Connect with us

News

ഇസ്രാഈലിന്റെ ക്രൂരതയില്‍ ലെബനനില്‍ തകര്‍ന്നത് നാല് പുരാതന ഗ്രാമങ്ങള്‍

ലെബനനില്‍ നടക്കുന്ന ആക്രമണത്തിന്റെ സാറ്റലൈറ്റ് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഗ്രാമങ്ങളിലുണ്ടായ ആക്രമണം ശ്രദ്ധിക്കപ്പെട്ടത്.

Published

on

ഇസ്രാഈലിന്റെ തുടര്‍ച്ചയായ ആക്രമണത്തില്‍ ലെബനനില്‍ നാമാവശേഷമായത് നാല് പുരാതന ഗ്രാമങ്ങള്‍. യാറൂണ്‍, മൈബീബ്, മെയ്‌സ് അല്‍ജബല്‍, ബ്ലിഡ എന്നീ ഗ്രാമങ്ങളാണ് ഇസ്രാഈലി സൈന്യത്തിന്റെ ആക്രമണത്തില്‍ തകര്‍ന്നത്. ലെബനനില്‍ നടക്കുന്ന ആക്രമണത്തിന്റെ സാറ്റലൈറ്റ് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഗ്രാമങ്ങളിലുണ്ടായ ആക്രമണം ശ്രദ്ധിക്കപ്പെട്ടത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ലെബനനില്‍ അതിപുരാതനമായ പല കേന്ദ്രങ്ങളും ഇസ്രാഈല്‍ തകര്‍ത്തതായി കാണാം. അന്താരാഷ്ട്ര മാധ്യമമായ മിഡില്‍ ഈസ്റ്റ് ഐയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 1982നും 2000നും ഇടയിലുണ്ടായ ഇസ്രാഈലിന്റെ അധിനിവേശത്തില്‍ ബ്ലിഡയില്‍ നിന്ന് ഒരു കൂട്ടം ജനങ്ങള്‍ ജര്‍മനിയിലേക്ക് കുടിയേറിയിരുന്നു.

2,000 വര്‍ഷം പഴക്കമുള്ള മുസ്‌ലിം പള്ളിയുള്ള ലെബനനിലെ ഗ്രാമാണ് ബ്ലിഡ. ഏഴാം നൂറ്റാണ്ടിലെ മുസ്‌ലിം അധിനിവേശത്തെത്തുടര്‍ന്ന് ജബല്‍ അമേലിലെ ആദ്യത്തെ പള്ളിയായി ഇത് മാറുകയായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. കൃഷി ഉപജീവനമാക്കിയവരാണ് ബ്ലിഡയില്‍ ഭൂരിഭാഗവും. 1920ല്‍ ലെബനനുമായുള്ള അതിര്‍ത്തി പങ്കിടലില്‍ ബ്ലിഡയുടെ ഫലഭൂയിഷ്ഠമായ മൂന്നിലൊരു ഭാഗം പ്രദേശം ഫലസ്തീന്റെ ഭാഗമായി മാറിയിരുന്നു.

മര്‍ജയൂണ്‍ ജില്ലയിലെ ഏറ്റവും വലിയ ഗ്രാമങ്ങളില്‍ ഒന്നാണ് മെയ്‌സ് അല്‍ജബല്‍. പുരാതന ഷിയ മത കേന്ദ്രങ്ങളുടെ ആസ്ഥാനമായാണ് മെയ്‌സ് അല്‍ജബലിനെ കണക്കാക്കുന്നത്. ജബലിലെ ദര്‍ബ് അല്‍ഹുറത്ത് ഗുഹകള്‍ പ്രാദേശിക ശവക്കുഴികളാണെന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച ചരിത്രം പുരാവസ്തു ഗവേഷകര്‍ പുറത്തുവിട്ടിട്ടില്ലെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

മെയ്‌സ് അല്‍ജബളില്‍ നിന്നുള്ള നിരവധി ആളുകള്‍ ആഫ്രിക്ക, യു.എസ്, ഓസ്‌ട്രേലിയ, ഗള്‍ഫ്, യൂറോപ്പ് എന്നിവിടങ്ങളില്‍ തൊഴിലെടുക്കുന്നതായും എം.ഇ.ഐ പറയുന്നു.

ഒട്ടോമന്‍ കമാന്‍ഡര്‍ അഹ്മദ് പാഷ അല്‍ജസറിന്റെ സൈന്യത്തിനെതിരെ 1781ല്‍ യുദ്ധം നടന്നത് യാറൂണിലാണെന്ന് പറയപ്പെടുന്നു. 1982 നും 2000 നും ഇടയിലായി ഇസ്രാഈല്‍ കൈവശപ്പെടുത്തിയ ഗ്രാമം കൂടിയായിരുന്നു യാറൂണ്‍. 12,000ലധികം ലെബനീസ് പൗരന്മാര്‍ ഈ ഗ്രാമത്തിലുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഇതിന്റെ 80 ശതമാനവും പ്രവാസികളാണ്. ഇവര്‍ യു.എസ്, ഓസ്‌ട്രേലിയ, പനാമ എന്നീ രാജ്യങ്ങളിലും ലാറ്റിന്‍ അമേരിക്കന്‍ നാടുകളിലുമാണ് കഴിയുന്നത്.

india

ഛത്തീസ്ഗഡിലെ ബീജാപൂരില്‍ ഐഇഡി സ്‌ഫോടനം; ഒന്‍പത് ജവാന്‍മാര്‍ക്ക്‌ വീരമൃത്യു

മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ഐഇഡിയാണ് പൊട്ടിത്തെറിച്ചത്

Published

on

ഛത്തീസ്ഗഡിലെ ബീജാപൂരില്‍ ഐഇഡി സ്‌ഫോടനത്തില്‍ ഒന്‍പത് ജവാന്‍മാര്‍ വീരമൃത്യു പവരിച്ചു. പൊലീസ് വാഹനത്തിന് നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു. മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ഐഇഡിയാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ നിരവധി സുരക്ഷാ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റതായി സൂചന.

സുരക്ഷസേന ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനായിരുന്നു പൊട്ടിത്തെറിച്ചത്. ഇരുപതോളം സുരക്ഷ ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Continue Reading

kerala

പെരിയ ഇരട്ടകൊലപാതകക്കേസ്; 5 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

കെവി കുഞ്ഞിരാമന്‍ അടക്കം നാല് പ്രതികളാണ്‌ അപ്പീല്‍ നല്‍കിയത്

Published

on

കൊച്ചി: പെരിയ ഇരട്ടകൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട കെവി കുഞ്ഞിരാമന്‍ അടക്കം നാല് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. 5 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ് അപ്പീല്‍ നല്‍കിയത്. കെ വി കുഞ്ഞിരാമന്‍, കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെ വി ഭാസ്‌കരന്‍ എന്നിവര്‍ നിലവില്‍ എറണാകുളം ജില്ലാ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

കേസിലെ ഒന്ന് മുതല്‍ എട്ട് വരെ പ്രതികളായ എ പീതാംബരന്‍ (പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം), സജി ജോര്‍ജ്, കെ എം സുരേഷ്, കെ അനില്‍കുമാര്‍, ഗിജിന്‍, ആര്‍ ശ്രീരാഗ്, എ അശ്വിന്‍, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തവും മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി എ പീതാംബരന്‍ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.

Continue Reading

kerala

അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു; ഹണി റോസ്

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകും

Published

on

കൊച്ചി : തനിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് നടി ഹണി റോസ്. അശ്ലീലപരാമര്‍ശങ്ങള്‍ നടത്തുന്നവരെ നിയപരമായി നേരിടുമെന്നും നടി ഫേസ്ബുക്ക് പോസ്റ്റിലുടെ അറിയിച്ചു.

‘ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാന്‍ പൊതുവേദിയില്‍ എത്തിയിട്ടില്ല. നിങ്ങള്‍ ഓരോരുത്തരും അവരവരുടെ ചിന്തകള്‍ അനുസരിച്ച് സ്വയം നിയമസംഹിതകള്‍ സൃഷ്ടിക്കുന്നതില്‍ ഞാന്‍ ഉത്തരവാദി അല്ല. ഒരു അഭിനേത്രി എന്ന നിലയില്‍ എന്നെ വിളിക്കുന്ന ചടങ്ങുകള്‍ക്ക് പോകുന്നത് എന്റെ ജോലിയുടെ ഭാഗമാണ്. എന്റെ വസ്ത്രധാരണത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ക്രിയാത്മകമായോ സര്‍ഗാത്മകമായോ വിമര്‍ശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും എനിക്ക് വിരോധം ഇല്ല, പരാതി ഇല്ല. പക്ഷെ അത്തരം പരാമര്‍ശങ്ങള്‍ക്ക്, ആംഗ്യങ്ങള്‍ക്ക് ഒരു Reasonable restriction വരണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആയതിനാല്‍ എന്റെ നേരെ ഉള്ള വിമര്‍ശനങ്ങളില്‍ അസഭ്യഅശ്ലീലപരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ ഭാരതീയ ന്യായ സംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച് ഞാന്‍ നിങ്ങളുടെ നേരെ വരും. ഒരിക്കല്‍ കൂടി പറയുന്നു സമൂഹമാധ്യമങ്ങളിലെ അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ നിങ്ങളോട് ഇതേ അവസ്ഥയില്‍ കടന്നു പോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഹണി റോസ് എന്ന ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു.

നടി ഹണി റോസിന്റെ നിയമ പോരാട്ടത്തിന് പിന്തുണ നല്‍കുമെന്നറിയിച്ച് താരസംഘടന ‘അമ്മ’ രംഗത്തെത്തിയിരുന്നു. സ്ത്രീത്വത്തെയും തൊഴിലിനെയും അപമാനിക്കാനുള്ള ശ്രമം അപലപനീയമാണെന്ന് അമ്മ വ്യക്തമാക്കി.

Continue Reading

Trending