Connect with us

india

‘നിറയെ ഗര്‍ത്തങ്ങള്‍’; ലാന്‍ഡറില്‍ നിന്നുള്ള ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ഇന്ന് വൈകുന്നേരം 6.06നാണ് ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി ചന്ദ്രയാന്‍ 3 വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കിയത്

Published

on

ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമ്പോള്‍ എടുത്ത ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ടു. ഐഎസ്ആര്‍ഒ തന്നെയാണ് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയ ബന്ധം സ്ഥാപിച്ചിട്ടുണ്ട് എന്നും ഐഎസ്ആര്‍ഒ അറിയിച്ചിട്ടുണ്ട്.

ചന്ദ്രനില്‍ ഇറങ്ങുന്ന ഘട്ടത്തില്‍ എടുത്തതാണ് ചിത്രങ്ങള്‍. ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ എടുത്തുകാണിക്കുന്നതാണ് ദൃശ്യങ്ങള്‍. അതേസമയം ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡര്‍ മോഡ്യൂളും ബംഗളൂരുവിലെ ട്രാക്കിങ് കേന്ദ്രമായ ഇസ്ട്രാക്കും തമ്മിലുള്ള ആശയവിനിമയ ബന്ധം സ്ഥാപിക്കപ്പെട്ടതായി ഐഎസ്ആര്‍ഒ അറിയിച്ചു.

ഇന്ന് വൈകുന്നേരം 6.06നാണ് ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി ചന്ദ്രയാന്‍ 3 വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന ആദ്യത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറി. ചന്ദ്രയാന്‍ മൂന്ന് മിഷനിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യം ലാന്‍ഡിങ് ആയിരുന്നില്ലെന്നും വിക്ഷേപണം തന്നെയായിരുവെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു.

വിക്രം ലാന്‍ഡറും പ്രഗ്വാന്‍ റോവറും അടങ്ങുന്ന ചന്ദ്രയാന്‍ മൂന്ന് പേടകത്തെ വഹിച്ച് കൊണ്ടാണ് ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റ് ആകാശത്തേയ്ക്ക് കുതിച്ചുയര്‍ന്നത്. ശരിയായ ഭ്രമണപഥത്തില്‍ പേടകത്തെ എത്തിക്കുക എന്ന കടമയാണ് റോക്കറ്റ് നിര്‍വഹിച്ചതെന്നും സോമനാഥ് മാധ്യമങ്ങളോട് പറഞ്ഞു.

‘36,500 കിലോമീറ്റര്‍ സഞ്ചരിച്ച് ചന്ദ്രനിലേക്കുള്ള പാതയില്‍ പേടകത്തെ എത്തിക്കുന്ന ഘട്ടം ശരിയായ രീതിയിലാണ് നടന്നത്. വിക്ഷേപണം നടന്ന് 16 മിനിറ്റിന് ശേഷം റോക്കറ്റില്‍ നിന്ന് ചന്ദ്രയാന്‍3 മോഡ്യൂളിനെ വേര്‍പെടുത്തി. തുടര്‍ന്ന് ആറ് തവണ ഭൂമിയെ ഭ്രമണം ചെയ്തു. ജൂലൈ 15 ന് ആദ്യത്തെ ഭ്രമണപഥം ഉയര്‍ത്തുന്നതിന് മുമ്പ് പരമാവധി 36,500 കിലോമീറ്റര്‍ ദൂരത്തില്‍ എത്തിച്ചു. ആദ്യ ഭ്രമണപഥം ഉയര്‍ത്തലിലൂടെ ദൂരം 41,670 കിലോമീറ്ററിലേക്ക് എത്തി.’സോമനാഥ് പറഞ്ഞു.

india

ബൈക്ക് ബാരിക്കേഡില്‍ ഇടിച്ചു; തമിഴ്‌നാട്ടില്‍ മലയാളി സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറും സുഹൃത്തും മരിച്ചു

ചെങ്കൽപ്പേട്ടിനു സമീപം പള്ളിക്കരണൈയിലാണ് അപകടം.

Published

on

തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളി സോഫ്റ്റ്‍വെയർ മരിച്ചു. ഒപ്പമുണ്ടായിരുന്നു സുഹൃത്തും അപകടത്തിൽ മരിച്ചു. ചെങ്കൽപ്പേട്ടിനു സമീപം പള്ളിക്കരണൈയിലാണ് അപകടം.

ചെന്നൈയിൽ താമസിക്കുന്ന പാലക്കാട് സ്വദേശി വിഷ്ണു (24), പമ്മല സ്വദേശി ​​ഗോകുൽ (24) എന്നിവരാണ് മരിച്ചത്.

വാരാന്ത്യ ആഘോഷം കഴിഞ്ഞ മടങ്ങുമ്പോൾ ബൈക്ക് ബാരിക്കേഡിൽ ഇടിച്ചാണ് അപകടം. മദ്യപിച്ച് അമിത വേ​ഗത്തിൽ വാഹനം ഓടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നു പൊലീസ് പറയുന്നു. രണ്ട് പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു.

Continue Reading

india

യു.പിയിൽ ക്രമസമാധാനം മെച്ചപ്പെട്ടെന്ന് യോഗി ആദിത്യനാഥ്‌; അരാജകത്വമെന്ന് സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി

സം​സ്ഥാ​ന​ത്ത് മെ​ച്ച​പ്പെ​ട്ട സു​ര​ക്ഷാ അ​ന്ത​രീ​ക്ഷ​മു​ണ്ടെ​ന്നും അ​തു​കൊ​ണ്ടാ​ണ് 40 ല​ക്ഷം കോ​ടി​യു​ടെ നി​ക്ഷേ​പ നി​ർ​ദേ​ശം ല​ഭി​ച്ച​തെ​ന്നു​മാ​യി​രു​ന്നു യോ​ഗി​യു​ടെ അ​വ​കാ​ശ​വാ​ദം.

Published

on

ഉ​ത്ത​ർ പ്ര​ദേ​ശി​ൽ ക്ര​മ​സ​മാ​ധാ​ന​നി​ല മെ​ച്ച​പ്പെ​ട്ട​താ​യ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്റെ അ​വ​കാ​ശ​വാ​ദ​ത്തെ ചോ​ദ്യം ചെ​യ്ത് പ്ര​തി​പ​ക്ഷ​മാ​യ സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി. സം​സ്ഥാ​ന​ത്ത് മെ​ച്ച​പ്പെ​ട്ട സു​ര​ക്ഷാ അ​ന്ത​രീ​ക്ഷ​മു​ണ്ടെ​ന്നും അ​തു​കൊ​ണ്ടാ​ണ് 40 ല​ക്ഷം കോ​ടി​യു​ടെ നി​ക്ഷേ​പ നി​ർ​ദേ​ശം ല​ഭി​ച്ച​തെ​ന്നു​മാ​യി​രു​ന്നു യോ​ഗി​യു​ടെ അ​വ​കാ​ശ​വാ​ദം.

എ​ന്നാ​ൽ, കൊ​ള്ള​യും കൊ​ല​യും ഗു​ണ്ടാ​വി​ള​യാ​ട്ട​വും അ​രാ​ജ​ക​ത്വ​വും നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​മാ​ണ്​ ഇ​വി​ടെ​യെ​ന്ന് സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി ആ​രോ​പി​ച്ചു. വാ​രാ​ണ​സി​യി​ലെ​യും ചി​ത്ര​കൂ​ടി​ലെ​യും കൊ​ല​പാ​ത​ക​ത്തെ​യും കൊ​ള്ള​യെ​യും കു​റി​ച്ചു​ള്ള വാ​ർ​ത്താ​ക്ലി​പ്പും പാ​ർ​ട്ടി എ​ക്സ് അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വെ​ച്ചു.

പൊ​ലീ​സും ബി.​ജെ.​പി​യും കൊ​ള്ള​ക്കാ​രും ഒ​ത്തു​ക​ളി​ച്ച് കൊ​ള്ള​മു​ത​ൽ പ​ങ്കു​വെ​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി കൊ​ള്ള​സം​ഘ​ത്തി​ന്റെ സി.​ഇ.​ഒ ആ​ണോ താ​നെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

Continue Reading

india

തെരഞ്ഞെടുപ്പ് ചട്ടഭേദഗതി ഗൂഢാലോചനയെന്ന് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ

ഭ​ര​ണ​ഘ​ട​ന​ക്കും ജ​നാ​ധി​പ​ത്യ​ത്തി​നും നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണ് ഭേ​ദ​ഗ​തി​യെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ എ​ക്സി​ൽ കു​റി​ച്ചു.

Published

on

നി​ർ​വ​ഹ​ണ ച​ട്ട​ങ്ങ​ളി​ലെ ഭേ​ദ​ഗ​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ ആ​ധി​കാ​രി​ക​ത​യെ ത​ക​ർ​ക്കാ​നു​ള്ള ആ​സൂ​ത്രി​ത​മാ​യ ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് കോ​ൺ​ഗ്ര​സ്. ഭ​ര​ണ​ഘ​ട​ന​ക്കും ജ​നാ​ധി​പ​ത്യ​ത്തി​നും നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണ് ഭേ​ദ​ഗ​തി​യെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ എ​ക്സി​ൽ കു​റി​ച്ചു.

നേ​ര​ത്തെ, തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന സ​മി​തി​യി​ൽ​നി​ന്ന് ചീ​ഫ് ജ​സ്റ്റി​സി​നെ സ​ർ​ക്കാ​ർ നീ​ക്കി. ഹൈ​കോ​ട​തി ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കു​മ്പോ​ഴും തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വെ​ക്കാ​ൻ മോ​ദി ഗ​വ​ൺ​മെ​ന്റ് നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ക​യാ​ണെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു. വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ അ​ന​ധി​കൃ​ത തി​രു​ത്ത​ലു​ക​ളും ഇ.​വി.​എ​മ്മി​ലെ സു​താ​ര്യ​ത​ക്കു​റ​വു​മ​ട​ക്കം വി​ഷ​യ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​ന്റെ ക​ത്തു​ക​ൾ​ക്ക് ത​ണു​പ്പ​ൻ മ​റു​പ​ടി​യാ​യി​രു​ന്നു ക​മീ​ഷ​ന്റേ​ത്. ഗൗ​ര​വ സ്വ​ഭാ​വ​മു​ള്ള പ​രാ​തി​ക​ൾ​ക്കു​പോ​ലും അ​ർ​ഹി​ക്കു​ന്ന പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ല.

ക​മീ​ഷ​ന്റെ പ്ര​വ​ർ​ത്ത​നം സ്വ​ത​ന്ത്ര​മ​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ഈ ​നി​ല​പാ​ടു​ക​ൾ. തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ ദു​ർ​ബ​ല​മാ​ക്കു​ന്ന മോ​ദി സ​ർ​ക്കാ​റി​ന്റെ നീ​ക്കം ഭ​ര​ണ​ഘ​ട​ന​ക്കും ജ​നാ​ധി​പ​ത്യ​ത്തി​നു​മെ​തി​രെ നേ​രി​ട്ടു​ള്ള ആ​ക്ര​മ​ണ​മാ​ണ്. എ​ന്തു​വി​ല ന​ൽ​കി​യും കോ​ൺ​ഗ്ര​സ് ആ ​നീ​ക്ക​ങ്ങ​ളെ ചെ​റു​ക്കു​മെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു.

വോ​ട്ടെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സി.​സി ടി.​വി, വെ​ബ്കാ​സ്റ്റി​ങ് ദൃ​ശ്യ​ങ്ങ​ള്‍, സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ഡി​യോ റെ​ക്കോ​ഡി​ങ്ങു​ക​ള്‍ തു​ട​ങ്ങി​യ​വ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​ത് ത​ട​ഞ്ഞു​കൊ​ണ്ടാ​ണ് കേ​ന്ദ്ര നി​യ​മ​മ​ന്ത്രാ​ല​യ​ത്തി​ന്റെ ച​ട്ട ഭേ​ദ​ഗ​തി.

അ​ടു​ത്തി​ടെ ന​ട​ന്ന ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​രു ബൂ​ത്തി​ല്‍ പോ​ള്‍ ചെ​യ‍്ത വോ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളും രേ​ഖ​ക​ളു​ടെ പ​ക​ര്‍പ്പു​ക​ളും ന​ല്‍ക​ണ​മെ​ന്ന് പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നോ​ട് ര​ണ്ടാ​ഴ്ച മു​മ്പ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് തി​ര​ക്കി​ട്ട് ച​ട്ട​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും പൊ​തു​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ണെ​ന്ന് 1961ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ളു​ടെ റൂ​ള്‍ 93(2) വ്യ​ക്ത​മാ​ക്കു​ന്നു. പു​തി​യ ഭേ​ദ​ഗ​തി​യോ​ടെ, നി​യ​മ​ത്തി​ല്‍ നി​ര്‍വ​ചി​ച്ചി​ട്ടു​ള്ള രേ​ഖ​ക​ള്‍ മാ​ത്ര​മാ​യി​രി​ക്കും പൊ​തു​പ​രി​ശോ​ധ​ന​ക്കാ​യി ല​ഭി​ക്കു​ക. അ​ത​നു​സ​രി​ച്ച് വോ​ട്ടു​യ​ന്ത്ര​ങ്ങ​ള്‍, വി​വി​പാ​റ്റ് എ​ന്നി​വ​യ​ട​ക്കം ഉ​പ​യോ​ഗി​ച്ചു​ള്ള പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശം ഇ​ല്ലാ​താ​കും.

Continue Reading

Trending