Connect with us

kerala

കൊല്ലത്ത് കള്ളനോട്ട് നല്‍കി സാധനങ്ങള്‍ വാങ്ങി തട്ടിപ്പ്; പ്രതി ഒളിവില്‍

ശനിയാഴ്ച വൈകീട്ട് കുണ്ടറ ഡാല്‍മിയ ജംഗ്ഷനിലെ വിവിധ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി കള്ളനോട്ട് നല്‍കി തട്ടിപ്പ് നടത്തുകയായിരുന്നു.

Published

on

കൊല്ലത്ത് വ്യാപാര സ്ഥാപനങ്ങളില്‍ കള്ളനോട്ട് നല്‍കി സാധനങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രതി ഒളിവില്‍. പത്തനാപുരം സ്വദേശി അബ്ദുള്‍ റഷീദാണ് തട്ടിപ്പ് നടത്തിയത്. നിരവധി കള്ളനോട്ട് കേസുകളിലെ പ്രതിയാണ് ഇയാള്‍. ശനിയാഴ്ച വൈകീട്ട് കുണ്ടറ ഡാല്‍മിയ ജംഗ്ഷനിലെ വിവിധ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി കള്ളനോട്ട് നല്‍കി തട്ടിപ്പ് നടത്തുകയായിരുന്നു. 500 രൂപയുടെ കള്ള നോട്ടുകളുമായാണ് പത്തനാപുരം സ്വദേശിയായ റഷീദ് എത്തിയത്.

തുടര്‍ന്ന് 4 കടകളില്‍ കയറി സാധനങ്ങള്‍ വാങ്ങി. ഒരു കടയില്‍ 2 നോട്ടും മറ്റ് മൂന്ന് കടകളിലായി ഓരോ നോട്ടും നല്‍കി. കള്ളനോട്ടാണെന്ന് സ്ഥാപനം തിരിച്ചറിഞ്ഞപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. നിരവധി കള്ളനോട്ട് കേസുകളിലെ പ്രതിയായ ഇയാള്‍ നേരത്തെ അറസ്റ്റിലായി ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്.

ലാപ്‌ടോപ്പ് അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് സ്വന്തമായി കള്ളനോട്ട് നിര്‍മിക്കുന്നതാണ് റഷീദിന്റെ രീതി. ഒളിവിലുള്ള പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് കുണ്ടറ പൊലീസ് അറിയിച്ചു.

 

kerala

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചു; പവന് 57,280 രൂപ

7160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ്ണവില പടിപടിയായി ഉയരുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരുന്നത്. റെക്കോര്‍ഡ് കടന്ന് ഉയര്‍ന്ന സ്വര്‍ണ്ണ വില ഇന്നും പവന് 160 രൂപ കൂടി വര്‍ദ്ധിച്ചതോടെ സംസ്ഥാനത്ത് സ്വര്‍ണ്ണവില 57,280 രൂപയായി. ഇന്ന് ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 7160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ പവന് 360 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 57,000 കടന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 56,960 രൂപയായി ഉയര്‍ന്നിരുന്ന സ്വര്‍ണ്ണവില നാലിന് റെക്കോര്‍ഡാണ് വിലയായി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്നും സ്വര്‍ണവില വര്‍ദ്ധിച്ചതോടെ പുതിയ ഉയരം കുറിക്കുകയായിരുന്നു.

 

 

Continue Reading

kerala

ശബരിമല മേല്‍ശാന്തിയായി എസ്. അരുണ്‍കുമാര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു

ശബരിമലയിലേക്ക് 25 പേരും മാളികപ്പുറത്തേക്ക് 15 പേരുമായിരുന്നു അന്തിമ പട്ടികയില്‍ ഇടം നേടിയിരുന്നത്.

Published

on

ശബരിമല മേല്‍ശാന്തിയായി എസ്. അരുണ്‍കുമാര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് എസ്. അരുണ്‍കുമാര്‍. പന്തളം രാജകുടുംബത്തിലെ കുട്ടി ഋഷികേഷ് വര്‍മ്മയാണ് ശബരിമല മേല്‍ശാന്തിയെ തെരഞ്ഞെടുത്തത്.

ശബരിമലയിലേക്ക് 25 പേരും മാളികപ്പുറത്തേക്ക് 15 പേരുമായിരുന്നു അന്തിമ പട്ടികയില്‍ ഇടം നേടിയിരുന്നത്. അടുത്ത ഒരുവര്‍ഷത്തേക്ക് സന്നിധാനത്തിന്റെയും മാളികപ്പുറത്തിന്റെയും ചുമതല നിര്‍വഹിക്കാനുള്ള മേല്‍ശാന്തിമാരെയാണ് തെരഞ്ഞെടുത്തത്.

തുലാമാസ പൂജകള്‍ക്കായി ഇന്നലെയാണ് ശബരിമല നട തുറന്നത്. ഒക്ടോബര്‍ 21ന് നട അടയ്ക്കും. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നട തുറക്കുന്ന നവംബര്‍ 15നാണ് പുതിയ മേല്‍ശാന്തിമാര്‍ ചുമതല ഏറ്റെടുക്കുന്നത്.

 

Continue Reading

kerala

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്; സുരേഷ് ഗോപി ഹൈക്കോടതിയിലേക്ക്

കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാനായിരിക്കും സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിക്കുക.

Published

on

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ഹൈക്കോടതിയിലേക്ക്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാനായിരിക്കും സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിക്കുക. ഹൈക്കോടതി തുടര്‍ നടപടികള്‍ തടഞ്ഞില്ലെങ്കില്‍ നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍ ഇളവിന് അപേക്ഷ നല്‍കാനാണ് സുരേഷ് ഗോപിയുടെ തീരുമാനം.

ഇന്നലെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നാല് കോടതിയില്‍ കേസില്‍ ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സുരേഷ് ഗോപി ഹാജരായിരുന്നു. സഹോദരന്‍ സുഭാഷ് ബാബുവും അദ്ദേഹത്തിന്റെ ഭാര്യ റാണിയുമാണ് ജാമ്യക്കാരായി എത്തിയത്. സുരേഷ് ഗോപിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബി എന്‍ ശിവശങ്കര്‍ പറഞ്ഞു.

2023 ഒക്ടോബര്‍ 27നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ അനുവാദമില്ലാതെ സുരേഷ് ഗോപി കൈവെച്ചു. ഒഴിഞ്ഞുമാറിയ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി വീണ്ടും കൈവെച്ചു. ഈ സമയം മാധ്യമപ്രവര്‍ത്തക സുരേഷ് ഗോപിയുടെ കൈ തട്ടിമാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തക നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമായിരുന്നു മാധ്യമ പ്രവര്‍ത്തക കമ്മീഷണര്‍ക്ക് നല്‍കിയ പരാതി. തുടര്‍ന്ന് സുരേഷ് ഗോപിക്കെതിരെ ഐപിസി 354, കേരള പൊലീസ് ആക്ട് 119 എ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. മാധ്യമപ്രവര്‍ത്തകയ്ക്ക് മാനഹാനിയുണ്ടാക്കുന്ന രീതിയില്‍ സുരേഷ് ഗോപി പ്രവര്‍ത്തിച്ചു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

 

Continue Reading

Trending