Connect with us

GULF

ജിസിസി കെഎംസിസി പാപ്പിനിശ്ശേരി പഞ്ചായത് കമ്മിറ്റി ഏഴാമത് ജനറൽ ബോഡി ചേർന്നു പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു

പ്രസിഡന്റ് മുഹമ്മദ് സുനീർ ഇ ടി യുടെ അധ്യക്ഷതയിൽ മുസ്ലിം ലീഗ്‌ അഴീക്കോട് മണ്ഡലം മുസ്ലിം ലീഗ്‌ ജന സെക്രട്ടറി സി പി റഷീദ് ഉൽഘാടനം ചെയ്തു

Published

on

19/01/2024 വെള്ളിയാഴ്ച്ച ഇന്ത്യൻ സമയം 4.00 മണിക്ക് ഹനീഫ് മൗലവിയുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. പ്രസിഡന്റ് മുഹമ്മദ് സുനീർ ഇ ടി യുടെ അധ്യക്ഷതയിൽ മുസ്ലിം ലീഗ്‌ അഴീക്കോട് മണ്ഡലം മുസ്ലിം ലീഗ്‌ ജന സെക്രട്ടറി സി പി റഷീദ് ഉൽഘാടനം ചെയ്തു.

ജന സെക്രട്ടറി മർസൂഖ് കെപി മാങ്കടവ് സ്വാഗതം പറഞ്ഞു ചെയർമാൻ അബ്ദു പാപ്പിനിശ്ശേരി, മുസ്ലിം ലീഗ്,യൂത്ത് ലീഗ്‌ എം എസ് എഫ് ‌ ജില്ലാ മണ്ഡലം പഞ്ചായത് നേതാക്കൾ,വാർഡ് മെമ്പർമാർ ,ജിസിസി കെഎംസിസി നേതാക്കൾ ആശംസ അറിയിച്ചു സംസാരിച്ചു.

ജന സെക്രട്ടറി മർസൂഖ് റിപ്പോർട്ട് അവതരിപ്പിച്ചു ട്രഷർ മുഹമ്മദലി കണക്ക് അവതരിപ്പിച്ചു ജനറൽ ബോഡി പാസ് ആക്കി.

തുടർന്ന് പുതിയ കമ്മിറ്റി രൂപീകരണത്തിനായി റിട്ടേണിങ് ഓഫീസർമാരായി ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ കെപി റഷീദ് മണ്ഡലം ജന സെക്രട്ടറി സി പി റഷീദ്
പഞ്ചായത്ത് മുസ്ലിം ലീഗ്‌ ഭാരവാഹികൾ ആയ ഓക്കേ മൊയ്‌ദീൻ സി എച്ച് ഇസ്മായിൽ ഹാജി എന്നിവർ യോഗ നിയന്ത്രണം ഏറ്റെടുത്തു

പുതിയ ഭാരവാഹികൾ ആയി

ചെയർമാൻ അബ്ദു പാപ്പിനിശ്ശേരി ഖത്തർ
പ്രസിഡന്റ് മുസ്തഫ കെ എൻ റിയാദ്
ജന സെക്രട്ടറി മർസൂഖ് കെപി ഖത്തർ
ട്രഷർ മുഹമ്മദലി വി പി ഒമാൻ
വൈസ് പ്രസിഡണ്ട്മാരായി
ഇക്ബാൽ കെഎം ഷാർജ
ഷമീം വി പി ഷാർജ
ഷാഫി ടി യാമ്പൂ
റിയാസ് ഇ ദമാം
അൻവർ കെ പി ബി കുവൈറ്റ്

ഓർഗ സെക്രട്ടറിമാരായി
ഉവൈസ് പി കെ ജിദ്ദ
ജൗഹർ ടി വി ദുബായ്
അബ്ദുള്ള എം വി അബുദാബി
മുഹമ്മദ് അസ്അദി മസ്കത്

സെക്രട്ടറി മാരായി
ഫൈസൽ കണ്ണൂർ ബഹ്‌റൈൻ
അക്‌സർ കെപി ദുബായ്
ജാസിർ ടി വി ഖത്തർ
നൗഷാദ് എം ബി ടി ദുബായ്
ബഷീർ പി അജ്‌മാൻ
എന്നിവരെ തിരഞ്ഞെടുത്തു.

GULF

ഖത്തറില്‍ പൊടിക്കാറ്റ്; വേനല്‍ ചൂട് കടുക്കും; മുന്നറിയിപ്പ്

. കടലില്‍ പോകുന്നവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Published

on

ഖത്തറില്‍ വേനല്‍ ചൂട് കനക്കുന്നു. നാളെ മുതല്‍ വടക്ക് പടിഞ്ഞാറന്‍ കാറ്റ് കനക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. പൊടിക്കാറ്റിനെ തുടര്‍ന്ന് ദൂരക്കാഴ്ച കുറയുമെന്നും, വരുന്ന ആഴ്ചയും സമാന കാലാവസ്ഥ തുടരുമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. കടലില്‍ പോകുന്നവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ മാറ്റം സംബന്ധിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നു മാത്രമേ പിന്തുടരാന്‍ പാടുള്ളുവെന്നും അധികൃതര്‍ അറിയിച്ചു. ഖത്തറില്‍ ജൂണ്‍ ഒന്ന് മുതല്‍ ഉച്ചകഴിയും വരെ പുറം ജോലികള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Continue Reading

GULF

സൈനുല്‍ ആബിദീന്‍ സഫാരിക്കും ഡോ.പുത്തൂര്‍ റഹ്‌മാനും സ്വീകരണം നല്‍കി ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി

സ്വീകരണ ചടങ്ങ് ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അന്‍വര്‍ അമീന്‍ ഉത്ഘാടനം ചെയ്തു

Published

on

 

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത സൈനുല്‍ ആബിദീന്‍ സഫാരി, വേള്‍ഡ് കെ.എം.സി.സി ജനറല്‍ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ഡോ.പുത്തൂര്‍ റഹ്‌മാന്‍ എന്നിവര്‍ക്ക് ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി സ്വീകരണം നല്‍കി

സ്വീകരണ ചടങ്ങ് ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അന്‍വര്‍ അമീന്‍ ഉത്ഘാടനം ചെയ്തു. സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു അബ്ദുല്‍ സമദ് സാബീല്‍, ഡോ. റാഷിദ് ഗസ്സാലി, ബാബു എടക്കുളം, പി.വി.നാസര്‍, കെ.പി.എ സലാം, മുസ്തഫ തിരൂര്‍ എന്നിവര്‍ പ്രസംഗിച്ചു

ജില്ലാ ഭാരവാഹികള്‍, ജില്ലാ വനിതാ വിംഗ്,സ്റ്റുഡന്‍സ് വിംഗ് ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു,
എ.പി നൗഫല്‍ സ്വാഗതവും, സി.വി.അശ്‌റഫ് നന്ദിയും പറഞ്ഞു

 

 

Continue Reading

GULF

ഒമാനടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ ജൂണ്‍ 6 ന്

സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്നാണ് അധികൃതരുടെ പ്രഖ്യാപനം.

Published

on

ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ ജൂണ്‍ 6 വെള്ളിയാഴ്ച. സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്നാണ് അധികൃതരുടെ പ്രഖ്യാപനം. ഒമാനിലും മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് ബലി പെരുന്നാള്‍ ജൂണ്‍ 6 വെള്ളിയാഴ്ചയായിരിക്കുമെന്ന് ഒമാന്‍ മതകാര്യ മന്താലയം അറിയിച്ചു

ജൂണ്‍ 5 വ്യാഴാഴ്ച ഹജ്ജ് കര്‍മ്മങ്ങളിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം നടക്കും. ജൂണ്‍ 4 ബുധനാഴ്ച ഹാജിമാര്‍ മിനായിലേക്ക് പുറപ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് വിശ്വാസികള്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനായി ഇതിനോടകം മക്കയിലെത്തിയിട്ടുണ്ട്.

ബലി പെരുന്നാള്‍ പ്രമാണിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈദ് നമസ്‌കാരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

Continue Reading

Trending