Connect with us

kerala

വാഹനത്തില്‍ നിന്ന് കഞ്ചാവ് ബീഡി കിട്ടി; കേസ് ഒതുക്കാന്‍ 36,000 രൂപ കൈക്കൂലി ചോദിച്ചു, എസ്ഐ ഉള്‍പ്പെടെ മൂന്നു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

കഴിഞ്ഞ ബുധനാഴ്ച അടിമാലി സ്റ്റേഷന്‍ പരിധിയിലെ വാളാറിയിലാണ് സംഭവം.

Published

on

കാറില്‍ കഞ്ചാവ് ബീഡി പിടിച്ച സംഭവത്തില്‍ കേസ് ഒഴിവാക്കാന്‍ കൈക്കൂലി ചോദിച്ച ഹൈവേ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എസ് ഐ സി.ബി ടി ജോസഫ്, സിപിഒ സുധീഷ് മോഹന്‍, ഡ്രൈവര്‍ പിസി സോബിന്‍ ടി സോജന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരെ വകുപ്പുതലാന്വേഷണവും പ്രഖ്യാപിച്ചു.

കഴിഞ്ഞ ബുധനാഴ്ച അടിമാലി സ്റ്റേഷന്‍ പരിധിയിലെ വാളാറിയിലാണ് സംഭവം. പറവൂര്‍ സ്വദേശികളായ 6 യുവാക്കള്‍ മൂന്നാറില്‍ നിന്നും കാറില്‍ വരികയായിരുന്നു. വാഹന പരിശോധന സമയത്ത് ഇവരില്‍ നിന്നും കഞ്ചാവ് ബീഡി കണ്ടെത്തി. തുടര്‍ന്ന് 40,000 രൂപ അടയ്ക്കാനും അല്ലെങ്കില്‍ ജയിലില്‍ അടക്കുമെന്നും ഭീഷണിപ്പെടുത്തി. പണമില്ലെന്ന് പറഞ്ഞ യുവാക്കളോട് തങ്ങളുടെ കയ്യിലുള്ള മൊബൈല്‍ ഫോണുകള്‍ വില്‍ക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പിന്നീട് 36,000 നല്‍കിയാല്‍ മതിയെന്നും പൊലീസ് പറഞ്ഞു.

സംഘത്തിലെ മൂന്നുപേരെ പൊലീസ് വാഹനത്തിന് സമീപം നിര്‍ത്തി മൂന്നുപേര്‍ ഫോണ്‍ വില്‍ക്കാനായി അടിമാലിയിലേക്ക് പോയി. എന്നാല്‍ സംഘത്തെ വീണ്ടും ട്രാഫിക് പൊലീസ് തടയുകയായിരുന്നു. വിവരമറിഞ്ഞ ട്രാഫിക് പോലീസ് പണം കൊടുക്കരുതെന്ന് പറഞ്ഞു തിരിച്ചയച്ചു.

കൈക്കൂലി സംഭവം പാളിയെന്ന് മനസ്സിലായ ഹൈവെ പൊലീസ് കഞ്ചാവ് ബീഡിയുടെ കാര്യം രേഖപ്പെടുത്താതെ സീറ്റ് ബെല്‍റ്റ് ഇട്ടില്ല, കൂളിംഗ് ഫിലിം ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങളൊക്കെ പറഞ്ഞ് പിഴ ചുമത്തി യുവാക്കളെ പറഞ്ഞയച്ചു. എന്നാല്‍ സംഭവം അറിഞ്ഞ ജില്ലാ പൊലീസ് മേധാവി നടപടിക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; ലക്ഷ്യമിട്ടത് ഭാര്യാ പിതാവിനെയെന്ന് പ്രതി

ഷിബിലയേയും തന്നെയും ഭാര്യാപിതാവ് അബ്ദുറഹ്‌മാന്‍ അകറ്റിയെന്നും ഷിബില തന്റെ കൂടെ പോകുന്നതിനെ പിതാവ് എതിര്‍ത്തെന്നും യാസിര്‍ പൊലീസിനോട് പറഞ്ഞു

Published

on

കോഴിക്കോട് താമരശ്ശേരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ മൊഴികള്‍ പുറത്ത്. ഭാര്യാ പിതാവിനെയാണ് താന്‍ ലക്ഷ്യം വെച്ചിരുന്നതെന്നും കൊല്ലപ്പെട്ട ഷിബിലയേയും തന്നെയും ഭാര്യാപിതാവ് അബ്ദുറഹ്‌മാന്‍ അകറ്റിയെന്നും ഷിബില തന്റെ കൂടെ പോകുന്നതിനെ പിതാവ് എതിര്‍ത്തെന്നും യാസിര്‍ പൊലീസിനോട് പറഞ്ഞു.

ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു 23 വയസുകാരി ഷിബിലയെ മയക്ക് മരുന്ന് ലഹരിയില്‍ ഭര്‍ത്താവ് വീട്ടിലെത്തി കുത്തുകയായിരുന്നു. ഭാര്യാ പിതാവ് അബ്ദുറഹ്‌മാനും ഭാര്യ മാതാവ് ഹസീനക്കും കുത്തേറ്റു. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് എത്തുംമുമ്പെ തന്നെ ഷിബില മരിച്ചു. അബ്ദുറഹ്‌മാനും ഹസീനയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റി പരിസരത്ത് നിന്നാണ് യാസിര്‍ പിടിയിലായത്. നാലു വര്‍ഷം മുമ്പ് പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും. എന്നാല്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന യാസര്‍ മര്‍ദിക്കുകയും ഷിബിലയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റ് പണം ധൂര്‍ത്തടിക്കുകയും ചെയ്തു. ഒരു മാസം മുന്‍പ് യാസിറിനെ ഉപേക്ഷിച്ച് മകളുമായി വീട്ടിലെത്തിയ ഷിബില യാസിറിനെതിരെ പൊലീസില്‍ പരാതിയും നല്കി.എന്നാല്‍ പൊലീസ് യാതൊരു നടപടിയും എടുത്തില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

Continue Reading

kerala

ആലപ്പുഴയില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവിന്റെ വീട്ടില്‍ ആയുധശേഖരം കണ്ടെത്തി

വിദേശ നിര്‍മിത ഒരു പിസ്റ്റളും 53 വെടിഉണ്ടകളും 2വാളും ഒരു മഴുവും സ്റ്റീല്‍ പൈപ്പും ആണ് ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്

Published

on

ആലപ്പുഴ കുമാരപുരത്ത് നിരവധി കേസുകളില്‍ പ്രതിയായ യുവാവിന്റെ വീട്ടില്‍ ആയുധശേഖരം കണ്ടെത്തി. കായല്‍ വാരത്തു വീട് പൊത്തപ്പള്ളി വടക്കു കിഷോറിന്റെ വീട്ടില്‍ നിന്നാണ് ആയുധ ശേഖരം കണ്ടെത്തിയത്. വിദേശ നിര്‍മിത ഒരു പിസ്റ്റളും 53 വെടിഉണ്ടകളും 2വാളും ഒരു മഴുവും സ്റ്റീല്‍ പൈപ്പും ആണ് ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കിഷോര്‍. 2015 ല്‍ കാണാതായ രാകേഷ് തിരോധാനമായി ബന്ധപ്പെട്ടുള്ള പൊലീസ് പരിശോധനയിലാണ് കിഷോറിന്റെ വീട്ടില്‍ നിന്ന് ആയുധ ശേഖരം കണ്ടെത്തിയത്.

Continue Reading

kerala

താമരശ്ശേരിയില്‍ മയക്കുമരുന്ന് ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് പിടിയില്‍

പൊലീസ് പ്രചരിപ്പിച്ച കാറിന്റെ നമ്പര്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പ്രതിയെ തിരിച്ചറിഞ്ഞത്

Published

on

താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട് മയക്കുമരുന്ന് ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. ഈങ്ങാപ്പുഴ സ്വദേശി യാസിറിനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി പാര്‍ക്കിങ് ഏരിയയില്‍ നിന്ന് പിടികൂടിയത്. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട യാസിര്‍ കാറിലാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്. പൊലീസ് പ്രചരിപ്പിച്ച കാറിന്റെ നമ്പര്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ഇന്നലെ വൈകിട്ടാണ് യാസിര്‍ ഭാര്യ ഷിബിലയെ വെട്ടി കൊലപ്പെടുത്തിയത്. കൂടാതെ, ഭാര്യാ മാതാവിനെയും പിതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. അബ്ദുറഹ്‌മാന്റെ നില ഗുരുതരമായി തുടരുകയാണ്. രണ്ടു പേരും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഷിബിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പറയുന്നു. യാസിര്‍ ലഹരിക്ക് അടിമയാണെന്നും നേരത്തെയും ഷിബിലയെ മര്‍ദിച്ചിരുന്നതായും കുടുംബം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍, പൊലീസ് പരാതി ഗൗരവത്തിലെടുത്തില്ലെന്നും ആരോപണമുണ്ട്.

Continue Reading

Trending