Connect with us

kerala

കോഴിക്കോട്ട് കഞ്ചാവ് കുരു ഉപയോഗിച്ച് മില്‍ക്ക് ഷെയ്ക്ക്; കടക്കെതിരെ കേസെടുത്തു

സ്ഥാപനത്തിനെതിരെ ലഹരിമരുന്ന് നിയമപ്രകാരമാണ് കേസെടുത്തത്.

Published

on

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ ഗുജറാത്തി സ്ട്രീറ്റില്‍ കഞ്ചാവ് കുരു ഉപയോഗിച്ച് മില്‍ക്ക് ഷെയ്ക്ക് വില്‍പന നടത്തിയ കടക്കെതിരെ കേസെടുത്തു. ജ്യൂസ് സ്റ്റാളുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവിന്റെ കുരു ഓയില്‍ രൂപത്തിലാക്കി മില്‍ക്ക് ഷെയ്ക്കില്‍ കലക്കി കൊടുക്കുന്നത് കണ്ടെത്തിയത്. സ്ഥാപനത്തിനെതിരെ ലഹരിമരുന്ന് നിയമപ്രകാരമാണ് കേസെടുത്തത്.

കടയില്‍ നിന്ന് ഹെംപ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേര്‍ത്ത 200 മില്ലി ദ്രാവകവും പിടികൂടിയിട്ടുണ്ട്. സീഡ് ഓയില്‍ രാസപരിശോധനക്കായി റീജിണല്‍ കെമിക്കല്‍ ലാബില്‍ പരിശോധനക്കയച്ചു. പരിശോധനഫലം ലഭിച്ചയുടന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അസി.എക്‌സൈസ് കമ്മീഷണര്‍ എന്‍.സുഗുണന്‍ പറഞ്ഞു. ജില്ലയില്‍ ഇത്തരത്തില്‍ കൂടുതല്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നതായി എക്‌സൈസ് സംശയിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനത്തില്‍ കൂടുതലായി എത്തുന്നുണ്ടോയെന്നതും എക്‌സൈസ് സംഘം നിരീക്ഷിച്ചു വരികയാണ്.

film

നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

Published

on

പ്രശസ്ത തമിഴ് നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 80 വയസായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്.

നാനൂറിലേറെ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തമിഴ്, മലയാളം ഉള്‍പ്പെടെ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. കൊച്ചി രാജാവ്, കാലാപാനി, പോക്കിരി രാജ, തുടങ്ങിയ മലയാള സിനിമകളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലാണ് ഡല്‍ഹി ഗണേഷ് അഭിനയിച്ചിട്ടുള്ളത്. അവ്വൈ ഷണ്മുഖി, നായകന്‍, സത്യാ, മൈക്കല്‍ മദന കാമ രാജന്‍, സാമി, അയന്‍ തുടങ്ങി നിരവധി തമിഴ് സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

1976ല്‍ കെ ബാലചന്ദ്രന്റെ പട്ടണ പ്രവേശം എന്ന സിനിമയിലൂടെയാണ് ഡല്‍ഹി ഗണേഷ് സിനിമയിലേക്ക് കാലെടുത്ത് വെക്കുന്നത്. 1964 മുതല്‍ 1974 വരെ അദ്ദേഹം ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1979ല്‍ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. രജനികാന്ത്, കമല്‍ഹാസന്‍, വിജയകാന്ത് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഡല്‍ഹി ഗണേഷ്.

 

 

Continue Reading

kerala

ട്രാക്കില്‍ വിള്ളല്‍; കോട്ടയം – ഏറ്റുമാനൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വേഗം കുറയ്ക്കും

വിള്ളൽ താത്കാലികമായി പരിഹരിച്ച ശേഷം കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ എല്ലാ ട്രെയിനുകളും വേഗം കുറച്ച് ഓടിക്കുകയാണ്

Published

on

അടിച്ചിറ പാർവതിക്കലിലെ റെയിൽവേ ട്രാക്കിൽ വിള്ളൽ കണ്ടെത്തിയതിനെത്തുടർന്ന് കോട്ടയം ഏറ്റുമാനൂർ റൂട്ടിലെ ട്രെയിനുകളുടെ വേഗത കുറയ്ക്കും. വെൽഡിങ്ങിനെ തുടർന്നായിരുന്നു റെയിൽവേ ട്രാക്കിൽ വിള്ളൽ വീണിരുന്നത് എന്നാണ് വിവരം. വിള്ളൽ താത്കാലികമായി പരിഹരിച്ച ശേഷം കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ എല്ലാ ട്രെയിനുകളും വേഗം കുറച്ച് ഓടിക്കുകയാണ്.

രാവിലെ 11.30ഓടെയാണ് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയത്. തുടര്‍ന്ന് കോട്ടയത്ത് നിന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തിയ ശേഷം പ്രശ്നം താത്കാലികമായി പരിഹരിച്ചു. പൂര്‍ണമായും പരിഹരിക്കണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടിവരും. അതിനായി നടപടിക്രമങ്ങള്‍ തുടങ്ങിയതായും റെയില്‍വേ അറിയിച്ചു.

Continue Reading

crime

ബാറിന് മുന്നില്‍ യുവാവിന് ക്രൂരമര്‍ദനം; സിമന്റ് കട്ട കൊണ്ട് തലയ്ക്കടിച്ചു, നിലത്തിട്ട് ചവിട്ടി

സംഭവവുമായി ബന്ധപ്പെട്ട് ആറു പേർക്കെതിരെ കോന്നി പൊലീസ് കേസെടുത്തു

Published

on

പത്തനംതിട്ട∙ കോന്നിയിൽ ബാറിനു മുന്നിൽ യുവാവിന് ക്രൂരമർദനം. കോന്നി കുളത്തുമൺ സ്വദേശി സനോജിനാണ് മർദനമേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം.

ഒരു സംഘം സിമന്റ് കട്ട കൊണ്ട് സനോജിന്റെ തലയ്ക്ക് അടിക്കുകയും നിലത്തിട്ട് ക്രൂരമായി ചവിട്ടുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സനോജിന്റെ തലയ്ക്ക് സാരമായ പരുക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആറു പേർക്കെതിരെ കോന്നി പൊലീസ് കേസെടുത്തു.

Continue Reading

Trending