kerala
മൂന്നാം നിലയില്‍ നിന്നും താഴെ ഷീറ്റിലേക്ക്, പിന്നെ സ്വിമ്മിങ് പൂളിലേക്ക്; പോലീസ് പരിശോധനയില്‍ സിനിമാസ്റ്റൈലില്‍ രക്ഷപ്പെട്ട് ഷൈന്‍
ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെ കൊച്ചിയിലെ ഹോട്ടലില്‍ നിന്നുമാണ് നടന് ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടിയത്.

പോലീസ് പരിശോധനയില്‍ നിന്നും സിനിമാ സ്റ്റൈലില്‍ രക്ഷപ്പെട്ട് നടന് ഷൈന്‍ ടോം ചാക്കോ. ഡാന്‍സാഫ് ടീമിന്റെ ലഹരി പരിശോധനക്കിടെ ഷൈന്‍ ഹോട്ടലിലെ മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനല്‍ വഴി പുറത്തേക്കിറങ്ങിയോടുകയായിരുന്നു. ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെ കൊച്ചിയിലെ ഹോട്ടലില്‍ നിന്നുമാണ് നടന് ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടിയത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു നടന്.
സൂത്രവാക്യം എന്ന സിനിമയുടെ ലൊക്കേഷനില്‍വെച്ച് ഷൈന്‍ ലഹരി ഉപയോഗിക്കുകയും തന്നോട് മോശമായി പെരുമാറുകയും ചെയ്തുവെന്ന പരാതിയുമായി നടി വിന്‍സി അലോഷ്യസ് രംഗത്തെത്തിയിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെയായിരുന്നു വിന്‍സി ഇക്കാര്യം വെളിപ്പെടുത്തിയത്. പിന്നീട് താരസംഘടനക്ക് അടക്കം പരാതി നല്‍കുകയായിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ 5.30ഓടുകൂടിയാണ് ഷൈന്‍ ഹോട്ടലില്‍ മുറിയെടുക്കുന്നത്. ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായാണ് ഡാന്‍സാഫ് സംഘം പരിശോധനക്കായി കൊച്ചിയിലെ ഹോട്ടലില്‍ എത്തിയത്. നടന്റെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന വിവരം ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനുമുമ്പേ നടന് ജനല്‍ വഴി ചാടി ഇറങ്ങി ഓടുകയായിരുന്നു. മൂന്നാം നിലയില്‍ നിന്നും ഹോട്ടലിലെ സ്വിമ്മിങ് പൂളിലേക്ക് ചാടുകയും അവിടെ നിന്ന് ഹോട്ടലിലെ എമര്‍ജന്‍സി എക്സിറ്റ് വഴി പടികളിറങ്ങി ഷൈന്‍ ഇറങ്ങി ഓടുകയും ഹോട്ടലിന്റെ ലോബി വഴി പുറത്തേക്ക് പോകുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
അതേസമയം ഷൈന്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് ലഹരി വസ്തുക്കള്‍ കണ്ടെത്തിയിട്ടില്ല. കൂടെ ഉണ്ടായിരുന്ന ആളെ വിശദമായി ചോദ്യം ചെയ്തു.
kerala
ഡിഎപിഎല്‍ സംസ്ഥാന കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍
ഡിഫറന്റ്ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് (ഡി.എ.പി.എല്‍) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ഡിഫറന്റ്ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് (ഡി.എ.പി.എല്‍) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റ്: ബഷീര്‍ മമ്പുറം (മലപ്പുറം), ജനറല്‍ സെക്രട്ടറി: കുഞ്ഞബ്ദുള്ള കൊളവയല്‍ (കാസര്‍ക്കോട്), ഓര്‍ഗനൈസിംഗ് സെക്രട്ടറി: സി.കെ നാസര്‍ (കോഴിക്കോട്), ട്രഷറര്‍: യൂനുസ് വാഫി (വയനാട്), വൈസ് പ്രസിഡന്റുമാര്‍: സിദ്ദീഖ് പള്ളിപ്പുഴ (കാസര്‍ഗോഡ്), ഇസ്മായില്‍ കൂത്തുപറമ്പ് (കണ്ണൂര്‍), യൂസുഫ് മാസ്റ്റര്‍ (പാലക്കാട്), കരീം പന്നിത്തടം (തൃശ്ശൂര്‍), അലി മൂന്നിയൂര്‍ (മലപ്പുറം), സുധീര്‍ അസീസ് (എറണാകുളം), ഹംസ (വയനാട്) സെക്രട്ടറിമാര്‍: ബഷീര്‍ കൈനാടന്‍ (മലപ്പുറം), അബ്ദുല്‍ അസീസ് നമ്പ്രത്തുകര (കോഴിക്കോട്), നജ്മുദ്ധീന്‍ കെ.ഐ (കൊല്ലം), മുസ്തഫ പയ്യന്നൂര്‍ (കണ്ണൂര്‍), അസീസ് ചേളാരി (മലപ്പുറം), നൗഷാദ് എസ്.എന്‍ പുരം (തിരുവനന്തപുരം), അശ്റഫ് കന്നാംപറമ്പില്‍ (കോട്ടയം). കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. റിട്ടേണിംഗ് ഓഫീസര്‍ മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, നിരീക്ഷകന് വി.എം ഉമ്മര്‍ മാസ്റ്റര്‍ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്കി .മുന്നോടിയായി നടന്ന സംസ്ഥാന സമ്മേളനം പ്രതിനിധികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ,മുസ്ലിംലീഗ് സംസ്ഥാനപ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി.
kerala
ദേശീയപാത തകര്‍ച്ച: ഗഡ്കരിയെ നേരില്‍ കണ്ട് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി
ദേശീയപാത 66 ല്‍ കൂരിയാട് ഭാഗത്ത് ഉണ്ടായ തകര്‍ച്ച സംബന്ധിച്ച് ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ നേരില്‍ കണ്ട് അപകടത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കത്ത് നല്കി.

ന്യൂഡല്‍ഹി: ദേശീയപാത 66 ല്‍ കൂരിയാട് ഭാഗത്ത് ഉണ്ടായ തകര്‍ച്ച സംബന്ധിച്ച് ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ നേരില്‍ കണ്ട് അപകടത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കത്ത് നല്കി.
നിര്‍മ്മാണം നടക്കുന്ന ഈ ഭാഗത്ത് ഉണ്ടായ അപകടത്തില്‍ നിന്ന് യാത്രക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. നിര്‍മ്മാണത്തിലെ ഗൗരവമായ പിഴവുകള്‍ കൊണ്ടാണ് റോഡ് തകര്‍ന്നതെന്നാണ് മനസ്സിലാക്കുന്നതെന്ന് എംപി മന്ത്രിയോട് പറഞ്ഞു. ഇത്തരത്തില്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ദേശീയപാത അതോറിറ്റി അതിനെ ഗൗരവത്തോടെ കാണുന്നില്ല.
ദേശീയ പാത 66 ന്റെ നിര്‍മ്മാണത്തെ കുറിച്ച് ക്രമക്കേടും അപാകതയും ഉണ്ടായെന്ന പരാതിയെക്കുറിച്ചു അന്വേഷിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള പാതയില്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ പതിവായിരികയാണെന്നും ഇത് സംസ്ഥാനമാകെയുള്ള പ്രശ്നമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും പരിഗണിച്ചുള്ള നിര്‍മ്മാണം ആവശ്യമാണെന്നും, മണ്‍സൂണ്‍ കാലത്ത് വിള്ളലുകളും തകരാറുകളും പതിവാകുന്നതായും എം.പി ചൂണ്ടിക്കാട്ടി.
ഇത്തരം പ്രശ്നങ്ങള്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നാലും ആവശ്യമായ നടപടികള്‍ സ്വീകരിക്കാതെ അവ അവഗണിക്കുകയാണ് പതിവ്.
നിര്‍മ്മാണത്തില്‍ പാകപ്പിഴ ഉണ്ടെങ്കില്‍ കൃത്യമായ പരിശോധന നടത്തി ഉത്തരവാദികളായ കരാര്‍ കമ്പനിക്കെതിരെ തിരെ നടപടി സ്വീകരിക്കണമെന്നും മന്ത്രിയോട് എംപി ആവശ്യപ്പെട്ടു.
ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. കരാര്‍ കമ്പനിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എംപിയെ അറിയിച്ചു.
kerala
ചാവക്കാടും ആറുവരി പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു
ചാവക്കാട് നിര്‍മാണം നടക്കുന്ന ദേശീയപാത 66ല്‍ മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപത്തെ അടിപ്പാതയുടെ പാലത്തില്‍ വിള്ളല്‍ രൂപപ്പെട്ടു.

ചാവക്കാട് നിര്‍മാണം നടക്കുന്ന ദേശീയപാത 66ല്‍ മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപത്തെ അടിപ്പാതയുടെ പാലത്തില്‍ വിള്ളല്‍ രൂപപ്പെട്ടു. ടാറിങ് പൂര്‍ത്തീകരിച്ച ഭാഗത്ത് അമ്പത് മീറ്റര്‍ നീളത്തിലാണ് വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം ഈ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. കഴിഞ്ഞ മാസവും ഈ പാലത്തില്‍ അപകടം നടന്നിരുന്നു. നിര്‍മാണത്തിനിടെ പാലം ഇടിഞ്ഞ് ക്രെയിന്‍ റോഡിലേക്ക് വീണിരുന്നു. അതേസമയം പാലത്തില്‍ വിള്ളല്‍ കണ്ടതോടെ നാട്ടുകാര്‍ ആശങ്കയിലാണ്.
മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് പിന്നാലെ വടക്കന്‍ കേളത്തില്‍ വ്യാപകമായി ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച മലപ്പുറം തലപ്പാറയില്‍ ആറുവരിപ്പാതയില്‍ വിള്ളലുണ്ടായി.
മലപ്പുറം കൂരിയാട് തിങ്കളാഴ്ച ഉച്ചയോടെയാണ് ആറുവരിപ്പാതയുടെ ഒരു ഭാഗവും സര്‍വിസ് റോഡും തകര്‍ന്നത്. അപകടത്തില്‍ രണ്ട് കാറുകള്‍ തകരുകയും നാല് പേര്‍ക്ക് ചെറിയ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് ഭാഗത്ത് നിന്ന് തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്.
ചൊവ്വാഴ്ച രാവിലെ കാസര്‍കോട് കാഞ്ഞങ്ങാട് ആറുവരി ദേശീയപാതയുടെ സര്‍വിസ് റോഡ് കനത്ത മഴയില്‍ തകര്‍ന്നു. ചെമ്മട്ടംവയലിലാണ് സര്‍വിസ് റോഡ് ഒരുഭാഗം പാടെ തകര്‍ന്നത്.
-
kerala3 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
Film3 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
News3 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
Cricket3 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
kerala3 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
kerala3 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
kerala3 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
india3 days ago
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍