gulf
തൃശൂർ സി.എച്ച് സെന്റർ യു.എ.ഇ അംഗങ്ങളുടെ ഒത്തുചേരൽ ഇന്ന്
പാണക്കാട് സാദി
ഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

തൃശൂർ മെഡിക്കൽ കോളജിന് അടുത്ത് അർബുദ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താമസിക്കാൻ നിർമിക്കുന്ന കെട്ടിടത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് യു.എ.ഇയിലെ തൃശൂർ സി.എച്ച് സെന്റർ അംഗങ്ങളുടെ ഒത്തുചേരലും അംഗത്വ വിതരണവും ജനുവരി 26ന് വൈകുന്നേരം മൂന്ന് മണിക്ക് ദുബൈ ഫോക്ലോർ അക്കാദമിയിൽ നടക്കും. പാണക്കാട് സാദി
ഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
എം.കെ. മുനീർ എം.എൽ.എ, ടി.എ. അഹമ്മദ് കബീർ എന്നിവർ വിശിഷ്ട അതിഥികളായിരിക്കും. ചടങ്ങിൽ ചെയർമാൻ സി.എ. മുഹമ്മദ് റഷീദ് അധ്യക്ഷതവഹിക്കും. മുസ്ലിം ലീഗ് സംസ്ഥാന വൈ. പ്രസിഡന്റ് സി.എച്ച്. റഷീദ്, ജില്ല ജന. സെക്രട്ടറി പി.എം. അമീർ, ഷംസുദീൻ ബിൻ മുഹയുദ്ദീൻ, യു.എ.ഇ കെ.എം.സി.സി ജന. സെക്രട്ടറി പി.കെ. അൻവർ നഹ, ദുബൈ കെ.എം.സി.സി പ്രസിഡന്റ് അൻവർ അമീൻ, ജില്ല മുസ്ലിം ലീഗ് വൈ. പ്രസിഡന്റ് കെ.എ. ഹാറൂൺ റഷീദ്, സെക്രട്ടറിമാരായ പി.കെ. ഷാഹുൽ ഹമീദ്, അഡ്വ. വി.എം. മുഹമ്മദ് ഗസാലി എന്നിവർ സംബന്ധിക്കുമെന്ന് ചെയർമാൻ ജമാൽ മനയത്ത്, ജന. കൺവീനർ അബ്ദുൽ ഖാദർ ചക്കനാത്ത്, കോഓഡിനേറ്റർ ഗഫൂർ പട്ടിക്കര, ഓർഗനൈസർ അൻവർ കൈപ്പമംഗലം എന്നിവർ അറിയിച്ചു.
gulf
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

gulf
ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

gulf
ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍
യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.
ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന് എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.
പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമം; പ്രതി അഫാന്റെ നില അതീവഗുരുതരം
-
News3 days ago
എം.ഇ.എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു
-
kerala3 days ago
കൊച്ചി പുറംകടലില്‍ മുങ്ങിയ കപ്പലിലെ നൂറോളം കണ്ടെയ്നറുകള്‍ കടലില്‍ വീണെന്ന് വിലയിരുത്തല്‍
-
kerala3 days ago
മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു; ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു
-
india3 days ago
പ്രസവാവധി ഭരണഘടനാപരമായ അവകാശമാണ; സുപ്രീം കോടതി വിധി
-
india3 days ago
ഊട്ടിയില്‍ ദേഹത്ത് മരംവീണ് വടകര സ്വദേശിക്ക് ദാരുണാന്ത്യം
-
india3 days ago
യുപിയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വവാദികള്‍