Connect with us

kerala

സപ്ലൈകോയില്‍ മാസങ്ങളായി പ്രശ്നങ്ങളുണ്ടെന്ന് ജി.ആര്‍.അനില്‍; ഭരണപക്ഷത്തെ മുൻ നിരയിലുള്ളവരാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ഷാഫി പറമ്പിൽ

കേരളത്തില്‍ വിലക്കുറവ് ഉണ്ടാകുന്നത് മുഖ്യമന്ത്രിക്കുമാത്രമെന്നും ഷാഫി പറഞ്ഞു.

Published

on

സപ്ലൈകോയിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് മന്ത്രി ഐ ആർ അനിൽ. സബ്‌സിഡി സാധനങ്ങൾക്കാണ് കുറവുണ്ടായത്. സപ്ലൈകോയെ സംരക്ഷിക്കുമെന്നും നിലവിലെ പ്രതിസന്ധി താത്കാലികമെന്നും മന്ത്രി പറഞ്ഞു. ഏതാനും സബ്സിഡി സാധനങ്ങളുടെ ലഭ്യതയില്‍ മാത്രമാണ് പ്രയാസമുള്ളത്. ചില്ലറവില്‍പന മേഖലകളിലേക്ക് കുത്തകകള്‍ കടന്നുവരുന്നു.

എന്നാൽ സപ്ലൈകോയെ തകർക്കുന്നത് ഭരണപക്ഷത്തെ മുൻ നിരയിലുള്ളവരെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കി. സപ്ലൈകോയെ തകര്‍ക്കാന്‍ പ്രതിപക്ഷമല്ല ശ്രമിക്കുന്നത്.അത് മുന്‍നിരയിലുള്ള ചിലരാണെന്ന് പറയാന്‍ മന്ത്രിക്ക് പരിമിതി ഉണ്ടാകും.

ഭാര്യയെ പോലും വിശ്വാസത്തിലെടുക്കാന്‍ ഭക്ഷ്യമന്ത്രിക്ക് കഴിഞ്ഞില്ല.പണംതരാത്ത ധനവകുപ്പിനെ ചോദ്യംചെയ്യാന്‍ മന്ത്രി പ്രതിപക്ഷത്തിനൊപ്പം നില്‍ക്കണം. കേരളത്തില്‍ വിലക്കുറവ് ഉണ്ടാകുന്നത് മുഖ്യമന്ത്രിക്കുമാത്രമെന്നും ഷാഫി പറഞ്ഞു.

വിലക്കയറ്റം തടയാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ ജനങ്ങൾക്ക് അറിയാമെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഷാഫി പറമ്പിൽ. സഭ നിർത്തിവച്ച് സപ്ലൈകോ പ്രതിസന്ധി ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

kerala

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; ലക്ഷ്യമിട്ടത് ഭാര്യാ പിതാവിനെയെന്ന് പ്രതി

ഷിബിലയേയും തന്നെയും ഭാര്യാപിതാവ് അബ്ദുറഹ്‌മാന്‍ അകറ്റിയെന്നും ഷിബില തന്റെ കൂടെ പോകുന്നതിനെ പിതാവ് എതിര്‍ത്തെന്നും യാസിര്‍ പൊലീസിനോട് പറഞ്ഞു

Published

on

കോഴിക്കോട് താമരശ്ശേരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ മൊഴികള്‍ പുറത്ത്. ഭാര്യാ പിതാവിനെയാണ് താന്‍ ലക്ഷ്യം വെച്ചിരുന്നതെന്നും കൊല്ലപ്പെട്ട ഷിബിലയേയും തന്നെയും ഭാര്യാപിതാവ് അബ്ദുറഹ്‌മാന്‍ അകറ്റിയെന്നും ഷിബില തന്റെ കൂടെ പോകുന്നതിനെ പിതാവ് എതിര്‍ത്തെന്നും യാസിര്‍ പൊലീസിനോട് പറഞ്ഞു.

ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു 23 വയസുകാരി ഷിബിലയെ മയക്ക് മരുന്ന് ലഹരിയില്‍ ഭര്‍ത്താവ് വീട്ടിലെത്തി കുത്തുകയായിരുന്നു. ഭാര്യാ പിതാവ് അബ്ദുറഹ്‌മാനും ഭാര്യ മാതാവ് ഹസീനക്കും കുത്തേറ്റു. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് എത്തുംമുമ്പെ തന്നെ ഷിബില മരിച്ചു. അബ്ദുറഹ്‌മാനും ഹസീനയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റി പരിസരത്ത് നിന്നാണ് യാസിര്‍ പിടിയിലായത്. നാലു വര്‍ഷം മുമ്പ് പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും. എന്നാല്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന യാസര്‍ മര്‍ദിക്കുകയും ഷിബിലയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റ് പണം ധൂര്‍ത്തടിക്കുകയും ചെയ്തു. ഒരു മാസം മുന്‍പ് യാസിറിനെ ഉപേക്ഷിച്ച് മകളുമായി വീട്ടിലെത്തിയ ഷിബില യാസിറിനെതിരെ പൊലീസില്‍ പരാതിയും നല്കി.എന്നാല്‍ പൊലീസ് യാതൊരു നടപടിയും എടുത്തില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

Continue Reading

kerala

ആലപ്പുഴയില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവിന്റെ വീട്ടില്‍ ആയുധശേഖരം കണ്ടെത്തി

വിദേശ നിര്‍മിത ഒരു പിസ്റ്റളും 53 വെടിഉണ്ടകളും 2വാളും ഒരു മഴുവും സ്റ്റീല്‍ പൈപ്പും ആണ് ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്

Published

on

ആലപ്പുഴ കുമാരപുരത്ത് നിരവധി കേസുകളില്‍ പ്രതിയായ യുവാവിന്റെ വീട്ടില്‍ ആയുധശേഖരം കണ്ടെത്തി. കായല്‍ വാരത്തു വീട് പൊത്തപ്പള്ളി വടക്കു കിഷോറിന്റെ വീട്ടില്‍ നിന്നാണ് ആയുധ ശേഖരം കണ്ടെത്തിയത്. വിദേശ നിര്‍മിത ഒരു പിസ്റ്റളും 53 വെടിഉണ്ടകളും 2വാളും ഒരു മഴുവും സ്റ്റീല്‍ പൈപ്പും ആണ് ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കിഷോര്‍. 2015 ല്‍ കാണാതായ രാകേഷ് തിരോധാനമായി ബന്ധപ്പെട്ടുള്ള പൊലീസ് പരിശോധനയിലാണ് കിഷോറിന്റെ വീട്ടില്‍ നിന്ന് ആയുധ ശേഖരം കണ്ടെത്തിയത്.

Continue Reading

kerala

താമരശ്ശേരിയില്‍ മയക്കുമരുന്ന് ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് പിടിയില്‍

പൊലീസ് പ്രചരിപ്പിച്ച കാറിന്റെ നമ്പര്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പ്രതിയെ തിരിച്ചറിഞ്ഞത്

Published

on

താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട് മയക്കുമരുന്ന് ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. ഈങ്ങാപ്പുഴ സ്വദേശി യാസിറിനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി പാര്‍ക്കിങ് ഏരിയയില്‍ നിന്ന് പിടികൂടിയത്. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട യാസിര്‍ കാറിലാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്. പൊലീസ് പ്രചരിപ്പിച്ച കാറിന്റെ നമ്പര്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ഇന്നലെ വൈകിട്ടാണ് യാസിര്‍ ഭാര്യ ഷിബിലയെ വെട്ടി കൊലപ്പെടുത്തിയത്. കൂടാതെ, ഭാര്യാ മാതാവിനെയും പിതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. അബ്ദുറഹ്‌മാന്റെ നില ഗുരുതരമായി തുടരുകയാണ്. രണ്ടു പേരും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഷിബിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പറയുന്നു. യാസിര്‍ ലഹരിക്ക് അടിമയാണെന്നും നേരത്തെയും ഷിബിലയെ മര്‍ദിച്ചിരുന്നതായും കുടുംബം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍, പൊലീസ് പരാതി ഗൗരവത്തിലെടുത്തില്ലെന്നും ആരോപണമുണ്ട്.

Continue Reading

Trending