Connect with us

News

ഫ്രഞ്ച് താരം റാഫേല്‍ വരാന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

Published

on

ഫ്രാന്‍സ് പ്രതിരോധ താരം റഫയില്‍ വരാന്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

2018ലെ ലോകകപ്പ് ഫുട്‌ബോള്‍ ജേതാക്കളായ ഫ്രാന്‍സ് ടീമിലെ അംഗമായിരുന്നു. നിലവിലെ വേള്‍ഡ് കപ്പില്‍ ഫ്രാന്‍സിനായി എല്ലാ മത്സരങ്ങളും കളിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ് പ്രതിരോധ താരമാണ് ക്ലബ്ബില്‍ അദ്ദേഹം.

https://twitter.com/raphaelvarane/status/1621130395818524673

2013 മുതല്‍ ടീമിന് കൂടെ കൂടിയ അദ്ദേഹം ടീമില്‍ ഒരു പ്രധാനിയായിരുന്നു. ഫ്രാന്‍സിനായി അണ്ടര്‍ 18, അണ്ടര്‍ 20, അണ്ടര്‍ 21 എന്നിങ്ങനെ കളിച്ചാണ് അദ്ദേഹം ദേശീയ ടീമില്‍ എത്തിയത്.

 

kerala

അസമിലെ ഖനിയില്‍ ഉണ്ടായ അപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി

അസം-മേഘാലയ അതിര്‍ത്തിയിലെ ഉംറാങ്‌സോയില്‍ പ്രവര്‍ത്തിക്കുന്ന 300 അടി താഴ്ച്ചയുള്ള അനധികൃത ഖനിയില്‍ ഒന്‍പത് തൊഴിലാളികള്‍ അകപ്പെട്ടത്

Published

on

ഗുവാഹാട്ടി: അസമിലെ ദിമാ ഹസാവു ജില്ലയിലെ കല്‍ക്കരി ഖനിയില്‍ അകപ്പെട്ട ഒന്‍പത് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ചയാണ് അസം-മേഘാലയ അതിര്‍ത്തിയിലെ ഉംറാങ്‌സോയില്‍ പ്രവര്‍ത്തിക്കുന്ന 300 അടി താഴ്ച്ചയുള്ള അനധികൃത ഖനിയില്‍ ഒന്‍പത് തൊഴിലാളികള്‍ അകപ്പെട്ടത്. ഇന്ത്യന്‍ സൈന്യവും ഡൈവിങ് സംഘവും ചേര്‍ന്നാണ് ഖനിയില്‍ക്കുടുങ്ങിയ തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തിയത്. നേപ്പാള്‍ സ്വദേശിയായ ഗംഗാ ബഹാദൂര്‍ ശ്രേഷ്‌ഠോയാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

നിലവില്‍ പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നത് മൂലം വള്ളം ശക്തിയായി ഖനിക്കുള്ളിലേക്ക് എത്തുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖനിയിലകപ്പെട്ട മറ്റ് എട്ടുപേര്‍ക്കുംവേണ്ടി നാവികസേനയും ദേശീയ ദുരന്ത നിവാരണ സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. ഖനിക്കുള്ളിലെ ഈ ഭാഗത്തെ വെള്ളം വറ്റിക്കുന്നതിനാവശ്യമായ പമ്പുകള്‍ സംസ്ഥാന ദുരന്ത നിവാരണ സേന എത്തിച്ചിട്ടുണ്ട്.

ആഴത്തിലുള്ള ഡൈവിംഗ്, റിക്കവറി ഓപ്പറേഷനുകളില്‍ വൈദഗ്ധ്യമുള്ള ഉയര്‍ന്ന പരിശീലനം ലഭിച്ച ക്ലിയറന്‍സ് ഡൈവര്‍മാരായ ഒരു ഉദ്യോഗസ്ഥനും 11 നാവികരും അടങ്ങുന്ന ഒരു പ്രത്യേക സംഘത്തെയാണ് രക്ഷപ്രാവര്‍ത്തനത്തിനായി ബുധനാഴ്ച നാവികസേന അണിനിരത്തിയത്. ഡീപ് ഡൈവിംഗ് ഗിയര്‍, അണ്ടര്‍വാട്ടര്‍ റിമോട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിള്‍സ് (ആര്‍.ഒ.വി) തുടങ്ങിയ ഉപകരണങ്ങളാണ് നിലവില്‍ സ്ഥലത്തുള്ള ടീം വഹിക്കുന്നത്.

അതേസമയം ഉയര്‍ന്ന ജലവിതാനവും തുടര്‍ച്ചയായ ചോര്‍ച്ചയും കാരണം ഖനിയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്ന പ്രക്രിയ മന്ദഗതിയിലാണ് നടക്കുന്നത്.

Continue Reading

india

കര്‍ഷക നേതാവ് ദല്ലേവാളിന്റെ ആരോഗ്യ നിലയില്‍ ആശങ്ക പ്രകടിപ്പിച്ച് ആശുപത്രി അധികൃതര്‍

നവംബര്‍ 26 മുതലാണ് ദല്ലേവാള്‍ നിരാഹാര സമരം തുടങ്ങിയത്

Published

on

കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കായി കഴിഞ്ഞ 43 ദിവസമായി മരണം വരെ നിരാഹാര സമരം നടത്തുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിനെ സുപ്രീം കോടതി നിയോഗിച്ച സമിതി സന്ദര്‍ശിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില വീണ്ടും വഷളായി.

വിരമിച്ച ജസ്റ്റിസ് നവാബ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി നിയോഗിച്ച ഉന്നത അധികാര സമിതി ഖനൗരി അതിര്‍ത്തിയില്‍ ദല്ലേവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നവംബര്‍ 26 മുതലാണ് ദല്ലേവാള്‍ നിരാഹാര സമരം തുടങ്ങിയത്. ദല്ലേവാളിന്റെ ജീവന്‍ രക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഡിസംബര്‍ 20ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. തിങ്കളാഴ്ച രാത്രി ദല്ലേവാളിന്റെ രക്തസമ്മര്‍ദവും പള്‍സ് നിരക്കും കുറഞ്ഞിരുന്നു. സ്ഥിതി നിയന്ത്രണവിധേയമാണെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ഡോക്ടര്‍മാര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അദ്ദേഹം വൈദ്യചികിത്സ നിഷേധിക്കുന്നുണ്ടെങ്കിലും കര്‍ഷക സമരസ്ഥലത്ത് എമര്‍ജന്‍സി ടീമുകള്‍ സജ്ജമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

പവന് 80 രൂപയും ഗ്രാമിന് 10 രൂപയും വര്‍ധിച്ചു

Published

on

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപയും ഗ്രാമിന് 10 രൂപയും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 57800 രൂപയായി. ഗ്രാമിന് 7225 രൂപയാണ് ഇന്നത്തെ വില. തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് സ്വര്‍ണവില ഉയര്‍ന്നിരിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

Trending