ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് നോട്ട് നിരോധന വിഷയത്തില്‍ ഇന്ന് രാജ്യസഭയില്‍ നടത്തിയ പ്രസംഗം അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. മുന്‍ ധനകാര്യമന്ത്രിയും റിസര്‍വ് ബാങ്ക് തലവനും ആഗോള പ്രസിദ്ധനായ സാമ്പത്തിക വിശാദരനുമായ മന്മോഹന് സിങ് അതിശക്തമായ ഭാഷയിലാണ് കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചത്. ‘സംഘടിതമായ കൊള്ള, നിയമവിധേയമായ മണ്ടത്തരം’ എന്നാണ് സൗമ്യവും എന്നാല്‍ ശക്തവുമായ ഭാഷയില്‍ ഡോ. സിങ് ഈ നീക്കത്തെ വിശേഷിപ്പിച്ചത്.
ഡോ. മന്മോഹന് സിങിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം
സര്,
500, 1000 നോട്ടുകള്‍ പിന്‍വലിച്ച തീരുമാനത്തെ തുടര്‍ന്നുള്ള ചില പ്രശ്നങ്ങളെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. ഭീകരവാദികളുടെ കള്ളനോട്ട് ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ തകര്‍ക്കുന്നതിനും കറന്‍സിയുടെ ദുരുപയോഗം തടയുന്നതിനും കള്ളപ്പണം ഇല്ലാതാക്കുന്നതിനുമാണ് ഈ നടപടിയെന്നാണ് പ്രധാനമന്ത്രി നോട്ട് നിരോധനത്തെ വിശേഷിപ്പിച്ചത്. ഈ ലക്ഷ്യങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യത്യാസം എനിക്കില്ല.
എന്നാല്‍ ആ ലക്ഷ്യത്തിനായി നോട്ടുകള്‍ പിന്‍വലിച്ച നടപടി കെടുകാര്യസ്ഥതയുടെ ചരിത്രസ്മാരകമാകുമെന്ന് വിശേഷിപ്പിക്കേണ്ടി വരും. ആ തീരുമാനം തെറ്റായിരുന്നു എന്നതില്‍ രാജ്യത്തിനകത്ത് രണ്ട് അഭിപ്രായമില്ല. ഈ തീരുമാനം എടുത്തവര്‍ തന്നെ സാധാരണക്കാര്‍ക്ക് കുറച്ചുകാലത്തേക്ക് ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ദീര്‍ഘകാലത്തേക്ക് നോക്കുമ്പോള്‍ രാജ്യനന്മക്ക് വേണ്ടിയാണ് ഈ ബുദ്ധിമുട്ടുകളെന്നും അവര്‍ പറയുന്നു. ഇത് എന്നെ ഓര്‍മ്മിപ്പിച്ചത് ജോണ്‍ കെയിന്‍സിന്റെ വാക്കുകളാണ്. ‘ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ നമ്മളെല്ലാവരും മരിക്കും’.
പ്രധാനമന്ത്രിയുടെ തീരുമാനത്തെ തുടര്‍ന്ന് ഏറ്റവും ദുരിതം അനുഭവിക്കേണ്ടി വരുന്നത് രാജ്യത്തെ സാധാരണക്കാരില്‍ സാധാരണക്കാര്‍ക്കാണ്. ഈ തീരുമാനത്തിന്റെ അനന്തരഫലത്തെക്കുറിച്ച് ഇപ്പോഴൊന്നും പറയാനാവില്ലെന്ന് എല്ലാ ഉത്തരവാദിത്വത്തോടെയും കൂടിത്തന്നെ ഞാന്‍ പറയുന്നു.
50 ദിവസം കാത്തിരിക്കാനാണ് പ്രധാനമന്ത്രി പറയുന്നത്. തീര്‍ച്ചയായും രാജ്യത്തെ സംബന്ധിച്ച് 50 ദിവസം എന്നത് ചെറിയ കാലയളവാണ്. എന്നാല്‍ രാജ്യത്തെ ദരിദ്രര്‍ക്ക് 50 ദിവസത്തെ പ്രതിസന്ധി എന്നത് വലിയ ദുരിതം സൃഷ്ടിക്കും. അതുകൊണ്ടാണ് ഈ തീരുമാനത്തെ തുടര്‍ന്ന് രാജ്യത്ത് 60 മുതല്‍ 65 പേര്‍ക്ക് ജീവന് നഷ്ടമായെന്ന വാര്‍ത്തകള്‍ വരുന്നത്. മരിച്ചവരുടെ എണ്ണം ഒരു പക്ഷേ കൂടുതലായിരിക്കാം. രാജ്യത്തെ കറന്‍സി സംവിധാനത്തിലും ബാങ്കിലുമുള്ള ജനങ്ങളുടെ വിശ്വാസം തിരികെ കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ലോകത്ത് ഏതെങ്കിലും രാജ്യത്ത് ബാങ്കുകളില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കുന്നതില്‍ നിന്നും പൗരന്മാരെ വിലക്കിയ ചരിത്രമുണ്ടോ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. ഈയൊരൊറ്റ കാരണം മതി രാജ്യത്തിന്റെ പൊതുനന്മക്കെന്ന പേരില്‍ അവതരിപ്പിച്ച ഈ തീരുമാനത്തെ എതിര്‍ക്കാന്‍.
നോട്ട് റദ്ദാക്കിയ തീരുമാനത്തെ തുടര്‍ന്ന് രാജ്യത്തെ കാര്‍ഷികമേഖലയിലായിരിക്കും ഏറ്റവും വലിയ തിരിച്ചടി സംഭവിക്കുക. ചെറുകിട കച്ചവടക്കാരെയും ചെറുകിട വ്യവസായങ്ങളേയുമെല്ലാം ദോഷകരമായി ബാധിക്കും. രാജ്യത്തിന്റെ ജിഡിപി കുറഞ്ഞത് രണ്ട് ശതമാനം കണ്ട് കുറയും. ഇത് പെരുപ്പിച്ച കണക്കല്ല, മറിച്ച് പ്രതീക്ഷിക്കുന്നതിലും താഴ്ത്തിയാണ് കരുതുന്നത്. രാജ്യം നേരിടുന്ന ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്നത് സംബന്ധിച്ച് വ്യക്തമായ പദ്ധതിയുമായി മുന്നോട്ടുവരികയാണ് പ്രധാനമന്ത്രി ചെയ്യേണ്ടത്.
ബാങ്കിങ് മേഖലയില്‍ ദിനംപ്രതി നിയമങ്ങള്‍ മാറ്റുന്നത് ശരിയായ നടപടിയല്ല. പ്രത്യേകിച്ചും സ്വന്തം അക്കൗണ്ടില്‍ നിന്നും ജനങ്ങള്‍ പണം പിന്‍വലിക്കുന്നത് തടയുന്നതുപോലുള്ള വിഷയങ്ങളില്‍. ഇത് പ്രധാനമന്ത്രിയുടെ ഓഫീസിന്റേയും ധനകാര്യമന്ത്രിയുടെ ഓഫീസിന്റേയും റിസര്‍വ് ബാങ്കിന്റേയും കെടുകാര്യസ്ഥതയാണ് പ്രതിഫലിപ്പിക്കുന്നത്. ഇത്തരമൊരു വിമര്‍ശനം റിസര്‍വ്ബാങ്കിനെതിരെ ഉന്നയിക്കേണ്ടി വരുന്നതില്‍ ക്ഷമിക്കണം. എന്നാല്‍ എന്റെ വിമര്‍ശനം ന്യായമാണെന്നുതന്നെ കരുതുന്നു.
രാജ്യത്തെ സാധാരണക്കാര്‍ നേരിടുന്ന ദുരിതം അവസാനിപ്പിക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. ഇന്ത്യയില്‍ 90 ശതമാനം ജനങ്ങളും അസംഘടിത മേഖലയില്‍ പണിയെടുക്കുന്നവരാണ്. ഇതില്‍ 55ശതമാനവും കൃഷിക്കാരും തൊഴിലാളികളുമാണ്. ഇവരാണ് കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത്. ഗ്രാമങ്ങളിലെ സാമ്പത്തിക ഇടപാടുകളില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന കോര്‍പ്പറേറ്റീവ് ബാങ്കുകളെ പണം വിനിമയം ചെയ്യുന്നതില്‍ നിന്നും വിലക്കിയിരിക്കുകയാണ്.
ഇക്കാര്യങ്ങളൊക്കെ കണക്കിലെടുക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ഈ തീരുമാനം കെടുകാര്യസ്ഥതയുടെ ചരിത്രസ്മാരകമാകും, ഇത് സാധാരണക്കാരുടെ നേരെയുള്ള സംഘടിതമായ പിടിച്ചുപറിയാണ്. നിയമവിധേയമായ കൊള്ളയടിക്കലാണ്.
സര്, ഈ വാക്കുകളോടു കൂടി ഞാന്‍ അവസാനിപ്പിക്കുന്നു. ഈ വൈകിയ വേളയിലെങ്കിലും പ്രധാനമന്ത്രി രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാവശ്യമായ പ്രായോഗിക നടപടികള്‍ സ്വീകരിക്കുമെന്ന് കരുതുന്നു. അങ്ങനെ സംഭവിച്ചാല്‍ നിലവില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് അത് ആശ്വാസകരമാകും.
മൻമോഹൻ സിങ് സാധാരണക്കാർക്ക് വേണ്ടി നിലകൊണ്ട പ്രധാനമന്ത്രിയെന്ന് ഡോ.ശശി തരൂർ എം.പി. കേരള ഗാന്ധി സ്മാരക നിധി സംഘടിപ്പിച്ച ‘മൻമോഹൻ സിംഗിന്റെ ഗാന്ധി മനസ്’ എന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ സമ്പദ്ഘടന മെച്ചപ്പെടുത്താനും രാജ്യത്തെ ജനങ്ങളുടെ ദാരിദ്ര്യവും പട്ടിണിയും കുറച്ചു കൊണ്ടുവരാനും അദ്ദേഹത്തിൻറെ ഭരണകാലത്ത് സാധിച്ചു. അദ്ദേഹത്തിൻറെ ഗാന്ധി മനസാണ് പാവപ്പെട്ട ഗ്രാമീണ ജനതയുടെ സാമൂഹ്യ ഉന്നതിക്കുവേണ്ടി നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ വെളിപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേരളത്തോട് ഏറ്റവും കൂടുതൽ അനുഭാവം പ്രകടിപ്പിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ.മൻമോഹൻ സിങ് എന്ന് എം.എം ഹസൻ അനുസ്മരിച്ചു. ടി.കെ.എ നായർ, കെ.എം. ചന്ദ്രശേഖർ, ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ, ടി. ശരത്ചന്ദ്ര പ്രസാദ്, സ്വാമി അശ്വതി തിരുനാൾ, വഞ്ചിയൂർ രാധാകൃഷ്ണൻ, മാധവ ദാസ്, വി.കെ. മോഹൻ, ബി. ജയചന്ദ്രൻ, ടി.ആർ സദാശിവൻ നായർ എന്നിവർ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് പുഷ്പാർച്ചനയും സർവമത പ്രാർത്ഥനയും നടന്നു.
‘മഞ്ഞുമ്മല്‍ ബോയ്സൊ’ന്നും ബോളിവുഡ് ചിന്തിക്കുകപോലുമില്ല; മടുത്തു, ഇനി ദക്ഷിണേന്ത്യയിലേക്ക് അനുരാഗ് കശ്യപ്
ബോളിവുഡ് തന്നെപോലുള്ളവർക്ക് പറ്റിയ ഇൻഡസ്ട്രിയല്ല. അവിടെ സ്റ്റാറുകൾക്ക് ബ്ലോക്ക്ബസ്റ്റർ ഉണ്ടാക്കാൻ വേണ്ടിയാണ് സിനിമ എടുക്കുന്നത് എന്നും ജിമ്മിൽ പോയി ബോഡി ബിൽഡ് ചെയ്യാനാണ് തലപര്യം എന്നുമാണ് താരം പറഞ്ഞത്.
ബോളിവുഡ് ഇൻഡസ്ട്രിയോട് തനിക്ക് ഇപ്പോൾ വെറുപ്പാണെന്ന് വ്യക്തമാക്കി സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. മുംബൈയിൽ നിന്ന് ദക്ഷിണേന്ത്യയിലേക്ക് ഷിഫ്റ്റ് ചെയ്യാൻ ഒരുങ്ങുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനുരാഗ് കശ്യപ്. തനിക്കിപ്പോൾ ഇവിടെ പരീക്ഷണം നടത്താൻ ബുദ്ധിമുട്ടാണ്. ബോളിവുഡ് തന്നെപോലുള്ളവർക്ക് പറ്റിയ ഇൻഡസ്ട്രിയല്ല. അവിടെ സ്റ്റാറുകൾക്ക് ബ്ലോക്ക്ബസ്റ്റർ ഉണ്ടാക്കാൻ വേണ്ടിയാണ് സിനിമ എടുക്കുന്നത് എന്നും ജിമ്മിൽ പോയി ബോഡി ബിൽഡ് ചെയ്യാനാണ് താല്പര്യം
എന്നുമാണ് താരം പറഞ്ഞത്.
പുതിയത് പരീക്ഷിക്കാനോ റിസ്ക് എടുക്കാനോ ഒന്നും അവർക്ക് താല്പര്യമില്ല. ഉദാഹരണത്തിന്, മഞ്ഞുമ്മൽ ബോയ്സ് പോലൊരു സിനിമ. അങ്ങനെയൊരു സിനിമയേക്കുറിച്ച് ബോളിവുഡ് ചിന്തിക്കുക പോലുമില്ല. പക്ഷേ ഹിറ്റായാൽ അത് റീമേക്ക് ചെയ്യുന്നതിനേക്കുറിച്ച് അവർ ചിന്തിക്കും. ആദ്യത്തെ തലമുറയിൽപ്പെട്ട അഭിനേതാക്കൾ വരെ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ വിഷമം തോന്നും. ആർക്കും അഭിനയിക്കാൻ ആഗ്രഹമില്ല, എല്ലാവരും താരങ്ങളാകാൻ ആഗ്രഹിക്കുന്നുവെന്നുമാണ് താരം പറഞ്ഞത്.
ചെലവും നിർമാതാക്കൾക്കുണ്ടാകുന്ന ലാഭത്തെക്കുറിച്ചൊക്കെ ചിന്തിക്കേണ്ടി വരുന്നു. സിനിമ തുടങ്ങുന്നതിന് മുൻപ് തന്നെ അതെങ്ങനെ വിൽക്കാം എന്നതിനെക്കുറിച്ച് എല്ലാം ചിന്തിക്കണം. അതുകൊണ്ടു തന്നെ ആകുമ്പോൾ സിനിമ നിർമിക്കുന്നതിന്റെ സന്തോഷം തന്നെ പോകുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
താൻ സുഹൃത്തായി കരുതിയിരുന്ന ഒരാൾ, ഇപ്പോൾ തന്നെ പ്രേതത്തെ പോലെയാണ് കാണുന്നത്. ഇവിടെ കൂടുതലും അങ്ങനെ തന്നെയാണ്, പക്ഷേ മലയാളത്തിൽ അങ്ങനെയല്ല”. എന്നാണ് അനുരാഗ് കശ്യപ് പറഞ്ഞത്. തന്റെ സ്വന്തം ഇൻഡസ്ട്രിയോട് എതനിക്ക് ഇപ്പോൾ നിരാശയും വെറുപ്പും തോന്നുന്നു. ആ മാനസികാവസ്ഥയോടും വെറുപ്പാണ്. നേരത്തെ ചെയ്ത കാര്യങ്ങൾ റീമേക്ക് ചെയ്യുന്നതിലാണ് അവരുടെ ചിന്ത എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
താൻ ഇനി ദക്ഷിണേന്ത്യയിലേക്ക് പോകുന്നു. തനിക്ക് എനർജി ലഭിക്കുന്നൊരിടത്തേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്നും അല്ലെങ്കിൽ ഒരു വൃദ്ധനായി താൻ മരിക്കേണ്ടി വരുമെന്നുമാണ് അനുരാഗ് കശ്യപ് പറഞ്ഞത്. ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിൾ ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വില്ലനായി അനുരാഗ് കശ്യപ് മലയാളത്തിൽ എത്തിയിരുന്നു.
പരപ്പനങ്ങാടി: കൊടക്കാട് കൂട്ടുമൂച്ചി യിൽ രണ്ടര വയ സ്സുകാരി മധുരനാരങ്ങയുടെ ചുള (അല്ലി) തൊണ്ടയിൽ കുടുങ്ങി മരണപെട്ടു. കോലാക്കൽ സാദിഖിൻ്റെ മകൾ ആലി ശിഫ (രണ്ടര)യാണ് മരിച്ചത്. മധുര നാരങ്ങ പൊളിച്ച് ഇല്ലി പാത്രത്തിൽ നിന്ന് കുട്ടി തനിയെ കഴിക്കുന്നതിനിടയിലാണ് സംഭവം. ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാ നായില്ല. മാതാവ്: ഫൗസിയ.