GULF
ജി 20 ഉച്ചകോടിക്ക് ഐക്യദാർഡും പ്രഖ്യാപിച്ച് സ്‌കൂൾ വിദ്യർത്ഥികൾ
ശനി ഞായർ ദിവസങ്ങളിലായി ദമ്മാം കോർണിഷിൽ നടന്ന ശുചീകരണ യജ്ഞത്തിൽ ഇരുനൂറിലധികം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പങ്കാളികളായി

ദമ്മാം: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിക്ക് ഐക്യദാർഡും പ്രഖ്യാപിച്ച് സൗദി വിദ്യഭ്യാസ മന്ത്രാലയവും സൗദി സന്നദ്ധ സേവ സംഘടനയും പ്രവിശ്യയിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളുമായി സഹകരിച്ച് നടത്തുന്ന ബീച്ച് ശുചീകരണ യക്കത്തിൽ അൽ മുന ഇൻ്റർനാഷണൽ സ്കൂൾ വിദ്യാർത്ഥികളും പങ്കാളികളായി.
ശനി ഞായർ ദിവസങ്ങളിലായി ദമ്മാം കോർണിഷിൽ നടന്ന ശുചീകരണ യജ്ഞത്തിൽ ഇരുനൂറിലധികം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പങ്കാളികളായി.
പ്രവിശ്യാ വിദ്യഭ്യാസ മന്ത്രാലയം ഉപ മേധാവി ഹുസ്സൈൻ മഖ്ബൂൽ സന്നദ്ധ സേവന യജ്ഞം ഉൽഘാടനം ചെയ്തു.
കേവല പുസ്തക പഠനം എന്നതിനപ്പുറം സാമുഹ്യ സേവനവും പഠനത്തിൻ്റെ ഭാഗമാണെന്നും കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തി എടുകലാണ്യഥാർത്ഥ വിദ്യഭ്യാസമെന്നും അദേഹം പറഞ്ഞു. പോലീസ് മേധാവി മുഹമ്മദ് സഈദ്മുഖ്യാതിഥിയായി.
അല് മുന സ്കൂൾ മാനേജർ കാദർ മാസ്റ്റർ, പ്രിൻസിപ്പൽ കാസിം ഷാജഹാൻ. ഫാലിഹ് അൽ ദോസരി,വസുധ അഭയ്,നാസർ സാഹ്രനി,നിഷാദ് മാസ്റ്റർ, സിറാജ് ,മുഹമ്മദ് അലി
എന്നിവർ പങ്കെടുത്തു.
GULF
യുഎഇ പ്രസിഡന്റുമായി ഡോ.ഷംഷീർ വയലിൽ കൂടിക്കാഴ്ച നടത്തി
യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ കൂടിക്കാഴ്ച്ച നടത്തി.

അബുദാബി: യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ കൂടിക്കാഴ്ച്ച നടത്തി.
അബുദാബിയിലെ ഖസർ അൽ ബഹ്ർ കൊട്ടാരത്തിൽ എമിറേറ്റ്സ് ഓങ്കോളജി സൊസൈറ്റി പ്രസിഡന്റും ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സിഇഒയുമായ പ്രൊഫസർ ഹുമൈദ് ബിൻ ഹർമൽ അൽ ഷംസിക്ക് നൽകിയ സ്വീകരണത്തിനിടെയായിരുന്നു കൂടിക്കാഴ്ച.
പ്രമുഖ എമിറാത്തി അർബുദരോഗ വിദഗ്ദൻ പ്രൊഫസർ ഹുമൈദിന് സമീപകാല അക്കാദമിക നേട്ടങ്ങളുടെ അംഗീകാരമായാണ് സ്വീകരണം നടന്നത്.
യോഗത്തിൽ അബുദാബി കിരീടാവകാശി ശെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അൽ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, സായിദ് ചാരിറ്റബിൾ & ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ട്രസ്റ്റീസ് ബോർഡ് ചെയർമാൻ ശെയ്ഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ, ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറൽ ശെയ്ഖ്
സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, മറ്റ് ശെയ്ഖുമാർ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, എന്നിവരും പങ്കെടുത്തു.
GULF
സൗദിയില്‍ ശമ്പളം വൈകിയാല്‍ തൊഴിലാളിക്ക് പുതിയ സംരക്ഷണം; സ്‌പോണ്‍സര്‍ഷിപ്പ് മാറ്റവും കുടിശ്ശിക ലഭിക്കലും സുലഭം
തൊഴിലുടമകള്‍ ശമ്പളം നല്‍കാത്ത സാഹചര്യത്തില്‍ നേരിട്ട് കോടതിയില്‍ പരാതി നല്‍കാതെ തൊഴിലാളി നിയമ സംരക്ഷണം നേടാന്‍ സാധിക്കും.

റിയാദ്: സൗദിയില്‍ പുതിയ തൊഴില്‍ നിയമം പ്രാബല്യത്തിലായി. ശമ്പളം വൈകിയാല്‍ തൊഴിലാളിക്ക് കോടതിയിലെ പ്രക്രിയ വേണ്ടാതെ തന്നെ ആനുകൂല്യങ്ങള്‍ ലഭിക്കും, കൂടാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനും കഴിയും. തൊഴിലുടമകള്‍ ശമ്പളം നല്‍കാത്ത സാഹചര്യത്തില്‍ നേരിട്ട് കോടതിയില്‍ പരാതി നല്‍കാതെ തൊഴിലാളി നിയമ സംരക്ഷണം നേടാന്‍ സാധിക്കും.
തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാര്‍ സര്‍ക്കാര്‍ പ്ലാറ്റ്ഫോമായ ഖിവ പ്ലാറ്റ്‌ഫോമില്‍ അപ്ലോഡ് ചെയ്യപ്പെടും, ഓരോ മാസവും ശമ്പളം നല്‍കുന്നതിന് മുമ്പ് പേ സ്ലിപ് പുതുക്കണം. പുതിയ നിയമം തൊഴില്‍ കരാറുകളും ബാങ്ക് രേഖകളും നീതിന്യായ മന്ത്രാലയത്തോടും ബന്ധിപ്പിച്ച്, ശമ്പളം ഒരു മാസം മുടങ്ങിയാലോ കുടിശ്ശിക ഉണ്ടായാലോ തൊഴിലാളിക്ക് നീതിപരമായ അവകാശം ഉറപ്പാക്കുന്നു.
മുന്‍പ് ശമ്പളം മൂന്ന് മാസം മുടങ്ങുകയോ ഇഖാമ കാലാവധി കഴിഞ്ഞാല്‍ മാത്രമേ തൊഴിലാളിക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അവസരം ഉണ്ടായിരുന്നുള്ളൂ. പുതിയ പദ്ധതി ഈ ചൂഷണങ്ങള്‍ ഇല്ലാതാക്കാനും പ്രവാസികള്‍ക്ക് ആനുകൂല്യം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. നിയമം മൂന്ന് ഘട്ടത്തിലാണ് പ്രാബല്യത്തില്‍ വരുന്നത്, മന്ത്രാലയങ്ങള്‍ വിശദാംശങ്ങള്‍ പുറത്തു വിടുമെന്ന് അറിയിച്ചു.
GULF
തകരാറായ സീറ്റില്‍ പരിക്കേറ്റ യുവതിക്ക് 10,000 ദിര്‍ഹം നഷ്ടപരിഹാരം
യുവതിക്ക് ഉണ്ടായ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ട് പരിഗണിച്ചാണ് പിഴശിക്ഷ വിധിച്ചതെന്ന് അബുദാബി ഫാമിലി കോടതി വ്യക്തമാക്കി.

അബുദാബി: വിമാനത്തിലെ തകരാറിലായ സീറ്റില്‍ യാത്ര ചെയ്യുന്നതിനിടെ പരിക്കേറ്റ യുവതിക്ക് അബുദാബി ഫാമിലി കോടതി 10,000 ദിര്‍ഹം (രണ്ടര ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന വിധി പുറപ്പെടുവിച്ചു.
യുവതിക്ക് ഉണ്ടായ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ട് പരിഗണിച്ചാണ് പിഴശിക്ഷ വിധിച്ചതെന്ന് അബുദാബി ഫാമിലി കോടതി വ്യക്തമാക്കി. സീറ്റ് ഇളകിയ നിലയിലുണ്ടായിരുന്നെങ്കിലും, യാത്രക്കാരി അത് ചൂണ്ടിക്കാട്ടിയിട്ടും വിമാനത്തിലെ ജീവനക്കാര്‍ സീറ്റിന്റെ ക്രമീകരണം മാറ്റാന്‍ തയ്യാറായില്ല. സീറ്റിന്റെ ഭാഗത്ത് തലമുടി തട്ടി യുവതിക്ക് ചെറിയ മുറിവ് സംഭവിക്കുകയും ചെയ്തു.
യാത്രയ്ക്കുശേഷം യുവതി പ്രാഥമിക ചികിത്സ തേടി, പിന്നീട് യു.എ.ഇയില്‍ കൂടി ആശുപത്രിയില്‍ പ്രവേശിച്ച് കൂടുതല്‍ ചികിത്സ നേടി. നഷ്ടപരിഹാരമായി 50,000 ദിര്‍ഹം ആവശ്യപ്പെട്ട യുവതി, ആശുപത്രി രേഖകളും ചേര്‍ത്ത് കോടതിയില്‍ തെളിവായി സമര്‍പ്പിച്ചിരുന്നു.
കേസില്‍ വിശദമായി വാദം കേട്ട കോടതി എയര്‍ലൈന്‍ കമ്പനിയുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് യുവതിക്ക് 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധി പുറപ്പെടുവിച്ചു. എയര്‍ലൈന്‍ കമ്പനിയുടെ പേര് പോലുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
-
News2 days ago
എഴുത്തുകാരന് റിഫ്അത് അല് അര്ഈറിന്റെ ഗസ്സയുടെ കവിത ‘ഞാന്‍ മരിക്കേണ്ടി വന്നാല്‍’ ( If I Must Die)
-
kerala2 days ago
‘തട്ടിപ്പ് തുടര്‍ന്ന് കെടി ജലീല്‍’ സര്‍വീസ് ബുക്ക് തിരുത്തി പെന്ഷന് വാങ്ങാന്‍ ശ്രമം
-
india3 days ago
ആക്രമണ ദൃശ്യം ഉപയോഗിച്ച് ബ്ലാക്ക്മെയില്‍; ഡല്‍ഹിയില്‍ MBBS വിദ്യാര്‍ത്ഥിനിയെ ഒരു മാസത്തോളം ബലാത്സംഗത്തിനിരയാക്കി
-
Film3 days ago
തീയേറ്ററുകളിൽ ചിരി പടർത്താൻ ഷറഫുദീൻ- അനുപമ പരമേശ്വരൻ ചിത്രം “പെറ്റ് ഡിറ്റക്ടീവ്” ഒക്ടോബർ 16ന് റിലീസ് റെഡി..
-
News2 days ago
ഇസ്രാഈലിന്റെ വഞ്ചന: ലബനാന് വലിയ പാഠം
-
Film2 days ago
60 കോടി രൂപ തട്ടിപ്പ് ബോളിവുഡ് താരം ശില്‍പ്പാ ഷെട്ടിയെ പോലീസ് ചോദ്യം ചെയ്തു
-
india3 days ago
ജയ്പൂരിലെ സവായ് മാന്‍ സിംഗ് ആശുപത്രിയിലെ ഐസിയുവില്‍ വന്‍ തീപിടിത്തം; ആറ് പേര് മരിച്ചു
-
kerala3 days ago
കോള്‍ഡ്രിഫ് കഫ് സിറപ്പ് വില്‍പ്പന തടയാനുള്ള പരിശോധനയും സാമ്പിള്‍ ശേഖരണവും ഇന്നും തുടരും