Connect with us

india

ഗൗ​രി ല​​ങ്കേ​ഷ് വ​ധ​ക്കേ​സ്: മൂ​ന്നു പ്ര​തി​ക​ൾ​ക്ക് ജാ​മ്യം

ഗോ​വ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന തീ​വ്ര ഹി​ന്ദു​ത്വ സം​ഘ​ട​ന​യാ​യ സ​നാ​ത​ൻ സ​ൻ​സ്ത​യു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണ് മോ​ഹ​ൻ നാ​യ​ക് അ​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ.

Published

on

മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​​ങ്കേ​ഷി​നെ (55) വെ​ടി​വെ​ച്ചു​കൊ​ന്ന കേ​സി​ൽ മൂ​ന്നു പ്ര​തി​ക​ൾ​ക്ക് ക​ർ​ണാ​ട​ക ഹൈ​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. അ​മി​ത് ദി​ഗ്വേ​ക​ർ, കെ.​ടി. ന​വീ​ൻ കു​മാ​ർ, എ​ച്ച്.​എ​ൽ. സു​രേ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് ജാ​മ്യം. കേ​സ് വി​ചാ​ര​ണ നീ​ളു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​ക​ൾ സ​മ​ർ​പ്പി​ച്ച ജാ​മ്യ ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി​യു​ടെ ക​ല​ബു​റ​ഗി ബെ​ഞ്ചി​ലെ ജ​സ്റ്റി​സ് വി​ശ്വ​ജി​ത്ത് ഷെ​ട്ടി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ഇ​വ​രു​ടെ കൂ​ട്ടു​പ്ര​തി മോ​ഹ​ൻ നാ​യ​കി​ന് ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ഹൈ​കോ​ട​തി ജാ​മ്യം ന​ൽ​കി​യി​രു​ന്നു. വി​ചാ​ര​ണ​ക്ക് ഹാ​ജ​രാ​വു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്ത​രു​തെ​ന്ന ഉ​പാ​ധി​യോ​ടെ​യാ​ണ് ജാ​മ്യം.

2017 സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് രാ​ത്രി എ​ട്ടോ​ടെ ബം​ഗ​ളൂ​രു ആ​ർ.​ആ​ർ ന​ഗ​റി​ലെ വീ​ട്ടു​മു​റ്റ​ത്താ​യി​രു​ന്നു ഗൗ​രി ല​​ങ്കേ​ഷ് കൊ​ല്ല​പ്പെ​ട്ട​ത്. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് ഹി​ന്ദു​ത്വ തീ​വ്ര​വാ​ദി​ക​ൾ ഗൗ​രി​യെ വെ​ടി​വെ​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

കൊ​ല​യാ​ളി​ക​ൾ​ക്ക് താ​മ​സി​ക്കാ​ൻ വാ​ട​ക വീ​ടും ഉ​പ​യോ​ഗി​ക്കാ​ൻ സിം​കാ​ർ​ഡും സം​ഘ​ടി​പ്പി​ച്ച് ന​ൽ​കി​യ​ത് മോ​ഹ​ൻ നാ​യ​കാ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ ക​​ണ്ടെ​ത്ത​ൽ. കേ​സി​ൽ ആ​കെ 17 പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യി​രു​ന്നു. 2002 ജൂ​ലൈ നാ​ലി​ന് വി​ചാ​ര​ണ ആ​രം​ഭി​ച്ച കേ​സി​ൽ 527 സാ​ക്ഷി​ക​ളി​ൽ 130 പേ​രെ മാ​ത്ര​മാ​ണ് ഇ​തു​വ​രെ വി​സ്ത​രി​ച്ച​ത്.

പി​ടി​യി​ലാ​യ പ്ര​തി​ക​ൾ​ക്ക് ന​രേ​ന്ദ്ര ദാ​ഭോ​ൽ​ക​ർ, ഗോ​വി​ന്ദ് പ​ൻ​സാ​രെ, എം.​എം. ക​ൽ​ബു​ർ​ഗി എ​ന്നി​വ​രു​ടെ കൊ​ല​പാ​ത​ക​ങ്ങ​ളു​മാ​യും ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഗോ​വ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന തീ​വ്ര ഹി​ന്ദു​ത്വ സം​ഘ​ട​ന​യാ​യ സ​നാ​ത​ൻ സ​ൻ​സ്ത​യു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണ് മോ​ഹ​ൻ നാ​യ​ക് അ​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ.

india

മധ്യപ്രദേശിലെ ജബൽപൂരിൽ സോംനാഥ് എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

രണ്ട് കോച്ചുകളാണ് പാളത്തിൽ നിന്ന് വേർപെട്ടത്

Published

on

മധ്യപ്രദേശിലെ ജബൽപൂരിൽ സോംനാഥ് എക്‌സ്പ്രസ്‌ ട്രെയിൻ പാളം തെറ്റി. രണ്ട് കോച്ചുകളാണ് പാളത്തിൽ നിന്ന് വേർപെട്ടത്. ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു അപകടം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇൻഡോറിൽ നിന്ന് വന്ന ട്രെയിൻ ജബൽപൂർ സ്റ്റേഷന്റെ ആറാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് എത്താനിരിക്കെയാണ് രണ്ട് കോച്ചുകൾ പാളം തെറ്റിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
ഉത്തർപ്രദേശിൽ സബർമതി എക്‌സ്പ്രസ് പാളം തെറ്റി ഒരു മാസത്തിനുള്ളിലാണ് വീണ്ടും മറ്റൊരുപകടം. ആഗസ്റ്റ് 17ന് അഹമ്മദാബാദ്-വാരണാസി സബർമതി എക്‌സ്പ്രസിന്റെ 20 കോച്ചുകളാണ് കാൺപൂർ സ്റ്റേഷന് സമീപം പാളം തെറ്റിയത്.

Continue Reading

crime

സൗഹൃദം സ്ഥാപിച്ച് സയനൈഡ് കലക്കിയ പാനിയം നല്‍കി കൊലപ്പെടുത്തും; ആന്ധ്രയേ വിറപ്പിച്ച സീരിയല്‍ കില്ലര്‍ സ്ത്രീകള്‍ അറസ്റ്റില്‍

മൂന്ന് സ്ത്രീകളും ഒരുപുരുഷനുമുള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയതായി ഇവർ പൊലീസിനോട് സമ്മതിച്ചു

Published

on

അപരിചിതരുമായി സൗഹൃദം സ്ഥാപിച്ച്, സയനൈഡ് കലര്‍ത്തിയ പാനിയം നല്‍കി കൊലപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്ന മൂന്ന് സ്ത്രീകൾ പിടിയിൽ. പൊലീസ് ‘സീരിയൽ കില്ലേർസ്’ എന്ന് വിശേഷിപ്പിക്കുന്ന മുനഗപ്പ സ്വദേശിയായ രജനി (40) മഡിയാല സ്വദേശിയായ വെങ്കട്ടേശ്വരി (32), ഗുല്‍റ സ്വദേശിയായ രമണമ്മ (60) എന്നിവരെയാണ് ആന്ധ്രാപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് സ്ത്രീകളും ഒരുപുരുഷനുമുള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയതായി ഇവർ പൊലീസിനോട് സമ്മതിച്ചു.

ഇരകൾ സയനൈഡ് കലർന്ന പാനീയങ്ങൾ കഴിച്ച് താമസിയാതെ മരിക്കുകയും അതിനുശേഷം അവരുടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുകയും ചെയ്യുമെന്ന് പോലീസ് വെളിപ്പെടുത്തി. ജൂണിൽ നാഗൂർ ബി എന്ന സ്ത്രീയെ സീരിയൽ കില്ലർമാർ കൊലപ്പെടുത്തിയതോടെയാണ് സീരിയൽ കൊലപാതകങ്ങളെക്കുറിച്ച് പോലീസിന് സൂചന ലഭിക്കുന്നത്. മറ്റ് രണ്ട് പേരെ കൊല്ലാൻ ശ്രമിച്ചെങ്കിലും അവർ രക്ഷപ്പെട്ടുവെന്ന് പോലീസ് പറയുന്നു .

സ്വര്‍ണ്ണാഭരണങ്ങളോ പണമോ കൈവശമുള്ളവരെയാണ് പ്രതികള്‍ ലക്ഷ്യമിടുന്നത്. അത്തരക്കാരെ കണ്ടെത്തി അവരുമായി സൗഹൃദം സ്ഥാപിക്കുകയും അവര്‍ക്ക് സനൈഡ് കലര്‍ന്ന പാനിയം നല്‍കുകയും ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പാനിയം കുടിച്ച ശേഷം താമസിയാതെ ഇരകള്‍ മരിക്കും, പിന്നാലെ അവരുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ച് കടന്നുകളയുകയാണ് പ്രതികളുടെ രീതി.

Continue Reading

india

അർജുനായുള്ള തിരച്ചിൽ വ്യാഴാഴ്ച പുനഃരാരംഭിക്കും

ഗോവയിൽനിന്നു ഡ്രജർ കൊണ്ടു വരാൻ ഉള്ള ചെലവ് പൂർണമായും കർണാടക സർക്കാരാണ് വഹിക്കുന്നത്

Published

on

ഷീരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ വ്യാഴാഴ്ച  പുനഃരാരംഭിക്കും. ഗോവയിൽനിന്നും ഡ്രജർ ബുധനാഴ്ചയോടെ ഗംഗാവലി പുഴയിലെത്തിക്കും. അർജുനെയും ലോറിയെയും കണ്ടെത്താൻ ഡ്രജർ എത്തിക്കുമെന്നു കർണാടക സർക്കാർ നേരത്തെ പറഞ്ഞിരുന്നു.

ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കാന്‍ സ്വകാര്യ ഷിപ്പിംഗ് കമ്പനിക്ക് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. കാര്‍വാര്‍ ആസ്ഥാനമായുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പനിയാണ് ഡ്രഡ്ജ്ജിംഗ് നടത്തുക. ഓഗസ്റ്റ് പതിനാറിനാണ് അര്‍ജുനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്.

ഒഴുക്കിലും മണ്ണിളക്കി പരിശോധിക്കാവുന്ന ഡ്രജറാണ് ഗോവയിൽനിന്ന് എത്തിക്കുന്നത്. 15 അടി താഴ്ച വരെ മണ്ണ് ഇളക്കാൻ ഈ ഡ്രജറിന് സാധിക്കും. ഗോവയിൽനിന്നു ഡ്രജർ കൊണ്ടു വരാൻ ഉള്ള ചെലവ് പൂർണമായും കർണാടക സർക്കാരാണ് വഹിക്കുന്നത്. ഇതു സംബന്ധിച്ച് അർജുന്റെ കുടുംബത്തിനു മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പു നൽകിയിരുന്നു. ഒരു കോടി രൂപയാണ് ഡ്രജറിന് ചെലവ് പ്രതീക്ഷിക്കുന്നത്.

 

Continue Reading

Trending