Connect with us

News

ഫ്രഞ്ച് ഓപ്പണ്‍; നദാലും ജോകോവിച്ചും തമ്മില്‍ കലാശപ്പോര്

കലാശപ്പോരില്‍ റഫേല്‍ നദാലുമായി ഏറ്റുമുട്ടും. ഞായറാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 6.30നാണ് ഫൈനല്‍ മത്സരം

Published

on

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്നലെ നടന്ന മത്സരത്തില്‍ നൊവാക് ജോക്കോവിച്ചിന് ജയം. അഞ്ചാം സീഡ് ഗ്രീക്ക് യുവതാരം സ്‌റ്റെഫനോസ് സ്റ്റിസ്റ്റിപാസിനെ തോല്‍പിച്ചാണ് ജോകോവിച്ച് ഫൈനലില്‍ പ്രവേശിച്ചത്. കലാശപ്പോരില്‍ റഫേല്‍ നദാലുമായി ഏറ്റുമുട്ടും. ഞായറാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 6.30നാണ് ഫൈനല്‍ മത്സരം.

സെമിയില്‍ ഗ്രീസിന്റെ അഞ്ചാം സ്റ്റെഫാനോസിനെ അഞ്ചു സെറ്റുകള്‍ നീണ്ട പോരാട്ടത്തിലാണ് ജോകോവിച്ച് തോല്‍പിച്ചത്. ആദ്യ രണ്ടു സെറ്റുകള്‍ വിജയിച്ച ജോക്കോവിച്ചിനെതിരെ മൂന്നും നാലും സെറ്റില്‍ തിരിച്ചടിച്ച് സ്‌റ്റെഫനോസ് കടുത്ത പോരാട്ടമാണ് നടത്തിയത്. അഞ്ചാം സെറ്റില്‍ അതിശക്തമായ തിരിച്ചുവരവിലൂടെ ജോക്കോവിച്ച് വെറും ഒരു ഗെയിം മാത്രമാണ് എതിരാളിക്ക് സമ്മാനിച്ചത്.

അതേസമയം നിലവിലെ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായ സ്‌പെയിനിന്റെ റഫേല്‍ നദാലിനെയാണ് ജോകോവിച്ച് നേരിടേണ്ടി വരിക. അര്‍ജന്റീനയുടെ ഡിയഗോ ഷ്വാട്ട്്‌സ്മാനെ തോല്‍പിച്ചാണ് നദാല്‍ ഫൈനലില്‍ പ്രവേശിച്ചത്.

ജോക്കോവിച്ചിന്റെ കരിയറിലെ 27ാം ഗ്രാന്റ്സ്ലാം ഫൈനലാണ് ഇത്.

 

 

kerala

‘കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ട്’; സ്‌കൂള്‍ കായികമേളക്ക് ക്ഷണിക്കില്ലെന്ന് വി. ശിവന്‍കുട്ടി

ഒറ്റതന്തയ്ക്ക് പിറന്നവരെന്ന പ്രയോഗത്തില്‍ മാപ്പുപറഞ്ഞാല്‍ സുരേഷ് ഗോപിയ്ക്ക് വരാമെന്നും ശിവന്‍ കുട്ടി പറഞ്ഞു

Published

on

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ടെന്നും എന്തുംവിളിച്ചു പറയുന്ന ആളാണ് സുരേഷ് ഗോപിയെന്നും ആ പരിസരത്തേക്ക് അദ്ദേഹത്തെ വിളിക്കില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. ഒറ്റതന്തയ്ക്ക് പിറന്നവരെന്ന പ്രയോഗത്തില്‍ മാപ്പുപറഞ്ഞാല്‍ സുരേഷ് ഗോപിയ്ക്ക് വരാമെന്നും ശിവന്‍ കുട്ടി പറഞ്ഞു. കേരള സ്‌കൂള്‍ കായികമേളയുടെ പ്രധാനവേദിയായ മഹാരാജാസ് കോളേജ് ഗ്രൗണ്ട് സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു ശിവന്‍ കുട്ടിയുടെ പ്രതികരണം.

നവംബര്‍ നാലിനാണ് സ്‌കൂള്‍ കായിക മേളയ്ക്ക് കൊച്ചിയില്‍ തുടക്കമാകുക. രണ്ടായിരത്തോളം ഭിന്നശേഷി കുട്ടികള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായി മത്സരങ്ങള്‍ക്കൊപ്പം പങ്കുചേരുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 17 വേദികളിലായി 24000 ഓളം കുട്ടികള്‍ മത്സരിക്കും. കായികമേളയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു.

ദേശീയ നിലവാരത്തില്‍ സംഘടിപ്പിക്കുന്ന ഉദ്ഘാടനദിവസം 3000 ഓളം കുട്ടികള്‍ പങ്കെടുക്കുന്ന കലാപരിപാടികള്‍ മഹാരാജാസ് കോളജ് മൈതാനിയില്‍ അരങ്ങേറും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ മെഡല്‍ സമ്മാനിക്കും.

Continue Reading

film

സിനിമാ-നാടക നടൻ ടി.പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ മന്ത്രി പ്രേമന്റെ വേഷം ശ്രദ്ധേയമായിരുന്നു

Published

on

സിനിമാ-നാടക നടൻ ടി.പി. കുഞ്ഞിക്കണ്ണന്‍(85) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയാണ്.

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ മന്ത്രി പ്രേമന്റെ വേഷം ശ്രദ്ധേയമായിരുന്നു. കുഞ്ഞിക്കണ്ണന്‍ നാടകവേദിയില്‍ നിന്നാണ് സിനിമയിലേക്ക് എത്തുന്നത്. മരണത്തില്‍ സാമൂഹിക, സിനിമാ രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു.

Continue Reading

india

ജമ്മു കാശ്മീരിൽ സൈനിക ക്യാമ്പിന് നേരെ വെടിയുതിർത്ത് ഭീകരർ; തിരിച്ചടിച്ച് സൈന്യം

വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ആക്രമണം നടന്നത്

Published

on

ജമ്മു കാശ്മീരിലെ ബന്ദിപോരയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരർ വെടിയുതിർത്തു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ആക്രമണം നടന്നത്. ബന്ദിപോര-പൻഹാർ റോഡിലുള്ള ബിലാൽ കോളനി ആർമി ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്.

ആർക്കും പരുക്കുകളില്ല. വെടിവെപ്പുണ്ടായ ഉടനെ സൈന്യം തിരിച്ചടി നൽകിയെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. സൈന്യത്തിന്റെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. ഇന്നലെ കാശ്മീരിൽ നടന്ന രണ്ടാമത്തെ ഭീകരാക്രമണമായിരുന്നു ഇത്. നേരത്തെ ബുദ്ഗാമിൽ യുപി സ്വദേശികളായ രണ്ട് തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിയുതിർത്തിരുന്നു.

Continue Reading

Trending