Connect with us

india

‘ഗെറ്റ് ഔട്ട് രവി’ തമിഴ്നാട്ടില്‍ ഗവര്‍ണര്‍ക്കെതിരെ പോസ്റ്ററുകള്‍

നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ മാറ്റം വരുത്തിയതില്‍ ഡി.എം.കെ അംഗങ്ങള്‍ സഭയില്‍ പ്രതിക്ഷേധമുയര്‍ത്തിയതോടെയാണ് ഗവര്‍ണര്‍ ഇറങ്ങിപോയത്.

Published

on

തമിഴ്നാട് നിയമസഭയിലെ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളിലും ഗവര്‍ണര്‍ ആര്‍.എന്‍ രവിക്കെതിരെ പോസ്റ്ററുകള്‍.രവി പുറത്തുപോവുക എന്ന കുറിപ്പ് അടങ്ങിയ പോസ്റ്ററുകള്‍ ചെന്നൈയിലെ വള്ളുവര്‍ കോട്ടം, അണ്ണ ശാല എന്നിവിടങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം നയപ്രഖ്യാപന പ്രസംഗത്തിനിടെ ആര്‍.എന്‍ രവി നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഇതിനുപിന്നാലെ ഗവര്‍ണര്‍ക്കെതിരെ ട്വിറ്ററിലടക്കം ‘ഗെറ്റ് ഔട്ട് രവി’ എന്ന ഹാഷ്ടാഗും വ്യാപകമായി പ്രചരിച്ചിരുന്നു.

നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ മാറ്റം വരുത്തിയതില്‍ ഡി.എം.കെ അംഗങ്ങള്‍ സഭയില്‍ പ്രതിക്ഷേധമുയര്‍ത്തിയതോടെയാണ് ഗവര്‍ണര്‍ ഇറങ്ങിപോയത്. നയപ്രഖ്യാപന പ്രസംഗത്തിലെ പെരിയാര്‍, അംബേദ്കര്‍, കാമരാജ്, അണ്ണാദുരൈ, കരുണാനിധി തുടങ്ങിയവരുടെ പേരുകളും ദ്രാവിഡ മാതൃക, സാമൂഹികനീതി, സാമുദായിക സൗഹാര്‍ദം, സ്ത്രീകളുടെ അവകാശം ഉള്‍പ്പെടെയുള്ള മതേതര പരാമര്‍ശങ്ങളും ഗവര്‍ണര്‍ പ്രസംഗത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഗവര്‍ണറുടെ നടപടിയില്‍ ശക്തിയായ എതിര്‍പ്പ് പ്രകടിപ്പിച്ച മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ സര്‍ക്കാര്‍ തയാറാക്കിയ പ്രസംഗത്തിലെ ഭാഗങ്ങള്‍ സഭാരേഖകളില്‍ ചേര്‍ക്കണമെന്നും സ്പീക്കറോട് ആവശ്യപ്പെട്ടു.

india

രാജസ്ഥാനില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച സംഭവം; ബിജെപി നേതാവിന് മൂന്ന് വര്‍ഷം തടവ്

രജാവത്തിന് പുറമെ ഇയാളുടെ സഹായി മഹാവീര്‍ സുമനും മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.

Published

on

രാജസ്ഥാനില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച സംഭവത്തില്‍ മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ ഭവാനി സിങ് രജാവത്തിന് മൂന്ന് വര്‍ഷം തടവ് വിധിച്ച് കോടതി.

2022ല്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെ തല്ലിയ കേസില്‍ ബിജെപി നേതാവും മുന്‍ രാജസ്ഥാന്‍ എംഎല്‍എയുമായ ഭവാനി സിംഗ് രജാവത്തിനെ കോട്ടയിലെ പ്രത്യേക കോടതി വ്യാഴാഴ്ച മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു. രജാവത്തിന് പുറമെ ഇയാളുടെ സഹായി മഹാവീര്‍ സുമനും മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. എസ്സി/എസ്ടി കോടതി ഇരുവര്‍ക്കും 30,000 രൂപ പിഴയും വിധിച്ചു. ശിക്ഷ സസ്പെന്‍ഡ് ചെയ്യാന്‍ കോടതി ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

അന്നത്തെ ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ രവികുമാര്‍ മീണയുടെ തോളില്‍ കയ്യിടുക മാത്രമാണ് താന്‍ ചെയ്തതെന്നും തല്ലിയിട്ടില്ലെന്നും വിധി ന്യായത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ രജാവത്ത് അവകാശപ്പെട്ടു. വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ക്ഷേത്രത്തിന് സമീപമുള്ള റോഡിന്റെ അറ്റകുറ്റപ്പണി നിര്‍ത്തിയതിന് മുന്‍ എംഎല്‍എ മറ്റ് ബി ജെ പി പ്രവര്‍ത്തകര്‍ക്കൊപ്പം തന്റെ ഓഫീസിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്ന് ആരോപിച്ച് 2022 മാര്‍ച്ചില്‍ നയാപുര പോലീസ് സ്റ്റേഷനില്‍ മീണ രജാവത്തിനെതിരെ പരാതി നല്‍കിയത് ശ്രദ്ധേയമാണ്.

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും രജാവത്തിനെയും സുമനെയും 2022 ഏപ്രില്‍ 1 ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. രാജസ്ഥാന്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിന് ശേഷം 10 ദിവസത്തിന് ശേഷം ജയിലില്‍ നിന്ന് പുറത്തിറങ്ങി.

 

 

 

Continue Reading

india

ഉറങ്ങിക്കിടന്ന ശബരിമല തീര്‍ഥാടകന്റെ ദേഹത്ത് ബസ് കയറി; യുവാവിന് ദാരുണാന്ത്യം

തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയിലെ പുന്നപ്പാക്കം സ്വദേശി വെങ്കല്‍ ഗോപിനാഥ് (25) ആണ് മരിച്ചത്.

Published

on

ഉറങ്ങിക്കിടന്ന ശബരിമല തീര്‍ഥാടകന്റെ ദേഹത്ത് ബസ് കയറി യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയിലെ പുന്നപ്പാക്കം സ്വദേശി വെങ്കല്‍ ഗോപിനാഥ് (25) ആണ് മരിച്ചത്. ഉറങ്ങുകയായിരുന്ന ഗോപിനാഥിന്റെ ദേഹത്ത് ബസ് കയറുകയായിരുന്നു. നിലയ്ക്കലിലെ പത്താം നമ്പര്‍ പാര്‍ക്കിങ് ഏരിയയില്‍ വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.

തമിഴ്‌നാട്ടില്‍ നിന്നും തീര്‍ഥാടകരുമായി എത്തിയ ബസ്സാണ് അപകടത്തിന് ഇടയാക്കിയത്. ദര്‍ശന ശേഷം മടങ്ങിയെത്തിയ ഗോപിനാഥ് പാര്‍ക്കിങ് ഏരിയയിലെ നിലത്ത് ഉറങ്ങുകയായിരുന്നു. പിന്നിലേക്ക് എടുത്ത ബസ് ഗോപിനാഥിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങി. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ മരിച്ചു. മൃതദേഹം നിലയ്ക്കല്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റി.

 

Continue Reading

india

മുംബൈ ബോട്ട് അപകടം; കാണാതായ ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തിയതോടെ മരണം 14 ആയി

43 വയസ്സ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

Published

on

 

മുംബൈയില്‍ നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. 43 വയസ്സ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബോട്ടിന് സമീപത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി.

അതേസമയം കാണാതായ ഏഴ് വയസുകാരനുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാണാതായവരെ കണ്ടെത്തുന്നതിനായി നാവികസേനയുടെ ഹെലികോപ്റ്ററും നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും ബോട്ടുകളും വിന്യസിച്ചിട്ടുണ്ട്.

മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റ് ദ്വീപിലേക്ക് സഞ്ചരിച്ച നീല്‍ കമല്‍ എന്ന ബോട്ടാണ് നാവിക സേനയുടെ സ്പീഡ് ബോട്ടട്ടിടിച്ച് മറിഞ്ഞത്. 10 യാത്രക്കാരുടെയും മൂന്ന് നാവിക ഉദ്യോഗസ്ഥരുടെയും മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.

80 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടില്‍ അഞ്ചു ജീവനക്കാര്‍ ഉള്‍പ്പെടെ 110ലേറെ പേരാണ് യാത്ര ചെയ്തത്.

 

Continue Reading

Trending