Connect with us

Culture

പന്തുകളിച്ച് ക്രൊയേഷ്യ മടങ്ങി; കപ്പുമായി ഫ്രാന്‍സും

Published

on

മാച്ച് റിവ്യൂ മുഹമ്മദ് ഷാഫി

അങ്ങനെ അതുതന്നെ സംഭവിച്ചു; വികാരസാന്ദ്രവും സംഭവബഹുലവുമായ ഫൈനലില്‍ തങ്ങളുടെ പദ്ധതികള്‍ വലിയ പിഴവുകളില്ലാതെ നടപ്പാക്കിയ ഫ്രാന്‍സിന് ലോകകപ്പ്. ഫുട്ബോള്‍ കളിയുടെ ബഹുരസങ്ങള്‍ തുടിച്ചുനിന്ന നല്ലൊരു മത്സരത്തോടെ ടൂര്‍ണമെന്റ് സമാപിക്കുന്നതു കാണാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. വൈകാരികതയുടെ നനവുള്ള ഹൃദയത്തോടെ കളികണ്ടവരെയെല്ലാം നൊമ്പരപ്പെടുത്തിയാണ് ക്രൊയേഷ്യ തലതാഴ്ത്തി മടങ്ങിയത്. മികച്ച കളിക്കാര്‍, ഭാഗ്യം, കൃത്യസമയങ്ങളിലെ ആനുകൂല്യങ്ങള്‍… എല്ലാം ഈ രാത്രി ഫ്രാന്‍സിന്റെ കൂടെയായിരുന്നു. ക്രൊയേഷ്യയെ പോലെ, അവര്‍ ‘കളിച്ചില്ല’; പക്ഷേ, 11 പൗണ്ട് ഭാരമുള്ള സ്വര്‍ണട്രോഫി കൈക്കലാക്കാന്‍ പോന്നതെല്ലാം അവര്‍ അനുവര്‍ത്തിച്ചു. ദെഷാംപ്സിന്റെ സിദ്ധാന്തം തന്നെ ഒറ്റ ലക്ഷ്യം, അതിനുവേണ്ടി മാത്രമുള്ള അധ്വാനം എന്നാണല്ലോ.

ഈ വര്‍ഷം ഓരോ മത്സരം കാണുമ്പോഴുമുള്ള അതിമോഹം ഫൈനലിനു വേണ്ടി ഇരിക്കുമ്പോഴുമുണ്ടായിരുന്നു: ക്രൊയേഷ്യ ജയിക്കണമെന്നതായിരുന്നു അത്. ചരിത്രവും കരുത്തും സ്ഥിതിവിവരങ്ങളുമെല്ലാം ഫ്രാന്‍സിന്റെ പക്ഷത്തായിരിക്കെ അവരുടെ ആരാധകനല്ലാത്ത ആരുടെയും മനസ്സ് ദുര്‍ബലര്‍ക്കൊപ്പം നില്‍ക്കുക സ്വാഭാവികം. ലുഷ്നിക്കി സ്റ്റേഡിയത്തില്‍ ക്രൊയേഷ്യ ആരംഭിച്ച കളി പക്ഷേ, കളിപ്രേമികളുടെ ഹൃദയവായ്പിനപ്പുറം അവര്‍ അര്‍ഹിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു. പരമാവധി നന്നായി കളിച്ച കപ്പ് നേടുക എന്നതായിരുന്നു അവരുടെ ലക്ഷ്യം; ഫ്രാന്‍സിന്റേതാകട്ടെ, കളിച്ചും കളിക്കാതെയും എങ്ങനെയും കപ്പ് കൈക്കലാക്കുക എന്നതും. എങ്കിലും ഈ ടൂര്‍ണമെന്റിലെ തങ്ങളുടെ ഏറ്റവും മികച്ച കളി ഫൈനലിലേക്ക് എടുത്തുവെച്ചതിന് ഫ്രാന്‍സിനോട് നന്ദിപറയാം. ആലോചിച്ചു നോക്കൂ, ഹാഫ് ടൈമിലെ സ്‌കോര്‍ലൈന്‍ സൂചിപ്പിക്കുന്നതു പോലെ ഒരു സെല്‍ഫ് ഗോളിന്റെ ഒരു പെനാല്‍ട്ടി ഗോളിന്റെയും മാത്രം ആനുകൂല്യത്തിലാണ് ഫ്രാന്‍സ് ജയിച്ചിരുന്നതെങ്കില്‍ എത്രവലിയ അനീതിയാകുമായിരുന്നു അത്!

ഈ മത്സരത്തിന്റെ വിധി നിര്‍ണയിച്ചത്, കളിയുമായി നേരിട്ടു ബന്ധമില്ലാത്ത ഒറ്റ നിമിഷമാണെന്ന് ഞാന്‍ കരുതുന്നു. 36-ാം മിനുട്ടിലെ പെരിസിച്ചിന്റെ ഹാന്റ്ബോള്‍. കോര്‍ണര്‍ കിക്കില്‍ നിന്നുവന്ന പന്ത് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തില്‍ പെരിസിച്ച് അറിയാതെ അയാളുടെ കൈ പന്തിന്റെ വഴിയിലേക്കു വരുന്നു. നൂറുശതമാനവും അതിനെ ദൗര്‍ഭാഗ്യമെന്നേ വിളിക്കാന്‍ കഴിയൂ. തന്റെ മുന്നിലോടുന്ന ഒരു കളിക്കാരന് പന്ത് കിട്ടാതിരിക്കാന്‍ വേണ്ടിയാണ് പെരിസിച്ച് അഡ്വാന്‍സ് ചെയ്യുന്നത്. അയാള്‍ വായുവിലുയരുമ്പോള്‍ പന്ത് താഴോട്ടിറങ്ങുകയാണ്. പന്ത് ബ്ലെയ്സ് മറ്റിയുഡിയെ കടന്നുപോയ ആ നിമിഷാര്‍ധത്തില്‍ പന്ത് അയാളുടെ കൈയിന്റെ സ്വാഭാവിക ചലനത്തെ സ്പര്‍ശിക്കുന്നു. ഒരു ‘ഡെലിബറേറ്റ് ഹാന്റ്ബോള്‍’ എന്നതിനെ വിളിക്കാന്‍ കഴിയില്ല. ‘അണ്‍നാച്വറല്‍ മൂവ്മെന്റ്’ എന്നും പറയാനാവില്ല. വീഡിയോ അസിസ്റ്റന്റ് റഫറി അതില്‍ അസ്വാഭാവികത കണ്ടെത്തുകയും അര്‍ജന്റീനക്കാരന്‍ റഫറി നെസ്റ്റര്‍ പിതാന അതിനുള്ള ശിക്ഷാവിധിയായി ഒരു പെനാല്‍ട്ടി കിക്ക് അനുവദിക്കുകയും ചെയ്യുന്നു. ലോകകപ്പ് തുടങ്ങുന്നതിനു മുമ്പ് വി.എ.ആര്‍ സംബന്ധിച്ച ഒരു പഠനത്തില്‍, സ്ലോമോഷനില്‍ മത്സരത്തിലെ സംഭവങ്ങള്‍ വീക്ഷിക്കുന്ന റഫറിമാര്‍ കടുത്ത ശിക്ഷകള്‍ വിധിക്കാനുള്ള സാധ്യത വര്‍ധിക്കുന്നു എന്നകാര്യം എടുത്തുപറഞ്ഞതാണ് അപ്പോള്‍ ഓര്‍മയിലെത്തിയത്.

മത്സരത്തിന്റെ താളത്തിനെതിരെ ആയിരുന്നു ഫ്രാന്‍സിന്റെ ആദ്യഗോള്‍. പക്ഷേ, ഗതിക്കെതിരെ ആയിരുന്നില്ല. ആദ്യനിമിഷങ്ങളുടെ അപരിചിതത്വം മാറിയപ്പോള്‍ ഫ്രാന്‍സും ക്രൊയേഷ്യയും താന്താങ്ങളുടെ വഴികള്‍ തിരിച്ചറിഞ്ഞിരുന്നു. ക്രൊയേഷ്യ വ്യക്തമായും മത്സരം കൈക്കലാക്കിത്തുടങ്ങുകയും ചെയ്തു. എന്നാല്‍, കളി പത്തുമിനുട്ട് പിന്നിടുമ്പോള്‍ ഫ്രാന്‍സിന്റെ നീക്കങ്ങളില്‍ ആ സമയഘട്ടങ്ങളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ചില മാറ്റങ്ങള്‍ കണ്ടു: മധ്യനിരയെ ഉപയോഗിച്ചു കൊണ്ടുള്ള ലക്ഷ്യബോധമുള്ള ആക്രമണങ്ങള്‍. അതിന്റെ ഫലമായാണ് അവര്‍ക്കാ ഫ്രീകിക്ക് ലഭിച്ചത്. ഗോള്‍ ഏരിയയില്‍ ഗ്രീസ്മന്‍ അപകടം വിതക്കുമെന്ന് മുന്നില്‍ക്കണ്ട ബ്രസോവിച്ചിന് അയാളെ ഫൗള്‍ ചെയ്യേണ്ടിവന്നു. യഥാര്‍ത്ഥത്തില്‍ അത് ഗ്രീസ്മന്‍ തന്ത്രപൂര്‍വം സമ്പാദിച്ച ഫ്രീകിക്കാണെന്നാണ് തോന്നിയത്. ബോക്സില്‍ കയറാന്‍ അനുവദിക്കുന്നതിലും നല്ലത് ഫ്രീകിക്ക് വഴങ്ങുകയാവും എന്ന് ക്രൊയേഷ്യന്‍ താരം കരുതിക്കാണണം.

ഗ്രീസ്മന്റെ ഫ്രീകിക്കിലെ മാന്ദ്സുകിച്ചിന്റെ സെല്‍ഫ് ഗോളിനെ ക്രൊയേഷ്യയുടെ ദൗര്‍ഭാഗ്യമെന്നു വിളിക്കാം. എന്നാല്‍, ഗ്രീസ്മനും റാഫേല്‍ വറാനും തമ്മിലുള്ള മനപ്പൊരുത്തം കൂടി അതിനുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗ്രീസ്മന്‍ കിക്കെടുക്കുമ്പോള്‍ റാഫേല്‍ വറാന്‍ സ്വതന്ത്രനായി ആള്‍ക്കൂട്ടത്തിന്റെ ഭാഗമാകാതെ നില്‍ക്കുകയായിരുന്നു. കിക്ക് തൊടുത്തതും അയാള്‍ പന്തിന്റെ നേരെ ചുവട്ടില്‍വരും വിധം ഓട്ടമാരംഭിച്ചു. ടൂര്‍ണമെന്റില്‍ മുമ്പൊരിക്കല്‍ സംഭവിച്ചിട്ടുള്ളതു പോലെ ഹെഡ്ഡര്‍തന്നെ ആയിരുന്നു ലക്ഷ്യം. പന്തിന്റെ അവരോഹണ ഗതിയില്‍ വറാന് തലവെക്കാനായില്ലെങ്കിലും അയാളുടെ ചാട്ടത്തിന് ഒരു മിന്നല്‍സമയത്തില്‍ മാന്ദ്സുകിച്ചിന്റെ കാഴ്ചമറക്കാനായി. ആ അങ്കലാപ്പിലുണ്ടായ ഹെഡ്ഡറില്‍, ക്ലിയറന്‍സിന് ആവശ്യമായ പവര്‍ നല്‍കാന്‍ കഴിയാതിരുന്ന മാന്ദ്സുകിച്ച് പന്ത് സ്വന്തം വലയിലെത്തിക്കുകയും ചെയ്തു.

ഗോള്‍ നേടിയ ശേഷം ഫ്രാന്‍സ് പിന്നിലേക്ക് വലിഞ്ഞില്ലെന്നു മാത്രമല്ല, ഒരു ഗോള്‍കൂടി നേടി നില ഭദ്രമാക്കാന്‍ തുനിഞ്ഞിറങ്ങുകയും ചെയ്തു. അത് ശുഭസൂചകമായിത്തോന്നി. ക്രൊയേഷ്യന്‍ ഗോള്‍മുഖത്ത് ചില ആപല്‍നിമിഷങ്ങള്‍ സൃഷ്ടിക്കപ്പെട്ടെങ്കിലും മൈതാനത്ത് തുറന്ന കളി രൂപപ്പെടാന്‍ അതിടയാക്കി.

ക്രൊയേഷ്യയുടെ സമനിലഗോള്‍ ഒന്നാന്തരമായിരുന്നു. ഫ്രാന്‍സിന്റെ പ്രതിരോധത്തിലെ ദൗര്‍ബല്യങ്ങള്‍ പൊളിച്ചടുക്കിയ അവസരം. മോദ്രിച്ച് ഫ്രീകിക്കെടുക്കുമ്പോള്‍ ബോക്സിലുള്ള എല്ലാ ക്രൊയേഷ്യന്‍ കളിക്കാരും ഓഫ്സൈഡ് പൊസിഷനിലായിരുന്നു. എന്നിട്ടും വലതുവശത്ത് ഒരു കളിക്കാരന്‍ ഓടിക്കയറുന്നത് ഫ്രഞ്ച് ഡിഫന്‍സ് ശ്രദ്ധിച്ചതേയില്ല. തന്നെ ലക്ഷ്യമിട്ടു വന്ന ആ കിക്ക് വിര്‍സാല്‍കോ ബോക്സിന്റെ മധ്യത്തിലേക്ക് ഹെഡ്ഡ് ചെയ്യുമ്പോഴും, മാന്ദ്സുകിച്ചും ലോവ്റനും രണ്ട് ഹെഡ്ഡറുകല്‍ കൂടി കളിക്കുമ്പോഴും പ്രതിരോധനിരക്കാര്‍ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയായിരുന്നു. പന്തവിടെ ചുറ്റിക്കളിക്കുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞ് ഇടപെട്ടത് കാന്റെ മാത്രമാണ്. അയാള്‍ അഡ്വാന്‍സ് ചെയ്തപ്പോഴേക്കും വിദ പന്ത് പെരിസിച്ചിന് തട്ടിക്കൊടുത്തു. പെരിസിച്ചിന്റെ ഫസ്റ്റ് ടച്ചാണ് ആ ഗോള്‍ അവിടെ സാധ്യമാക്കിയത്. വലതുകാല്‍ കൊണ്ട് കൊളുത്തിവലിച്ച് പന്തിനെ സ്വതന്ത്രമാക്കിയ അയാള്‍ ഇടങ്കാല്‍ കൊണ്ട് തൊടുത്ത ഷോട്ട് അപാരമായിരുന്നു. അതിനവിടെ സ്ഥലവും സമയവും അനുവദിച്ചത് ഫ്രഞ്ച് ഡിഫന്‍സിന്റെ പിഴവുതന്നെയാണ്. മൂന്നു പ്രതിരോധക്കാര്‍ക്കിടയിലൂടെ തുളഞ്ഞു കയറിയ പന്ത് തന്നെ കടന്നുപോയ ശേഷമേ ലോറിസിന് ഡൈവ് ചെയ്യാന്‍പോലും കഴിഞ്ഞുള്ളൂ.

ഫ്രാന്‍സിന് ഭാഗ്യദൂതുമായി വന്ന പെനാല്‍ട്ടിയോടെ കളിയുടെ വിധി ഏറെക്കുറെ നിര്‍ണയിക്കപ്പെട്ടു. ആദ്യപകുതി ലീഡുമായി കയറാന്‍ കഴിയുക എന്നത് ഫ്രഞ്ച് ടീമിനെ സംബന്ധിച്ചിടത്തോളം 75 ശതമാനം വിജയിച്ചതിനു തുല്യമാണ്. രണ്ടാം പകുതിയില്‍ അവരുടെ പോസിറ്റീവ് ആറ്റിറ്റിയൂഡും അതിന്റെ തെളിവായി. കുറ്റിയടിച്ച് പ്രതിരോധിക്കുന്നതിനു പകരം തഞ്ചംകിട്ടുമ്പോഴൊക്കെ ആക്രമിക്കുന്ന ഫ്രഞ്ച്നിര, ഇന്നത്തെ അവരുടെ ഗെയിം പ്ലാനിലെ സുപ്രധാനമായ കാര്യം – ഗോള്‍കുഷ്യന്‍ നേടുക – സാധിച്ചു. അതിന് മൂന്ന് ഘട്ടങ്ങളുണ്ടായിരുന്നു. ക്രൊയേഷ്യന്‍ ഡിഫന്‍സ് കയറിക്കളിക്കുമ്പോള്‍ എംബാപ്പെക്ക് എതിര്‍ഹാഫില്‍ പന്തെത്തിക്കുക എന്നതായിരുന്നു അതിലെ ആദ്യത്തേതും സുപ്രധാനവും. വണ്‍-ടു-വണ്‍ സന്ദര്‍ഭങ്ങളില്‍ എംബാപ്പെയുടെ വേഗത ഫ്രാന്‍സിന്റെ ഏറ്റവും വലിയ ആനുകൂല്യം തന്നെയാണ്. വലതുബോക്സിനു പുറത്ത് ഒരു ഡിഫന്ററാല്‍ പ്രതിരോധക്കപ്പെട്ടു നില്‍ക്കെ, എംബാപ്പെക്ക് കൂട്ടാളികളെ ബോക്സില്‍ കിട്ടുക എന്നതായിരുന്നു രണ്ടാമത്തേത്. തന്റെ ഫുട്ട്വര്‍ക്ക് കൊണ്ട് ഡിഫന്ററെ കബളിപ്പിച്ച എംബാപ്പെ നിമിഷനേരം കൊണ്ടുതന്നെ അത് സാധിച്ചു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായി ഗ്രീസ്മനും ജിറൂഡും മറ്റിയൂഡിയും ബോക്സിലേക്ക് കുതിച്ചെത്തി. എംബാപ്പെ ഗോള്‍ ലക്ഷ്യം വെക്കുമെന്നോ ഗോള്‍ലന്‍ ക്രോസ് നല്‍കുമെന്നോ ആണ് ക്രൊയേഷ്യക്കാര്‍ ഉറപ്പിച്ചത്. മൂന്ന് ഡിഫന്റര്‍മാര്‍ അതിനൊത്ത് പൊസിഷന്‍ ചെയ്യുകയും ചെയ്തു. എന്നാല്‍, തന്റെ പ്രതിഭാവിലാസം പ്രകടമാക്കിക്കൊണ്ടുള്ള പാസില്‍ അയാല്‍ പന്ത് ഗ്രീസ്മന് നല്‍കി. ഒന്നുരണ്ടു ടച്ചുകളുമായി ഗ്രീസ്മന്‍ വെടിയുണ്ട തൊടുക്കാന്‍ പാകത്തില്‍ നില്‍ക്കുന്ന പോഗ്ബയുടെ വഴിയിലേക്ക് പന്ത് നല്‍കിയതാണ് മൂന്നാം ഘട്ടം. വലങ്കാല്‍ കൊണ്ടുള്ള ആദ്യഷോട്ടില്‍ തന്നെ പോഗ്ബ ലക്ഷ്യം കാണേണ്ടതായിരുന്നു. പക്ഷേ, ഡിഫന്റര്‍ ഇടപെട്ടു. രണ്ടാമത്തേത് ഇടങ്കാല്‍ കൊണ്ടുള്ള ഒരു പ്ലേസിങ് ആയിരുന്നു. ക്രൊയേഷ്യന്‍ ഡിഫന്‍സിന് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുംമുമ്പ് പന്ത് വലയിലും കപ്പ് ഫ്രാന്‍സിന്റെ കൈവശവുമെത്തി. എതിര്‍ഹാഫില്‍ എംബാപ്പെയെ കണ്ടെത്തി പന്തെത്തിക്കുന്നതിനും ഷോട്ടെടുക്കാന്‍ പാകത്തില്‍ ബോക്സിനെത്തുന്നതിനുമിടയില്‍ പോഗ്ബ നടത്തിയ സഞ്ചാരം അയാളിലെ ഫുട്ബോളറെ അടയാളപ്പെടുത്തുന്നു.

65-ാം മിനുട്ടില്‍ എംബാപ്പെ ബോക്സിനു പുറത്തുനിന്ന് ലക്ഷ്യം കണ്ടതോടെ കളി തീരുകയും ചെയ്തു. ഇടംകണ്ടെത്തിയുള്ള എംബാപ്പെയുടെ ഷോട്ടിനോളം തന്നെ പ്രധാനമായിരുന്നു ലൂക്കാസ് ഹെര്‍ണാണ്ടസിന്റെ പാസും. ബോക്സിലേക്ക് ഓടിക്കയറി, ഹെര്‍ണാണ്ടസിനും എംബാപ്പെക്കുമിടയില്‍ പന്ത് സ്വതന്ത്രമായി കടന്നുവരാന്‍ അവസരമൊരുക്കിയ ജിറൂദും ആ ഗോളില്‍ പങ്കാളിയായി. ലോറിസിന്റെ അതിസാമര്‍ത്ഥ്യം ക്രൊയേഷ്യക്ക് ഒരു ഗോള്‍ സമ്മാനിച്ചെങ്കിലും, 20 മിനുട്ടിലധികം സമയം ഉണ്ടായിരുന്നെങ്കിലും രണ്ടുഗോള്‍ കൂടി തിരിച്ചടിക്കാനുള്ള ഊര്‍ജം ക്രൊയേഷ്യക്കാരില്‍ ശേഷിച്ചിരുന്നില്ല. എംബാപ്പെയുടെ ഗോളിനു മുമ്പേ മാന്ദ്സുകിച്ചിന്റെ ആ ഗോള്‍ വന്നിരുന്നെങ്കില്‍ ഫ്രഞ്ച് കളിക്കാരില്‍ അതൊരു ഉള്‍ക്കിടിലം സൃഷ്ടിക്കുമായിരുന്നു. പക്ഷേ, മൂന്നു ഗോള്‍ കുഷ്യന്‍ എന്നത് രണ്ടായി കുറയുന്നത് അത് സംരക്ഷിക്കുക എന്നത് ഈ ഫ്രഞ്ച് സംഘത്തിന് വലിയ ബുദ്ധിമുട്ടല്ല; വിശേഷിച്ചും, എങ്ങനെ പ്രതിരോധിക്കണമെന്ന് ദെഷാംപ്സ് അവരെ പഠിപ്പിച്ച സാഹചര്യത്തില്‍.

കളിക്കുശേഷമുള്ള ക്രൊയേഷ്യക്കാരുടെ ശരീരഭാഷ, സ്‌കോര്‍ലൈന്‍ സൂചിപ്പിക്കുന്നതിനേക്കാള്‍ മത്സരത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. അവര്‍ക്ക് ജയിക്കാന്‍ കഴിയുമായിരുന്ന മത്സരമായിരുന്നു ഇത്. അര്‍ക്കു നഷ്ടപ്പെട്ടത് കപ്പിനും ചുണ്ടിനുമിടയിലാണ്. ഭാഗ്യം നല്‍കിയ ആനുകൂല്യങ്ങളെ മുതലെടുക്കാനുള്ള താരബലം ഫ്രാന്‍സിനുണ്ടായി – എന്നല്ല, അവര്‍ ഫൈനല്‍ അതര്‍ഹിക്കുന്ന രൂപത്തില്‍ കളിക്കുക തന്നെ ചെയ്തു. രണ്ടാം പകുതിയില്‍ ദെഷാംപ്സ് കാന്റെയെ പിന്‍വലിച്ചത് അയാളുടെ ആത്മവിശ്വാസത്തിന്റെയും ഫുട്ബോള്‍ എന്ന ഗെയിമിനോട് അയാള്‍ പുലര്‍ത്തിയ സത്യസന്ധതയുടെയും തെളിവായി ഞാന്‍ കാണുന്നു. ടീം ഫൈനല്‍ തോറ്റതിനു ശേഷം ലഭിക്കുന്ന ഗോള്‍ഡന്‍ ബോള്‍ നേട്ടത്തിന്റെ ശൂന്യത, മെസ്സിയെപ്പോലെ മോദ്രിച്ചും തിരിച്ചറിഞ്ഞു. അയാളിത് അര്‍ഹിച്ചിരുന്നു എന്നകാര്യത്തില്‍ തര്‍ക്കമില്ല.

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending