Connect with us

india

തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു; വൻതോതിൽ ജലം പുറത്തേക്ക് ഒഴുകുന്നു, കനത്ത ജാഗ്രത നിർദേശം

തുടർന്ന് 35 ,000 ക്യൂബിക്സ് വെള്ളം നദിയിലേക്ക് ഒഴുക്കി വിട്ടു.

Published

on

കർണാടകയിലെ ഹോസ്‌പേട്ടിൽ ഗേറ്റ് ചങ്ങല പൊട്ടിയതിനെ തുടർന്ന് തുംഗഭദ്ര ഡാമിന്റെ പത്തൊൻപതാം ഗേറ്റ് ഒലിച്ച് പോയി. തുടർന്ന് 35 ,000 ക്യൂബിക്സ് വെള്ളം നദിയിലേക്ക് ഒഴുക്കി വിട്ടു.

ഷിമോഗയിലെ കനത്ത മഴയെ തുടർന്ന് തുംഗഭദ്ര അണക്കെട്ടിൽ കനത്ത വെള്ളപ്പൊക്കമാണ്. അണക്കെട്ടിൽ നിന്ന് 60 ടി.എം.സി അടി വെള്ളം തുറന്ന് വിട്ടാൽ മാത്രമേ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കു എന്ന് സ്ഥലത്തെ ഉദ്യോഗസ്ഥർ പറഞ്ഞു. തുംഗഭദ്ര അണക്കെട്ടിന് ആകെ 33 ഗേറ്റുകളാണ് ഉള്ളത്.
കഴിഞ്ഞ 70 വർഷത്തിനിടെ ഇതാദ്യമായാണ് ഡാം സുരക്ഷയുമായി ബന്ധപ്പെട്ട ഇത്രയും വലിയൊരു സംഭവം നടക്കുന്നതെന്നും അധികൃതർ പറഞ്ഞു.
ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിന് ശേഷം ഞാറാഴ്ച അണക്കെട്ടിലെ 33 ഗേറ്റുകളിൽ നിന്നും വെള്ളം തുറന്ന് വിട്ടിരിക്കുകയാണിപ്പോൾ. നിലവിൽ ഒരുലക്ഷം ക്യൂബിക്സ് വെള്ളമാണ് അണക്കെട്ടിൽ നിന്നും തുറന്ന് വിടുന്നത്. നദീതീരത്തുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ടി.ബി ബോർഡ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലെ കൗത്താലം, കോസിഗി, മന്ത്രാലയം, നന്ദവാരം എന്നിവിടങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കാൻ ഉദ്യോഗസ്ഥർ നിർദേശിച്ചിട്ടുണ്ട്. ഡാമിലെ ഷട്ടറിന്റെ മാത്രമേ കേടുപാടുകൾ സംഭവിച്ചിട്ടുള്ളൂ എന്നും അണക്കെട്ടിന് കേടുപാടുകളൊന്നുമില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രി 11 മണിയോടെ ജലസംഭരണിയിൽ വെള്ളം ഇറങ്ങിയതിനാൽ ഗേറ്റുകൾ അടക്കാൻ ശ്രമിക്കുന്നതിനിടെയിലാണ് അപകടം ഉണ്ടായതെന്ന് അധികൃതർ പറഞ്ഞു. 1949ൽ നിർമിച്ച ഈ അണക്കെട്ട് ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരുടെ പ്രധാന ജലസ്രോതസാണ്.
കർണാടകയിലെ തുംഗഭദ്ര നദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ ജലസംഭരണി ജലസേചനം, വൈദ്യുതോൽപ്പാദനം, വെള്ളപ്പൊക്ക നിയന്ത്രണം തുടങ്ങി വിവിധ ഉദേശങ്ങളോടെയാണ് നിർമിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജമ്മു കാശ്മീരിൽ സൈനിക ക്യാമ്പിന് നേരെ വെടിയുതിർത്ത് ഭീകരർ; തിരിച്ചടിച്ച് സൈന്യം

വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ആക്രമണം നടന്നത്

Published

on

ജമ്മു കാശ്മീരിലെ ബന്ദിപോരയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരർ വെടിയുതിർത്തു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ആക്രമണം നടന്നത്. ബന്ദിപോര-പൻഹാർ റോഡിലുള്ള ബിലാൽ കോളനി ആർമി ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്.

ആർക്കും പരുക്കുകളില്ല. വെടിവെപ്പുണ്ടായ ഉടനെ സൈന്യം തിരിച്ചടി നൽകിയെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. സൈന്യത്തിന്റെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. ഇന്നലെ കാശ്മീരിൽ നടന്ന രണ്ടാമത്തെ ഭീകരാക്രമണമായിരുന്നു ഇത്. നേരത്തെ ബുദ്ഗാമിൽ യുപി സ്വദേശികളായ രണ്ട് തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിയുതിർത്തിരുന്നു.

Continue Reading

india

ഈ ദീപാവലിക്ക് ശിവകാശിയില്‍ നടന്നത് 6000 കോടിയുടെ പടക്ക കച്ചവടം

ഇന്ത്യയിലെ മൊത്തം പടക്ക ഉൽപ്പാദനത്തിന്റെ 70 ശതമാനവും ശിവകാശിയിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്

Published

on

ദീപാവലിയോടനുബന്ധിച്ച് ശിവകാശിയിൽ ഇത്തവണ നടന്നത് 6000 കോടിയുടെ പടക്ക വിൽപ്പന. 4 ലക്ഷത്തോളം തൊഴിലാളികളാണ് പടക്ക നിർമ്മാണ ശാലകളിൽ പണിയെടുക്കുന്നത്. ശിവകാശിയിലെ 1150 പടക്കനിർമാണ ശാലകളിലായാണ് 6000 കോടിയുടെ പടക്കങ്ങൾ വിൽപ്പന നടത്തിയതെന്ന് തമിഴ്‌നാട് പടക്ക നിർമാതാക്കളുടെ സംഘടനാ ഭാരവാഹികൾ പറയുന്നു.

പടക്ക നിർമാണത്തിലെ പ്രധാന ഘടകമായ ബേരിയം നൈട്രേറ്റിന് സുപ്രിം കോടതി നിരോധനം ഏർപ്പെടുത്തിയത് നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചതായും ഇവർ പറയുന്നു. പടക്ക ഉൽപന്നങ്ങൾക്ക് അധിക നിയന്ത്രണങ്ങളും ഏർപ്പെടുത്തി.

ഇതുമൂലം ശിവകാശി പടക്കനിർമാണ ശാലകളിൽ ഇക്കുറി ദീപാവലിക്ക് പതിവിലും 30 ശതമാനം നിർമ്മാണം കുറവായതായും സംഘടനാ ഭാരവാഹികൾ പറഞ്ഞു. ഇന്ത്യയിലെ മൊത്തം പടക്ക ഉൽപ്പാദനത്തിന്റെ 70 ശതമാനവും ശിവകാശിയിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.

Continue Reading

india

ഗ്യാസ് ചേംബറായി ഡൽഹി; വായു ഗുണനിലവാര സൂചിക വളരെ മോശം

ദീപാവലി ആഘോഷങ്ങൾക്കിടെ നിയന്ത്രണങ്ങൾ ലംഘിച്ചു പടക്കങ്ങൾ പൊട്ടിച്ചതാണ് മലിനീകരണം രൂക്ഷമാക്കിയത്.

Published

on

ദീപാവലി രാത്രിക്ക് ശേഷം ഡൽഹി ഉണരുന്നത് വിഷപുക മൂടിയ അന്തരീക്ഷത്തോടെയാണ്. നോയിഡ ഗുരുഗ്രാം ഉൾപ്പെടെയുള്ള മേഖലകളിൽ വായു മലിനീകരണ തോത് കുത്തനെ ഉയർന്നു.ദീപാവലി ആഘോഷങ്ങൾക്കിടെ നിയന്ത്രണങ്ങൾ ലംഘിച്ചു പടക്കങ്ങൾ പൊട്ടിച്ചതാണ് മലിനീകരണം രൂക്ഷമാക്കിയത്.

ഡൽഹി ആനന്ദ് വിഹാറിൽ വായു ഗുണനിലവാരസൂചിക 385 രേഖപ്പെടുത്തി. പ്രവചിച്ച തരത്തിൽ മലിനീകരണം ഉയർന്നിട്ടില്ല, ജനങ്ങളുടെ കൂട്ടായ പരിശ്രമത്തിൽ മലിനീകരണത്തോത് നിയന്ത്രിക്കാനായി എന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പ്രതികരിച്ചു.

യമുന നദിയുടെ അവസ്ഥയും മോശമായി തുടരുന്നു. അമോണിയയും ഫോസ്ഫേറ്റും നിറഞ്ഞ വിഷ പത ഇപ്പോഴും നദിയിൽ രൂക്ഷമാണ്.കാറ്റിന്റെ വേഗത കുറയുന്നതോടെ വരുന്ന ദിവസങ്ങളിൽ വായു മലിനീകരണത്തോത് ഉയരാനുള്ള സാധ്യതകൾ ഉണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് വിലയിരുത്തി. മലിനീകരണ നിയന്ത്രണത്തിന് GRAP 2 പ്രകാരമുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Continue Reading

Trending