Connect with us

News

വല കുലുക്കി ഘാന കീഴടങ്ങി; പോര്‍ചുഗല്‍ വിജയം 3-2ന്

ഖത്തറില്‍ ലോകകപ്പില്‍ ക്ലബ് ഇല്ലാതെ കളിക്കുന്ന ഒരേയൊരു താരമാണ് റൊണാള്‍ഡോ

Published

on

ദോഹ: ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ് എച്ച് മത്സരത്തില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ച് ഘാന കീഴടങ്ങി. 3-2നാണ് പോര്‍ചുഗല്‍ വിജയം ഉറപ്പിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (65), ജോവാ ഫെലിക്‌സ് (78), റാഫേല്‍ ലിയോ (80) എന്നിവരാണ് ഘാനയുടെ ഗോള്‍ വലകുലുക്കിയത്. ആന്ദ്രെ അയു (73), ഓസ്മാന്‍ ബുകാരി (89) എന്നിവരര്‍ പോര്‍ച്ചുഗലിന്റെ വലയും കുലുക്കി.

മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിത സമനിലയിലായിരുന്നു. മത്സരത്തിലെ അഞ്ചു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. ആദ്യ ഗോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീശിയ പെനാല്‍റ്റിയിലൂടെ ആയിരുന്നു. ഇതോടെ തുടര്‍ച്ചയായ അഞ്ചു ലോകകപ്പുകളില്‍ ഗോളടിക്കുന്ന ആദ്യതാരമെന്ന നേട്ടം ക്രിസ്റ്റ്യാനോ സ്വന്തമാക്കി. ഗോള്‍ രഹിതമായ ആദ്യ പകുതിയില്‍നിന്ന് വ്യത്യസ്തമായി, രണ്ടാം പകുതിയില്‍ ഇരു ടീമുകളും ആക്രമിച്ചു. ഒടുവില്‍ പോര്‍ച്ചുഗലിന്റെ വാശി വിജയത്തിലെത്തിച്ചു.

ഖത്തറില്‍ ലോകകപ്പില്‍ ക്ലബ് ഇല്ലാതെ കളിക്കുന്ന ഒരേയൊരു താരമാണ് റൊണാള്‍ഡോ. കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടത്. താരത്തിന്റെ അഞ്ചാമത്തെ ലോകകപ്പ് കൂടിയാണിത്.

kerala

സംസ്ഥാനത്ത് ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് മഴ സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യം സംസ്ഥാനത്ത് പലയിടങ്ങളിലും ഉയര്‍ന്ന തോതിലാണ്

Published

on

സംസ്ഥാനത്ത് ഇന്ന് മുതല്‍ വരുന്ന അഞ്ച് ദിവസത്തേക്ക് മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. മലപ്പുറം , വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം പരമാവധി 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

അതേസമയം, അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യം സംസ്ഥാനത്ത് പലയിടങ്ങളിലും ഉയര്‍ന്ന തോതിലാണ്. മുന്‍കരുതലിന്റെ ഭാഗമായി രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ നേരിട്ട് വെയില്‍ ഏല്‍ക്കരുതെന്നും മുന്നറിയിപ്പുണ്ട്.

Continue Reading

kerala

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി; കണ്ണൂരില്‍ പഞ്ചായത്ത് പ്രസിഡണ്ടിന് ലഹരി മാഫിയുടെ ഭീഷണി

പഞ്ചായത്ത് പരിധിയില്‍ നടപ്പിലാക്കിയ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ലഹരി സംഘത്തെ പ്രകോപിപ്പിച്ചത്

Published

on

കണ്ണൂരിലെ മട്ടൂല്‍ പഞ്ചായത്ത് പ്രസിഡണ്ടിന് ലഹരി മാഫിയുടെ ഭീഷണി. പഞ്ചായത്ത് പരിധിയില്‍ നടപ്പിലാക്കിയ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ലഹരി സംഘത്തെ പ്രകോപിപ്പിച്ചത്. സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ആബിദിന്റെ പരാതിയില്‍ പഴയങ്ങാടി പൊലീസ് കേസെടുത്തു.

ലഹരിക്കെതിരെ ജനകീയ പ്രതിരോധം തീര്‍ക്കുക എന്നതായിരുന്നു ഫാരിഷ സ്വീകരിച്ച ആദ്യ പടി. മാടായി മാട്ടൂല്‍ പഞ്ചായത്തുകളിലെ 800ലധികം യുവജനങ്ങളെ സംഘടിപ്പിച്ച് ‘ധീര’ എന്ന പേരില്‍ ഒരു വാട്‌സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ ഈ കൂട്ടായ്മയും പൊലീസും ചേര്‍ന്നു നടത്തിയ സംയുക്ത നീക്കത്തില്‍ പിടിയിലായത് 15ലധികം ആളുകളാണ്. ലഹരി സംഘങ്ങള്‍ തമ്പടിക്കുന്ന പഴകിയ കെട്ടിടങ്ങള്‍ പലതും ധീരയുടെ പ്രവര്‍ത്തകര്‍ ഇടിച്ചു നിരത്തി. ഇതാണ് ലഹരി മാഫിയയെ പ്രകോപിപ്പിച്ചത്.

പഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ടീച്ചര്‍ക്കെതിരെ ലഹരി സംഘം ആദ്യം സൈബര്‍ ആക്രമണം നടത്തി. പിന്നാലെ ഫോണിലൂടെയും സോഷ്യല്‍ മീഡിയ വഴിയും ഭീഷണിയും മുഴക്കി. നിങ്ങടെ വീട്ടിലുള്ളവര്‍ക്ക് പണിതരാം, നിങ്ങളെ മക്കള്‍ക്ക് കാണിച്ചുതരാം എന്നൊക്കെയാണ് ഫോണിലൂടെയുള്ള ഭീഷണി. പ്രസിഡണ്ടിന്റെ പരാതിയില്‍ പഴയങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

kerala

കൊല്ലത്ത് ബാറില്‍ കത്തികുത്ത്; ഒരാള്‍ മരിച്ചു

ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സുധീഷിനെ കുത്തിയത്

Published

on

കൊല്ലം ചടയമംഗലത്ത് ബാറിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. ചടയമംഗലം സ്വദേശി സുധീഷ് ആണ് മരിച്ചത്. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സുധീഷിനെ കുത്തിയത്.

സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സുധീഷിന്റെ മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending