട്ടിത്തെറിയില്‍ വലിയ നാശനഷ്ടമാണ് സംഭവിച്ചത്. കണ്ണൂരില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു.

Continue Reading

Trending