Connect with us

GULF

യുഎഇയിൽ ഇനി ഫാമിലി വീസ ലഭിക്കാൻ വളരെ എളുപ്പം; മാനദണ്ഡം ശമ്പളമാക്കി; ഉദ്യോഗസ്ഥർക്കും സംരംഭകർക്കും കുടുംബ വീസയ്ക്ക് അപേക്ഷിക്കാം

3000 ദിർഹം മാസശമ്പളവും താമസ സൗകര്യവുമുള്ള ആർക്കും ഇനി യുഎഇലേക്ക് കുടുംബത്തെ എത്തിക്കാം

Published

on

ദുബായ്: ഫാമിലി വീസ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി യുഎഇ. തൊഴിൽ മേഖല, തസ്തിക എന്നിവ ഫാമിലി വീസ അനുവദിക്കുന്നതിന് പരി​ഗണിക്കില്ല. പകരം ശമ്പളത്തിന്റെ അടിസ്ഥാനത്തിലാകും ഫാമിലി വീസ അനുവദിക്കുക. 3000 ദിർഹം മാസശമ്പളവും താമസ സൗകര്യവുമുള്ള ആർക്കും ഇനി യുഎഇലേക്ക് കുടുംബത്തെ എത്തിക്കാം. അതായത്, ഏകദേശം 68,000 ഇന്ത്യൻ രൂപക്ക് തുല്യമായ ശമ്പളം വേണം.

3000 ദിർഹം മാസശമ്പളമുള്ളവര്‍ കുടുംബത്തെ കൊണ്ടുവരികയാണെങ്കിൽ, താമസ സൗകര്യത്തിന്റെ ചെലവ് സ്പോൺസർ വഹിക്കണം. 4000 ദിർഹം (ഏകദേശം 91,000 രൂപ) ശമ്പളമുള്ളവർക്കു താമസ സൗകര്യമുണ്ടെങ്കിൽ സ്പോൺസറുടെ സഹായമില്ലാതെ കുടുംബത്തെ യുഎഇയിൽ എത്തിക്കാനാകും.

ഉദ്യോഗസ്ഥർക്കും സംരംഭകർക്കും കുടുംബ വീസയ്ക്ക് അപേക്ഷിക്കാനും അനുമതിയുണ്ട്. പിതാവ് യുഎഇയിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ മക്കളുടെ സ്പോൺസർഷിപ് മാതാവിനു ലഭിക്കില്ല. പിതാവിന്റെ വീസയിൽത്തന്നെ എത്തണം. ജോലി ചെയ്യാൻ അനുമതിയില്ലാത്ത താമസ വീസയാണു മക്കൾക്കു ലഭിക്കുക.

GULF

പിസിഡബ്ല്യുഎഫ് ഒമാന്‍ കമ്മിറ്റി സംഘടിപ്പിച്ച പൊന്നാരവം 2025 വ്യത്യസ്ത പരിപാടികളോടെ സമാപിച്ചു

സമ്മേളനം പി സി ഡബ്ല്യു എഫ് ഗ്ലോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സി വി മുഹമ്മദ് നവാസ് ഉദ്ഘാടനം ചെയ്തു

Published

on

ബര്‍ക്ക: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ഒമാന്‍ നാഷണല്‍ കമ്മിറ്റി ബര്‍ക്ക അല്‍ ഇസാന്‍ ഫാമില്‍ സംഘടിപ്പിച്ച പൊന്നാരവം 2025 വ്യത്യസ്ത പരിപാടികളോടെ സമാപിച്ചു. സാംസ്‌കാരിക സമ്മേളനം, വനിതാ സംഗമം,അര്‍ബന മുട്ട്, ഒപ്പന, കനല്‍ പൊട്ട്, കൈമുട്ടിപ്പാട്ട്, പുസ്തക ശാല, സംഗീത വിരുന്ന്, പൊന്നാനി പലഹാരങ്ങളുടെ പ്രദര്‍ശനം തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളാല്‍ ധന്യമായി.

കാലത്ത് 9 മണി മുതല്‍ ആരംഭിച്ച പരിപാടികള്‍ രാത്രി ഏറെ വൈകിയും തുടര്‍ന്നു. നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. സാംസ്‌കാരിക . ഒമാന്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് എം സാദിഖ് അധ്യക്ഷത വഹിച്ചു.

സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ വില്‍സണ്‍ ജോര്‍ജ്, ഇബ്രാഹിം ഒറ്റപ്പാലം, അജിത്ത് വാസുദേവന്‍, പി വി അബ്ദുറഹീം, പി സി ഡബ്ല്യു എഫ് ജി സി സി കോഡിനേറ്റര്‍ എം മുഹമ്മദ് അനീഷ്, ഒമാന്‍ കമ്മിറ്റി ഉപദേശക സമിതി ചെയര്‍മാന്‍ പി വി അബ്ദുല്‍ജലീല്‍, സുഭാഷ് കണ്ണെത്ത് , അബു തലാപ്പില്‍, ഒമേഗ ഗഫൂര്‍, എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് ബാതിന ഘടകം അവതരിപ്പിച്ച ഒപ്പന, അര്‍ബന മുട്ട്, ട്വിങ്കിള്‍ ഡാന്‍സ് തുടങ്ങിയവ യും, മസ്‌ക്കറ്റ് ഘടകം നേതൃത്വം നല്‍കിയ കൈമുട്ടി പാട്ട്, കനല്‍ പൊട്ട് എന്നിവയും വേദിയില്‍ അരങ്ങേറി, ശിഹാബ് പാലപ്പെട്ടി, മുത്തു പട്ടുറുമാല്‍, സോഷ്യല്‍ മീഡിയ സിംഗര്‍ റൈഹാന മുത്തു, നാസര്‍, തസ്‌നി എന്നിവര്‍ അണിനിരന്ന സംഗീതവിരുന്ന് സംഗീത ആസ്വാദക ഹൃദയങ്ങളില്‍ ആവേശം പകര്‍ന്നു.

നാഷണല്‍ കമ്മിറ്റി ജനറല്‍സെക്രട്ടറി സമീര്‍ സിദ്ദീഖ് സ്വാഗതവും, ട്രഷറര്‍ പി വി സുബൈര്‍ നന്ദിയും പറഞ്ഞു.ഷമീമ സുബൈര്‍,സല്‍മ നസീര്‍, ആയിഷ ലിസി ഗഫൂര്‍, ലിസാന മുനവീര്‍, റഹീം മുസന്ന,കെവി ഇസ്മായില്‍, ഓ ഓ സിറാജ്, കെ വി റംഷാദ, സെന്‍സിലാല്‍ ഊപാല റിഷാദ്, ജംഷീദ്, ബിനീഷ്, റസാക്ക്, മുനവ്വര്‍, സമീര്‍മത്ര, കെവി ഷംസീര്‍, നൗഷാദ് കെ എന്നിവര്‍ നേതൃത്വം നല്‍കി.

Continue Reading

GULF

സൗദി ജിസാനിൽ വാഹനാപകടത്തിൽ 1 മലയാളി ഉൾപ്പടെ 15 പേർ മരണപെട്ടു

Published

on

ജിസാൻ അരാംകൊ റിഫൈനറി റോഡിൽ വെച്ചായിരുന്നു അപകടം.9 ഇന്ത്യക്കാർ ,3 നേപ്പാൾ സ്വദേശികൾ, 3 ഘാന സ്വദേശികളും ആണ് മരണപ്പെട്ടത്.11 പേർ ഗുരുതരാവസ്‌ഥയിൽ ജിസാൻ , അബഹ ഹോസ്പിറ്റലുകളിൽ ചികിത്സയിലും ആണ്. കൊല്ലം സ്വദേശി വിഷ്ണു പ്രകാശ് പിള്ള (31 വയസ്) ആണ് മരണപ്പെട്ട മലയാളി. എല്ലാവരും ജുബൈൽ ACIC കമ്പനി ജീവനക്കാർ ആണ്.

Continue Reading

GULF

മസ്കറ്റ് കെ.എം.സി.സി അൽ ഖൂദ് ഏരിയ കമ്മിറ്റി മെമ്പർഷിപ് ക്യാമ്പയിനും എൻ.സി ജംഷീറലി ഹുദവിക്ക് യാത്രയയപ്പും നല്കി

Published

on

മസ്കറ്റ്: മസ്കറ്റ് കെ.എം.സി.സി അൽ ഖൂദ് ഏരിയ കമ്മിറ്റിയുടെ 2025-27 കാലയളവിലേക്കുള്ള കെ.എം.സി.സി മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനം സി. മുഹമ്മദ് റസലി(എം.ഡി. സ്കൈ റെയ്സ് ഗ്ലോബൽ)ന് മെമ്പർഷിപ് നല്കി എൻ.സി. ജംഷീറലി ഹുദവി നിർവ്വഹിച്ചു.
ഹൃസ്വ സന്ദർശനാർത്ഥം മസ്കറ്റിലെത്തിയ എൻ.സി. ജംഷീറലി ഹുദവിയ്ക്ക് മസ്കറ്റ് കെ.എം.സി.സി അൽ ഖൂദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യ ഹൃദ്യമായ യാത്രയയപ്പും നല്കി.

ടി.പി. മുനീർ, തായാട്ട് ഷാജഹാൻ, അബ്ദുൽ ഹകീം പാവറട്ടി, എൻ.എ.എം. ഫാറൂഖ്, സി.വി.എം. ബാവ വേങ്ങര, സി.ടി. ഫൈസൽ, മുഹമ്മദ് അമീൻ ഹുദവി, ഷമീർ തിട്ടയിൽ, പി.പി.അൻസാർ, സജ്മൽ അട്ടപ്പാടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Continue Reading

Trending