X

ലൈംഗിക പീഡനം: ഫ്രാങ്കോ മുളക്കല്‍ ഇന്ന് കോടതിയില്‍ ഹാജരാവും

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോടതിയില്‍ ഹാജരാകും. പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുന്‍പിലാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരാകുക. ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ ആറു വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി ഉള്‍പ്പെടെ 83 സാക്ഷികളാണുള്ളത്. നേരത്തെ കേസില്‍ കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു.

തുടര്‍ നടപടികളുടെ ഭാഗമായി ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് വീണ്ടും ജാമ്യമെടുക്കും. തുടര്‍ന്ന് കേസ് കോട്ടയം ജില്ലാ കോടതിയിലേക്ക് മാറ്റും. അതിനു ശേഷമാകും കുറ്റപത്രത്തിന്റെയും അനുബന്ധരേഖകളുടേയും പകര്‍പ്പും പ്രതിഭാഗത്തിന് നല്‍കുക.

chandrika: