Connect with us

india

ബിഹാറില്‍ രാഹുലും ശത്രുഘണ്‍ സിന്‍ഹയും ഒന്നിച്ചിറങ്ങുന്നു; താരപ്രചാരക പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഉത്തര്‍പ്രദേശ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാര്‍ദ്ര, പാര്‍ട്ടി നേതാവും ബോളിവുഡ് താരമായ ശത്രുഘണ്‍ സിന്‍ഹ തുടങ്ങിയവര്‍ അടങ്ങിയതാണ് 30 പേരുടെ ലിസ്റ്റ്.

Published

on

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി താരപ്രചാരകരുടെ ലിസ്റ്റ് പുറത്തുവിട്ട് കോണ്‍ഗ്രസ് പാര്‍ട്ടി. 30 പേരുടെ താരപ്രചാരക പട്ടിക കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ സമര്‍പ്പിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

എന്‍ഡിഎയിലെ ഭിന്നിപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രചാരണത്തില്‍ പിന്നോട്ടടിക്കവെയാണ് 30 പേരുടെ സ്റ്റാര്‍ ലിസ്റ്റുമായി മാഹാസഖ്യത്തിന് കോണ്‍ഗ്രസ് ശക്തി പകരുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഉത്തര്‍പ്രദേശ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാര്‍ദ്ര, പാര്‍ട്ടി നേതാവും ബോളിവുഡ് താരമായ ശത്രുഘണ്‍ സിന്‍ഹ തുടങ്ങിയവര്‍ അടങ്ങിയതാണ് 30 പേരുടെ ലിസ്റ്റ്.

രാഹുല്‍ വന്നാല്‍

 

കോണ്‍ഗ്രസ് ദേശീയ വ്യക്താവ് രണ്‍ദീപ് സുര്‍ജേവാല, ഗുലാം നബി ആസാദ്, അശോക് ഗെലോട്ട്, സച്ചിന്‍ പൈലറ്റ്, അമരീന്ദര്‍ സിംഗ്, ഭൂപേഷ് ഭാഗല്‍ തുടങ്ങിയവരും ലിസ്റ്റിലുണ്ട്.

Image

ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലായി മൂന്ന് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 10 ന് ഫലപ്രഖ്യാപനം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. 243 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. നേരത്തെ എന്‍.സി.പിയും താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ടിരുന്നു. ശരദ് പവാറായിരിക്കും പാര്‍ട്ടിയുടെ പ്രധാന പ്രചാരകന്‍.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സംഭല്‍ ഷാഹി മസ്ജിദ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത് യു.പി പൊലീസ്‌

കേസില്‍ സഫര്‍ അലിയുടെ അറസ്റ്റു രേഖപ്പെടുത്തിയതായാണ് ലഭിക്കുന്ന വിവരം.

Published

on

യുപിയിലെ സംഭാലില്‍ ഉണ്ടായ അക്രമക്കേസുമായി ബന്ധപ്പെട്ട് ഷാഹി ജുമാ മസ്ജിദ് പ്രസിഡന്റ് സഫര്‍ അലിയെ അറസ്റ്റു ചെയ്തചെയ്ത് യോഗി ആദിത്യനാഥിന്റെ പൊലീസ്‌. സംഭവം അന്വേഷിക്കുന്ന പോലീസിന്റെ പ്രത്യേക സംഘമാണ് ഇദ്ദേഹത്തെ മൊഴിയെടുക്കുന്നതിനായി കസ്റ്റഡിയിലെടുത്തത്. കേസില്‍ സഫര്‍ അലിയുടെ അറസ്റ്റു രേഖപ്പെടുത്തിയതായാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ നവംബര്‍ 24നാണ് സംഭലില്‍ അക്രമം ഉണ്ടായത്.

പള്ളിയില്‍ സര്‍വേ നടത്തുന്നതിനെതിരേ പ്രതിഷേധം ഉണ്ടായിരുന്നു. അതിനിടെയുണ്ടായ അക്രമത്തിലാണ് അന്വേഷണം നടക്കുന്നത് . തുടര്‍ന്ന്് സാംഭാലില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. അക്രമത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പള്ളി പ്രസിഡന്റിനെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് മൊഴി രേഖപ്പെടുത്തുന്നതിനായി എസ്ഐടി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതായാണ് സംഭാല്‍ കോട്വാലി ഇന്‍-ചാര്‍ജ് അനുജ് കുമാര്‍ തോമര്‍ പറഞ്ഞത്.

നവംബര്‍ 24 ന് പ്രദേശത്ത് ഉണ്ടായ അക്രമത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഷാഹി ജുമാ മസ്ജിദിന്റെ സ്ഥാനത്ത് ഒരുകാലത്ത് ഹരിഹര്‍ ക്ഷേത്രം നിലനിന്നിരുന്നു എന്ന അവകാശവാദത്തെ തുടര്‍ന്നാണ് സ്ഥലത്ത് സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടത് . ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഉള്‍പ്പടെയുള്ളവര്‍ പോലീസുമായി ഏറ്റുമുട്ടി.

Continue Reading

india

ലിബറല്‍ ഡെമോക്രസി സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്: 179 രാജ്യങ്ങളില്‍ 100ാം സ്ഥാനത്ത്‌

. 2025 ലെ ഡെമോക്രസി റിപ്പോർട്ടിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഇന്ത്യ ലിബറൽ ഡെമോക്രസി സൂചികയിൽ വീണ്ടും താഴേക്ക് പോയിരിക്കുകയാണ്.

Published

on

ജനാധിപത്യത്തെക്കുറിച്ചുള്ള ഏറ്റവും വലിയ ആഗോള റിപ്പോർട്ട് നിർമിക്കുന്ന വെറൈറ്റീസ് ഓഫ് ഡെമോക്രസി പ്രകാരം, ഇന്ത്യ സ്വേച്ഛാധിപത്യ മേഖലയായി തുടരുന്നു. 2025 ലെ ഡെമോക്രസി റിപ്പോർട്ടിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഇന്ത്യ ലിബറൽ ഡെമോക്രസി സൂചികയിൽ വീണ്ടും താഴേക്ക് പോയിരിക്കുകയാണ്. ആഗോളതലത്തിൽ 179 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 100 ആണ്.

സമത്വ ഘടക സൂചിക, ഇലക്ടറൽ ഡെമോക്രസി സൂചിക തുടങ്ങിയ വിവിധ സൂചകങ്ങൾ പരിശോധിച്ചുകൊണ്ടാണ് ജനാധിപത്യത്തെക്കുറിച്ച് റിപ്പോർട്ട് നിർമിക്കുക. സമത്വ ഘടക സൂചികയിൽ, 179 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 134 ആണ്. ഇലക്ടറൽ ഡെമോക്രസി സൂചികയിൽ അത് 105 ആണ്. ഇന്ത്യ സ്വേച്ഛാധിപത്യ പാതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് വി-ഡെം പറയുന്നു.

ഒരു നീതിയുക്തമായ തെരഞ്ഞെടുപ്പ് നടക്കുകയും അതിലൂടെ ജനാധിപത്യപരമായി എത്ര നേതാക്കൾ തെരഞ്ഞെടുക്കപ്പെടുന്നു എന്ന വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇലക്ടറൽ ഡെമോക്രസി സൂചിക.

വോട്ടവകാശം, തെരഞ്ഞെടുപ്പിലെ സ്വാതന്ത്ര്യം നീതിയും, സംഘടനാ സ്വാതന്ത്ര്യം ആവിഷ്കാര സ്വാതന്ത്ര്യം എന്നിവ ജനങ്ങൾക്ക് എത്രമാത്രം ലഭിക്കുന്നുണ്ട് എന്ന വിവരം ഉൾക്കൊള്ളുന്നതാണ് സമത്വ ഘടക സൂചിക.

ജനാധിപത്യ തകർച്ചയ്ക്ക് കാരണമാകുന്ന ഇരുപത് ഘടകങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുള്ളത് മാധ്യമങ്ങളെ സെൻസർ ചെയ്യാനുള്ള സർക്കാരിന്റെ ശ്രമങ്ങളാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ, ഏറ്റവും കൂടുതൽ മാധ്യമ സ്വാതന്ത്ര്യം അടിച്ചമർത്തപ്പെട്ട രാജ്യങ്ങളിൽ അഫ്ഗാനിസ്ഥാൻ, എൽ സാൽവഡോർ, ഇന്ത്യ, മ്യാൻമർ എന്നിവ ഉൾപ്പെടുന്നതായി റിപ്പോർട്ട് പറയുന്നു.

2014 നെ അപേക്ഷിച്ച് 41 രാജ്യങ്ങളിലെ സർക്കാരുകൾ സിവിൽ സൊസൈറ്റി സംഘടനകളെ (സി‌.എസ്‌.ഒ) അടിച്ചമർത്തുന്നത് കൂടുതലായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സിവിൽ സൊസൈറ്റി സംഘടനകളെ അടിച്ചമർത്തുന്ന കാര്യത്തിൽ ഇന്ത്യയാണ് മുൻപന്തിയിൽ നിൽക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു. ഇന്ത്യ, ബെലാറസ്, പെറു, ഫിലിപ്പീൻസ്, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ സി‌.എസ്‌.ഒകൾ ഇപ്പോൾ കൂടുതൽ ആക്രമണത്തിന് വിധേയമാകുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

തെരഞ്ഞെടുപ്പ് മാനേജ്മെന്റ് ബോഡിയുടെ സ്വയംഭരണത്തിന് നേരെയുള്ള ആക്രമണങ്ങൾ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ അവസ്ഥ ഗുരുതരമാണെന്ന് കണ്ടെത്തുന്നു. രാഷ്ട്രീയമായി സെൻസിറ്റീവ് ആയ വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ സെൻസറിന് വിധേയമാകുന്നത് 32 രാജ്യങ്ങളിൽ സാധാരണമായിക്കൊണ്ടിരിക്കുകയാണെന്നും അതിലും ഇന്ത്യ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

Continue Reading

india

ചോദ്യപ്പേപ്പർ ചോർന്നു; അസമിൽ 11ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി

സംഭവത്തിൽ അസം സ്കൂൾ വിദ്യാഭ്യാസ ബോർഡ് പൊലീസിൽ പരാതി നൽകി.

Published

on

അസമിൽ വീണ്ടും ചോദ്യപേപ്പർ ചോർന്നു. സംസ്ഥാന ബോർഡിന്റെ പതിനൊന്നാം ക്ലാസ് ചോദ്യപേപ്പറുകളാണ് ചോർന്നത്. മാർച്ച് 24 മുതൽ 29 വരെ നടക്കാനിരുന്ന 36 പരീക്ഷകൾ റദ്ദാക്കി. സംഭവത്തിൽ അസം സ്കൂൾ വിദ്യാഭ്യാസ ബോർഡ് പൊലീസിൽ പരാതി നൽകി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മൂന്ന് സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെ 18 സ്‌കൂളുകൾ പരീക്ഷക്ക് ഒരുദിവസം മുൻപേ സീൽ പൊട്ടിച്ചതിനാലാണ് ചോദ്യപേപ്പർ ചോർന്നതെന്ന് വിദ്യാഭ്യാസ മന്ത്രി റാനോജ് പെഗു പറഞ്ഞു. സ്കൂളുകൾക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2025-26 അധ്യയന വർഷത്തേക്ക് ഈ സ്കൂളുകളിൽ 11-ാം ക്ലാസ് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.

നേരത്തെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷകൾ മാറ്റിവച്ചിരുന്നു. അസം സ്റ്റേറ്റ് സ്കൂൾ വിദ്യാഭ്യാസ ബോർഡിന്റെ മാർച്ച് 21 ന് നടക്കേണ്ടിയിരുന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ ഗണിതശാസ്ത്ര ചോദ്യപേപ്പർ ആണ് ചോർന്നത്. പിന്നാലെ പരീക്ഷ റദ്ദാക്കി പോലീസിൽ പരാതി നൽകുകയായിരുന്നു.

ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ മാർച്ച് 6 ന് മുതൽ മാർച്ച് 29 വരെയായിരുന്നു നടക്കേണ്ടിയിരുന്നത്. “ചോദ്യപേപ്പർ ചോർച്ചയും പ്രോട്ടോക്കോൾ ലംഘനവും കാരണം, 2025 ലെ എച്ച്എസ് ഒന്നാം വർഷ പരീക്ഷയുടെ ശേഷിക്കുന്ന വിഷയങ്ങളുടെ പരീക്ഷകൾ റദ്ദാക്കി,” റാനോജ് പെഗു പങ്കുവെച്ച എക്സ് പോസ്റ്റിൽ പറഞ്ഞു. പരീക്ഷയുടെ പുതിയ സമയക്രമം നാളെ നടക്കുന്ന ബോർഡ് യോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പന്ത്രണ്ടാം ക്ലാസ് കണക്ക് ചോദ്യപേപ്പറുകളുടെ സീൽ നിശ്ചിത സമയത്തിന് മുമ്പ് പൊട്ടിച്ചതിന് 15 സ്വകാര്യ സ്കൂളുകളുടെ അഫിലിയേഷൻ ബോർഡ് മരവിപ്പിച്ചു.

Continue Reading

Trending