News
ഉരുക്കുകോട്ടയില്‍ ട്രംപ് വീണു; ജോര്‍ജിയ കടന്ന് ബൈഡന് അധികാരത്തിലേക്ക്
ജോര്‍ജിയയിലെ ആഫ്രിക്കന്‍ അമേരിക്കന്‍ വോട്ടുകളാണ് ബൈഡന് തുണയായത് എന്ന് കരുതപ്പെടുന്നു.

വാഷിങ്ടണ്‍: റിപ്പബ്ലിക്കക്കന് പാര്‍ട്ടിയുടെ ഉരുക്കുകോട്ടയെന്ന് അറിയപ്പെടുന്ന ജോര്‍ജിയ സ്റ്റേറ്റില്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് ഞെട്ടിക്കുന്ന തിരിച്ചടി. 99 ശതമാനം വോട്ടും എണ്ണിക്കഴിഞ്ഞപ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈന് 1096 വോട്ടുകള്‍ക്ക് മുമ്പിലാണ് എന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ജോര്‍ജിയയില്‍ 16 ഇലക്ടോറല്‍ വോട്ടുകളാണ് ഉള്ളത്.
ഇ-മെയില്‍ വോട്ടുകളാണ് ഇനി ജോര്‍ജിയയില്‍ എണ്ണാനുള്ളത്. സൈനിക ബാലറ്റുകളും എണ്ണാനുണ്ട്. മെയില്‍ ബാലറ്റുകള്‍ സാധാരണഗതിയില്‍ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമാണ്. അതു കൊണ്ടു തന്നെ ജോര്‍ജിയ ബൈഡന് കീഴടക്കുമെന്നാണ് കരുതപ്പെടുന്നത്.
ചുവപ്പുകോട്ടയായ ജോര്‍ജിയ 1960 മുതല്‍ മൂന്നു തവണ മാത്രമേ ഡെമോക്രാറ്റുകള്‍ക്ക് ഒപ്പം നിന്നിട്ടുള്ളൂ. രണ്ടെണ്ണം 1976ലും 1980ലുമാണ്, നാട്ടുകാരനായ ജിമ്മി കാര്‍ട്ടര്‍ പ്രസിഡണ്ടായി മത്സരിച്ച വേളയില്‍. (96കാരനായ ജിമ്മി കാര്‍ട്ടര്‍ ഇപ്പോഴും ജോര്‍ജിയയില്‍ ജീവിച്ചിരിക്കുന്നുണ്ട്). 2016ല്‍ ഡൊണാള്‍ഡ് ട്രംപിന് 5.1 ശതമാനം അധികവോട്ടാണ് ഇവിടെ നിന്ന് വിജയിച്ചിരുന്നത്. 2012ല്‍ മിറ്റ് റോംനി 7.82 ശതമാനം വോട്ടു കിട്ടിയാണ് ജയിച്ചത്.
ജോര്‍ജിയയിലെ ആഫ്രിക്കന്‍ അമേരിക്കന്‍ വോട്ടുകളാണ് ബൈഡന് തുണയായത് എന്ന് കരുതപ്പെടുന്നു. 32 ശതമാനമാണ് ഇവിടെ കറുത്തവര്‍ഗക്കാരുടെ വോട്ട്. കടുത്ത വംശീയവാദിയായ ട്രംപിന് അതു കൊണ്ടു തന്നെ ഈ വോട്ടുകള്‍ ഒന്നും കിട്ടില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്തിട്ടുമുണ്ട്.
253 ഇടത്താണ് ഇതുവരെ ബൈഡന് ജയമുറപ്പിച്ചിട്ടുള്ളത്. അരിസോണ സ്റ്റേറ്റ് കൂടി ചേര്‍ക്കുകയാണ് എങ്കില്‍ 264. 270 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. നിലവിലെ സാഹചര്യത്തില്‍ അതു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
20 ഇലക്ടോറല്‍ വോട്ടുള്ള പെന്‍സില്‍വാനിയയില്‍ ട്രംപുമായുള്ള വോട്ടിന്റെ അന്തരം ബൈഡന് കുറച്ചു കൊണ്ടുവരുന്നുണ്ട്. ആറു വോട്ടുള്ള നെവാഡയില്‍ ബൈഡന് കുറച്ചു വോട്ടുകള്‍ക്ക് മുമ്പിലാണ്. 11 വോട്ടുള്ള അരിസോണയിലും ബൈഡന് തന്നെയാണ് മുമ്പില്‍. 15 വോട്ടുകളുള്ള നോര്‍ത്ത് കരോലിന, മൂന്നു വോട്ടുള്ള അലാസ്ക എന്നിവിടങ്ങളില്‍ ട്രംപാണ് മുന്നിട്ടു നില്‍ക്കുന്നത്.
kerala
മൂന്ന് വയസ്സുകാരിയുടെ കൊലപാതകം; പിതാവിന്റെ ബന്ധു കസ്റ്റഡിയില്‍
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്.

മൂന്ന് വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവിന്റെ ബന്ധു കസ്റ്റഡിയില്‍. കുട്ടി ശാരീരകമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്.
രണ്ട് ദിവസം മുമ്പാണ് മൂന്ന് വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയത്. അങ്കണവാടിയില്‍ നിന്ന് കൂട്ടിവരുമ്പോള്‍ കുട്ടിയെ ബസില്‍ നിന്ന് കാണാതായി എന്നായിരുന്നു അമ്മ ആദ്യം മൊഴി നല്‍കിയിരുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് പുഴയിലെറിഞ്ഞ് കൊന്നുവെന്ന് അമ്മ സമ്മതിച്ചത്. തുടര്‍ന്ന് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
kerala
ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയത; നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരുമായി കൂടികാഴ്ച്ച നടത്തി സമദാനി
കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്. വിവധയിടങ്ങളില്‍ ദേശീയപാത തകര്‍ന്നതില്‍ നാട്ടുകാര്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളിലുണ്ടായ അശാസ്ത്രീയതയാണ് പാതകള്‍ തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
kerala
വെള്ളിമാട്കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും മൂന്ന് ആണ്‍കുട്ടികളെ കാണാതായി
ഇര്ഫാന്, റിഹാന്, അജ്മല്‍ എന്നിവര്‍ വാര്‍ഡന്റെ കണ്ണ് വെട്ടിച്ച് ചില്‍ഡ്രസ് ഹോമില്‍ നിന്നും കടന്നുകളഞ്ഞത്.

കോഴിക്കോട് വെള്ളിമാട്കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും മൂന്ന് ആണ്‍കുട്ടികളെ കാണാതായി. ഇന്ന് വൈകിട്ടോടെയാണ് ഇര്ഫാന്, റിഹാന്, അജ്മല്‍ എന്നിവര്‍ വാര്‍ഡന്റെ കണ്ണ് വെട്ടിച്ച് ചില്‍ഡ്രസ് ഹോമില്‍ നിന്നും കടന്നുകളഞ്ഞത്. താമരശ്ശേരി ഭാഗത്തേക്ക് ആണ് കുട്ടികള്‍ കടന്നതെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
-
kerala5 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india3 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala3 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala1 day ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
india2 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം