X
    Categories: indiaNews

ഒരു പ്രദേശം മുഴുവന്‍ വിലപിടിപ്പുള്ള വജ്രം; വാരിപ്പെറുക്കി നാട്ടുകാര്‍

കൊഹിമ: നാഗാലാന്‍ഡിലെ ഒരു പ്രദേശത്ത് വന്‍ വജ്ര ശേഖരം കണ്ടെത്തി. ഇവ വാരിയെടുക്കാനായി നിരവധി പേര്‍ ഇവിടെയെത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാഗാലാന്‍ഡിലെ മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള മോണ്‍ ജില്ലയിലെ വാഞ്ചിങ് എന്ന ഗ്രാമ പ്രദേശത്താണ് പ്രകൃതി തന്നെ ഒരുക്കിയ വലിയ വജ്രനിധിയുള്ളത്. ഇതിന് പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നാഗാലാന്‍ഡ് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

വജ്രം ലഭിക്കുന്ന വാര്‍ത്ത പരന്നതോടെ ഇതു കണ്ടെത്താനായി നൂറുകണക്കിന് ഗ്രാമവാസികള്‍ ഗ്രാമത്തിലെ ഒരു ചെറിയ കുന്നില്‍ കുഴിക്കുന്ന വീഡിയോ വ്യാഴാഴ്ച വൈറലായിരുന്നു. ഈ പ്രദേശത്ത് തമ്പടിച്ച് വിലയേറിയ ലോഹം കുഴിക്കാനുള്ള ശ്രമം ഗ്രാമവാസികള്‍ തുടരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

അതേസമയം പ്രദേശത്ത് നിന്ന് വജ്രക്കല്ലുകള്‍ കണ്ടെത്തിയത് സംബന്ധിച്ച് നാഗാലാന്‍ഡ് ജിയോളജി വിഭാഗവും ഖനന വിഭാഗവും പഠനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ പഠനത്തിന് ശേഷം മാത്രമെ കല്ലുകള്‍ വജ്രമാണോ അതോ മറ്റെന്തെങ്കിലും ലോഹമാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയുവെന്നും അധികൃതര്‍ വ്യക്തമാക്കി.

 

Test User: