Connect with us

india

പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞ് ഗംഗ അതീവ ഗുരുതരാവസ്ഥയില്‍

ഗംഗാ നദിയുടെ മേല്‍പ്പരപ്പില്‍ ഗുരുതരമായ മൈക്രോപ്ലാസ്റ്റിക് മലിനീകരണം കണ്ടെത്തി ഗവേഷകര്‍.

Published

on

ഗംഗാ നദിയുടെ മേല്‍പ്പരപ്പില്‍ ഗുരുതരമായ മൈക്രോപ്ലാസ്റ്റിക് മലിനീകരണം കണ്ടെത്തി ഗവേഷകര്‍. നദിയുടെ ദേവപ്രയാഗിനും ഹരിദ്വാറിനും ഇടയിലെ ഭാഗത്തു നിന്നുള്ള സാമ്പിളുകളില്‍പോലും വലിയതോതില്‍ പ്ലാസ്റ്റിക് കണികകള്‍ ഉള്ളതായി സ്ഥിരീകരിച്ചു.

ടൂറിസം, സാഹസിക ക്യാമ്പുകള്‍, തീര്‍ത്ഥാടനം, ഗംഗ ആരംഭിക്കുന്നിടത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ മോശം പരിപാലനം എന്നിവയുടെ പ്രത്യാഘാതങ്ങളാണ് ഇതിന് കാരണമെന്ന് ഡെറാഡൂണിലെ ഡൂണ്‍ സര്‍വകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര-പ്രകൃതിവിഭവ പ്രഫസര്‍ സുരേന്ദ്ര സുതാര്‍ പറഞ്ഞു.

ജലത്തിന്റെയും അവശിഷ്ടത്തിന്റെയും 228 സാമ്പിളുകളില്‍ ഓരോന്നിലും ബാഗുകള്‍, റാപ്പറുകള്‍, പാക്കിങ്ങിനുപയോഗിക്കുന്ന വസ്തുക്കള്‍, സിന്തറ്റിക് തുണിത്തരങ്ങള്‍ എന്നിവയില്‍ നിന്നുള്ള മൈക്രോപ്ലാസ്റ്റിക് നാരുകള്‍, ഫിലിമുകള്‍, ശകലങ്ങള്‍ തുടങ്ങിയവ കണ്ടെത്തിയതായി ഡെറാഡൂണിലെ ഗവേഷകര്‍ രേഖപ്പെടുത്തി.

ജലത്തിലെ ശരാശരി മൈക്രോപ്ലാസ്റ്റിക് സാന്ദ്രത ദേവപ്രയാഗില്‍ ലിറ്ററിന് 325 കണികകളും ഋഷികേശില്‍ 822 കണികകളും ഹരിദ്വാറില്‍ ലിറ്ററിന് 1,300 കണികകളുമാണ്. മൂന്ന് പട്ടണങ്ങള്‍ക്കിടയിലുള്ള 19 സ്ഥലങ്ങളില്‍ നിന്നുള്ള എല്ലാ ജല സാമ്പിളുകളിലും മൈക്രോപ്ലാസ്റ്റിക് സാന്ദ്രത ലിറ്ററിന് 175 കണികകളില്‍ കൂടുതലാണ്. ദേവപ്രയാഗിന് സമീപമുള്ള ആദ്യ രണ്ട് സൈറ്റുകളില്‍ മാത്രം 150ന് താഴെയുള്ള വിഭാഗത്തിലാണ്. എന്നാല്‍, മറ്റെല്ലാ സൈറ്റുകളിലും അപകടകരമായ വിഭാഗത്തില്‍ 1,200 കവിഞ്ഞു.

വെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക്‌സിന്റെ തരങ്ങളില്‍ പോളിത്തിലീന്‍, പോളിമൈഡ്, പോളിസ്‌റ്റൈറൈന്‍, പോളി വിനൈല്‍ ക്ലോറൈഡ്, പോളിത്തിലീന്‍ ടെറെഫ്താലേറ്റ്, പോളിപ്രൊഫൈലിന്‍, പോളികാര്‍ബണേറ്റ് എന്നിവ ലാബ് വിശകലനത്തില്‍ കണ്ടെത്തി.

ഈ മാസം ആദ്യം, യു.എസിലെ ന്യൂ മെക്‌സിക്കോ സര്‍വകലാശാലയിലെ പരിസ്ഥിതി ആരോഗ്യ ശാസ്ത്രജ്ഞനായ മാത്യു കാമ്പനും സഹപ്രവര്‍ത്തകരും നടത്തിയ പഠനത്തില്‍ മൈക്രോപ്ലാസ്റ്റിക്കുകളും നാനോപ്ലാസ്റ്റിക്കുകളും വൃക്കകളിലോ കരളിലോ ഉള്ളതിനേക്കാള്‍ ഉയര്‍ന്ന അളവില്‍ തലച്ചോറില്‍ അടിഞ്ഞുകൂടുന്നതായി കണ്ടെത്തിയിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരനെ അറസ്റ്റ് ചെയ്തു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയില്‍ 26 കാരനായ പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരനെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

Published

on

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയില്‍ 26 കാരനായ പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരനെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ജ്വലനത്തിനും അതിര്‍ത്തികളില്‍ ദിവസേനയുള്ള വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്കും ഇടയിലാണ് അറസ്റ്റ്.

പാക് അധീന കശ്മീരിലെ (പിഒകെ) തര്‍ഖല്‍ ഗ്രാമവാസിയായ വഖാസിനെ, നിയന്ത്രണ രേഖ (എല്‍ഒസി) കടന്ന് ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചതിന് തൊട്ടുപിന്നാലെ ചക്കന്‍-ദാ-ബാഗ് പ്രദേശത്തെ ഒരു ഫോര്‍വേഡ് ഗ്രാമത്തില്‍ നിന്ന് ജാഗരൂകരായ സൈനിക ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രാഥമിക ചോദ്യം ചെയ്യലില്‍ വഖാസ് തന്റെ മറുവശത്തുള്ള ഗ്രാമത്തില്‍ നിന്ന് അശ്രദ്ധമായി നിയന്ത്രണരേഖ കടന്നതായി കണ്ടെത്തി, അവര്‍ പറഞ്ഞു.

അറസ്റ്റിലാകുന്ന സമയത്ത് നുഴഞ്ഞുകയറ്റക്കാരനില്‍ നിന്ന് കുറ്റകരമായ വസ്തുക്കളൊന്നും കണ്ടെടുത്തിട്ടില്ല.

Continue Reading

india

പഹല്‍ഗാം ഭീകരാക്രമണത്തില്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പാകിസ്താന് തിരിച്ചടി

അതിര്‍ത്തിയില്‍ ഇന്ത്യ ബോധപൂര്‍വം പ്രകോപനം ഉണ്ടാക്കുകയാണെന്ന പാകിസ്താന്റെ വാദത്തെ യോഗത്തിലെ ഭൂരിഭാഗം അംഗങ്ങളും തള്ളികളഞ്ഞു.

Published

on

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പാകിസ്താന് തിരിച്ചടി. അതിര്‍ത്തിയില്‍ ഇന്ത്യ ബോധപൂര്‍വം പ്രകോപനം ഉണ്ടാക്കുകയാണെന്ന പാകിസ്താന്റെ വാദത്തെ യോഗത്തിലെ ഭൂരിഭാഗം അംഗങ്ങളും തള്ളികളഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിലൂടെ കശ്മിര്‍ വിഷയം അന്താരാഷ്ട്രവല്‍ക്കരിക്കനുള്ള പാകിസ്താന്റെ ശ്രമമാണ് ഇതോടെ പരാജയപ്പെട്ടത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം നിഷേധിച്ചിട്ടും ഇന്ത്യ രാ്ഷ്ട്രീയതാത്പര്യം കാട്ടുകയാണെന്നും പാകിസ്താന്‍ ആരോപിച്ചു. യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ പാകിസ്താന്റെ വാദത്തെ തെറ്റാണെന്ന് ചൂണ്ടികാട്ടുകയും അവരുടെ നിലപാടിനെ വിമര്‍ശിക്കുകയും ചെയ്തു.

പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനകള്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടോയെന്നും ഉഭയകക്ഷി ഇടപെടലിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന നിര്‍ദേശവും കൗണ്‍സില്‍ മുന്നോട്ട് വെച്ചു. സാധാരണക്കാരായ ജനങ്ങളെ ആക്രമിക്കുന്നത് അംഗീകരിക്കില്ലെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു.

Continue Reading

india

വയോധികയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയില്‍ അറസ്റ്റില്‍

പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഗുരുതര വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Published

on

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഫെഡറല്‍ ഏജന്റായി ആള്‍മാറാട്ടം നടത്തി വയോധികയുടെ പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കിഷന്‍കുമാര്‍ സിംഗ് എന്ന 21കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍. പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഗുരുതര വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2024 മുതല്‍ സ്റ്റുഡന്റ് വിസയില്‍ സിന്‍സിറ്റി പ്രേദേശത്ത് ഇയാള്‍ താമസിച്ചിരുന്നു.

വയോധികയുടെ ബാങ്ക് അകൗണ്ടുകള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചതായി കണ്ടെത്തി. നിലവില്‍ ഇയാള്‍ ജയിലിലാണ്. സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം, പ്രായമായ ആളെ ചൂഷണം ചെയ്തു തുടങ്ങിയവ ഉള്‍പ്പെടെ ഗുരുതര കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

Continue Reading

Trending