Connect with us

Football

ഫ്രഞ്ച് കപ്പ് പി.എസ്.ജിക്ക്; എംബാപ്പെയ്ക്ക് കിരീടത്തോടെ മടക്കം

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പിഎസ്ജിയുടെ വിജയം.

Published

on

ഫ്രഞ്ച് കപ്പില്‍ മുത്തമിട്ട് പി.എസ്.ജി. ശനിയാഴ്ച നടന്ന ഫൈനലില്‍ ലിയോണിനെ തകര്‍ത്താണ് പിഎസ്ജി ചാമ്പ്യന്മാരായത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പിഎസ്ജിയുടെ വിജയം.

ആദ്യപകുതിയിലാണ് പിഎസ്ജിയുടെ രണ്ട് ഗോളുകളും പിറന്നത്. 22-ാം മിനിറ്റില്‍ വിംഗര്‍ ഒസ്മാന്‍ ഡെംബെലെയാണ് പിഎസ്ജിക്ക് വേണ്ടി ആദ്യം വല കുലുക്കിയത്. 34-ാം മിനിറ്റില്‍ ഫാബിയാന്‍ റൂയിസിലൂടെ പിഎസ്ജി സ്‌കോര്‍ ഇരട്ടിയാക്കിയത്. രണ്ടാം പകുതിയില്‍ 55-ാം മിനിറ്റില്‍ ജെയ്ക് ഓബ്രിയാനിലൂടെ ലിയോണ്‍ തിരിച്ചടിച്ചെങ്കിലും അത് ആശ്വാസഗോള്‍ മാത്രമായി മാറി.

പിഎസ്ജിയുടെ 15-ാം ഫ്രഞ്ച് കപ്പാണിത്. ഇതിന് മുന്‍പ് 2021ലാണ് പിഎസ്ജി അവസാനമായി ഫ്രഞ്ച് കപ്പ് ഉയര്‍ത്തിയത്. പിഎസ്ജി കുപ്പായത്തില്‍ അവസാന മത്സരം കളിക്കുന്ന സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്ക്ക് കിരീടത്തോടെ മടങ്ങാം. എംബാപ്പെ ്ആഗ്രഹിക്കുന്നത് റയലില്‍ പന്തുതട്ടാനാണ്.

Football

ലെവയുടെ ഏക ഗോളില്‍ ബാഴ്‌സക്ക് വിജയം; ലാലീഗയില്‍ തലപ്പത്ത്

മൂന്നാഴ്ച മുമ്പുവരെ റയലിനേക്കാള്‍ ഏഴു പോയന്റ് പിന്നിലായിരുന്നു ബാഴ്‌സ.

Published

on

ലാ ലിഗയില്‍ ബദ്ധവൈരികളായ റയല്‍ മഡ്രിഡിനെ മറികടന്ന് ബാഴ്‌സലോണ വീണ്ടും ഒന്നാമത്. നിര്‍ണായക മത്സരത്തില്‍ റയോ വയ്യകാനോയെ മറുപടിയില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയതോടെയാണ് കറ്റാലന്‍സ് ഡിസംബറിനുശേഷം വീണ്ടും ഒന്നാം സ്ഥാനത്തെത്തിയത്.

ബാഴ്‌സക്കും റയലിനും 51 പോയന്റാണെങ്കിലും ഗോള്‍ വ്യത്യാസത്തിലാണ് ഹാന്‍സി ഫ്‌ലിക്കും സംഘവും മുന്നിലെത്തിയത്. കഴിഞ്ഞ മത്സരങ്ങളില്‍ റയലും അത്‌ലറ്റികോ മഡ്രിഡും സമനില വഴങ്ങിയതാണ് ബാഴ്‌സക്ക് അനുകൂലമായത്.

28ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് ബാഴ്‌സയുടെ വിജയ ഗോള്‍ നേടിയത്. സീസണില്‍ താരത്തിന്റെ 20ാം ലീഗ് ഗോളാണിത്. ഇനിഗോ മാര്‍ട്ടിനെസിനെ ബോക്‌സിനുള്ളില്‍ റയോ മധ്യനിരതാരം പാത്തെ കിസ്സ് ഫൗള്‍ ചെയ്തതിനാണ് വാര്‍ പരിശോധനയിലൂടെ ബാഴ്‌സക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചത്.

രണ്ടാം പകുതിയില്‍ ബാഴ്‌സക്ക് ലീഡ് ഉയര്‍ത്താനുള്ള ഒന്നിലധികം അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. സ്വന്തം തട്ടകത്തില്‍ ആരാധകരുടെ പ്രതീക്ഷക്കൊത്ത പ്രകടനം ബാഴ്‌സക്ക് പുറത്തെടുക്കാനായില്ല. മൂന്നാഴ്ച മുമ്പുവരെ റയലിനേക്കാള്‍ ഏഴു പോയന്റ് പിന്നിലായിരുന്നു ബാഴ്‌സ. 24 മത്സരങ്ങളില്‍നിന്ന് 16 ജയവും അഞ്ചു തോല്‍വിയും മൂന്നു സമനിലയുമായി 51 പോയന്റാണ് ബാഴ്‌സക്ക്.

റയലിന് ഇത്രയും മത്സരങ്ങളില്‍നിന്ന് 15 ജയവും മൂന്നു തോല്‍വിയും ആറു സമനിലയും. 50 പോയന്റുമായി അത്‌ലറ്റികോ മഡ്രിഡ് മൂന്നാമതാണ്. ലീഗില്‍ കിരീട പോരാട്ടം കൂടുതല്‍ ആവേശകരമാകും.

Continue Reading

Football

മര്‍മോഷിന്റെ ഹാട്രിക്കില്‍ ന്യൂകാസിലിനെ തകര്‍ത്ത് സിറ്റി

19,24,33 മിനിറ്റുകളിലാണ് ഈജിപ്ഷ്യന്‍ ഫോര്‍വേഡ് ലക്ഷ്യം കണ്ടത്.

Published

on

പ്രീമിയര്‍ലീഗ് ആവേശപോരാട്ടത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളിന് മുക്കി മാഞ്ചസ്റ്റര്‍ സിറ്റി. ജനുവരി ട്രാന്‍സ്ഫറിലെത്തിച്ച മുന്നേറ്റ താരം ഒമര്‍ മര്‍മോഷ് ഹാട്രിക്കുമായി തിളങ്ങി.

സിറ്റിക്കായി ആദ്യമായാണ് താരം വലകുലുക്കുന്നത്. 19,24,33 മിനിറ്റുകളിലാണ് ഈജിപ്ഷ്യന്‍ ഫോര്‍വേഡ് ലക്ഷ്യം കണ്ടത്. 84ാം മിനിറ്റില്‍ ജെയിംസ് മകാറ്റെ നാലാം ഗോള്‍നേടി പട്ടിക പൂര്‍ത്തിയാക്കി. ജയത്തോടെ സിറ്റി പ്രീമിയര്‍ ലീഗ് ടോപ് ഫോറിലേക്കുയര്‍ന്നു.

മറ്റൊരു മത്സരത്തില്‍ ആസ്റ്റണ്‍വില്ലയെ സമനിലയില്‍ കുരുക്കി ഇപ്‌സ്വിച് ടൗണ്‍. 56ാം മിനിറ്റില്‍ മുന്നിലെത്തിയ ഇപ്‌സ്വിചിനെതിരെ 69ാം മിനിറ്റില്‍ ഒലീ വാറ്റ്കിന്‍സിലൂടെ വില്ല സമനില പിടിച്ചു. 40ാം മിനിറ്റില്‍ ടുവന്‍സെബെക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ പത്തുപേരുമായി പൊരുതിയാണ് ഇപ്‌സ്വിച് വില്ലയെ സമനിലയില്‍ കുരുക്കിയത്.

പ്രീമിയര്‍ലീഗില്‍ അത്ഭുതകുതിപ്പ് നടത്തുന്ന ടോട്ടിങ്ഹാം ഫോറസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളിന് ഫുള്‍ഹാം തോല്‍പിച്ചു.എമിലി സ്മിത്ത് റൊവെ(15), കാല്‍വിന്‍ ബസെയ്(62) എന്നിവരാണ് ഫുള്‍ഹാമിനായി ഗോള്‍നേടിയത്. ഫോറസ്റ്റിനായി സ്‌െ്രെടക്കര്‍ ക്രിസ് വുഡ്(37)ലക്ഷ്യംകണ്ടു. സതാംപ്ടണിനെ 31ന് തകര്‍ത്ത് ബോണ്‍മൗത്ത് ചെല്‍സിയെ മറികടന്ന് അഞ്ചാംസ്ഥാനത്തേക്ക് മുന്നേറി

Continue Reading

Football

ലോകകപ്പ് ഫുട്ബാളില്‍ മദ്യം അനുവദിക്കില്ല, സംസ്‌കാരത്തെ മാറ്റിമറിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല: സൗദി അറേബ്യ

യു.കെ.യിലെ സൗദി അറേബ്യന്‍ അംബാസഡര്‍ അമീര്‍ ഖാലിദ് ബിന്‍ ബന്ദര്‍ സഊദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Published

on

2034ല്‍ സൗദി അറേബ്യയില്‍ വെച്ച് നടക്കുന്ന ലോകകപ്പ് ഫുട്ബാളില്‍ മദ്യം അനുവദിക്കില്ലെന്ന് സൗദി അറേബ്യന്‍ അംബാസഡര്‍. യു.കെ.യിലെ സൗദി അറേബ്യന്‍ അംബാസഡര്‍ അമീര്‍ ഖാലിദ് ബിന്‍ ബന്ദര്‍ സഊദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്റ്റേഡിയങ്ങള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങി ഒരിടത്തും മദ്യം ലഭ്യമാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ടൂര്‍ണമെന്റില്‍ ആല്‍ക്കഹോള്‍ അനുവദിക്കില്ല. മദ്യത്തിന്റെ ലഹരിയില്ലാതെ തന്നെ ഫുട്ബാളിന്റെ അങ്ങേയറ്റത്തെ ലഹരി ആസ്വദിക്കാമല്ലോ. ആള്‍ക്കഹോള്‍ ഇല്ലാതെയും ഒരുപാട് ആസ്വാദനം സാധ്യമാണ്. അത് ഒഴിച്ചുകൂടാനാവാത്ത ഒന്നേയല്ല. മദ്യപിക്കണമെങ്കില്‍ നിങ്ങള്‍ക്ക് ഇവിടം വിട്ടശേഷം ആകാം. ഞങ്ങള്‍ അത് അനുവദിക്കില്ല. എല്ലാവര്‍ക്കും അവരുടേതായ സംസ്‌കാരമു?ണ്ട്. ഞങ്ങളുടെ മഹത്തായ സംസ്‌കാരത്തിനുള്ളില്‍നിന്നുകൊണ്ട് ഭൂമിയിലെ മുഴുവന്‍ ജനങ്ങളെയും സൗദിയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ അങ്ങേയറ്റത്തെ സന്തോഷമേയുള്ളൂ. മറ്റാര്‍ക്കെങ്കിലും വേണ്ടി ആ സംസ്‌കാരത്തെ മാറ്റിമറിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ചോദിക്കുന്നത്, ‘ശരിക്കും മദ്യമില്ലാതെ നിങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്നുണ്ടോ?’ എന്നാണ്’ -അമീര്‍ ഖാലിദ് വിശദീകരിച്ചു.

2034ലെ ലോകകപ്പ് സൗദി അറേബ്യയില്‍ വെച്ചായിരിക്കുമെന്ന് ഫിഫ ഡിസംബര്‍ 11ന് പ്രഖ്യാപിച്ചിരുന്നു. റിയാദ്, ജിദ്ദ, അല്‍ഖോബാര്‍, അബ്ഹ, നിയോം എന്നീ അഞ്ചു നഗരങ്ങളിലെ 15 സ്റ്റേഡിയങ്ങളിലായാവും സൗദിയിലെ ലോകകപ്പ് നടക്കുക.

 

Continue Reading

Trending