Connect with us

kerala

ഓൺലൈൻ ഗെയിമിൽ തോറ്റു, കൊച്ചിയിൽ പതിനാലുകാരൻ തൂങ്ങിമരിച്ചു

ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടിൽ ജെയ്മിയുടെ മകൻ അഗ്നൽ (14)ആണ് മരിച്ചത്.

Published

on

കൊച്ചിയിൽ പതിനാലുകാരൻ തൂങ്ങിമരിച്ചു. കപ്രശ്ശേരി സ്വദേശി ആഗ്നൽ ജയ്മിയാണ് വീട്ടിൽ തൂങ്ങിമരിച്ചത്.ഓൺലൈൻ ഗെയിമിലെ തോൽവിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന. ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടിൽ ജെയ്മിയുടെ മകൻ അഗ്നൽ (14)ആണ് മരിച്ചത്.

വെള്ളിയാഴ്ച്ച വൈകിട്ട് സ്കൂളിൽ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ ശേഷമായിരുന്നു സംഭവം. വാതിൽ തുറക്കാതായതോടെ ചവിട്ടി തുറക്കുകയായിരുന്നു. മുറി തുറന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നെടുമ്പാശ്ശേരി പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം ചെയ്യും. വൈകിട്ട് നാലിന് കപ്രശ്ശേരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

kerala

വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം: ഡിജിപിക്ക് പരാതി നല്‍കി യൂത്ത് ലീഗ്‌

തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റാണ് വിജയരാഘവന്റെ പ്രസ്താവനയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.

Published

on

വയനാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ നടത്തിയ വര്‍ഗീയ പരാമര്‍ശനത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി മുസ്‌ലിം യൂത്ത് ലീഗ്.

പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റാണ് വിജയരാഘവന്റെ പ്രസ്താവനയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും തുടര്‍ന്ന് പ്രിയങ്കയും ജയിച്ചത് വര്‍ഗീയ ശക്തികളുടെ പിന്തുണയോടെയാണെന്നായിരുന്നു വിജയരാഘവന്‍ വിവാദ പ്രസ്താവന നടത്തിയത്. കോണ്‍ഗ്രസും ലീഗും വിജയരാഘവനെ കടന്നാക്രമിച്ചപ്പോള്‍ വിജയരാഘവന്‍ പറഞ്ഞത് പാര്‍ട്ടി ലൈന്‍ തന്നെയാണെന്നായിരുന്നു നേതാക്കള്‍ കൂട്ടത്തോടെ ഉറപ്പിച്ച് പറയുന്നതും. ലീഗിനെ ലക്ഷ്യം വെച്ച് വിജയരാഘവന്റെ പരാമര്‍ശത്തെ സിപിഎം നേതാക്കള്‍ ന്യയീകരിക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള പാര്‍ട്ടിയുടെ നയം മാറ്റത്തിന്റെ ഭാഗമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം വിജയരാഘവന്റെ പരാമര്‍ശം ദേശീയ തലത്തില്‍ ബിജെപിയും ആയുധമാക്കിമാറ്റിയിരിക്കുകയാണ്. ഇന്ത്യസഖ്യത്തില്‍ തന്നെ വിള്ളലുണ്ടാക്കി ബിജെപിക്ക് ആയുധം നല്‍കുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് വിമര്‍ശനം. എന്നാല്‍ എസ്ഡിപിഐ ജമാ അത്ത് ഇസ്ലാമി പോലുള്ള വര്‍ഗ്ഗീയ സംഘടനകളെ കൂട്ട് പിടിച്ച യുഡിഎഫാണ് ബിജെപിക്ക് വളംവെക്കുന്നതെന്നാണ് സിപിഎം പറയുന്നത്.

Continue Reading

kerala

വടകരയില്‍ കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍; ഒരാള്‍ സ്‌റ്റെപ്പിലും മറ്റൊരാള്‍ വാഹനത്തിനുള്ളിലും

മലപ്പുറം സ്വദേശി മനോജ്, കാസർകോട് സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്.

Published

on

കോഴിക്കോട് വടകര കരിമ്പനപാലത്ത് ദേശീയപാതയിൽ നിർത്തിയിട്ട കാരവനിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി മനോജ്, കാസർകോട് സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ വിവാഹത്തിന് ശേഷം പൊന്നാനിയിലേക്ക് മടങ്ങിയതാണ് ഇരുവരും.

രാവിലെ മുതൽ വാഹനം നിർത്തിയിട്ട നിലയിലായിരുന്നു. നാട്ടുകാർക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഒരാൾ മുന്നിലെ ചവിട്ടുപടിയിലും മറ്റൊരാളെ പിൻഭാഗത്തുമാണ് കണ്ടത്.

എ.സി ഗ്യാസ് ലീക്ക് ആവാം മരണകാരണമെന്നാണ് സംശയിക്കുന്നത്. പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍.

Continue Reading

kerala

തിരുവനന്തപുരത്ത് സിപിഎം പ്രവർത്തകർ പ്ലസ് വൺ വിദ്യാർഥിയെ ജില്ലാ സമ്മേളനത്തിന് കൊണ്ടുപോയത് തെറ്റിദ്ധരിപ്പിച്ച്

വീട്ടുകാരിൽ നിന്ന് സമ്മതം വാങ്ങിയെന്ന് വിദ്യാർഥിയോട് പറഞ്ഞാണ് കുട്ടിയെ കൊണ്ടുപോയത്.

Published

on

തിരുവനന്തപുരത്ത് സ്‌കൂളിൽ നിന്നും പ്ലസ് വൺ വിദ്യാർഥിയെ സിപിഎം പ്രവർത്തകർ ജില്ലാ സമ്മേളനത്തിന് കൊണ്ടുപോയത് തെറ്റിദ്ധരിപ്പിച്ചെന്ന് വിദ്യാർഥി. വീട്ടുകാരിൽ നിന്ന് സമ്മതം വാങ്ങിയെന്ന് വിദ്യാർഥിയോട് പറഞ്ഞാണ് കുട്ടിയെ കൊണ്ടുപോയത്. അധ്യാപകരോട് വിദ്യാർഥിയുടെ വീട്ടുകാരാണ് തങ്ങളെന്നും ഇവർ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു.

വൈകീട്ടാണ് എൻഎസ്എസ് ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയ കുട്ടിയെ സിപിഎം ജില്ലാ സമ്മേളനത്തിനു കൊണ്ടു പോയെന്ന് പരാതിയുമായി പിതാവ് രംഗത്തുവന്നത്. തിരുവനന്തപുരം പേരൂർക്കട പിഎസ്എൻഎം സ്‌കൂളിൽ നിന്നുമാണ് കുട്ടിയെ പാർട്ടി പ്രവർത്തകർ ജില്ലാ സമ്മേളനത്തിൽ എത്തിച്ചത്.

ഏണിക്കര സ്വദേശിയുടെ മകനെയാണ് സമ്മേളനത്തിൽ പങ്കെടുപ്പിച്ചത്. മകനെ കാണാനായി പിതാവ് സ്‌കൂളിലെത്തിയപ്പോഴാണ് വിവരമറിഞ്ഞത്. എൻഎസ്എസ് അധ്യാപകനെതിരെ പരാതിയുമായി പിതാവ് സ്‌കൂളിൽ പ്രതിഷേധം സംഘടിപ്പിച്ചു. മുല്ലശ്ശേരി സ്‌കൂളിലെ +1 വിദ്യാർഥിയെയാണ് പാർട്ടി പ്രവർത്തകർ കൊണ്ടുപോയത്.

Continue Reading

Trending