Connect with us

india

ഗാന്ധിയെ കൊന്നത് ആര്‍.എസ്.എസ്, ഗോഡ്‌സെ ഒരു വര്‍ഗീയ വാദി, ബ്രിട്ടീഷുകാരോട് മാപ്പ് അപേക്ഷിച്ചവന്‍; രാഹുല്‍ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സല്‍മക്കും ആര്‍.എസ്.എസിന്റെ വക്കീല്‍ നോട്ടീസ്

മലപ്പുറം യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടപ്പിച്ച ‘ഗാന്ധിയെ കൊന്നത് ആര്‍.എസ്.എസ്, ഫാഷിസ്റ്റ് വിരുദ്ധ സംഗമം’ പരിപാടിയില്‍ സംസാരിച്ചതിനാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

Published

on

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സല്‍മക്കും ആര്‍.എസ്.എസിന്റെ വക്കീല്‍ നോട്ടീസ്. മലപ്പുറം യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടപ്പിച്ച ‘ഗാന്ധിയെ കൊന്നത് ആര്‍.എസ്.എസ്, ഫാഷിസ്റ്റ് വിരുദ്ധ സംഗമം’ പരിപാടിയില്‍ സംസാരിച്ചതിനാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ജനുവരി 30ന് ആണ് യൂത്ത് കോണ്‍ഗ്രസ് ഈ പരിപാടി സംഘടിപ്പിച്ചത്.

മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ് ആണ് എന്ന് പറഞ്ഞതില്‍ മാപ്പ് പറയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മലപ്പുറം ആര്‍.എസ്.എസ് സഹകാര്യവാഹക് ആണ് ഇരുവര്‍ക്കും നോട്ടീസ് അയച്ചിട്ടുള്ളത്.

രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ കൊന്നത് ആര്‍.എസ്.എസ് തന്നെയാണെന്ന് ഒരായിരം തവണ കോണ്‍ഗ്രസ് ഉറക്കെ വിളിച്ചു പറയുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പരിപാടിക്കിടെ പറഞ്ഞിരുന്നു. ‘വൈ ഐ കില്‍ഡ് ഗാന്ധി’ എന്ന നാഥുറാം വിനായക് ഗോഡ്‌സെയുടെ പുസ്തകത്തില്‍ താന്‍ ഗാന്ധിയെ കൊന്നത് വ്യക്തിപരമായ കാരണങ്ങള്‍ അല്ലെന്നും രാഷ്ട്രീയമായ കാരണങ്ങളാല്‍ ആണെന്നും ഗോഡ്‌സെ പറഞ്ഞിട്ടുണ്ടെന്നും മാങ്കൂട്ടത്തില്‍ ചൂണ്ടിക്കാട്ടി.

ഗാന്ധിജിക്കും അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്കും പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും നിലനില്‍പ്പ് ഉള്ളതുകൊണ്ടാണ് ഗാന്ധിജിയെ കൊന്നവര്‍ക്ക് കൊന്നു എന്നു പറയുന്നത് കേള്‍ക്കുമ്പോള്‍ അറപ്പുണ്ടാകുന്നതെന്നും രാഹുല്‍ പറഞ്ഞു. ഗാന്ധിജിയെ ക്രൂശിക്കുന്ന കാര്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും സംഘപരിവാറിനും തുല്യ പങ്കുണ്ടായിരുന്നുവെന്നും മാങ്കൂട്ടത്തില്‍ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

‘ഗാന്ധിയെ കൊന്നതിന്റെ പേരില്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആര്‍.എസ്.എസിനെ 2 തവണ നിരോധിക്കുകയുണ്ടായി. ഗാന്ധിയെ കൊന്ന സംഘ്പരിവാറിനെതിരെ ഇന്ത്യയിലെ മതേതര വാദികള്‍ അയിത്തം പ്രഖ്യാപിച്ചപ്പോള്‍ സവര്‍ക്കറിന്റെയും ഗോള്‍വാര്‍ക്കറുടെയും ആര്‍.എസ്.എസിനോട് ആദ്യമായി സഖ്യം ചേര്‍ന്നത് നമ്പൂതിരിപ്പാടിന്റെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആണ്,’ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

ഗോഡ്‌സെ ഒരു വര്‍ഗീയ വാദിയാണെന്നും മഹാത്മാ ഗാന്ധി ഒരു മതേതര വാദിയാണെന്നതുമാണ് ഇരുവരും തമ്മിലുള്ള പ്രധാന വ്യത്യാസമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ശരീരത്തെ കാര്‍ന്നു തിന്നുന്ന വൈറസുകളെ പോലെ രാജ്യത്തെ നശിപ്പിക്കുന്ന ഭീകരമായ വൈറസാണ് ആര്‍.എസ്.എസ് എന്ന് തമിഴ് എഴുത്തുകാരിയും ഡി.എം.കെ വക്താവുമായ സല്‍മ പരിപാടിയില്‍ പറഞ്ഞിരുന്നു. സ്വാതന്ത്ര്യത്തിനായി ഇന്ത്യന്‍ ജനത ചോരനീരാക്കി പോരാട്ടം നടത്തുമ്പോള്‍ ആര്‍.എസ്.എസ് ബ്രിട്ടീഷുകാരോട് മാപ്പ് അപേക്ഷിക്കുകയായിരുന്നുവെന്നും സല്‍മ പറഞ്ഞു.

ഗാന്ധിയോടൊപ്പം സ്വാതന്ത്ര്യത്തിനായി ഇന്ത്യന്‍ പൗരന്മാര്‍ ദണ്ഡി യാത്ര നടത്തുമ്പോള്‍ സവര്‍ക്കര്‍ ബ്രിട്ടീഷ് അധികാരികള്‍ക്ക് മാപ്പ് അപേക്ഷിച്ചുകൊണ്ടുള്ള കത്ത് എഴുതുന്ന തിരക്കില്‍ ആയിരുന്നുവെന്നും സല്‍മ വിമര്‍ശിച്ചു. ഇരുവരുടെയും നിലപാടുകളും വാക്കുകളും ആര്‍.എസ്.എസിനെ പ്രകോപിതരാക്കി എന്നതിന്റെ സൂചനയാണ് ഈ വക്കീല്‍ നോട്ടീസ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഗോവ ശിര്‍ഗാവ് ക്ഷേത്രോത്സവത്തില്‍ തിരക്കില്‍പ്പെട്ട് ഏഴുപേര്‍ മരിച്ചു

Published

on

ഗോവയിലെ പ്രശസ്തമായ ശിര്‍ഗാവ് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടന്ന ഘോഷയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേര്‍ മരിച്ചു. അമ്പതിലേറെ പേര്‍ക്ക് പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരക്ക് നിയന്ത്രിക്കാന്‍ കൃത്യമായ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് ദുരന്തത്തിന് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം. ചികിത്സയില്‍ കഴിയുന്ന എട്ടുപേരുടെ നില അതീവ ഗുരുതരമാണ്. ഒരു സ്ലോപ്പിലൂടെ ഭക്തര്‍ താഴേക്കിറങ്ങിയപ്പോള്‍ ഒരു കൂട്ടം ആളുകള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് നിലത്തുവീണെന്നും പിന്നില്‍ വന്നവര്‍ അതിന് മുകളിലേക്ക് വീണെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടം നടന്ന് ഉടന്‍ തന്നെ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും മുന്‍പ് തന്നെ ചിലര്‍ മരണത്തിന് കീഴടങ്ങിയിരുന്നു.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നോര്‍ത്ത് ഗോവ ജില്ലാ ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നോര്‍ത്ത് ഗോവയിലെ ശിര്‍ഗാവ് ക്ഷേത്രോത്സവത്തില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുക്കാറുള്ളത്. ഭക്തര്‍ തീക്കനലിലൂടെ നഗ്നപാദരായി നടക്കുന്നത് ഉള്‍പ്പെടെ നിരവധി സുപ്രധാന ചടങ്ങുകള്‍ ഇന്നലെ നടന്നിരുന്നു. ഇതില്‍ പങ്കെടുക്കാനാണ് ആയിരക്കണക്കിന് പേര്‍ ക്ഷേത്രത്തിലെത്തിയത്.

Continue Reading

india

മാലേ​ഗാവ് സ്ഫോടനക്കേസ് പ്രതി പ്രഗ്യാ സിങ് ഠാക്കൂറി​ന്റെ ജാമ്യത്തിനെതിരായ ഹരജി തള്ളി സുപ്രീംകോടതി

Published

on

മാലേ​ഗാവ് ബോംബ് സ്ഫോടനക്കേസ് പ്രതി പ്ര​ഗ്യ സിങ് ഠാക്കൂറി​ന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളി സുപ്രീംകോടതി. ആക്രമണത്തിൽ ഇരയായ യുവാവി​ന്റെ പിതാവ് നിസാർ അഹമദ് ഹാജിയാണ് കേസിൽ പ്രതിയായ പ്ര​ഗ്യ സിങിന് ബോംബെ ഹൈക്കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജി നൽകിയത്.

പ്രഥമ ദൃഷ്ട്യാ കേസില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു 2017 ൽ ഹൈക്കോടതി പ്ര​ഗ്യ സിങിന് ജാമ്യം നൽകിയത്. 2008 സെപ്റ്റംബർ 29 ന് വടക്കൻ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മാലേഗാവിൽ നടന്ന ബോംബ് സ്ഫോടനത്തിൽ ഏഴ് പേരായിരുന്നു കൊല്ലപ്പെട്ടത്.

Continue Reading

india

പഹല്‍ഗാം ഭീകരാക്രമണം; പാകിസ്ഥാന്‍ അട്ടാരി-വാഗ അതിര്‍ത്തി വീണ്ടും തുറന്നു

പഹല്‍ഗാം ആക്രമണത്തിന് ശേഷം പാക്കിസ്ഥാനികളുടെ വിസ ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെയാണ് നടപടി.

Published

on

ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് കടക്കാന്‍ സൗകര്യമൊരുക്കുന്നതിനായി അട്ടാരി-വാഗ അതിര്‍ത്തി വെള്ളിയാഴ്ച വീണ്ടും തുറക്കുന്നതായി പാകിസ്ഥാന്‍ പ്രഖ്യാപിച്ചു. പഹല്‍ഗാം ആക്രമണത്തിന് ശേഷം പാക്കിസ്ഥാനികളുടെ വിസ ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെയാണ് നടപടി.

പാകിസ്ഥാനിലെ ലാഹോറിനും പഞ്ചാബിലെ അമൃത്സറിനും സമീപം സ്ഥിതി ചെയ്യുന്ന അട്ടാരി-വാഗ അതിര്‍ത്തി വ്യാഴാഴ്ച അടച്ചു.

ഏപ്രില്‍ 22 ന് കശ്മീരിലെ പഹല്‍ഗാമില്‍ 26 സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ട ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് ‘ഇന്ത്യ വിടുക’ നോട്ടീസ് നല്‍കി.

കേന്ദ്രത്തിന്റെ നിര്‍ദ്ദേശപ്രകാരം, സാര്‍ക്ക് വിസയുള്ളവര്‍ ഏപ്രില്‍ 26-നകം പോകേണ്ടതുണ്ട്. മെഡിക്കല്‍ വിസയുള്ളവര്‍ക്ക് ഏപ്രില്‍ 29-നും സിനിമ, വിദ്യാഭ്യാസം, വിനോദസഞ്ചാരം തുടങ്ങിയ മറ്റ് വിസ വിഭാഗങ്ങള്‍ക്ക് ഏപ്രില്‍ 27-നുമാണ് അവസാന തീയതി.

ഏപ്രില്‍ 30 ഓടെ, 911 പാകിസ്ഥാനികള്‍ അതിര്‍ത്തി വഴി ഇന്ത്യ വിട്ടു, ബുധനാഴ്ച മാത്രം 125 പേര്‍ പോയി.

വ്യാഴാഴ്ച അതിര്‍ത്തി അടച്ചതോടെ ഇന്ത്യക്കാര്‍ക്കും പാകിസ്ഥാന്‍ പൗരന്മാര്‍ക്കും കടക്കാന്‍ അനുവദിച്ചില്ല. വ്യാഴാഴ്ച 70 പാകിസ്ഥാന്‍ പൗരന്മാര്‍ അതിര്‍ത്തിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് (MoFA) കുട്ടികള്‍ ഉള്‍പ്പെടെ കുടുങ്ങിക്കിടക്കുന്ന പാകിസ്ഥാന്‍ പൗരന്മാരെ അംഗീകരിച്ചു.

Continue Reading

Trending