Connect with us

kerala

ഏപില്‍ ഒന്ന് 1 മുതല്‍ യൂണിറ്റിന് 12 പൈസ നിരക്കില്‍ വൈദ്യുതി ചാര്‍ജ് കൂടും

വെള്ളക്കരവും അഞ്ച് ശതമാനം വര്‍ധിക്കും

Published

on

ഏപില്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജില്‍ യൂണിറ്റിന് ശരാശരി 12 പൈസ നിരക്കില്‍ വര്‍ധിക്കും. വെള്ളക്കരവും അഞ്ച് ശതമാനം വര്‍ധിക്കും. വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഡിസംബറില്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധനവാണ് ഏപ്രിലില്‍ പ്രാബല്യത്തില്‍ വരുന്നത്.

2027 വരെയുള്ള വൈദ്യുതി നിരക്കാണ് ഡിസംബറില്‍ റഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നത്. പ്രതിമാസം 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ദ്വൈമാസ ബില്ലില്‍ ഫിക്‌സഡ് ചാര്‍ജ് ഉള്‍പ്പെടെ 32 രൂപയാണ് കൂടുക. ചാര്‍ജ് വര്‍ധനവിലൂടെ 357.28 കോടിയുടെ അധിക വരുമാനമാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്. ഇതിന് പുറമെ ഏപ്രില്‍ മാസം യൂണിറ്റിന് 7 പൈസ വച്ച് ഇന്ധനസര്‍ചാര്‍ജും ഈടാക്കും.

കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ പ്രകാരമുള്ള 5 ശതമാനം വര്‍ധനവാണ് വെള്ളക്കരത്തില്‍ ഉണ്ടാവുക. അങ്ങനെയെങ്കില്‍ മൂന്നര മുതല്‍ 60 രൂപ വരെ വെള്ളത്തിന്റെ വിലകൂടും.

kerala

ചൂടിന് ആശ്വാസം; വേനല്‍ മഴ വരുന്നു, വിവിധ ജില്ലകളില്‍ യെല്ലോ അലേർട്ട്

പാലക്കാട്‌, മലപ്പുറം, വയനാട്, എറണാകുളം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

Published

on

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്‌, മലപ്പുറം, വയനാട്, എറണാകുളം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

അതേസമയം സംസ്ഥാനത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ തീരദേശ വാസികൾ ജാഗ്രത പുലർത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്.കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

kerala

ഉത്തരക്കടലാസുകള്‍ കാണാതായ സംഭവം: കേരള സര്‍വകലാശാല വിസി വിളിച്ച യോഗം ഇന്ന്‌

പരീക്ഷാ വിഭാഗം ഉദ്യോഗസ്ഥരും സര്‍വകലാശാല രജിസ്ട്രാറും പരീക്ഷാ കണ്‍ട്രോളറും യോഗത്തില്‍ പങ്കെടുക്കും.

Published

on

കേരള സര്‍വകലാശാലയില്‍ എംബിഎ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ വൈസ് ചാന്‍സലര്‍ വിളിച്ച യോഗം ഇന്ന് ചേരും. രാവിലെ 10.30 നാണ് യോഗം. പരീക്ഷാ വിഭാഗം ഉദ്യോഗസ്ഥരും സര്‍വകലാശാല രജിസ്ട്രാറും പരീക്ഷാ കണ്‍ട്രോളറും യോഗത്തില്‍ പങ്കെടുക്കും.

ഉത്തരക്കടലാസ് നഷ്ടമായ വിവരം നേരത്തെ അറിഞ്ഞിട്ടും നടപടി സ്വീകരിക്കാതിരുന്നതിലും മൂല്യനിര്‍ണയം വൈകിയതിലും വീഴ്ചയുണ്ടായോ എന്ന് യോഗം പരിശോധിക്കും. ഉത്തരക്കടലാസുകള്‍ നഷ്ടപ്പെടുത്തിയ പാലക്കാട്ടെ അധ്യാപകനെതിരായ നടപടിയിലും യോഗത്തില്‍ തീരുമാനമുണ്ടായേക്കും.

സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വൈസ് ചാന്‍സലര്‍ വ്യക്തമാക്കിയിരുന്നു. 2022-24 ഫിനാന്‍സ് സ്ട്രീം എംബിഎ ബാച്ചിലെ 71 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്. ബൈക്ക് യാത്രയ്ക്കിടെ ഉത്തരക്കടലാസുകള്‍ നഷ്ടമായി എന്നായിരുന്നു അധ്യാപകന്റെ വിശദീകരണം. വിദ്യാര്‍ത്ഥികളോട് പുനഃപരീക്ഷയ്ക്ക് ഹാജരാകാന്‍ സര്‍വകലാശാല നിര്‍ദേശിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.

Continue Reading

kerala

‘പൊളിറ്റിക്കല്‍ കറക്റ്റനസ് എന്നത് അരികില്‍കൂടി പോലും പോയിട്ടില്ലാത്തവരെ വച്ചാണ് കേരളം പിടിക്കാനിറങ്ങിയിരിക്കുന്നത്‘; സന്ദീപ് വാര്യര്‍

സുപ്രിയയെ മല്ലിക സുകുമാരന്‍ നിലയ്ക്ക് നിര്‍ത്തണമെന്ന ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തിനാണ് മറുപടി.

Published

on

ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെ പരിഹസിച്ച് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. പൊളിറ്റിക്കല്‍ കറക്റ്റനസ് എന്നത് അരികില്‍കൂടി പോലും പോയിട്ടില്ലാത്തവരെ വച്ചാണ് കേരളം പിടിക്കാനിറങ്ങിയിരിക്കുന്നത് എന്നാണ് പരിഹാസം. സുപ്രിയയെ മല്ലിക സുകുമാരന്‍ നിലയ്ക്ക് നിര്‍ത്തണമെന്ന ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തിനാണ് മറുപടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്‌
പ്രതികരണം.

‘മരുമകളെ അമ്മായിയമ്മ നിലയ്ക്ക് നിര്‍ത്തണമെന്ന് ഗോപാല്‍ജി. പൊളിറ്റിക്കല്‍ കറക്റ്റനസ് എന്നത് അരികില്‍കൂടി പോലും പോയിട്ടില്ലാത്ത ഇജ്ജാദി ഐറ്റങ്ങളെ വച്ചാണ് കേരളം പിടിക്കാനിറങ്ങിയിരിക്കുന്നത്’- സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

മല്ലിക സുകുമാരന്റെ ഫേസ്ബുക്ക് സിനിമയെ കുറിച്ചല്ലെന്നും മേജര്‍ രവിയെ ഒറ്റപ്പെടുത്തിയിട്ടുള്ളതാണെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. മേജര്‍ രവിയെ വിമര്‍ശിക്കുന്നതിന് മുന്‍പ് മല്ലിക സുകുമാരന്‍ മരുമകളെയാണ് വിമര്‍ശിക്കേണ്ടത്. മരുമകളാണ് ധിക്കാരത്തോടുകൂടി ‘തരത്തില്‍ പോയി കളിക്കെടാ’ എന്ന് നാട്ടിലുള്ള ജനങ്ങളോട് പറഞ്ഞത്. മരുമകളെ നിലയ്ക്ക് നിര്‍ത്തണം. അതൊരു അര്‍ബന്‍ നെക്‌സലാണ് – ഗോപാലകൃഷ്ണന്‍ പറഞ്ഞു.

എമ്പുരാന്‍ സിനിമാ വിവാദവുമായി ബന്ധപ്പെട്ട സംവിധായകന്‍ മേജര്‍ രവിയുടെ പ്രതികരണത്തിനെതിരെ മല്ലിക സുകുമാരന്‍ രംഗത്തെത്തിയിരുന്നു. സിനിമയുടെ പ്രിവ്യു മോഹന്‍ലാല്‍ കണ്ടിട്ടില്ലെന്നും അങ്ങനെ കാണുന്ന ശീലം മോഹന്‍ലാലിനില്ലെന്നുമുള്ള മേജര്‍ രവിയുടെ പ്രതികരണത്തിനെതിരെയാണ് മല്ലിക സുകുമാരന്‍ രംഗത്തെത്തിയിരിക്കുന്നത്.

നടക്കാത്ത പ്രിവ്യു മോഹന്‍ലാല്‍ കണ്ടില്ലെന്ന് മേജര്‍ രവി പറയുന്നത് എന്തിനാണെന്ന് മല്ലിക സുകുമാരന്‍ ചോദിക്കുന്നു. മോഹന്‍ലാലിന്റെ പ്രീതി പിടിച്ചുപറ്റാന്‍ ചിലര്‍ പ്രിഥ്വിരാജിനെ ബലിയാടാക്കുകയാണ്. സിനിമയില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമാണുള്ളതെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മല്ലിക സുകുമാരന്റെ പ്രതികരണം.

Continue Reading

Trending