Connect with us

india

ടെസ്ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് കാനഡയില്‍ നാല് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം

ഡിവൈഡറിലിടിച്ച കാറിൻ്റെ ബാറ്ററിക്ക് തീപിടിക്കുകയും കാർ കത്തുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു

Published

on

ടൊറന്റോ: കാനഡയിലെ ടൊറൻ്റോയിൽ ടെസ്‌ല കാർ ഡിവൈഡറിൽ ഇടിച്ച് തീപിടിച്ച് നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ഗുജറാത്ത് സ്വദേശികളായ നാല് പേരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. ഡിവൈഡറിലിടിച്ച കാറിൻ്റെ ബാറ്ററിക്ക് തീപിടിക്കുകയും കാർ കത്തുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

​ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഗോധ്ര സ്വദേശികളായ രണ്ട് സഹോദരങ്ങളും ആനന്ദ് ജില്ലയിൽ നിന്നുള്ള മറ്റ് രണ്ട് പേരുമാണ് മരിച്ചത്. ഗോദ്ര സ്വദേശികളായ കേതബ ഗോഹിൽ (29), സഹോദരൻ നീൽരാജ് (25), ആനന്ദ് ജില്ലയിലെ ബോർസാദ് നിവാസികളായ ജയരാജ്‌സിങ് സിസോദിയ (30), മറ്റൊരു യുവതി എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കുകളോടെ രക്ഷപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

‘ആറ് വർഷം മുമ്പ് കാനഡയിലേക്ക് പോയ കെതബ അവിടെ ലാബ് ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. ഈ വർഷം ജനുവരിയിലാണ് നീൽരാജ് പഠിക്കാനായി കാനഡയിലേക്ക് പോയത്. തുടർന്ന് അവിടെതന്നെ ജോലിയും ചെയ്തുവരികയുമായിരുന്നു. ബ്രാംപ്ടണിൽ താമസിച്ചുവന്ന സംഘം പിറന്നാൾ ആഘോഷം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്’- ബന്ധു പറഞ്ഞു.

ഗുരുതരമായി പൊള്ളലേറ്റ സഹോദരങ്ങൾ ഉൾപ്പെടെ നാലുപേരും അപകടസ്ഥലത്തുതന്നെ മരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. റോഡരികിൽനിന്ന ഒരു യാത്രക്കാരൻ കൃത്യസമയത്ത് ഓടിയെത്തി കാറിൽ നിന്ന് പുറത്തെടുത്ത യുവതിയാണ് രക്ഷപ്പെട്ടത്. അപകടത്തിൽ കാർ പൂർണമായും കത്തിനശിച്ചു.

ഈ വർഷം ജൂലൈയിൽ കാനഡയിൽ പഞ്ചാബിൽ നിന്നുള്ള മൂന്ന് വിദ്യാർഥികൾ കാർ ഹൈവേയിൽ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തിൽ മരിച്ചിരുന്നു. വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെയാണ് മരിച്ചത്. സംഭവത്തിൽ കാർ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

india

അസമിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ മൂന്ന് പേര്‍ മരിച്ചു

മേഖലയില്‍ അപ്രതീക്ഷിതമായി വെള്ളം കയറിയതാണ് തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങാന്‍ കാരണമായത്

Published

on

അസമിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ മൂന്ന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ദിമ ഹസാവോ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കല്‍ക്കരി ഖനിയില്‍ ഏകദേശം 18 തൊഴിലാളികള്‍ കുടുങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മേഖലയില്‍ അപ്രതീക്ഷിതമായി വെള്ളം കയറിയതാണ് തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങാന്‍ കാരണമായത്.

മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയെങ്കിലും ഇതുവരെ പുറത്തെത്തിക്കാന്‍ സാധിച്ചിട്ടില്ലെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചിരുന്നു. സംഭവത്തില്‍ ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയതായും മുഖ്യമന്ത്രി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയുടെ മുങ്ങല്‍വിദഗ്ധരെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

ഖനിക്കുള്ളിലെ ജലനിരപ്പ് 100 അടിയോളം ഉയര്‍ന്നിട്ടുണ്ടെന്നാണ് രക്ഷാസംഘത്തിന്റെ വിലയിരുത്തല്‍. മോട്ടറുകള്‍ ഉപയോഗിച്ച് ഖനിയില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് കളഞ്ഞാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

Continue Reading

india

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5 ന്

ഫെബ്രുവരി എട്ടിന് വോട്ടെണ്ണലുമായിരിക്കും

Published

on

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി അഞ്ചിന് വോട്ടെടുപ്പും ഫെബ്രുവരി എട്ടിന് വോട്ടെണ്ണലുമായിരിക്കും. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ്കുമാറാണ് ഡല്‍ഹിയില്‍ വെച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.

70 നിയമസഭ സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 12 എണ്ണം സംവരണസീറ്റുകളാണ്. സജ്ജീകരിച്ച 13,033 പോളിങ് ബൂത്തുകളിലും ക്യാമറസംവിധാനമുണ്ടാകും. 70 ബൂത്തുകള്‍ പൂര്‍ണമായും വനിത ഉദ്യോഗസ്ഥരായിരിക്കും കൈകാര്യംചെയ്യുക. 2.08 ലക്ഷം പുതിയ വോട്ടര്‍മാരാണ് ഡല്‍ഹിയിലുള്ളതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന ആരോപണങ്ങള്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മറുപടി നല്‍കി. തിരഞ്ഞെടുപ്പുകളെല്ലാം സുതാര്യമാണെന്നും ഇ.വി.എം. അട്ടിമറി ആരോപണങ്ങള്‍ കോടതി തള്ളിയതാണെന്നും അദ്ദേഹം പറഞ്ഞു.

ചോദ്യംചെയ്യാനുള്ള അവകാശം ജനാധിപത്യത്തിലുണ്ട്. എന്നാല്‍, അടിസ്ഥാന രഹിതമായ പ്രചാരണങ്ങള്‍ ശരിയല്ല. വോട്ടര്‍മാരെല്ലാം നല്ല ധാരണയുള്ളവരാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വന്ന ഫലങ്ങള്‍ വ്യത്യസ്തമാണ്. 2020 മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത പാര്‍ട്ടികളാണ് വലിയകക്ഷികളായി തിരഞ്ഞെടുക്കപ്പെട്ടതെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

Continue Reading

india

ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ച് മാതാവിനും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം

പുലര്‍ച്ചെ തുമകുരുവില്‍ നിന്ന് ഗ്രാമത്തിലേക്ക് യാത്ര ചെയ്യുമ്പോള്‍ മൂടല്‍മഞ്ഞ് ട്രാക്ടറിനെ മറച്ചതാണ് കൂട്ടിയിടിയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

Published

on

മംഗളൂരു തുമകുരു താലൂക്കിലെ ഒബലാപുര ഗേറ്റിന് സമീപം ഇന്ന് പുലര്‍ച്ചെ ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ച് മാതാവിനും രണ്ട് ആണ്‍മക്കള്‍ക്കും ദാരുണാന്ത്യം. ബൈക്ക് യാത്രികരായ മധുഗിരി താലൂക്കിലെ പുരവര്‍ ഹോബ്ലി ഗോണ്ടിഹള്ളി ഗ്രാമത്തിലെ മുംതാസ് (38), മക്കളായ മുഹമ്മദ് ആസിഫ് (12), ഷാക്കിര്‍ ഹുസൈന്‍ (22) എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ തുമകുരുവില്‍ നിന്ന് ഗ്രാമത്തിലേക്ക് യാത്ര ചെയ്യുമ്പോള്‍ മൂടല്‍മഞ്ഞ് ട്രാക്ടറിനെ മറച്ചതാണ് കൂട്ടിയിടിയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംബവത്തില്‍ കോറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജില്ല പൊലീസ് സൂപ്രണ്ട് അശോക് വെങ്കട്ട്, ഡി.വൈ.എസ്.പി ചന്ദ്രശേഖര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Continue Reading

Trending