Connect with us

GULF

ഗസ്സയിലേക്ക് അടിയന്തര മാനുഷിക സഹായം ആവശ്യം -ഖത്തർ മന്ത്രി ലു​ൽ ബി​ൻ​ത് റാ​ഷി​ദ് അ​ൽ ഖാ​തി​ർ

ഭ​ക്ഷ​ണം, മ​രു​ന്നു​ക​ൾ, ചി​കി​ത്സ ഉ​പ​ക​ര​ണ​ങ്ങ​ൾ, എ​ന്നി​വ​യാ​ണ് ആ​ദ്യ ഘ​ട്ട ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ൾ എ​ന്ന നി​ല​യി​ൽ എ​ത്തി​ക്കു​ന്ന​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു

Published

on

ഗ​സ്സ മു​ന​മ്പി​ലേ​ക്ക് ത​ട​സ്സ​ങ്ങ​ളി​ല്ലാ​തെ വേ​ഗ​ത്തി​ൽ മാ​നു​ഷി​ക സ​ഹാ​യ​മെ​ത്തി​ക്കേ​ണ്ട​തി​ന്റെ​യും വി​ത​ര​ണം ചെ​യ്യേ​ണ്ട​തി​ന്റെ​യും പ്രാ​ധാ​ന്യം ആ​വ​ർ​ത്തി​ച്ച് ഖ​ത്ത​ർ അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ സ​ഹ​മ​ന്ത്രി ലു​ൽ ബി​ൻ​ത് റാ​ഷി​ദ് അ​ൽ ഖാ​തി​ർ.

കേ​വ​ലം നൂ​റി​ൽ താ​ഴെ ട്ര​ക്കു​ക​ൾ മാ​ത്ര​മാ​ണ് ഗ​സ്സ മു​ന​മ്പി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തെ​ന്നും, ഒ​ക്ടോ​ബ​ർ ഏ​ഴി​ന് മു​മ്പ് അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ളു​മാ​യി എ​ത്തി​യി​രു​ന്ന 400-500 ട്ര​ക്കു​ക​ളെ അ​പേ​ക്ഷി​ച്ച് ഇ​ത് വ​ള​രെ കു​റ​വാ​ണെ​ന്നും ലു​ൽ​വ റാ​ഷി​ദ് അ​ൽ ഖാ​തി​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഈ​ജി​പ്തി​ലെ അ​ൽ അ​രീ​ഷ് ന​ഗ​ര​മാ​ണ് ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ഗ​സ്സ​യി​ലേ​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നു​ള്ള ഏ​റ്റ​വും എ​ളു​പ്പ മാ​ർ​ഗ​മെ​ന്നും നാ​ലാം ജ​നീ​വ ക​ൺ​വെ​ൻ​ഷ​ൻ ആ​ർ​ട്ടി​ക്കി​ൾ 59 ലം​ഘി​ച്ച് കൊ​ണ്ട് ഇ​സ്രാ​യേ​ൽ സ​ഹാ​യ​വി​ത​ര​ണം ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി അ​ൽ ഖാ​തി​ർ പ​റ​ഞ്ഞു. ഭ​ക്ഷ​ണം, മ​രു​ന്നു​ക​ൾ, ചി​കി​ത്സ ഉ​പ​ക​ര​ണ​ങ്ങ​ൾ, എ​ന്നി​വ​യാ​ണ് ആ​ദ്യ ഘ​ട്ട ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ൾ എ​ന്ന നി​ല​യി​ൽ എ​ത്തി​ക്കു​ന്ന​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഫ​ല​സ്തീ​ൻ ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യം ഇ​വ​യാ​ണെ​ന്ന അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്. അ​ടി​യ​ന്ത​ര വ​സ്തു​ക്ക​ളു​ടെ സ​ഹാ​യം കൂ​ടു​ത​ലാ​യി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ലു​ൽ​വ അ​ൽ ഖാ​തി​ർ പ​റ​ഞ്ഞു.

ഫ​ല​സ്തീ​നി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ഖ​ത്ത​ർ നി​ര​ന്ത​രം വി​ശ​ക​ല​നം ചെ​യ്ത് വ​രു​ക​യാ​ണെ​ന്നും അ​തി​ലൂ​ടെ ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ കൃ​ത്യ​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​വ​ർ കൂട്ടിച്ചേര്‍ത്തു.

GULF

അബൂദബിയിൽ വാഹനം മറിഞ്ഞ് മലയാളി മരിച്ചു

ഡ്രൈവർ അടക്കം അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്

Published

on

അബൂദബി: തിരുവനന്തപുരം സ്വദേശി അബൂദബിയിൽ വാഹനാപകടത്തിൽ മരിച്ചു. പനയറ ചെമ്മരുത്തി പട്ടിയാരത്തുംവിള ശശിധരൻ-ഭാനു ദമ്പതികളുടെ മകൻ ശരത് (36) ആണ് മരിച്ചത്. അബൂദബിയിലെ മിൽക്കി വേ കാണാൻ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യവേയാണ് വാഹനാപകടം. അബൂദബിയിലെ നിർമാണ കമ്പനിയിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു.

വെള്ളിയാഴ്ച രാത്രി 11ന് ശേഷമാണ് അബൂദബിയിൽ നിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള മരുഭൂമിയിലെ അൽ ഖുവാ മിൽക്കി വേ കാണാൻ യാത്ര തിരിച്ചത്. മണൽപ്പാതയിലൂടെ യാത്ര ചെയ്യുമ്പോൾ വാഹനം നിയന്ത്രണം വിടുകയായിരുന്നു. ആംബുലൻസും മെഡിക്കൽ സംഘവും എത്തിയെങ്കിലും ശരതിനെ രക്ഷിക്കാനായില്ല.

ഡ്രൈവർ അടക്കം അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. സാരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ എത്തിക്കുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പത്തു വർഷത്തിൽ അധികകമായി ശരത് പ്രവാസിയാണ്. ഭാര്യ ജിഷ. രണ്ട് പെൺമക്കളുണ്ട്.

Continue Reading

FOREIGN

കെ.​എം.​സി.​സി ക​ണ്ണൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ഫ്താ​ർ

മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ഡോ. ​ഗാ​ലി​ബ്‌ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Published

on

കെ.​എം.​സി.​സി ക​ണ്ണൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ഫ്താ​ർ വി​രു​ന്ന് സ്റ്റേ​റ്റ് പ്ര​സി​ഡ​ന്റ് നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ഡോ. ​ഗാ​ലി​ബ്‌ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​വൈ​ത്ത് സി​റ്റി മി​ർ​ഗാ​ബ് രാ​ജ്ബാ​രി റെ​സ്റ്റ​റ​ന്റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ റി​യാ​സ് തോ​ട്ട​ട ഖി​റാ​അ​ത്ത് ന​ട​ത്തി. ആ​ബി​ദ് ഖാ​സി​മി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ ഹാ​രി​സ് വ​ള്ളി​യോ​ത്ത്, ഫാ​റൂ​ഖ് ഹ​മ​ദാ​നി, സ​ലാം ചെ​ട്ടി​പ്പ​ടി, ജി​ല്ല നേ​താ​ക്ക​ളാ​യ ന​വാ​സ് കു​ന്നും​കൈ, സാ​ബി​ത്ത് ചെ​മ്പി​ലോ​ട്, കു​ഞ്ഞ​ബ്ദു​ള്ള ത​യ്യി​ൽ, ഷ​മീ​ദ് മ​മാ​ക്കു​ന്ന്, സ​യ്യി​ദ് ഉ​വൈ​സ് ത​ങ്ങ​ൾ, സ​യ്യി​ദ് ഉ​മ്രാ​ൻ നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ച​ട​ങ്ങി​ൽ എം.​പി. നൂ​റു​ദ്ദീ​ൻ, സി​റാ​ജു​ദ്ദീ​ൻ അ​ബ്ദു​ൽ​റ​ഹ്‌​മാ​ൻ എ​ന്നി​വ​ർ​ക്ക് നാ​സ​ർ അ​ൽ മ​ഷ് ഹൂ​ർ ത​ങ്ങ​ൾ മെമ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു.

സെ​ക്ര​ട്ട​റി എം.​കെ. റ​ഈ​സ് ഏ​ഴ​റ സ്വാ​ഗ​ത​വും, ട്ര​ഷ​റ​ര്‍ നൗ​ഷാ​ദ് ക​ക്ക​റ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. സാ​ഹി​ർ കി​ഴു​ന്ന, മു​ഹ​മ്മ​ദ​ലി മു​ണ്ടേ​രി, റി​യാ​സ് ക​ട​ലാ​യി, നൗ​ഫ​ൽ കടാ​ങ്കോ​ട്,ത​ൽ​ഹ​ത്ത് വാ​രം, മു​സ്ത​ഫ ടി.​വി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Continue Reading

GULF

മക്ക-മദീന ഹൈവേയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് തീപിടിച്ച് ആറ് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു

വ്യാഴാഴ്ച മക്ക – മദീന റോഡില്‍ വാദി ഖുദൈദില്‍ ആയിരുന്നു ദാരുണമായ അപകടം നടന്നത്

Published

on

മദീന: സൌദിയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് തീപിടിച്ച് ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച മക്ക – മദീന റോഡില്‍ വാദി ഖുദൈദില്‍ ആയിരുന്നു ദാരുണമായ അപകടം നടന്നത്. അപകടത്തില്‍പ്പെട്ടത് ഇന്തോനേഷ്യന്‍ ഉംറ തീര്‍ത്ഥാടക സംഘമായിരുന്നു. റമദാനില്‍ ഉംറ നിര്‍വഹിക്കാനെത്തിയ 20 ഇന്ത്യോനേഷ്യക്കാര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.
ഇവര്‍ സഞ്ചരിച്ച ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് മറിഞ്ഞ് തീപിടിക്കുകയായിരുന്നു. അപകടത്തില്‍ മറ്റു 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ച ആറുപേരില്‍ രണ്ടുപേര്‍ കിഴക്കന്‍ ജാവയിലെ ബോജൊനെഗോറോയില്‍ നിന്നുള്ളവരാണ്.

ബോജൊനെഗോറോ റീജിയണല്‍ ഹൗസ് ഓഫ് റെപ്രസന്റേറ്റീവിലെ അംഗമായ എനി സോദര്‍വതിയും, സുംബെറെജോയിലെ മുഹമ്മദിയ ഇസ്ലാമിക് ഹോസ്പിറ്റലിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഡയാന്‍ നോവിറ്റയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ജിദ്ദയിലെ ഇന്ത്യോനേഷ്യന കോണ്‍സുലേറ്റ് ജനറല്‍ (കെജെആര്‍ഐ) സംഭവത്തില്‍ ഇടപെടുകയും, ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രാലയം അപകടസ്ഥലത്തേക്ക് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍ നടപടികള്‍ക്കുമായി ഒരു സംഘത്തെ അയക്കുകയും ചെയ്തു.

ഇരകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ദുരിതബാധിത കുടുംബങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഉംറ ട്രാവല്‍ ഏജന്‍സികള്‍ എന്നിവയുള്‍പ്പെടെ വിവിധ കക്ഷികളുമായി സര്‍ക്കാര്‍ ഏകോപിപ്പിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രാലയത്തിലെ ഇന്തോനേഷ്യന്‍ പൗര സംരക്ഷണ ഡയറക്ടര്‍ ജൂധ നുഗ്രഹ, ഇരകളുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും, അതിജീവിച്ച തീര്‍ത്ഥാടകരുടെ അവസ്ഥ സര്‍ക്കാര്‍ തുടര്‍ന്നും നിരീക്ഷിക്കുമെന്ന് ഊന്നിപ്പറയുകയും ചെയ്തു. മൃതദേഹങ്ങള്‍ ഇന്തോനേഷ്യയിലേക്ക് കൊണ്ടുപോകുന്നതും പരിക്കേറ്റവരുടെ പരിചരണവുമാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending