Connect with us

Culture

ഫുള്‍ജാര്‍ സോഡ കച്ചവടത്തിന് പൂട്ടിടാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ്; കര്‍ശന പരിശോധന

Published

on

കോഴിക്കോട്: കേരളത്തില്‍ പൊടുന്നനെ തരംഗമായി മാറിയ ഫുള്‍ജാര്‍ സോഡക്ക് പൂട്ടിടാനുള്ള ഒരുക്കത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. പാനീയത്തിനെതിരെ വിവിധ ഇടങ്ങളില്‍ നിന്ന് വ്യാപകമായ പരാതി ഉയരുന്ന സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കുന്നത്.

പച്ചമുളക്, ഇഞ്ചി, പൊതിന എന്നിവ അരച്ച മിശ്രിതവും ഉപ്പും പഞ്ചസാരയും കസ്‌കസും ലായനിയാക്കി ചേര്‍ത്ത് ചെറയ ഗ്ലാസില്‍ ഒരുക്കിയ ശേഷം സോഡ നിറച്ച വലിയ ഗ്ലാസിലേക്ക് ഇടുന്നതാണ് ഫുള്‍ജാര്‍ സോഡ.

ഇത്തരം പാനീയങ്ങള്‍ വില്‍ക്കുന്ന കേന്ദ്രങ്ങളില്‍ വലിയ തോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാല്‍ യാതൊരു വിധത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഫുള്‍ജാര്‍ സോഡ വില്‍പന നടത്തുന്നത്. ഇതേ തുടര്‍ന്ന് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

ഫുള്‍ജാര്‍ സോഡ തയ്യാറാക്കുന്ന ചെറുതും വലുതുമായ ഗ്ലാസുകള്‍ കഴുകാതെയോ അല്ലെങ്കില്‍ വൃത്തിഹീനമായ വെള്ളത്തിലിട്ട് കഴുകുകയോ ആണ് ചെയ്യുന്നത്. ഇത് ഭക്ഷ്യ വിഷബാധയടക്കം നിരവധി രോഗങ്ങള്‍ക്ക് കാരണമായേക്കാം എന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേസമയം വൃത്തിയും വെടിപ്പുമുള്ള കടകളില്‍ നിന്നു മാത്രമേ ഉപഭോക്താക്കള്‍ ഫുള്‍ജാര്‍ സോഡ വാങ്ങാവു എന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ കാണുന്ന കടകളെ പറ്റി അറിയിപ്പ് നല്‍കാനും അവര്‍ നിര്‍ദേശിക്കുന്നുണ്ട്.

crime

കേരളം ഭരിക്കുന്ന സി.പി.എമ്മിനും രക്ഷയില്ല; മുന്‍ പാര്‍ട്ടി പ്രവര്‍ത്തകനും രാഷ്ട്രീയ കൊലപാതക കേസിലെ പ്രതിയുള്‍പ്പുടെ അടങ്ങുന്ന ലഹരി സംഘത്തിന്റെ ഭീഷണി

മുന്‍ സിപിഎം പ്രവര്‍ത്തകനും രാഷ്ട്രീയ കൊലപാതക കേസില്‍ ഉള്‍പ്പടെ പ്രതിയായ ജന്മീന്റ വിട ബിജുവിന്റെ നേതൃത്വത്തിലാണ് ഭീഷണിപ്പെടുത്തിയത്.

Published

on

കണ്ണൂര്‍ പാനൂരില്‍ സിപിഎം നേതാക്കളെ ലഹരി ക്വട്ടേഷന്‍ സംഘം ഭീഷണിപ്പെടുത്തിയതായി പരാതി. മുന്‍ സിപിഎം പ്രവര്‍ത്തകനും രാഷ്ട്രീയ കൊലപാതക കേസില്‍ ഉള്‍പ്പടെ പ്രതിയായ ജന്മീന്റ വിട ബിജുവിന്റെ നേതൃത്വത്തിലാണ് ഭീഷണിപ്പെടുത്തിയത്. സിപിഎം ചമ്പാട് ലോക്കല്‍ കമ്മറ്റി ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

സിപിഎം ചമ്പാട് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ലഹരിവിരുദ്ധ പരിപാടിക്ക് പിന്നാലെയാണ് ഭീഷണി ഉണ്ടായത്. ജന്മീന്റവിട ബിജു ഉള്‍പ്പടെയുള്ള ക്വട്ടേഷന്‍ സംഘങ്ങളെ നേരത്തെ പാര്‍ട്ടി തള്ളിപ്പറഞ്ഞതായി സിപിഎം പ്രാദേശിക നേതാക്കള്‍ പറഞ്ഞു.

പന്ന്യന്നൂര്‍ പഞ്ചായത്തിലെ ചമ്പാട് ലോക്കലിലെ അരയാക്കൂലില്‍ ലഹരിവിരുദ്ധ പരിപാടിക്ക് പിന്നാലെ ലഹരി മാഫിയ സംഘം നേതാക്കളെ ഉള്‍പ്പടെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടുന്നവര്‍ക്ക് എതിരെ കൊലവിളി നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ചമ്പാട് ലോക്കല്‍ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച പരാതി നല്‍കിയത്. ജന്മീന്റ വിട ബിജുവിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം പാര്‍ട്ടി നേതാക്കളെയും, പഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പടെയുള്ളവരെ ഭീഷണിപ്പെടുത്തി എന്നാണ് പരാതി.

അരയാക്കൂല്‍ മേഖലയിലെ നാല് പേരെ കഞ്ചാവുമായി കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകര്‍ പ്രകടനവും പൊതുയോഗവും നടത്തിയിരുന്നു. ഈ പൊതുയോഗം കഴിഞ്ഞു പോയ സിപിഎം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെയാണ് ലഹരി സംഘങ്ങളുടെ ഭീഷണി. സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ള നേതാക്കളെ പരസ്യമായി കൊന്നുകളയുമെന്നടക്കം പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

വിഷയത്തില്‍ പൊലീസിന് വിവരം നല്‍കിയത് സിപിഎം നേതാക്കളാണെന്ന് ആരോപിച്ചായിരുന്നു ഭീഷണി. ജന്മിന്റവിട ബിജുവിന്റെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ബിജെപി പ്രവര്‍ത്തകനായ കുന്നോത്ത്പറമ്പിലെ കെ.സി.രാജേഷ് വധ കേസിലും, പാനൂരിലെ ചുമട്ട് തൊഴിലാളിയും ബി.എം.എസ് പ്രവര്‍ത്തകനുമായ കുറിച്ചിക്കരയിലെ വിനയനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെയും പ്രധാന പ്രതിയാണ് ജന്മീന്റവിട ബിജു. നേരത്തെ സി പി എമ്മിന്റെ സജീവ പ്രവര്‍ത്തകനായ ബിജു പാര്‍ട്ടിക്ക് വേണ്ടി നിരവധി രാഷ്ട്രിയ അക്രമ കേസുകളില്‍ പ്രതിയായിട്ടുണ്ട്. പാര്‍ട്ടി ജന്മീന്റവിട ബിജു ഉള്‍പ്പടെയുള്ള ക്വട്ടേഷന്‍ സംഘങ്ങളെ നേരത്തെ തള്ളിപ്പറഞ്ഞതായാണ് സിപിഎം നേതാക്കള്‍ പറയുന്നത്.

മുന്‍ പാര്‍ട്ടി പ്രവര്‍ത്തകരായ ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ സി പി എം നേതൃത്വത്തിന് വന്നതോടെയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് എതിരെ പാര്‍ട്ടി നേതൃത്വം തിരിയാനുള്ള പ്രധാന കാരണം. സി പി എം പ്രവര്‍ത്തകരായ ക്വട്ടേഷന്‍ സംഘത്തിന് എതിരെ പൊതുവികാരം ഉയര്‍ന്നു വന്നതോടുകൂടിയാണ് പാര്‍ട്ടിനേതൃത്വവും ഇവരെ തള്ളി പറഞ്ഞത്. സി പി എമ്മിന് വേണ്ടി രാഷ്ട്രിയ എതിരാളികളെ അക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതികള്‍ ആയവര്‍ക്ക് എതിരെയാണ് പാര്‍ട്ടി നേതൃത്വം പൊലീസില്‍ മയക്കുമരുന്ന് ക്വട്ടേഷന്‍ പരാതി നല്‍കിയിരിക്കുന്നത്. ഇവരും സി പി എം പ്രവര്‍ത്തകരും തമ്മിലുള്ള അഭിപ്രായ ഭിന്നത വരും ദിവസങ്ങളില്‍ മറനീക്കി പുറത്ത് വരും.

Continue Reading

india

‘അയാളുടെ മുഖത്ത് തുപ്പിവെക്കണം​’; ഗാന്ധിജിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് യതി നരസിംഹാനന്ദിനെതിരെ കേസ്

ഗാസിയാബാദിലെ ദാസ്ന ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനതായ നരസിംഹാനന്ദ് ഒരു വീഡിയോയിലൂടെയാണ് ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്.

Published

on

മഹാത്മാഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനും പൊലീസ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചതിനും വിവാദ പുരോഹിതൻ യതി നരസിംഹാനന്ദിനെതിരെ കേസ്.

ഗാസിയാബാദിലെ ദാസ്ന ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനതായ നരസിംഹാനന്ദ് ഒരു വീഡിയോയിലൂടെയാണ് ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്. വീഡിയോ പ്രചരിച്ചതിനെ പിന്നാലെ ഗാസിയാബാദിലെ വേവ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ സർവേഷ് കുമാർ പാൽ പരാതി നൽകുകയായിരുന്നു.

വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിട്ടുണ്ടെന്നും മഹാത്മാ ഗാന്ധിക്കും ഗാസിയാബാദ് പൊലീസ് കമ്മീഷണർ അജയ് കുമാർ മിശ്രയ്ക്കും ലോണിയിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർക്കുമെതിരെ നരസിംഹാനന്ദ് വിദ്വേഷ പരാമർശങ്ങൾ നടത്തിയെന്ന് പരാതിയിൽ പറഞ്ഞു.

‘ഗാസിയാബാദ് പൊലീസ് കമ്മീഷണർ അജയ് കുമാർ മിശ്രയ്ക്കും ലോണിയിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർക്കുമെതിരെ യതി നരസിംഹാനന്ദ് ഒരു വീഡിയോയിൽ അവഹേളനപരമായ പരാമർശങ്ങൾ നടത്തി. ഒപ്പം മഹാത്മ ഗാന്ധിക്കെതിരെയും നരസിംഹാനന്ദ് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി. ‘ഗാന്ധിയുടെ മുഖത്ത് തുപ്പണം’ തുടങ്ങിയ പരാമർശങ്ങളും വീഡിയോയിൽ ഉപയോഗിക്കുന്നു. വിദ്വേഷം പ്രചരിപ്പിക്കാനും പ്രദേശത്തെ സമാധാനം തകർക്കാനുമാണ് നരസിംഹാനന്ദ് ശ്രമിക്കുന്നത്,’ സർവേഷ് കുമാർ പാൽ പറഞ്ഞു.

പരാതിക്ക് പിന്നാലെ വേവ് സിറ്റി പൊലീസ് സ്റ്റേഷനിൽ നരസിംഹാനന്ദിനെതിരെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 351 (2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 352 (സമാധാന ലംഘനത്തിന് പ്രകോപിപ്പിക്കാനുള്ള ഉദ്ദേശത്തോടെ മനഃപൂർവം അപമാനിക്കൽ), 353 (1) (ബി) (പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പ്രസ്താവന), 353 (2) (തെറ്റായ പ്രസ്താവനകൾ പ്രചരിപ്പിക്കൽ), 292 (പൊതുജനങ്ങളെ ശല്യപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ ഫയൽ ചെയ്തു.

ഇത് ആദ്യമായല്ല നരസിംഹാനന്ദ് വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നത്. 2024 ൽ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിന് യതി നരസിംഹാനന്ദിനെതിരെ മഹാരാഷ്ട്രയിലെ താനെ പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തിരുന്നു. ഗാസിയാബാദിലെ ഹിന്ദി ഭവനിൽ നടന്ന പരിപാടിയിലാണ് നരസിംഹാനന്ദ് നബിക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്.

Continue Reading

india

മതേതര ഭരണം വാഗ്ദാനം ചെയ്താണ് താങ്കൾ അധികാരത്തിലെത്തിയത്‌; നിതീഷ് കുമാറിന്റെ ഇഫ്താർ ക്ഷണം നിരസിച്ച് മുസ്‍ലിം സംഘടന

‘മുസ്‍ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന മതേതര ഭരണം വാഗ്ദാനം ചെയ്താണ് താങ്കൾ അധികാരത്തിലെത്തിയത്.

Published

on

വഖഫ് ബില്ലിനെ പിന്തുണക്കുന്നതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇഫ്താർ ക്ഷണം നിരസിക്കുന്നതായി ബീഹാറിലെ പ്രമുഖ മുസ്‍ലിം സംഘടനയായ ‘ഇമാറാത്ത് ശരീഅത്ത്’.

ബീഹാർ, ജാർഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിൽ അനുയായികളുണ്ടെന്ന് അവകാശപ്പെടുന്ന ഇമാറാത്ത് ശരീഅത്ത്, ഞായറാഴ്ച മുഖ്യമന്ത്രിയുടെ വസതിയിൽ നടക്കുന്ന ഇഫ്താറിനുള്ള ക്ഷണത്തിന് മറുപടിയായി കത്തിന്റെ ഒരു പകർപ്പ് പങ്കിട്ടു.

‘മാർച്ച് 23ന് നടക്കുന്ന സർക്കാർ ഇഫ്താറിൽ പങ്കെടുക്കേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു. മുസ്‍ലിംകളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ കൂടുതൽ വഷളാക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന വഖഫ് ബില്ലിനുള്ള താങ്കളുടെ പിന്തുണ കണക്കിലെടുത്താണ് ഈ തീരുമാനം’ -കത്തിൽ പറയുന്നു.

‘മുസ്‍ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന മതേതര ഭരണം വാഗ്ദാനം ചെയ്താണ് താങ്കൾ അധികാരത്തിലെത്തിയത്. എന്നാൽ, ബി.ജെ.പിയുമായുള്ള സഖ്യവും ഒരു നിയമ നിർമാണത്തിനുള്ള പിന്തുണയും താങ്കളുടെ​ പ്രഖ്യാപിത പ്രതിബദ്ധതകൾക്ക് വിരുദ്ധമാണെന്ന്’ ഇമാറാത്ത് ശരീഅത്ത് ആരോപിച്ചു.

Continue Reading

Trending