Connect with us

crime

വ്യാജ നമ്പര്‍ പ്ളേറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പ് പെരുകുന്നു, ഉടമകള്‍ക്ക് മോട്ടോര്‍വാഹനവകുപ്പിന്‍റെ മുന്നറിയിപ്പ്

സിസിടിവി ദൃശ്യങ്ങളിൽ കണ്ട, കുറ്റം കൃത്യം ചെയ്യാൻ വേണ്ടി ഉപയോഗിച്ചതായി സംശയിക്കുന്ന നമ്പറിൽ ഉള്ള ഒരു വാഹനം  നിലമ്പൂരിനടുത്ത് തന്നെ ഉണ്ട്.

Published

on

കൊല്ലത്ത് നിന്നും കുട്ടിയെ തട്ടി കൊണ്ട് പോയ വാഹനം നിലമ്പൂർ പരിധിയിൽ ഉണ്ട് എന്ന വിവരം ലഭിച്ച സാഹര്യത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങളിൽ കണ്ട, കുറ്റം കൃത്യം ചെയ്യാൻ വേണ്ടി ഉപയോഗിച്ചതായി സംശയിക്കുന്ന നമ്പറിൽ ഉള്ള ഒരു വാഹനം  നിലമ്പൂരിനടുത്ത് തന്നെ ഉണ്ട്. ഉടമസ്ഥരുടെ കൈവശം തന്നെ പക്ഷേ അവർ ആരും ഇത് അറിഞ്ഞിട്ട് പോലും ഇല്ല എന്നതാണ് വസ്തുത.അതൊരു വെള്ള സ്വിഫ്റ്റ് ഡിസയർ കാറാണ്..

ഇതേ നമ്പര്‍ പ്ലേറ്റ് വെച്ച് ഇതേ പോലെ ഒരു കാർ മറ്റെവിടെയോ ഓടുന്നുണ്ട് എന്ന് വ്യക്തം. ആ വാഹന നമ്പർ ഉപയോഗിച്ചാണ് കുറ്റ കൃത്യം നടത്തിയത്.ഈ സാഹചര്യത്തില്‍ വാഹനഉടമകള്‍ക്കായി മോട്ടോര്‍ വാഹന വകുപ്പ് ജാഗ്രത നിര്‍ദേശം പുറത്തിറക്കി

1. വാഹന പരിശോധന നടത്തുന്ന സമയത്ത് ദയവായി ഉദ്യോഗസ്ഥരോട് സഹകരിക്കുക..ഇത്തരം വ്യാജനമ്പർ പ്ലേറ്റ് ഘടിപ്പിച്ചിട്ടുള്ളവാഹനങ്ങൾ പോലീസിന്‍റേയും മോട്ടോർ വാഹന വകുപ്പിന്റേയും വാഹന പരിശോധനകളിൽ പെടാറുണ്ട്.

2.രാജ്യത്ത് 2019 ഏപ്രിൽ ഒന്നിന് ശേഷം രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങൾക്കും അതി സുരക്ഷ നമ്പർ പ്ലേറ്റുകൾ (HSRP)ആണ് ഉള്ളത്. ദയവായി അത് ഇളക്കി മാറ്റുകയോ, പകരം ഫാൻസി നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കുകയോ ചെയ്യരുത്.

3.വാഹനത്തിന്റെ നിറം അനധികൃതമായി മാറ്റുന്നത് കുറ്റകരം ആണ്.

(നിറം മാറ്റാൻ മുൻകൂർ അനുമതി വാങ്ങി ചെയ്യാവുന്നതാണ്. )

4.നിരീക്ഷണ കാമറകൾ വഴി, നിങ്ങളുടെ കൈവശം ഇല്ലാത്ത , നിങ്ങൾക്ക് അറിയാത്ത ഒരു വാഹനത്തിൻ്റെ പിഴ നോട്ടീസ് നിങ്ങൾക്ക് ലഭിച്ചാൽ ഉടൻ തന്നെ അടുത്തുള്ള MVD/ പോലീസ് അധികാരികളുമായി ബന്ധപെടുക.കാരണം നിങ്ങളുടെ വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചു മറ്റൊരു വാഹനം ഓടുന്നുണ്ട് എന്ന് സാരം.

5. നിങ്ങളുടെ മൊബൈൽ നമ്പർ പരിവാഹൻ വെബ് സൈറ്റിലെ നിങ്ങളുടെ വാഹന വിവരങ്ങളുമായി ലിങ്ക് ചെയ്തു വെക്കാൻ ശ്രദ്ധിക്കുക.നിങ്ങളുടെ ആ മൊബൈൽ നമ്പരിൽ ലഭ്യമാകുന്ന OTP ഇല്ലാതെ പ്രസ്തുത വാഹനം മറ്റൊരാൾക്ക് വിൽക്കാൻ സാധിക്കില്ല എന്നതു കൂടാതെ, വാഹനം മോഷ്ടിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുന്ന പക്ഷം നിയമപാലകർക്ക് വാഹന ഉടമയുമായി ഉടനടി ബന്ധപ്പെടുന്നതിന് സൗകര്യപ്പെടുകയും ചെയ്യും. (പരിവാഹൻ വെബ്സൈറ്റിലൂടെ മൊബൈൽ നമ്പർ update ചെയ്യാവുന്നതാണ്.)

6.വാഹനത്തിൽ fastag വെക്കുക… ഏതൊക്കെ toll plaza വഴി വാഹനം കടന്നു പോയി എന്ന് നിങ്ങൾക്ക് എസ്.എം.എസ് വഴി അറിയാൻ സാധിക്കും .

വാഹന പരിശോധനാ സ്ഥലം, ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള ക്യാമറകൾ വെച്ചിട്ടുള്ളസ്ഥലം, എന്നിവ മുൻകൂട്ടി അറിയുന്നതിനുള്ള ആപ്പുകൾ ക്രിമിനൽ കുറ്റങ്ങളിൽ ഏർപ്പെടുന്നവരേയും രക്ഷപ്പെടാൻ സഹായിക്കാറുണ്ട് എന്നത് പൊതുസമൂഹം കൂടിബോധ്യപ്പെടേണ്ട വസ്തുതയാണെന്നും മോട്ടോര്‍ വാഹനവകുപ്പിന്‍റെ കുറിപ്പില്‍ പറയുന്നു.

crime

ഒറ്റപ്പാലത്ത് എസ്ഐയ്ക്കും യുവാവിനും ആക്രമണത്തിൽ പരിക്കേറ്റു ; അക്രമം സംഘർഷ സ്ഥലത്ത് നിന്നും യുവാവിനെ കസ്റ്റഡിയിലെടുക്കുന്നതിനിടെ

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് എസ്ഐക്കും യുവാവിനും വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്നയിൽ ഗ്രേഡ് എസ് ഐ രാജ് നാരായണനും കസ്റ്റഡിയിലായിരുന്ന അക്ബറിനുമാണ് വെട്ടേറ്റത്. സംഘർഷ സ്ഥലത്തു നിന്നും അക്ബറിനെ കൊണ്ടുപോകുമ്പോൾ ആണ് ആക്രമണം ഉണ്ടായത്.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മീറ്റ്ന മേഖലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷമുണ്ടായിരുന്നു. ഇതറിഞ്ഞാണ് പൊലീസ് ഇവിടെയെത്തിയത്. അക്ബറിനെ കസ്റ്റഡിയിലെടുത്ത് മടങ്ങുന്നതിനിടെ ഇയാളെ ആക്രമിച്ച മറ്റൊരു വിഭാഗം പൊലീസിനെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു.

എസ്ഐ രാജ് നാരായണന്‍റെ കൈക്ക് വെട്ടേറ്റത്. ഉടൻ തന്നെ ഇരുവരെയും മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമല്ല. ആക്രമിച്ചയാളുകളെ ഇതുവരെ പിടികൂടിയിട്ടില്ല.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

crime

ബ്രെഡിനുള്ളില്‍ എം.ഡി.എം.എ കടത്തി; കാട്ടാക്കടയില്‍ രണ്ട് കൊലക്കേസ് പ്രതികള്‍ പിടിയില്‍

ഏഴ് ബ്രെഡ് പാക്കറ്റുകളാണ് കണ്ടെത്തിയത്.

Published

on

തിരുവനന്തപുരം കാട്ടാക്കട ആമച്ചലിൽ വീട്ടിൽ നിന്നും 195 ഗ്രാം MDMA പിടികൂടി. രണ്ടു പേർ കസ്റ്റഡിയിൽ. ആമച്ചൽ സ്വദേശി വിഷ്ണു, തിരുമല സ്വദേശി അനൂപ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. കൊലക്കേസ് പ്രതികളാണ് ഇരുവരും. ബ്രെഡിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു എംഡിഎംഎ.

ഡാൻസാഫ് സംഘമാണ് പിടികൂടിയത്. ഏഴ് ബ്രെഡ് പാക്കറ്റുകളാണ് കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്നും ബ്രെഡ് പാക്കറ്റ് വാങ്ങി അതിലാണ് എംഡിഎംഎ കടത്തിയത്. ഇപ്പോഴും വീട്ടിൽ പരിശോധന നടക്കുന്നു. സംഘത്തിൽ ഒരാൾ കൂടിയുണ്ട് അയാൾക്കായി അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.

Continue Reading

Trending