Connect with us

Film

‘ഗുരുവായൂരമ്പലനടയിൽ’ നിന്നും ‘നുണക്കുഴി’യിലേക്ക് ; സ്ക്രീനിൽ വീണ്ടും ബേസിൽ ജോസഫ്-നിഖില വിമൽ കോംബോ !

Published

on

ചുരുങ്ങിയ കാലയളവിനുള്ളിൽ വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച മലയാളത്തിന്റെ പ്രിയതാരങ്ങളാണ് ബേസിൽ ജോസഫും നിഖില വിമലും. ‘ഗുരുവായൂരമ്പലനടയിൽ’ലെ കിടിലൻ അഭിനയത്തിന് ശേഷം ജീത്തു ജോസഫിന്റെ ഔട്ട് ആന്റ് ഔട്ട് കോമഡി ഫാമിലി എന്റർടെയ്നർ ചിത്രമായ ‘നുണക്കുഴി’യിലൂടെ ഇവർ വീണ്ടും സ്ക്രീനിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടാൻ ഒരുങ്ങുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. ബേസിലിന്റെ കഥാപാത്രത്തിന്റെ സ്വഭാവം ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും വ്യക്തമാണ്. എന്നാൽ നിഖിലയുടെ കഥാപാത്രത്തെ കുറിച്ച് യാതൊരു സൂചനയും ട്രെയിലർ നൽകുന്നില്ല. സസ്പെൻസ് ഒളുപ്പിച്ച ട്രെയിലർ സോഷ്യൽ മീഡിയകളിൽ വൈറലാവുമ്പോൾ ചിത്രത്തിന്റെ സംവിധായകനിലും ചിത്രത്തിലെ അഭിനേതാക്കളിലുമാണ് പ്രേക്ഷകർ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്. ജീത്തു ജോസഫിന്റെ മുൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തത പുലർത്തി ഒരുങ്ങുന്ന ഈ ചിത്രത്തിൽ ബേസിലിന്റെ നായികയായ് എത്തുന്നത് ഗ്രേസ് ആന്റണിയാണ്. നർമ്മം കലർന്ന കഥാപാത്രങ്ങളെ അമ്മാനമാടുന്ന സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്‌, അജു വർഗീസ്, സൈജു കുറുപ്പ്, അൽത്താഫ് സലിം എന്നിവരും ചിത്രത്തിലുണ്ട് എന്നതാണ് മറ്റൊരു ഹൈലൈറ്റ്.

സന്ത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ഭാഗ്യദേവത’യിൽ ജയറാമിന്റെ ഇളയ അനുജത്തിയുടെ വേഷം അഭിനയിച്ച് സിനിമയിൽ രംഗപ്രവേശനം നടത്തിയ നിഖില വിമൽ സത്യൻ അന്തിക്കാടിന്റെ ഫഹദ് ഫാസിൽ ചിത്രമായ ‘ഞാൻ പ്രകാശൻ’ലെ ‘സലോമി’യിലൂടെയാണ് പ്രേക്ഷകശ്രദ്ധ പിടിച്ചെടുത്തത്. ദിലീപ് ചിത്രമായ ‘Love 24×7’ൽ ആദ്യമായ് നായികവേഷം അണിഞ്ഞ താരം പിന്നീടങ്ങോട് മലയാളത്തിലെയും തമിഴിലെയും മുൻനിര താരങ്ങളുടെ നായികയായ് അഭിനയിച്ചതോടെ സിനിമയിലും ആരാധക ഹൃദയങ്ങളിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ നിഖിലക്ക് സാധിച്ചു. ‘അരവിന്ദന്റെ അതിഥികൾ’ലെ വരദ, ‘ഒരു യമണ്ടൻ പ്രേമകഥ’യിലെ ദിയ ഫ്രാൻസിസ്, ‘അയൽവാശി’ലെ സെലിൻ, ‘കൊത്ത്’ലെ ഹിസാന, ‘പോർ തൊഴിൽ’ലെ വീണ, ‘വെട്രിവേൽ’ലെ ലത, ‘ജോ ആൻഡ് ജോ’ലെ ജോമോൾ പാലത്തറ, ‘ഗുരുവായൂരമ്പലനടയിൽ’ലെ പാർവതി എന്നിവ നിഖിലയുടെ എടുത്തുപറയേണ്ട കഥാപാത്രങ്ങളാണ്. ‘നുണക്കുഴി’യിലും തികച്ചും ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് നിഖില വിമൽ അവതരിപ്പിക്കുന്നത്.

2024 ഓഗസ്റ്റ് 15നാണ് ‘നുണക്കുഴി’ തിയറ്റർ റിലീസ് ചെയ്യുന്നത്. ‘ട്വെൽത്ത് മാൻ’, ‘കൂമൻ’ എന്നിവയുടെ തിരക്കഥ രചിച്ച കെ ആർ കൃഷ്ണകുമാറാണ് ഈ ചിത്രത്തിന്റെയും തിരക്കഥാകൃത്ത്. സെൻസറിംങ് കഴിഞ്ഞ ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണ് ലഭിച്ചത്. സരിഗമ, ബെഡ് ടൈം സ്റ്റോറീസ്, യൂഡ് ലീ ഫിലിംസ് എന്നീ ബാനറുകളിൽ വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് സാഹിൽ എസ് ശർമ്മയാണ്. ആശിർവാദ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്ന ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ലെന, സ്വാസിക, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമ്മകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ്‌ ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

Film

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: മൊഴി നല്‍കിയ പലര്‍ക്കും കേസിന് താത്പര്യമില്ല; പ്രത്യേക അന്വേഷണസംഘത്തെ ഇക്കാര്യം അറിയിച്ചു

ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവര്‍ സര്‍ക്കാര്‍ ഈ കേസുകള്‍ക്കായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റിക്ക് മുന്നില്‍ തങ്ങള്‍ നേരിട്ട ലൈംഗിക ചൂഷണത്തിന്റെ ദുരനുഭവങ്ങള്‍ പറഞ്ഞ പലര്‍ക്കും കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ല. ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവര്‍ സര്‍ക്കാര്‍ ഈ കേസുകള്‍ക്കായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ എസ്ഐടിയുടെ മൊഴിയെടുപ്പ് തുടരുകയാണ്. ഹേമ കമ്മറ്റിക്ക് മൊഴി നല്‍കിയ ഭൂരിഭാഗം പേരില്‍ നിന്നും മൊഴി രേഖപ്പെടുത്തി.

പ്രത്യേക അന്വേഷണസംഘം നേരിട്ടും ഓണ്‍ലൈനായുമാണ് മൊഴിയെടുക്കുന്നത്. തുടര്‍ നിയമനടപടികള്‍ക്ക് താല്പര്യമില്ലെന്ന് പലരും അന്വേഷണസംഘത്തെ അറിയിച്ചു. ഹേമ കമ്മറ്റിക്ക് മുന്നില്‍ നല്‍കിയ മൊഴിയില്‍ മിക്കവരും ഉറച്ചുനില്‍ക്കുന്നുണ്ട്. പക്ഷേ നടപടികളിലേക്ക് കടക്കാനില്ലെന്നാണ് വിശദീകരണം. പ്രത്യേക അന്വേഷണ സംഘത്തിലെ വനിതാ ഉദ്യോഗസ്ഥരാണ് മൊഴിയെടുപ്പ് നടത്തുന്നത്.

ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ നേരിട്ട് ഇടപെടാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ 50 പേരുടെയും മൊഴി പ്രത്യേകം രേഖപ്പെടുത്താനുള്ള നീക്കത്തിലേക്ക് അന്വേഷണസംഘം കടന്നത്. മലയാള ചലച്ചിത്ര മേഖലയിലെ 50 പേരാണ് കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെയാണ് റിപ്പോര്‍ട്ട് പരിശോധിച്ചു 50 പേരുടെയും മൊഴി രേഖപ്പെടുത്താന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചത്. ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ തുടര്‍ വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ കൂടി വേണ്ടിയായിരുന്നു ഈ നീക്കം. അതേസമയം മൊഴിയെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം നടത്തേണ്ടതില്ലെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.ഹൈക്കോടതി നിര്‍ദ്ദേശം കൂടി കണക്കിലെടുത്താണ് ഈ നിലപാട്.

Continue Reading

Art

ടൊവിനോ നായകനായി എത്തുന്ന ‘ഐഡന്റിറ്റി’ യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

തെന്നിന്ത്യന്‍ താരം തൃഷ നായികയാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ഐഡന്റിറ്റി’.

Published

on

ടൊവിനോ തോമസ് നായകനായി എത്തുന്ന ‘ഐഡന്റിറ്റി’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. തെന്നിന്ത്യന്‍ താരം തൃഷ നായികയാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ഐഡന്റിറ്റി’.

‘സെവണ്‍ത് ഡേ’, ‘ഫോറന്‍സിക്’ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം അഖില്‍ പോള്‍-അനസ് ഖാന്‍ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

‘നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’, ‘ശ്രീകൃഷ്ണപ്പരുന്ത്’, ‘ഭ്രമരം’ തുടങ്ങി പതിനാലോളം സിനിമകള്‍ നിര്‍മിച്ച രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ല്യത്താണ് ‘ഐഡന്റിറ്റി’യും നിര്‍മിച്ചിരിക്കുന്നത്.

Continue Reading

Film

പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍; മലയാള സിനിമാ മേഖലയില്‍ പുതിയ സംഘടനയ്ക്ക് നീക്കം

തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യംവെച്ചാണ് പുതിയ സംഘടനയെന്നും പുത്തന്‍ സിനിമാ സംസ്‌കാരം രൂപീകരിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

Published

on

മലയാള സിനിമാ മേഖലയില്‍ പുതിയ സംഘടനയ്ക്ക് നീക്കം. പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍ എന്നാണ് സംഘടനയുടെ പേര്. ആഷിഖ് അബു, അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന.

തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യംവെച്ചാണ് പുതിയ സംഘടനയെന്നും പുത്തന്‍ സിനിമാ സംസ്‌കാരം രൂപീകരിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കും, സമത്വം, സഹകരണം, സാമൂഹിക നീതി മൂല്യങ്ങളെ വേര് ഊന്നി പ്രവര്‍ത്തിക്കും, പിന്നണി പ്രവര്‍ത്തകര്‍ എന്ന നിലയില്‍ മുന്നിട്ട് ഇറങ്ങണമെന്നും പറഞ്ഞു.

Continue Reading

Trending