Connect with us

News

മാര്‍ച്ചിനെ മറക്കാന്‍ ജോര്‍ജിഞ്ഞോ

മാര്‍ച്ചിനെ ഓര്‍ത്തെടുക്കാന്‍ ജോര്‍ജ്ജിഞ്ഞോ എന്ന ഇറ്റാലിയന്‍ മധ്യനിരക്കാരന് താല്‍പ്പര്യമില്ല. ഖത്തര്‍ ലോകകപ്പില്‍ രാജ്യത്തിനായി കളിക്കാനും ആ വലിയ കിരീടം സ്വന്തമാക്കാനും ഏറെ കൊതിച്ച ജോര്‍ജ്ജിഞ്ഞോക്ക് മുന്നില്‍ ഇപ്പോള്‍ ശൂന്യത മാത്രമാണ്.

Published

on

ലണ്ടന്‍: മാര്‍ച്ചിനെ ഓര്‍ത്തെടുക്കാന്‍ ജോര്‍ജ്ജിഞ്ഞോ എന്ന ഇറ്റാലിയന്‍ മധ്യനിരക്കാരന് താല്‍പ്പര്യമില്ല. ഖത്തര്‍ ലോകകപ്പില്‍ രാജ്യത്തിനായി കളിക്കാനും ആ വലിയ കിരീടം സ്വന്തമാക്കാനും ഏറെ കൊതിച്ച ജോര്‍ജ്ജിഞ്ഞോക്ക് മുന്നില്‍ ഇപ്പോള്‍ ശൂന്യത മാത്രമാണ്.

തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും അസൂരികളില്ല. നോര്‍ത്ത് മാസിഡോണിയക്കെതിരായ പ്ലേ ഓഫ് സെമിയില്‍ തോറ്റാണ് ഇറ്റലി പുറത്തായത്. മുന്‍ ചാമ്പ്യന്മാരുടെ പുറത്താവലിന് കാരണക്കാരനായി ജോര്‍ജജിഞ്#ാേയുടെ പേരും കേള്‍ക്കുന്നതും താരത്തെ ഏറെ വേദനിപ്പിക്കുന്നു.

പ്ലേ ഓഫിന് പോവാതെ തന്നെ ഇറ്റലിക്ക് നേരിട്ട് ഖത്തര്‍ ടിക്കറ്റ് ലഭിക്കുമായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ നടന്ന ആദ്യ മല്‍സരം സ്വിസ് നഗരമായ ബേസിലില്‍ നടന്നപ്പോള്‍ ടീമിന് കിട്ടിയ പെനാല്‍ട്ടി പായിച്ചത് ജോര്‍ജ്ജിഞ്ഞോയായിരുന്നു, സെപ്തംബറിലെ ആ അവസരം പക്ഷേ സ്വിസ് ഗോള്‍ക്കീപ്പര്‍ കുത്തിയകറ്റിയപ്പോള്‍ ഇത്ര മാത്രം ദുരന്തം ജോര്‍ജ്ജിഞ്ഞോ പ്രതീക്ഷിച്ചിരുന്നില്ല.

നവംബറില്‍ റോമില്‍ നടന്ന രണ്ടാം പാദത്തിലും ഇറ്റലിക്ക് പെനാല്‍ട്ടി കിട്ടി. അതെടുക്കാന്‍ നിയോഗിക്കപ്പെട്ടതും ജോര്‍ജ്ജിഞ്ഞോ. ആ കിക്കാവട്ടെ ആകാശത്തേക്കായിരുന്നു. അങ്ങനെ സൂപ്പര്‍ താരം തന്നെ ദുരന്ത നായകനായി. സ്വിസുകാരെ ഏതെങ്കിലും ഒരു മല്‍സരത്തില്‍ തോല്‍പ്പിക്കാനായിരുന്നെങ്കില്‍ ഇറ്റലിക്ക് ഖത്തറില്‍ കളിക്കാനാവുമായിരുന്നു. മാനസികമായി ആകെ തകര്‍ന്ന താരമിപ്പോള്‍ തന്റെ മെന്റല്‍ കോച്ച് റാഫേല്‍ ബരിയേഴ്്‌സിനൊപ്പമാണ്. മല്‍സര രംഗത്തേക്ക് കരുത്തനായി തിരികെ വരുകയാണ് ലക്ഷ്യം. ഇന്ന് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനെ നേരിടുന്ന ചെല്‍സി സംഘത്തില്‍ ജോര്‍ജജിഞ്ഞോയുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

പ്രവാസി ഭാരതീയ അവര്‍ഡ് പ്രഖ്യാപിച്ചു; യുഎഇയില്‍നിന്ന് രാമകൃഷ്ണ ശിവസ്വാമി

കൊല്ലം സ്വദേശിയായ രാമകൃഷ്ണന്‍ ശിവ സ്വാമി അയ്യര്‍ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനാണ്

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: ഇന്ത്യാ ഗവണ്മന്റ് പ്രവാസി ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. ഇന്ത്യയിലും വിദേശത്തും ചെയ്ത മികച്ച നേട്ടങ്ങളെ വിലയിരുത്തിയാണ് ജേതാക്കളെ തെരഞ്ഞെടുത്തതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. മൊത്തം 27 പേരെയാണ് അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.

യുഎഇയില്‍നിന്നും സൗദിയില്‍നിന്നുമായി മിഡില്‍ ഈസ്റ്റില്‍നിന്ന് രണ്ടുപേര്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. യുഎഇയില്‍നിന്ന് രാമകൃഷ്ണന്‍ ശിവസ്വാമി അയ്യര്‍ എന്ന മലയാളി ബിസ്‌നസ്‌കാരനാണ് ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡിനായത്. കൊല്ലം സ്വദേശിയായ രാമകൃഷ്ണന്‍ ശിവ സ്വാമി അയ്യര്‍ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനാണ്. വാണിജ്യരംഗത്തെ സേവനം വിലയിരുത്തിയാണ് ഇദ്ദേഹത്തെ ആദരവിന് തെരഞ്ഞെടുത്തത്. സൗദി അറേബ്യയില്‍നിന്ന് ആതുരസേവനരംഗത്തെ മികവിന് ഡോ. സയിദ് അന്‍വര്‍ ഖുര്‍ഷിദ് തെരഞ്ഞെടുക്കപ്പെട്ടു. പതിനെട്ടാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്റെ ഈ മാസം 8മുതല്‍ 10വരെ ഒഡീഷയിലെ ഭു വനേശ്വറിലാണ് നടക്കുന്നത്. കണ്‍വെന്‍ഷനില്‍ വെച്ച് ഇന്ത്യന്‍ രാഷ്ട്രപതി പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

ഉപരാഷ്ട്രപതി ചെയര്‍മാനും വിദേശകാര്യ മന്ത്രി വൈസ് ചെയര്‍മാനുമായുള്ള അവാര്‍ഡ് കമ്മിറ്റി യാണ് പ്രവാസി ഭാരതീയ സമ്മാന്‍ ജേതാക്കളെ തെരഞ്ഞെടുത്തത്. 25 രാജ്യങ്ങളില്‍നിന്നായി 27 പേരെയാ ണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. അമേരിക്കയില്‍ നിന്നുള്ള മൂന്നുപേര്‍ക്ക് അവാര്‍ഡുണ്ടെങ്കിലും മറ്റു 24 രാജ്യങ്ങളില്‍നിന്ന് ഒരാള്‍ വീതമാണ് തെരഞ്ഞെടുത്തത്. സാമൂഹ്യ സേവനത്തിന് ആസ്‌ട്രേലിയ, ഫിജി, ഗ്യുയാന, മൗറീഷ്യസ്, റഷ്യ, സ്‌പെയിന്‍, ഉഗാണ്ട, യുഎസ്എ എന്നീ എട്ടുരാജ്യങ്ങളില്‍നിന്നുള്ളവ രാണ് അര്‍ഹരായത്. വിദ്യാഭ്യാസ മേഖലയിലെ മികച്ച സേവനത്തിന് ആസ്ട്ര്യ, റഷ്യ, സിങ്കപ്പൂര്‍, മ്യാന്‍മര്‍ എന്നീ നാലുരാജ്യങ്ങളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടു.

Continue Reading

Art

നൃത്തകലകളില്‍ തിളങ്ങി കലോത്സവത്തിന്റെ ഒന്നാം ദിനം

ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സംഘനൃത്തം, ഒപ്പന തുടങ്ങി വൈവിധ്യമാര്‍ന്ന കലാരൂപങ്ങളാണ് വിവിധ വേദികളിലായി അരങ്ങേറിയത്.

Published

on

63 -ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഒന്നാം ദിനത്തില്‍ കാണികളെ ആവേശഭരിതരാക്കി വിവിധ നൃത്തമത്സരങ്ങള്‍. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സംഘനൃത്തം, ഒപ്പന തുടങ്ങി വൈവിധ്യമാര്‍ന്ന കലാരൂപങ്ങളാണ് വിവിധ വേദികളിലായി അരങ്ങേറിയത്.

ആദ്യമത്സരമായ മോഹിനിയാട്ടം പ്രധാന വേദിയായ എം ടി നിളയില്‍ (സെന്‍ട്രല്‍ സ്റ്റേഡിയം) രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ചു. 14 ജില്ലകളില്‍ നിന്നും അപ്പീല്‍ ഉള്‍പ്പടെ 23 മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. നിറഞ്ഞ സദസിനു മുന്നിലാണ് മോഹിനികള്‍ ആടിത്തിമിര്‍ത്തത്.

വഴുതക്കാട് ഗവ. വിമണ്‍സ് കോളേജിലെ പെരിയാര്‍ വേദിയിലെ എച്ച് എസ് എസ് വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യ മത്സരത്തില്‍ 5 ക്ലസ്റ്ററിലായി 11 അപ്പീലുകള്‍ ഉള്‍പ്പടെ 25 വിദ്യാര്‍ത്ഥിനികളാണ് അരങ്ങിലെത്തിയത്. അഭിനേത്രിയും നര്‍ത്തകിയുമായ ശ്രുതി ജയന്‍, നര്‍ത്തകിമാരായ സാബവി ജഗദീഷ് , രേഷ്മ ജി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. നിറഞ്ഞ സദസ്സിലെ വാശിയേറിയ മത്സരത്തില്‍ ഓരോ മത്സരാര്‍ത്ഥികളും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്.

കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കല്ലടയാര്‍ വേദിയില്‍ ഹയര്‍ സെക്കന്ററി വിഭാഗം കഥകളി (ഗ്രൂപ്പ്) മത്സരം അരങ്ങേറി.10 ഗ്രൂപ്പുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. നിറഞ്ഞ സദസിന് മുന്നില്‍ ഓരോ ഗ്രൂപ്പുകളും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചു. കഥകളി വേഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞാടിയപ്പോള്‍ പ്രേക്ഷകരുടെ പ്രോത്സാഹനം മത്സരാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നു. പച്ച,മിനുക്ക് എന്നീ കഥകളി വേഷങ്ങളില്‍ പ്രതിഭ തെളിയിച്ച കോട്ടക്കല്‍ സി.എം.ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം ചിനോഷ് ബാലന്‍, കലാമണ്ഡലം വൈശാഖ് എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.

ടാഗോര്‍ തിയേറ്ററിലെ പമ്പയാര്‍ വേദിയില്‍ നടന്ന ഹൈ സ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി മത്സരം കാണികള്‍ക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. വിവിധ ക്ലസ്റ്ററുകളിലായി 23 വിദ്യാര്‍ത്ഥിനികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഓരോ മത്സരാര്‍ത്ഥികളും ഗംഭീരമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. പ്രശസ്ത കുച്ചിപ്പുടി കലാകാരി മധുരിമ നാര്‍ള, രേഖ സതീഷ്, രേഷ്മ യു രാജു എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.

വ്യത്യസ്തവും വാശിയേറിയതുമായ സംഘനൃത്ത വിഭാഗം കാണികള്‍ക്ക് കൗതുകമേകി. എം.ടി നിള സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സംഘ നൃത്തത്തില്‍ 4 ക്ലസ്റ്ററുകളിലായി 24 ടീമുകള്‍ പങ്കെടുത്തു. ചടുലവും വ്യത്യസ്തവുമായ അവതരണത്തിലൂടെ എല്ലാ ടീമുകളും ശ്രദ്ധ പിടിച്ചുപറ്റി. ഓരോ ടീമുകളും വിവിധ കഥകളെയയും സമകാലിക പ്രസക്തിയുള്ള വിഷയങ്ങളേയുമാണ് നൃത്തത്തിലൂടെ അവതരിപ്പിച്ചത്. വൈശാലി കല്ലിങ്ങല്‍, കലാമണ്ഡലം ഗിരിജ രാമദാസ്, കലാമണ്ഡലം ബിന്ദു മോഹനന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

ടാഗോര്‍ തീയേറ്ററിലെ പമ്പയാര്‍ വേദിയില്‍ നടന്ന ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ മാര്‍ഗംകളി മത്സരം മത്സരാര്‍ത്ഥികളിലും കാണികളിലും ആവേശമുണര്‍ത്തി. 15 ടീമുകളെ നാല് ക്ലസ്റ്ററുകളായി തിരിച്ച് നടത്തിയ മത്സരത്തില്‍ പ്രശസ്ത കലാകാരന്‍മായ ഫ്രാന്‍സിസ് വടക്കന്‍, സ്റ്റീന രാജ്, പ്രൊഫസര്‍ വി. ലിസി മാത്യു എന്നിവര്‍ വിധികര്‍ത്താക്കളായി.

രണ്ടാം വേദിയായ ‘പെരിയാറില്‍ ‘ ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഒപ്പന മത്സരത്തില്‍ 4 ക്ലസ്റ്ററുകളിലായി 22 ഗ്രൂപ്പുകള്‍ മത്സരത്തില്‍ പങ്കെടുത്തു. റഹ്‌മാന്‍ വാഴക്കാട് , ഒ.എം. കരുവാരകുണ്ട്, മുനീറ എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.

Continue Reading

Art

അവതരണത്തിൽ തനിമ നിലനിര്‍ത്തി മല്‍സരാര്‍ഥികള്‍; അറബിക് കലോത്സവത്തിന് തുടക്കമായി

അറബിക് കലോത്സവത്തിന്റെ പൊലിമയില്‍ 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യ ദിനം

Published

on

തിരുവനന്തപുരം തൈക്കാട് മോഡല്‍ സ്‌കൂളിലെ കടലുണ്ടിപ്പുഴ വേദിയില്‍ ഖുറാന്‍ പാരായണം, മുഷര എന്നീ ഇനങ്ങളാണ് അരങ്ങേറിയത്. 14 ജില്ലകളില്‍ നിന്ന് 14 കുട്ടികളാണ് ഖുറാന്‍ പാരായണ മത്സരത്തില്‍ പങ്കെടുത്തത്. വിദ്യാര്‍ത്ഥികളെ 4 ക്ലസ്റ്ററുകളായി തിരിച്ചാണ് മത്സരം. ഖുറാന്‍ പാരായണ വിദഗ്ദ്ധരായ അല്‍ ഹാഫിസ് മുഹമ്മദ് ഉനൈസ് അബ്രറി, ഡോ. മുഹമ്മദ് ഇസ്മായില്‍, ഷിബഹുദ്ദീന്‍ മൗലവി എന്നിവരാണ് മത്സരത്തിന്റെ വിധികര്‍ത്താക്കളായത്. മത്സരാര്‍ത്ഥികള്‍ക്ക് മികച്ച പ്രോല്‍സാഹനമാണ് പ്രേക്ഷകര്‍ നല്‍കിയത്.

വേദി പതിനാറായ ചാലിയാറില്‍ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും അറബിക് ഗാനമത്സരം അരങ്ങേറി. അറബിക് ശീലുകളുമായി മല്‍സരാര്‍ഥികള്‍ ഏറ്റുമുട്ടിയപ്പോള്‍ കാണികളുടെ പ്രോത്സാഹനവും പിന്തുണയും അവര്‍ക്ക് പ്രചോദനമേകി. ശിശുക്ഷേമ സമിതി ഹാളില്‍ ഉച്ചയ്ക്ക് 1:45 ന് തുടങ്ങിയ അറബിക്ക് ഗാനമത്സരം മൂന്ന് ക്ലസ്റ്ററുകള്‍ പിന്നിട്ട് 4 മണിയോടെയാണ് സമാപിച്ചത്. വിധിനിര്‍ണയത്തിന്ന് എത്തിയത് പ്രൊഫസര്‍ ഡോ. അബ്ദു പദിയില്‍ ,റഹ്‌മാന്‍ വാഴക്കാട്,അബ്ദുല്ലാഹ് കരുവാരക്കുണ്ട് എന്നിവരാണ് .

തൈക്കാട് മോഡല്‍ എച്ച് എസ് എസിലെ കടലുണ്ടിപുഴ വേദിയില്‍ മുഷര മത്സരം നടന്നു.13 കുട്ടികളാണ് മത്സരിച്ചത്. ഖുറാനിലെ അക്ഷരശ്ലോകങ്ങളെല്ലാം മത്സരാര്‍ത്ഥികള്‍ വളരെ അക്ഷരസ്ഫുടതയോടെ ചൊല്ലി അവതരിപ്പിച്ചു. ഖുറാന്‍ വിദഗ്ദ്ധരായ അല്‍ ഹഫീസ് മുഹമ്മദ് ഉനൈസ് അബ്രറി, പി എ അഷറഫ് മണ്ണാന്‍ചേരി, ഡോ കെ ഷേഖ് മുഹമ്മദ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

വേദി പതിനാറായ ചാലിയാറില്‍ കാണികളെ വിസ്മയിപ്പിച്ച അറബിക് മോണോ ആക്ട് പ്രകടനങ്ങള്‍ അരങ്ങേറി. 14 ജില്ലകളെയും പ്രതിനിധീകരിച്ച് വന്ന കലാകാരന്മാര്‍ അവരുടെ കലാമികവ് വേദിയില്‍ പ്രകടിപ്പിച്ചപ്പോള്‍ കാണികളില്‍ നിന്നും മികച്ച പ്രോത്സാഹനമാണ് ലഭിച്ചത്. നാല് ക്ലസ്റ്ററുകളിലായി നടത്തപ്പെട്ട അറബിക്ക് മോണോ ആക്ട് മത്സരം വൈകുന്നേരം 4 മണിക്ക് ആരംഭിക്കുകയും ആറുമണിയോടുകൂടി സമാപിക്കുകയും ചെയ്തു. ഡോക്ടര്‍ ജെ ബദറുദ്ദീന്‍ ആശാന്റെയ്യത്ത്, ഫൈസല്‍ കെ, ഡോക്ടര്‍ അബ്ദുല്‍ മജീദ് അടങ്ങിയ മൂന്ന അംഗ വിധി നിര്‍ണയ പാനലാണ് വിജയികളെ പ്രഖ്യാപിച്ചത്. സമകാലിക വിഷയങ്ങള്‍ പ്രമേയമാക്കിയാണ് കലാകാരന്മാര്‍ മോണോ ആക്ടുകള്‍ ചിട്ടപ്പെടുത്തിയത്.

Continue Reading

Trending