crime
കോളജ് വിദ്യാര്‍ഥിനിയെ ക്രൂരബലാത്സംഗം ചെയ്ത് ചാക്കില്‍ കെട്ടി റെയില്‍വേ ട്രാക്കില്‍ തള്ളി; അത്യാസന്ന നിലയില്‍
പെണ്‍കുട്ടിയുടെ മുന്‍ കാമുകനാണ് കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് ക്രൂര ബലാത്സംഗം ചെയ്തത്

ഇന്‍ഡോര്‍: ഇന്‍ഡോറില്‍ കോളജ് വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത് റെയില്‍വേ ട്രാക്കില്‍ തള്ളി. ശരീരത്തില്‍ രണ്ടുകുത്തുകളേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. പെണ്‍കുട്ടിയുടെ മുന്‍ കാമുകനാണ് കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് ക്രൂര ബലാത്സംഗം ചെയ്തത്.
19കാരിയായ കോളജ് വിദ്യാര്‍ഥിനിയെ മുന്‍ കാമുകനായ നന്ദ ഗ്രാമിലെ ഒരു ഫഌറ്റിലേക്ക് കൊണ്ടുപോവുകയും അവിടെവെച്ച് കൂട്ടുകാര്‍ക്കൊപ്പം ബലാല്‍സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ബലാത്സംഗം ചെയ്ത കാര്യം പുറത്തു പറയുമെന്ന് പെണ്‍കുട്ടി ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്ന് പ്രതികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്പിക്കുകയും ചാക്കില്‍ കെട്ടി ഭഗീരഥ്പൂരിലെ റെയില്‍വേ ട്രാക്കില്‍ തള്ളുകയുമായിരുന്നു. എന്നാല്‍ ചാക്കില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പെണ്‍കുട്ടി നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തി.
ഒരു പെണ്‍കുട്ടിക്ക് രണ്ട് കുത്തുകളേറ്റ പരിക്കുമായി ഇന്‍ഡോറിലെ ആശുപത്രിയില്‍നിന്ന് പൊലീസ് കണ്ട്രോള് റൂമിലേക്ക് സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് കൂട്ടബലാല്‍സംഗം പുറത്തറിയുന്നത്. പട്നിപുരയിലെ തന്റെ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പറഞ്ഞതെന്ന് സീനിയര്‍ പൊലീസ് ഓഫീസര്‍ ശശികാന്ത് കങ്കണെ പറഞ്ഞു.
14 വയസുകാരിലെ ബലാല്‍സംഗം ചെയ്ത് കുഴിച്ചുമൂടാന്‍ ശ്രമിച്ചതിന്റെ ഞെട്ടല്‍ വിട്ടുമാറും മുമ്പാണ് മണിക്കൂറുകള്‍ക്കുള്ളില്‍ മധ്യപ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ മറ്റൊരു ക്രൂരകൃത്യംകൂടി റിപ്പോര്‍ട്ട് ചെയ്യുന്നത്.
crime
ഒറ്റപ്പാലത്ത് എസ്ഐയ്ക്കും യുവാവിനും ആക്രമണത്തിൽ പരിക്കേറ്റു ; അക്രമം സംഘർഷ സ്ഥലത്ത് നിന്നും യുവാവിനെ കസ്റ്റഡിയിലെടുക്കുന്നതിനിടെ
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.

പാലക്കാട് ഒറ്റപ്പാലത്ത് എസ്ഐക്കും യുവാവിനും വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്നയിൽ ഗ്രേഡ് എസ് ഐ രാജ് നാരായണനും കസ്റ്റഡിയിലായിരുന്ന അക്ബറിനുമാണ് വെട്ടേറ്റത്. സംഘർഷ സ്ഥലത്തു നിന്നും അക്ബറിനെ കൊണ്ടുപോകുമ്പോൾ ആണ് ആക്രമണം ഉണ്ടായത്.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മീറ്റ്ന മേഖലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷമുണ്ടായിരുന്നു. ഇതറിഞ്ഞാണ് പൊലീസ് ഇവിടെയെത്തിയത്. അക്ബറിനെ കസ്റ്റഡിയിലെടുത്ത് മടങ്ങുന്നതിനിടെ ഇയാളെ ആക്രമിച്ച മറ്റൊരു വിഭാഗം പൊലീസിനെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു.
എസ്ഐ രാജ് നാരായണന്റെ കൈക്ക് വെട്ടേറ്റത്. ഉടൻ തന്നെ ഇരുവരെയും മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമല്ല. ആക്രമിച്ചയാളുകളെ ഇതുവരെ പിടികൂടിയിട്ടില്ല.
crime
സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര് പിടിയില്‍
മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.
യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.
മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്കി.
crime
ബ്രെഡിനുള്ളില്‍ എം.ഡി.എം.എ കടത്തി; കാട്ടാക്കടയില്‍ രണ്ട് കൊലക്കേസ് പ്രതികള്‍ പിടിയില്‍
ഏഴ് ബ്രെഡ് പാക്കറ്റുകളാണ് കണ്ടെത്തിയത്.

തിരുവനന്തപുരം കാട്ടാക്കട ആമച്ചലിൽ വീട്ടിൽ നിന്നും 195 ഗ്രാം MDMA പിടികൂടി. രണ്ടു പേർ കസ്റ്റഡിയിൽ. ആമച്ചൽ സ്വദേശി വിഷ്ണു, തിരുമല സ്വദേശി അനൂപ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. കൊലക്കേസ് പ്രതികളാണ് ഇരുവരും. ബ്രെഡിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു എംഡിഎംഎ.
-
kerala3 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
ഛത്തീസ്ഗഡില്‍ സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ 27 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
-
tech3 days ago
റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള
-
kerala2 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala2 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
കോന്നി കുളത്തുമണ്ണില്‍ കാട്ടാന ചരിഞ്ഞ സംഭവം; പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം
-
kerala2 days ago
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്