Connect with us

News

ആശുപത്രികള്‍ക്ക് നേരെയുള്ള ഇസ്രാഈൽ ആക്രമണം രൂക്ഷം ; ആയിരത്തോളം രോഗികൾ അപകടത്തിൽ

ഗാസയിലെ മറ്റ് ആശുപത്രികള്‍ക്ക് നേരെയും ഇസ്രാഈൽ
സേന ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

Published

on

അൽശിഫ ആശുപത്രിക്ക് നേരെ ഇസ്രാഈൽ രണ്ടാമതും ബോംബാക്രമണം നടത്തി.ഇത്തവണ നിരവധി പേർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗമാണ് ആക്രമിച്ചത്.ചികിത്സയിലുള്ള ആയിരത്തോളം രോഗികളുടെ ജീവൻ അപകടത്തിലാണെന്ന് ആശുപത്രി ഡയറക്ടർ ജനറൽ മുഹമ്മദ് സഖൗത്ത് പറഞ്ഞു.അല്‍ ഷിഫ ആശുപത്രി സമുച്ചയം പൂര്‍ണമായും വളഞ്ഞ ഇസ്രാഈൽ സേന ശക്തമായ ആക്രണമാണ് നടത്തുന്നത്. ആര്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുളളവര്‍ ജീവശ്വാസത്തിനായി പിടയുന്ന അവസ്ഥയാണ് ഗാസയിൽ. ആശുപത്രിയുമായുളള ആശയ വിനിമയം നഷ്ടമായതായി ലോകാരോഗ്യ സംഘടന എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ഗാസയിലെ മറ്റ് ആശുപത്രികള്‍ക്ക് നേരെയും ഇസ്രാഈൽ
സേന ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരം കൂട്ടക്കൊല; അഫാനെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും

പ്രതിയുടെ പേരുമലയിലെ വീട്ടിലെത്തിച്ചായിരിക്കും പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തുക

Published

on

തിരുവനന്തപുരം കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും. അനുജന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അഫാനെ പൊലീസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. പ്രതിയുടെ പേരുമലയിലെ വീട്ടിലെത്തിച്ചായിരിക്കും പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തുക. നെടുമങ്ങാട് കോടതി അഫാനെ കസ്റ്റഡിയില്‍ വിട്ടത്. നേരത്തെ പാങ്ങോട്, കിളിമാനൂര്‍ പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.

ഫെബ്രുവരി 24നായിരുന്നു തിരുവനന്തപുരം കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്.

മാതാവ് ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങള്‍ക്ക് ശേഷം അഫാന്‍ എലിവിഷം കഴിക്കുകയും പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു.

Continue Reading

kerala

വേനല്‍ കടുത്ത സാഹചര്യത്തില്‍ അഭിഭാഷകര്‍ക്ക് വസ്ത്രധാരണത്തില്‍ ഇളവ് നല്‍കി ഹൈക്കോടതി

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം

Published

on

സംസ്ഥാനത്ത് വേനല്‍ കടുത്ത സാഹചര്യത്തില്‍ അഭിഭാഷകര്‍ക്ക് വസ്ത്രധാരണത്തില്‍ ഇളവ് നല്‍കി ഹൈക്കോടതി. ചൂട് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ കോടതി മുറിയില്‍ കറുത്ത ഗൗണും കോട്ടും ധരിച്ച് ഹാജരാകണമെന്ന് നിര്‍ബന്ധിക്കില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം.

മെയ് 31 വരെയാണ് ഇളവ് ബാധകം. ജില്ലാ തലം മുതല്‍ താഴേക്കുള്ള കോടതികളില്‍ ഹാജരാകുന്ന അഭിഭാഷകര്‍ക്ക് കറുത്ത ഗൗണും കോട്ടും ധരിക്കുന്നതില്‍ ഇളവുണ്ട്. ഇവര്‍ക്ക് നേരത്തെയുള്ള വസ്ത്രധാരണത്തിന്റെ ഭാഗമായ വെള്ള ഷര്‍ട്ടും കോളര്‍ ബാന്‍ഡും ഉപയോഗിച്ചാല്‍ മതിയാകും. ഹൈക്കോടതികളില്‍ ഹാജരാകുന്ന അഭിഭാഷകര്‍ക്ക് ഗൗണ്‍ ധരിക്കുന്നതില്‍ മാത്രമാണ് ഇളവ്.

നേരത്തെ വസ്ത്രധാരണത്തില്‍ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഭരണ സമിതിയുടെ തീരുമാനം.

Continue Reading

News

ഗസ്സയില്‍ വീണ്ടും ആക്രമണം നടത്തി ഇസ്രാഈല്‍; 30 പേര്‍ കൊല്ലപ്പെട്ടു

ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ ഇസ്രാഈല്‍ അവസാനിപ്പിച്ചെന്ന് ഹമാസ് ആരോപിച്ചു

Published

on

വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് ഗസ്സയിലുടനീളം ബോംബിട്ട് ഇസ്രാഈല്‍. ഉറങ്ങിക്കിടന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയാണ് ഇസ്രാഈല്‍ ആക്രമണം നടത്തിയത്. 30 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഗസ്സ സിറ്റിയില്‍ മാത്രം 20 പേര്‍ കൊല്ലപ്പെട്ടു. ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ ഇസ്രാഈല്‍ അവസാനിപ്പിച്ചെന്ന് ഹമാസ് ആരോപിച്ചു.

രണ്ടാഴ്ചയിലേറെയായി ഗസ്സയില്‍ തുടരുന്ന ഉപരോധം കുട്ടികളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കിയതായി യുനിസെഫ് അറിയിച്ചു. ഗസ്സയിലെ ബുറൈജ് ക്യാമ്പിനു സമീപം ഇസ്രാഈല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 3 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇന്റലിജന്‍സ് വിഭാഗമായ ഷിന്‍ ബെത് മേധാവി റോണര്‍ ബാറിനെ പുറന്തള്ളാനുള്ള പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ നീക്കത്തിനെതിരെ നാളെ മുതല്‍ വ്യാപക പ്രക്ഷോഭം ആരംഭിക്കാന്‍ ഇസ്രാഈലിലെ വിവിധ കൂട്ടായ്മകള്‍ തീരുമാനിച്ചു

അതിനിടെ അമേരിക്കയും യെമനിലെ ഹൂതികളും തമ്മിലെ ചെങ്കടല്‍ സംഘര്‍ഷം വ്യാപിക്കുന്നു.നിരവധി ഹൂതി നേതാക്കളെ വധിച്ചതായി പെന്റഗണ്‍ അവകാശപ്പെട്ടു. കപ്പലുകള്‍ക്കെതിരായ സൈനിക നടപടികള്‍ ഉപേക്ഷിക്കും വരെ ഹൂതി കേന്ദ്രങ്ങളില്‍ ബോംബ് വര്‍ഷം തുടരുമെന്ന് പെന്റഗണ്‍ മുന്നറിയിപ്പ് നല്‍കി. കരയുദ്ധം കൂടാതെ തന്നെ ഹൂതികളെ അമര്‍ച്ച ചെയ്യാന്‍ കഴിയുമെന്നും പെന്റഗണ്‍ നേതൃത്വം പ്രതികരിച്ചു.

Continue Reading

Trending