Connect with us

kerala

പത്തനംതിട്ടയില്‍ കൂട്ടബലാത്സംഗക്കേസ്; പെണ്‍കുട്ടിക്കും കുടുംബത്തിന്റെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം; കൊടിക്കുന്നില്‍ സുരേഷ് എംപി

ഇരയായ പെണ്‍കുട്ടിക്കും കുടുംബത്തിനും പോലീസ് സുരക്ഷ ഉറപ്പാക്കാണം

Published

on

തിരുവനന്തപുരം: പത്തനംതിട്ടയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്കും കുടുംബത്തിനും പോലീസ് സുരക്ഷ ഉറപ്പാക്കാണമെന്നും ഇവരുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. അറുപതില്‍ പുറത്ത് പ്രതികളുള്ള കേസില്‍ പലര്‍ക്കും പലതരത്തിലുള്ള സ്വാധീനമുള്ളവരാണ്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന രീതിയില്‍ കുറ്റമറ്റ അന്വേഷണം പത്തനംതിട്ട പീഡന കേസിലുണ്ടാകണമെന്നും ആവശ്യമെങ്കില്‍ കുടുംബത്തിന്റെയും ഇരയുടെയും അഭിപ്രായം തേടി അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു. ‘ജനറല്‍ ആശുപത്രിയില്‍ വെച്ച് പോലും ഈ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിയെന്നത് കേരള മനസാക്ഷിയെഞെട്ടിച്ചു. ജനറല്‍ ആശുപത്രിയില്‍ ഈപെണ്‍കുട്ടിക്ക് ലൈംഗിക അതിക്രമം ഉണ്ടായതില്‍ ആരോഗ്യമന്ത്രിയും സര്‍ക്കാരും മറുപടി പറയണം. സത്രീകള്‍ക്കെതിരായ ലൈംഗികഅതിക്രമം നടക്കുന്ന ഇടമായി സര്‍ക്കാര്‍ ആശുപത്രികള്‍ മാറിയെന്നത് ഇടതുസര്‍ക്കാരിന്റെ ഭരണനേട്ടമാണെ’ന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പരിഹസിച്ചു.

‘കേരളത്തില്‍ ഇതിന് മുന്‍പ് നടന്ന ദളിത് പീഡനകേസുകളില്‍ പ്രതികള്‍ക്ക് രക്ഷപെടാനുള്ള പഴതുകളുണ്ടാക്കിയതാണ് പോലീസ് അന്വേഷണത്തിന്റെ ചരിത്രം. വാളയാര്‍,വണ്ടിപ്പെരിയാര്‍ കേസുകളില്‍ പോലീസിന്റെയും പ്രോസിക്യൂഷന്റെയും നടപടികള്‍ കോടതിയുടെ കടുത്ത വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്’. പിണറായി സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്നും ഇരകള്‍ നീതി ഉറപ്പാക്കുന്നതിനായി ഇന്നുവരെ

നിലനിന്നിട്ടില്ലെന്നും എം.പി വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ‘അട്ടപ്പാടി മധുവിന്റെ കേസില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാട്ടിയില്ല. പകരം സാക്ഷികളെ സ്വാധീനിക്കാന്‍ അവസരം നല്‍കി വിചാരണ അനന്തമായി നീട്ടികൊണ്ടുപോകുകയാണ്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഉന്നാവോയിലേതും ഹത്രാസിലേതും പോലെ ഉത്തരേന്ത്യയിലേതിന് സമാനമായ രീതിയിലാണ് കേരളത്തില്‍ സ്ത്രീ പീഡനം നടക്കുന്നത്. പത്തനംതിട്ട സംഭവം അതിന് ഉദാഹരണമാണ്. കേരളത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ നാണക്കേടാണിത്. കേരളത്തില്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസുകള്‍ വര്‍ധിക്കുകയാണ്. ഇത്തരം കേസുകളില്‍ പോലീസ് പുലര്‍ത്തുന്ന അലംഭാവവും അതിന് ഇടതുസര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനവുമാണ്. സ്ത്രീകള്‍ക്കെതിരായ ക്രൂരമായ പീഡനങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുന്നതെ’ന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചൂണ്ടയില്‍ കിട്ടിയത് 400 കിലോ തൂക്കമുള്ള സ്രാവ്; വിറ്റുപോയത് 80,000 രൂപയ്ക്ക്

ള്ളത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ ചേര്‍ന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ തീരത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് വള്ളത്തില്‍ നിന്നും സ്രാവിനെ കരയിലേക്കെത്തിക്കാനായത്

Published

on

തിരുവനന്തപുരം: വിഴിഞ്ഞത്ത് 400 കിലോയോളം തൂക്കം വരുന്ന ‘അച്ചിണി സ്രാവി’നെ കരയ്‌ക്കെത്തിച്ച് മത്സ്യത്തൊഴിലാളികള്‍. കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളിയായ ക്രിസ്റ്റഫറിന്റെ ചൂണ്ടയിലാണ് കൂറ്റന്‍ സ്രാവ് കുടുങ്ങിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വള്ളക്കാരുമായി സ്രാവ് കുറേ ദൂരം പാഞ്ഞുവെങ്കിലും ഒടുവില്‍ തൊഴിലാളികള്‍ കീഴടക്കി കരയിലെത്തിക്കുകയായിരുന്നു.

അതിരാവിലെ കടലില്‍ പോയ വള്ളക്കാര്‍ എറിഞ്ഞ വലിയ ചൂണ്ടക്കൊളുത്തില്‍ ഉച്ചയോടെയാണ് സ്രാവ് കുരുങ്ങിയത്. വള്ളത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ ചേര്‍ന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ തീരത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് വള്ളത്തില്‍ നിന്നും സ്രാവിനെ കരയിലേക്കെത്തിക്കാനായത്.

സ്രാവിനായി നാല്‍പ്പതിനായിരം രൂപയില്‍ തുടങ്ങിയ ലേലം വിളി എണ്‍പതിനായിരത്തോളം രൂപയിലെത്തിയാണ് അവസാനിച്ചതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. 79,400 രൂപ വരെ മത്സരിച്ച് ലേലം വിളി നടന്നു.

അച്ചിണി സ്രാവിനെ മത്സ്യത്തൊഴിലാളികള്‍ കാണാറുണ്ടെങ്കിലും ചൂണ്ടയില്‍ കുരുങ്ങുന്നത് അപൂര്‍വമാണ്. സമീപത്തെ മറ്റൊരു വള്ളക്കാരുടെ സംഘത്തിന്റെ ചൂണ്ടയിലും ഇത്തരത്തിലൊരു സ്രാവ് കുരുങ്ങിയെങ്കിലും മത്സ്യത്തൊഴിലാളികളെ വെട്ടിച്ച് അത് കടന്നുകളഞ്ഞു.

Continue Reading

crime

കാപ്പ കേസ് പ്രതി അയല്‍വാസിയെ അടിച്ച് കൊലപ്പെടുത്തി

സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പ്രമോദിനെ പൊലീസ് പിടികൂടി

Published

on

തൃശൂര്‍:തൃശൂർ മാളയിൽ കാപ്പ കേസ് പ്രതി അയൽവാസിയെ അടിച്ച് കൊലപ്പെടുത്തി. കുരുവിലശ്ശേി പഞ്ഞിക്കാരൻ തോമസ് (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പ്രമോദിനെ പൊലീസ് പിടികൂടി.

മാള കുരുവിലശ്ശേരിയിൽ ആണ് കൊലപാതകം നടന്നത്. വലിയപറമ്പ് ജംഗ്ഷനിൽ നിന്നും ഓട്ടോയിൽ വന്ന് ഇറങ്ങിയ പ്രതിയെ മാള പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. പിടിയിലായ പ്രതി പ്രമോദ് നിരവധി കേസുകളിൽ പ്രതിയാണ്.

Continue Reading

crime

കൊല്ലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

Published

on

കൊല്ലം: കൊല്ലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മൈനാഗപ്പള്ളി സ്വദേശി ശ്യാമ (26) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് രാജീവിനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്യാമ നിലത്തു വീണ് കിടക്കുന്നത് കണ്ട് ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്തതെന്ന് രാജീവ് പറഞ്ഞു.

Continue Reading

Trending