Connect with us

More

മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയ് അന്തരിച്ചു

Published

on

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയ്(93) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ എയിംസ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.

വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ജൂണ്‍ 11നാണ് വാജ്‌പേയിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും അദ്ദേഹത്തെ ആസ്പത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

മൂന്നു തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയായിട്ടുണ്ട് വാജ്‌പേയ്. 1996ല്‍ 13 ദിവസവും 1998ല്‍ 13 മാസവും അധികാരത്തിലിരുന്ന അദ്ദേഹം 1999-2004 കാലത്ത് പ്രധാനമന്ത്രിയായി അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കി. 1977ല്‍ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ രണ്ടുവര്‍ഷം വിദേശകാര്യ മന്ത്രിയുമായിരുന്നു. വിദേശകാര്യ മന്ത്രിയായിരിക്കെ 1979ല്‍ നടത്തിയ ചൈന, പാകിസ്താന്‍ സന്ദര്‍ശനങ്ങള്‍ ചരിത്രപരമായിരുന്നു. 1998ല്‍ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ പാകിസ്താനുമായി സൗഹൃദം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി-ലാഹോര്‍ ബസ് സര്‍വീസ് ആരംഭിച്ചു.

പൊഖ്‌റാനില്‍ രണ്ടാംതവണ ആണവ പരീക്ഷണം നടന്നതും വാജ്‌പേയിയുടെ കാലത്താണ്. ഇതുമായി ബന്ധപ്പെട്ട് ലോക രാജ്യങ്ങളില്‍നിന്ന് നേരിടേണ്ടിവന്ന എതിര്‍പ്പുകളെ സധൈര്യം നേരിടുന്നതിന് വാജ്‌പേയിക്ക് കഴിഞ്ഞു.

1924-ല്‍ മധ്യപ്രദേശില ഗ്വാളിയോറിലാണ് വാജ്‌പേയി ജനിച്ചത്. അധ്യാപകനായ കൃഷ്ണാബിഹാരി വാജ്‌പേയിയും കൃഷ്ണദേവിയുമായിരുന്നു മാതാപിതാക്കള്‍. ഗ്വാളിയറിലെ വിക്ടോറിയ കോളേജില്‍ നിന്ന് സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നിവയില്‍ ബിരുദവും കാണ്‍പൂര്‍ ഡി. വി. കോളേജില്‍ നിന്ന് രാഷ്ട്രതന്ത്രത്തില്‍ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദവും നേടി. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലിലായി. പിന്നീട് ആര്‍.എസ്.എസില്‍ സജീവമായി. 1951ല്‍ തുടക്കംകുറിച്ച ജനസംഘത്തിന്റെ സ്ഥാപകാംഗമായി.

1957-ല്‍ മുപ്പത്തിമൂന്നാമത്തെ വയസ്സിലാണ് ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മധ്യപ്രദേശിലെ ബാല്‍റാംപുര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് പാര്‍ലമെന്റിലെത്തിയ വാജ്‌പേയി 1962ല്‍ രാജ്യസഭാംഗമായി. പിന്നീട് 1967, 71, 77, 80 എന്നീ വര്‍ഷങ്ങളിലും ലോക്‌സഭയിലെത്തി. അവിവാഹിതനാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പിടിയില്‍

Published

on

കൊച്ചി: കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ പിടിയിൽ. ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയുമാണ് എക്സൈസിന്റെ പിടിയിലായത്. ഛായാഗ്രാഹകനും തിരക്കഥാകൃത്തുമായ സമീർ താഹിറിന്റെ ഫ്ലാറ്റിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്.ഇവരുടെ കൈയില്‍ നിന്ന് ഒന്നരഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു.ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദും പിടിയിലായിട്ടുണ്ട്. മൂവരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് പരിശോധന നടത്തിയത്.മൂവരും ലഹരി ഉപയോഗിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.

ഇവർക്ക് എവിടെ നിന്നാണ് ലഹരി ലഭിച്ചതെന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും എക്‌സൈസ് അറിയിച്ചു.’ആലപ്പുഴ ജിംഖാന’യാണ് ഖാലിദ് റഹ്മാന്‍റെ അവസാന സിനിമ. ‘ഉണ്ട’, ‘തല്ലുമാല’, ‘അനുരാഗ കരിക്കിൻ വെള്ളം’, തുടങ്ങിയ ഹിറ്റ് സിനിമകളും ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിട്ടുണ്ട്. ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷവും ഖാലിദ് റഹ്മാൻ ചെയ്തിട്ടുണ്ട്. ‘തമാശ’,’ഭീമന്റെ വഴി’ തുടങ്ങിയ സംവിധായകനാണ് അഷ്‌റഫ് ഹംസ.തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചിയതാവ് കൂടിയാണ് അഷ്റഫ് ഹംസ.

Continue Reading

kerala

ചന്ദ്രിക ആഴ്ചപ്പതിപ്പ് വീണ്ടും അച്ചടിയിലേക്ക്

Published

on

പ്രിയ വായനക്കാരെ കഴിഞ്ഞ ഏഴര പതിറ്റാണ്ടിന്റെ ചരിത്ര പാരമ്പര്യമുള്ള ചന്ദ്രിക ആഴ്ചപ്പതിപ്പ് കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെത്തുടര്‍ന്ന് 2020 മാര്‍ച്ച് 28 മുതല്‍ അച്ചടി നിര്‍ത്തിവെച്ചിരുന്നു. അന്നു മുതല്‍ magzter.com ഉള്‍പ്പെടെ വിവിധ ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളില്‍ പ്രസിദ്ധീകരണം തുടര്‍ന്നിരുന്നു.

പല ഘട്ടങ്ങളിലായി അച്ചടിയിലേക്ക് തിരികെ വരാന്‍ ശ്രമങ്ങളുണ്ടായെങ്കിലും നടന്നില്ല. എന്നാല്‍ അടുത്ത മാസം മുതല്‍ അച്ചടി രൂപത്തിലേക്ക് തിരികെ വരികയാണ് ചന്ദ്രിക ആഴ്ചപ്പതിപ്പെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. അതിനാല്‍ അച്ചടി രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതുവരെ ഡിജിറ്റല്‍ രൂപം ഉണ്ടായിരിക്കുന്നതല്ല. രചനകള്‍ അയച്ച് കാത്തിരിക്കുന്നവര്‍ ക്ഷമിക്കുമല്ലോ.

പ്രതിസന്ധി ഘട്ടങ്ങളിലും പരിമിതികള്‍ക്കിടയിലും ആഴ്ചപ്പതിപ്പിന്റെ യാത്രയില്‍ ഞങ്ങളോടൊപ്പം ആത്മാര്‍ത്ഥമായി നിലയുറപ്പിച്ച എഴുത്തുകാരും വായനക്കാരും തുടര്‍ന്നും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ തുടര്‍ന്ന് അറിയിക്കുന്നതായിരിക്കും.

 

Continue Reading

india

പ്രതിരോധ നീക്കങ്ങള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് നിര്‍ദേശം

Published

on

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും സുരക്ഷാ സേനയുടെയും നീക്കങ്ങളില്‍ തത്സമയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ പിന്മാറണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. മാധ്യമങ്ങള്‍ തത്സമയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത് ശത്രുപക്ഷത്തെ സഹായിക്കുമെന്നും കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പറഞ്ഞു.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തെത്തുടര്‍ന്ന് 26 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ പ്രതിരോധ നീക്കങ്ങള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യതിന് പിന്നാലെയാണ് മുന്നറിയിപ്പ്.’ദേശീയ സുരക്ഷയുടെ താല്‍പ്പര്യാര്‍ത്ഥം, എല്ലാ മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും പ്രതിരോധവും മറ്റ് സുരക്ഷാ സംബന്ധിയായ വിഷയങ്ങളും റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പരമാവധി നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി പാലിക്കണം’ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പറഞ്ഞു.

കാര്‍ഗില്‍ യുദ്ധം, 2008 ലെ മുംബൈ ഭീകരാക്രമണം, കാണ്ഡഹാര്‍ വിമാന റാഞ്ചല്‍, തുടങ്ങി മുന്‍കാല സംഭവങ്ങളും മന്ത്രാലയം ചൂണ്ടിക്കാട്ടി. പരിധികളില്ലാത്ത റിപ്പോര്‍ട്ടിങ് ദേശീയ താല്‍പ്പര്യങ്ങള്‍ക്കെതിരായ അപ്രതീക്ഷിതമായ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കിയെന്നും കേന്ദ്രം പറഞ്ഞു.

Continue Reading

Trending