Connect with us

india

ഇന്ധനക്കൊള്ള തുടരും; നാളെയും വില കൂട്ടും

പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയുമാണ് വര്‍ധിപ്പിക്കുക.

Published

on

രാജ്യത്ത് ഇന്ധനവില നാളെയും കൂട്ടും. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയുമാണ് വര്‍ധിപ്പിക്കുക. ഇന്നലെയും ഇന്ധനവില വര്‍ധിച്ചിരുന്നു. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിച്ചത്.

138 ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില നിരന്തരമായി ഉയരുകയാണ്. കഴിഞ്ഞ 15 ദിവസത്തിനിടെ ഒരു ലിറ്റര്‍ പെട്രോളിന് കൂട്ടിയത് 10.89 രൂപയാണ്. ഡീസലിന് 10.52 രൂപയും. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് തുടരെ ഇന്ധനവില വര്‍ധിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സംഭാല്‍ ജുമാമസ്ജിദിന് സമീപത്ത് അയോധ്യ മോഡലില്‍ പൊലീസ് ഔട്ട്‌പോസ്റ്റിന് ‘ഭൂമി പൂജ’ നടത്തി അധികൃതര്‍

നവംബര്‍ 24ലെ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ആസൂത്രണം ചെയ്തതാണ് മസ്ജിദിന് സമീപമുള്ള ഔട്ട്‌പോസ്റ്റ്

Published

on

ലക്‌നോ: നവംബര്‍ 24ന് നടന്ന സംഭല്‍ സംഘര്‍ഷത്തിനു പിന്നാലെ മസ്ജിദിന് സമീപത്ത് പൊലീസ് ഔട്ട്‌പോസ്റ്റിനായി ഭൂമി പൂജ നടത്തി ജില്ലാ അധികാരികള്‍. ശനിയാഴ്ച മസ്ജിദിനു മുന്നിലെ തുറസ്സായ മൈതാനം അളന്ന് തിട്ടപ്പെടുത്തിയതിനു ശേഷമായിരുന്നു ഭൂമി പൂജ. അയോധ്യയിലെ ബാബരി മസ്ജിദിനെതിരെ സംഘ്പരിവാര്‍ രാഷ്ട്രീയ ആക്കം കൂട്ടിയതിനു സമാനമായി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഏറ്റവും പുതിയ ഹിന്ദുത്വ പരീക്ഷണത്തിലുള്ള സംഭലിന്റെ പ്രാധാന്യം അടിവരയിടുന്നതാണ് ഈ നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുഞ്ഞു.

നവംബര്‍ 24ലെ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ആസൂത്രണം ചെയ്തതാണ് മസ്ജിദിന് സമീപമുള്ള ഔട്ട്‌പോസ്റ്റ്. സംഭല്‍ പൊലീസ് സ്‌റ്റേഷന്റെ കീഴിലായിരിക്കും മസ്ജിദ് പ്രവര്‍ത്തിക്കുക. ഭൂമി പൂജയും തറക്കല്ലിടല്‍ ചടങ്ങും എല്ലാ അനുഷ്ഠാനങ്ങളും പാലിച്ചാണ് നടത്തിയത്. കൂടാതെ, നിര്‍മാണത്തില്‍ വാസ്തുദോഷം ഇല്ലെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചു പുരോഹിതന്‍ ശോഭിത് ശാസ്ത്രി പറഞ്ഞു. ഷാഹി ജുമാ മസ്ജിദിന് സമീപമുള്ള പുതിയ പൊലീസ് ഔട്ട്‌പോസ്റ്റിന്റെ ഭൂമി പൂജ പൂര്‍ത്തിയായി. സുരക്ഷാ വീക്ഷണകോണിലാണ് ഈ ഔട്ട്‌പോസ്റ്റ് സ്ഥാപിക്കുന്നത്. ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരെ ഇതിനകം ഇവിടെ വിന്യസിച്ചിട്ടുണ്ട്. സ്ഥിരമായ ഒരു ഔട്ട്‌പോസ്റ്റ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യമെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ശിരീഷ് ചന്ദ്രയും പറഞ്ഞു.

എന്നാല്‍, പൊലീസ് സ്‌റ്റേഷന്‍ നിര്‍മിക്കാന്‍ ഭരണകൂടം കണ്ടെത്തിയ ഭൂമി ഭാഗികമായി പ്രദേശവാസികളുടെയും ഭാഗികമായി വഖഫ് ബോര്‍ഡിന്റേതുമാണെന്നും ഉടമസ്ഥാവകാശം ഉറപ്പാക്കാതെ അവര്‍ക്ക് ഇവിടെ ഒരു ഘടനയും ഉയര്‍ത്താന്‍ കഴിയില്ലെന്ന് മസ്ജിദ് സെക്രട്ടറി സഫര്‍ അലി പറയുന്നു. അയോധ്യയെപ്പോലെ, പ്രാദേശിക കോടതിയില്‍ നിന്നുള്ള ഉത്തരവിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെ തിടുക്കത്തിലുള്ള നടപടിയുടെയും അടിസ്ഥാനത്തിലാണ് സംഭല്‍ വിവാദവും പോഷിപ്പിച്ചത്.

Continue Reading

india

ക്രിസ്തുമസ് ആഘോഷിച്ചു; ഒഡിഷയില്‍ മൂന്നുപേരെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച് സംഘ്പരിവാര്‍ ഭീകരവാദികള്‍

മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം

Published

on

ക്രിസ്തുമസ് ആഘോഷിച്ചതിന് ഒഡിഷയില്‍ മൂന്നുപേരെ സംഘ്പരിവാര്‍ ഭീകരവാദികള്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ബലാസോര്‍ ജില്ലയിലെ ഗോബര്‍ധന്‍പുരി ഗ്രാമത്തിലാണ് സംഭവം. ആഘോഷങ്ങളുടെ മറവില്‍ മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ദേവസേന എന്ന തീവ്ര ഹിന്ദുത്വ സംഘടനയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. നാട്ടുകാരും ഇവരോടൊപ്പമുണ്ടായിരുന്നു.

ദലിത് കുടുംബങ്ങളെ മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ വിഡിയോ വലിയ രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കെട്ടിയിട്ടവര്‍ക്ക് മുന്നില്‍നിന്ന് നാട്ടുകാര്‍ ജയ് ശ്രീരം വിളിക്കുന്നത് ഇതില്‍ കാണാം. സംഭവം അറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും രക്ഷിച്ചു. ഇരു വിഭാഗങ്ങളുടെയും പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Continue Reading

india

ലോക വനിത റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടംനേടി ഇന്ത്യയുടെ കൊനേരു ഹംപി

പതിനൊന്നാം റൗണ്ട് ജയത്തോടെയാണ് വനിത വിഭാഗത്തില്‍ കൊനേരു ഹംപി ചാമ്പ്യനായത്

Published

on

ഡല്‍ഹി: ഗുകേഷിന് പിന്നാലെ ലോക ചെസില്‍ ഇന്ത്യയിലേക്ക് വീണ്ടും കിരീടവുമായി കൊനേരു ഹംപി. ലോക വനിത റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യയുടെ കൊനേരു ഹംപി കിരീടമണിഞ്ഞത്. പതിനൊന്നാം റൗണ്ട് ജയത്തോടെയാണ് വനിത വിഭാഗത്തില്‍ കൊനേരു ഹംപി ചാമ്പ്യനായത്.

8.5 പോയന്റ് നേടിയാണ് ഇന്തോനേഷ്യന്‍ താരത്തെ കൊനേരു ഹംപി തോല്‍പ്പിച്ചത്. ലോക റാപ്പിഡ് ചെസ്സില്‍ കൊനേരു ഹംപിയുടെ രണ്ടാം കിരീടമാണിത്. മോസ്‌കോയില്‍ 2019ലാണ് കൊനേരു ഹംപി കിരീടം നേടിയിരുന്നത്. ആന്ധ്രാപ്രദേശുകാരിയായ കൊനേരു ഹംപി രണ്ട് തവണ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ ആകുന്ന രണ്ടാമത്തെ വനിതയാണ്

Continue Reading

Trending