X

ഗഗന്‍യാന്‍ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയകരം

നിര്‍ണായക ഗഗന്‍യാന്‍ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയം. റോക്കറ്റില്‍ നിന്ന് വേര്‍പ്പെട്ട ക്രൂ മൊഡ്യൂള്‍ പാരച്യൂട്ടുകളുടെ സഹായത്തോടെ കടലില്‍ പതിച്ചു. 9 മിനിറ്റ് 51 സെക്കന്‍ഡിലാണ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്.

നേരത്തെ വിക്ഷേപണത്തിനു അഞ്ച് സെക്കന്‍ഡ് മാത്രമുള്ളപ്പോള്‍ നിര്‍ത്തി വച്ചിരുന്നു.ഇന്ന് വിക്ഷേപണം ഉണ്ടാകില്ലെന്നും അറിയിച്ചിരുന്നു.എന്‍ഞ്ചിന്‍ ഇഗ്‌നീഷ്യന്‍ നടക്കാത്തതിനെ തുടര്‍ന്നു വിക്ഷേപണം നടത്തില്ലെന്നും പിന്നീട് നടത്തുമെന്നുമായിരുന്നു ഐഎസ്ആര്‍ഒ തലവന്‍ എസ് സോമനാഥ് വ്യക്തമാക്കിയത്. തകരാര്‍ കണ്ടെത്തി പരിഹരിച്ചാണ് ഇന്ന് പത്ത് മണിക്ക് വീണ്ടും വിക്ഷേപണം നടത്തിയത്.

മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ച് സുരക്ഷിതമായി തിരിച്ചെത്തിക്കുന്ന ഐഎസ്ആര്‍ഒയുടെ സ്വപ്നപദ്ധതിയാണ് ഗഗന്‍യാന്‍. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്. സഞ്ചാരികളെ സുരക്ഷിതമായി എത്തിക്കുന്ന ക്രൂ എസ്‌കേപ്പ് സിസ്റ്റമാണ് വിക്ഷേപണത്തിലൂടെ പരീക്ഷിച്ചത്.

webdesk14: